Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: 2026 Assembly election

കരുനാഗപ്പള്ളി ആർക്കൊപ്പം; കോട്ട കാക്കുമോ തിരിച്ചുപിടിക്കുമോ

കൊല്ലം: ദശകങ്ങളായി മുന്നണികളെ മാറിമാറി പരീക്ഷിക്കുന്ന ചരിത്രമുള്ള മണ്ഡലമാണ് കരുനാഗപ്പള്ളി. തീരദേശ മേഖലയുടെ രാഷ്ട്രീയ സ്പന്ദനങ്ങൾ തൊട്ടറിയുന്ന ഈ മണ്ഡലം ഇത്തവണ തിരഞ്ഞെടുപ്പിനെ നേരിടുന്നത് വളരെ പ്രാധാന്യത്തോടെയാണ്. യുഡിഎഫിന്റെ നിലവിലെ എംഎൽഎ സി.ആർ. മഹേഷ് തന്നെ വീണ്ടും അങ്കത്തിനിറങ്ങുമ്പോൾ, ഇടതുമുന്നണിക്കായി സിപിഐയിലെ എം.എസ്. താരയും എൻഡിഎയ്ക്കായി ബിജെപിയിലെ വി.എസ്. ജിതിൻദേവുമാണ് ജനവിധി തേടുന്നത്. അതുകൊണ്ടു തന്നെ ഇത്തവണ പോരാട്ടം കടുക്കും. 021-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ കേരളത്തിലുടനീളം ഇടതുപക്ഷ തരംഗം വീശിയടിച്ചപ്പോഴും കരുനാഗപ്പള്ളിയിൽ യുഡിഎഫ് അട്ടിമറി വിജയം സ്വന്തമാക്കിയിരുന്നു. […]
Read more

താന്‍ രാഷ്ട്രീയം ആരംഭിച്ചപ്പോൾ പിണറായിയെ ആരും അറിയില്ല: ജി സുധാകരന്‍

ആലപ്പുഴ: സർക്കാരിനെതിരെയും മുഖ്യമന്ത്രിക്കെതിരെയും ശ്കതമായി ആഞ്ഞടിച്ച് അമ്പലപ്പുഴയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ജി സുധാകരന്‍. പിണറായി ആണ് തന്നെ വളര്‍ത്തിയത് എന്ന് പറയുന്നു. താന്‍ രാഷ്രീയം തുടങ്ങിയ കാലത്ത് അദ്ദേഹമില്ല. അന്ന് തിരുവിതാംകൂറില്‍ പിണറായിയെ ആരും അറിയില്ല. അദ്ദേഹം മലബാറില്‍ മാത്രം, തലശേരിയില്‍ നില്‍ക്കുന്ന കാലമാണെന്നും സുധാകരന്‍ പറഞ്ഞു. സര്‍ക്കാര്‍ കേരളത്തെ നരകമാക്കി മാറ്റിയെന്നും ജി സുധാകരൻ. അമ്പലപ്പുഴയില്‍ തനിക്ക് ജയിക്കാന്‍ അനുകൂലമായ സാഹചര്യമാണുള്ളത്. ആഞ്ഞുപിടിച്ചാല്‍ ജില്ലയില്‍ ഒന്നോ രണ്ടോ സീറ്റുകളില്‍ കൂടുതല്‍ എല്‍ഡിഎഫിന് ലഭിക്കില്ല. കഴിഞ്ഞ തവണ […]
Read more

കേരളത്തില്‍ NDA ജയിക്കും, രാജീവ് ചന്ദ്രശേഖര്‍ മുഖ്യമന്ത്രിയാകും; സാബു എം ജേക്കബ്‌

കൊച്ചി: കേരളത്തില്‍ ഇത്തവണ എന്‍ഡിഎ ഭരണം പിടിക്കുമെന്ന് ട്വന്റി ട്വന്റി ചീഫ് കോഡിനേറ്റര്‍ സാബു ജേക്കബ്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ മുഖ്യമന്ത്രിയാകാനാണ് സാധ്യതയെന്നും സാബു പറഞ്ഞു. 80 സീറ്റുകളില്‍ ശക്തമായ ത്രികോണ മത്സരം നടക്കും. എന്‍ഡിഎയില്‍ മുഖ്യമന്ത്രിയുടെ കാര്യത്തില്‍ തര്‍ക്കങ്ങളില്ല. കേന്ദ്രത്തിന്‍റെ അനുമതിയോടെയായിരിക്കും തീരുമാനം. എന്‍ഡിഎയിലും ഇക്കാര്യം ചര്‍ച്ച ചെയ്യും. താന്‍ അധികാരമോഹിയല്ലാത്തതിനാലാണ് സ്ഥാനാർത്ഥിയാകാതിരുന്നതെന്ന് അദ്ദേഹം പറയുന്നു. എം.എല്‍.എയോ മന്ത്രിയോ ആകാനല്ല രാഷ്ട്രീയത്തിലിറങ്ങിയത്. മുഖ്യമന്ത്രിയാകുന്ന സാബു ജേക്കബിനേക്കാള്‍ ശക്തനാണ് ഒരു കിരീടവുമില്ലാത്ത ഇപ്പോഴത്തെ സാബു […]
Read more

LDF അല്ലാതെ മറ്റാര് വന്നാലാണ് ഇതൊക്കെ നടപ്പാക്കുക: പിണറായി

കണ്ണൂർ: ധർമ്മടത്ത് മണ്ഡല പര്യടനത്തിനിടെ എൽഡിഎഫ് സർക്കാരിന്റെ നേട്ടങ്ങൾ വിശദീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ലൈഫ് മിഷൻ പദ്ധതിയിലൂടെ അഞ്ച് ലക്ഷം വീടുകൾ പൂർത്തിയാക്കിയതായി അദ്ദേഹം അറിയിച്ചു. ഭവനരഹിതർക്കായി ‘ലൈഫ് മിഷൻ 2’ ഉടൻ നടപ്പാക്കുമെന്നും ഉറപ്പുനൽകി. സാമൂഹ്യ ക്ഷേമ പെൻഷൻ നിലവിലെ 1600 രൂപയിൽ നിന്ന് ഘട്ടംഘട്ടമായി 3000 രൂപയാക്കി ഉയർത്തുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. മുൻ സർക്കാരിന്റെ കാലത്ത് ഉണ്ടായിരുന്ന 18 മാസത്തെ പെൻഷൻ കുടിശ്ശിക പൂർണ്ണമായും തീർത്തെന്നും, ആനുകൂല്യങ്ങൾ സമയബന്ധിതമായി വിതരണം ചെയ്തതിലൂടെ സർക്കാർ […]
Read more

ലൗ ജിഹാദ് മാത്രമല്ല, ബിസിനസ് ജിഹാദും ലാന്‍ഡ് ജിഹാദും; കേരളത്തിനെതിരെ ശോഭ കരന്തലജെ

തിരുവനന്തപുരം: ആർ ശ്രീലേഖയ്ക്ക് പിന്നാലെ കേരളത്തിനെതിരെ തീവ്ര വിദ്വേഷ പ്രചാരണവുമായി കൂടുതൽ ബിജെപി നേതാക്കൾ. കേരളത്തിൽ ‘ലൗ ജിഹാദ്’ മാത്രമല്ല, ‘ബിസിനസ് ജിഹാദും’ ‘ലാൻഡ് ജിഹാദും’ നടക്കുന്നുണ്ടെന്ന വിവാദ പരാമർശവുമായി കേന്ദ്ര സഹമന്ത്രി ശോഭ കരന്തലജെ രംഗത്തെത്തി. കൊച്ചിയിൽ മാധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു മന്ത്രിയുടെ വിദ്വേഷം കലർന്ന പ്രസ്താവന. എഫ്‌സിആർഎ വിഷയത്തിൽ നിയമപരമായി വിദേശത്തുനിന്ന് പണം കൊണ്ടുവരുന്നവർക്ക് ആശങ്ക വേണ്ടെന്നും എന്നാൽ അനധികൃതമായി പണം എത്തിക്കുന്നവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും അവർ പറയുന്നു. കഴിഞ്ഞ ദിവസം വട്ടിയൂർക്കാവിലെ ബിജെപി സ്ഥാനാർത്ഥിയും […]
Read more

ഈ തെരഞ്ഞെടുപ്പോടെ ഇടതുപക്ഷം ഇല്ലാതാകും: രാഹുൽ ഗാന്ധി

ആലപ്പുഴ: ഇടതുപക്ഷ ജനാധിപത്യ മുന്നണിയെയും കേന്ദ്ര സർക്കാരിനെയുംതിരെ രൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി രംഗത്ത്. നിലവിലെ ഇടതുപക്ഷത്തിൽ അതിന്റെ അടിസ്ഥാന ആശയങ്ങൾ പോലും നഷ്ടപ്പെട്ടിരിക്കുകയാണെന്നും ഈ തെരഞ്ഞെടുപ്പിന് ശേഷം ഇടതുപക്ഷം രാഷ്ട്രീയമായി ക്ഷയിക്കുമെന്നും അദ്ദേഹം പറഞ്ഞു. ആലപ്പുഴയിൽ നടന്ന തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇടതുപക്ഷത്തിന്റെ നയങ്ങൾ ഇന്ന് യഥാർത്ഥ ഇടതുപക്ഷ നിലപാടുകൾക്കൊപ്പം നിൽക്കുന്നില്ലെന്നും, വർഗീയതയുടെ സ്വാധീനത്തിലാണ് എൽഡിഎഫ് മുന്നോട്ട് പോകുന്നതെന്നും രാഹുൽ ആരോപിച്ചു. സിപിഎമ്മിനും ബിജെപി–ആർഎസ്എസ് നേതൃത്വത്തിനും ഇടയിൽ അവിശുദ്ധബന്ധമുണ്ടെന്നും അത് കേരളത്തിലെ ജനങ്ങൾ തിരിച്ചറിയുന്നുണ്ടെന്നും […]
Read more

ശശി തരൂരിന്റെ വാഹനത്തെ തടഞ്ഞ് ഗൺമാനെ കയ്യേറ്റം ചെയ്തു; പൊലീസ് കേസ് രജിസ്റ്റർ ചെയ്തു

മലപ്പുറം: കോൺഗ്രസ് എംപി ശശി തരൂരിന്റെ വാഹനത്തെ തടഞ്ഞ് ഗൺമാനെ കയ്യേറ്റം ചെയ്തെന്ന പരാതിയിൽ വണ്ടൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വെള്ളിയാഴ്ച രാത്രി ഏഴരയോടെയാണ് സംഭവം നടന്നത്. തിരുവാലി ചെള്ളിത്തോട് പാലത്തിനു സമീപം എംപിയുടെ വാഹനം തടഞ്ഞ് ആക്രമിക്കാൻ ശ്രമിച്ചെന്നാണ് പരാതി. വണ്ടൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി എ.പി. അനിൽകുമാറിന്റെ പ്രചാരണ പരിപാടിയിൽ പങ്കെടുക്കാൻ പോകുന്നതിനിടെയാണ് സംഭവം. രണ്ട് വാഹനങ്ങളിലായാണ് തരൂരും സംഘവും യാത്ര ചെയ്തിരുന്നത്. സ്ഥലത്ത് എത്തിയ […]
Read more

രാജീവ് ചന്ദ്രശേഖറെ വീണ്ടും സംവാദത്തിന് വെല്ലുവിളിച്ച് വി ശിവൻകുട്ടി

തിരുവനന്തപുരം: നേമത്ത് നടക്കുന്ന പരസ്യ സംവാദത്തിൽ രാജീവ് ചന്ദ്രശേഖറിനെ വീണ്ടും വെല്ലുവിളിച്ച് വി ശിവൻകുട്ടി. മുമ്പ് സംവാദത്തിന് രാജീവ് ചന്ദ്രശേഖർ തയ്യാറായില്ലെന്ന് വി ശിവൻകുട്ടി പറഞ്ഞു. ബിജെപിക്ക് ഇത് ക്ഷീണം നൽകുകയും ചെയ്തുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ വികസന ചർച്ചയ്ക്ക് അദ്ദേഹം തയ്യാറാണെന്നും സമയനിർണ്ണയം രാജീവ് ചന്ദ്രശേഖർ തന്നെ ചെയ്യണമെന്ന് വീണ്ടും ആവർത്തിച്ചു. വി ശിവൻകുട്ടി കേന്ദ്രത്തിന്റെ സാമ്പത്തിക ഉപരോധത്തെ മറികടന്ന് കേരളത്തിന്റെ വികസനം മുന്നോട്ട് പോകുന്നുണ്ടെന്നും, പ്രധാനമന്ത്രിയെ വികസിത നേമത്തേക്ക് സ്വാഗതം ചെയ്യുന്നതായും പറഞ്ഞു. പ്രധാനമന്ത്രി […]
Read more

കോണ്‍ഗ്രസ്-ബിജെപി ഡീല്‍ മറയ്ക്കാനാണ് സിപിഎം-ബിജെപി ഡീല്‍ ആരോപണം; എംഎ ബേബി

കോട്ടയം: കോണ്‍ഗ്രസ്-ബിജെപി ഡീല്‍ മറച്ചുവെയ്ക്കാനാണ് സിപിഐഎം-ബിജെപി ഡീല്‍ ആരോപിക്കപ്പെടുന്നത് എന്ന് സിപിഐഎം അഖിലേന്ത്യ സെക്രട്ടറി എം എ ബേബി. ന്യൂനപക്ഷങ്ങള്‍ക്ക് വേണ്ടി ഉറച്ചുനില്‍ക്കുക എന്നുള്ളതാണ് ഇടതുപക്ഷത്തിന്റെ നിലപാട് എന്നും പിന്നോക്ക വിഭാഗങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ വേണ്ടി സിപിഐഎം പ്രവര്‍ത്തിക്കുകയാണെന്നും എംഎ ബേബി പറഞ്ഞു. മുസ്ലിം ലീഗിനെ മന്ത്രിസഭയിലേക്ക് എത്തിക്കാന്‍ ഇടപെട്ടത് ഇഎംഎസ് ആണ്. യുഡിഎഫ് തങ്ങളാണ് യഥാര്‍ത്ഥ ഇടതുപക്ഷം എന്ന് സ്ഥാപിക്കാന്‍ ശ്രമിക്കുന്നത് ശ്രദ്ധേയമാണ്. കേരളത്തില്‍ ഇടതുപക്ഷം നല്ലതാണ് ചെയ്തത് എന്നാണ് അവര്‍ പറയുന്നത്. ഇത്തരം അവകാശവാദങ്ങളല്ല […]
Read more

നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ടുണ്ടോ; 3 രീതിയിൽ പരിശോധിക്കാം

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ടർപട്ടികയിൽ പേരുണ്ടോയെന്ന് ഓൺലൈനിലായി പരിശോധിക്കാം. https://electoralsearch.eci.gov.in എന്ന പേജിൽ പ്രവേശിച്ചോ തിരഞ്ഞെടുപ്പ് കമ്മിഷന്റെ ecinet എന്ന മൊബൈൽ ആപ്ലിക്കേഷൻ വഴിയോ 3 രീതിയിൽ പരിശോധന നടത്താം. സേർച് ബൈ എപിക്: ഈ ഓപ്ഷനും തുടർന്നു ഭാഷയും തിരഞ്ഞെടുത്ത് എപിക് നമ്പർ (വോട്ടർ തിരിച്ചറിയൽ കാർഡ് നമ്പർ) നൽകുകയും സംസ്ഥാനം തിരഞ്ഞെടുക്കുകയും ചെയ്താൽ വിവരങ്ങൾ ലഭിക്കും. സേർച് ബൈ ഡീറ്റെയിൽസ്‌: ഈ ഓപ്ഷനിൽ ആദ്യം സംസ്ഥാനം, ഭാഷ, വോട്ടറുടെ പേര്, വയസ്സ് അല്ലെങ്കിൽ ജനനത്തീയതി […]
Read more

Recent News

Advertisement
WhiteswanTV Footer