Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനുനേരെ തോക്കുചൂണ്ടി സൈനികൻ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോട്ടയം: വോട്ടിംഗ് യന്ത്രങ്ങൾ സൂക്ഷിക്കുന്ന സ്ട്രോങ്ങ് റൂമിന്റെ സുരക്ഷാ ചട്ടങ്ങളെച്ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് കോട്ടയത്ത് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്കെതിരെ സി.ഐ.എസ്.എഫ് സൈനികർ തോക്ക് ചൂണ്ടി. വൈക്കം മണ്ഡലത്തിലെ വോട്ടിംഗ് യന്ത്രങ്ങൾ സൂക്ഷിച്ചിരുന്ന കോട്ടയം ബസേലിയസ് കോളേജിലാണ് സംഭവം ഉണ്ടായത്.

സ്ട്രോങ്ങ് റൂമിന്റെ താക്കോൽ പൂട്ടിനൊപ്പംവെച്ച് മുദ്രവെക്കണമെന്ന കേന്ദ്ര നിരീക്ഷകന്റെ നിർദേശം തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ അംഗീകരിക്കാതിരുന്നതാണ് തർക്കത്തിന് കാരണമായത്. സാധാരണയായി സ്ട്രോങ്ങ് റൂമിന് രണ്ട് പൂട്ടുകളാണ് ഉണ്ടായിരിക്കുക. ഇതിലെ ഒരു താക്കോൽ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനും മറ്റൊന്ന് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനും കൈവശം വയ്ക്കും. വോട്ടെണ്ണൽ ദിവസം ഇരുവരും സന്നിഹിതരായിരിക്കെ മാത്രമേ മുറി തുറക്കാൻ പാടുള്ളൂ എന്നതാണ് ചട്ടം.

എന്നാൽ ബംഗാളിലും അസമിലുമുള്ള രീതിയിൽ രണ്ട് താക്കോലുകളും ഒന്നിച്ച് മുദ്രവെക്കണമെന്ന് കേന്ദ്ര നിരീക്ഷകൻ രഞ്ജൻ കുമാർ സിൻഹ നിർദേശിച്ചതോടെ വിവാദം ശക്തമായി. ഇതിനെതിരെ ഏറ്റുമാനൂരിലെ സ്ഥാനാർത്ഥിയും ജില്ലാ കോൺഗ്രസ് അധ്യക്ഷനുമായ നാട്ടകം സുരേഷ് ഉൾപ്പെടെയുള്ള നേതാക്കൾ പരാതിയുമായി രംഗത്തെത്തി. അട്ടിമറി ശ്രമമാണെന്ന ആരോപണവും ഉയർന്നു.

പരാതിയെ തുടർന്ന് സ്ഥലത്തെത്തിയ ജില്ലാ കലക്ടർ പഴയ രീതിപ്രകാരം താക്കോലുകൾ ഉദ്യോഗസ്ഥർക്ക് തന്നെ കൈമാറാൻ നിർദേശിച്ചു. എന്നാൽ ഈ നിർദേശം നടപ്പിലാക്കാൻ എത്തിയ ഉദ്യോഗസ്ഥർക്കെതിരെ സി.ഐ.എസ്.എഫ് സൈനികർ തോക്ക് ചൂണ്ടിയതോടെ സംഘർഷാവസ്ഥ ഉണ്ടായി.

ഒടുവിൽ ജില്ലാ കലക്ടറും കേന്ദ്ര നിരീക്ഷകനും നേരിട്ട് ഇടപെട്ടാണ് സ്ഥിതി ശാന്തമാക്കിയത്. സംഭവത്തിന് പിന്നാലെ ജില്ലയിലെ മറ്റ് സ്ട്രോങ്ങ് റൂമുകളിലും പരിശോധന നടത്തി. നിലവിൽ പ്രശ്നങ്ങൾ പരിഹരിച്ചെന്ന് അധികൃതർ അറിയിച്ചു.

Tags :

Recent News

Advertisement
WhiteswanTV Footer