Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: 2026 Assembly election

മോദിയും രാഹുലും ഇന്ന് വീണ്ടും കേരളത്തിൽ; മുഖ്യമന്ത്രി ധർമടത്ത്

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണം ശക്തമാകുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് വീണ്ടും കേരളത്തിലെത്തുന്നു. തിരുവനന്തപുരത്തും തിരുവല്ലയിലുമാണ് അദ്ദേഹത്തിന്റെ പ്രധാന പരിപാടികൾ. ഉച്ചയ്ക്ക് രണ്ടരയോടെ തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തുന്ന അദ്ദേഹം, തുടർന്ന് ഹെലികോപ്റ്റർ മാർഗം തിരുവല്ലയിലെ പൊതുയോഗത്തിൽ പങ്കെടുക്കും. പരിപാടിക്ക് ശേഷം തിരുവനന്തപുരത്തേക്ക് മടങ്ങും. തിരുവനന്തപുരത്ത് കിള്ളിപ്പാലം ജംഗ്ഷൻ മുതൽ കരമന വരെ പ്രധാനമന്ത്രിയുടെ റോഡ് ഷോ സംഘടിപ്പിച്ചിട്ടുണ്ട്. ബിജെപി പ്രതീക്ഷയോടെ നോക്കുന്ന കഴക്കൂട്ടം, വട്ടിയൂർക്കാവ്, നേമം മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളും പാർട്ടി നേതാക്കളും റോഡ് ഷോയിൽ പങ്കെടുക്കും. […]
Read more

സ്വർണക്കൊള്ളയിലെ പ്രചാരണം ജനം വിശ്വസിക്കില്ല: കടകംപള്ളി സുരേന്ദ്രൻ

തിരുവനന്തപുരം: കഴക്കൂട്ടത്ത് വലിയ ഭൂരിപക്ഷത്തിൽ ജയിക്കുമെന്ന് ഇടത് സ്ഥാനാർഥി കടകംപള്ളി സുരേന്ദ്രൻ. രാഷ്ട്രീയ ഭേദമന്യേ ജനങ്ങൾ തനിക്കൊപ്പം നിൽക്കുമെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. ‘പോറ്റിയെ കേറ്റിയെ’ എന്ന പ്രചാരണം എത്ര ഉണ്ടായാലും അത് ജനങ്ങളെ സ്വാധീനിക്കില്ലെന്നും സ്വർണക്കൊള്ള വിവാദവും തെരഞ്ഞെടുപ്പിൽ ബാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. സാധാരണക്കാരായ വോട്ടർമാർ തനിക്കൊപ്പം നിൽക്കുമെന്നും കടകംപള്ളി കൂട്ടിച്ചേർത്തു. വ്യക്തിപരമായ ആരോപണങ്ങൾ തനിക്കു വേദനയുണ്ടാക്കിയെന്നും കുടുംബത്തെയും അത് ബാധിച്ചെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ഇത്തരം ആരോപണങ്ങളെ ഭയക്കുന്നില്ലെന്നും ആരോപണം ഉന്നയിക്കുന്നവർ വസ്തുതകൾ പരിശോധിക്കണമെന്നും […]
Read more

പ്രധാനമന്ത്രി നാളെ തിരുവനന്തപുരത്ത്; ഗതാഗത നിയന്ത്രണം

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ തിരുവനന്തപുരം സന്ദർശിക്കും. നഗരത്തില്‍ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ഉച്ചയ്ക്ക് 2 മണി മുതല്‍ രാത്രി ഒന്‍പത് മണി വരെയാണ് ഗതാഗത ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുളളത്. ഉച്ചയ്ക്ക് രണ്ടുമണി മുതല്‍ രാത്രി ഒന്‍പത് മണി വരെ ഡൊമസ്റ്റിക് എയര്‍പോര്‍ട്ട് ശംഖുമുഖം ആള്‍സെയിന്റ്, ചാക്ക, പേട്ട, പളളിമുക്ക്, പാറ്റൂര്‍, ജനറല്‍ ആശുപത്രി, ആശാന്‍ സ്‌ക്വയര്‍, അണ്ടര്‍ പാസേജ്, പഞ്ചാപുര, ആര്‍ബിഐ, ബേക്കറി ജംഗ്ഷന്‍, വിമന്‍സ് കോളേജ് ജംഗ്ഷന്‍, മേട്ടുകട, തൈക്കാട്, തമ്പാനൂര്‍ […]
Read more

ഇനി ക്ലൈമാക്സ്; തിരഞ്ഞെടുപ്പ് ഗോദ അന്തിമഘട്ടത്തിൽ

തിരഞ്ഞെടുപ്പ് ആവേശങ്ങളും പ്രചാരണങ്ങളും ക്ലൈമാക്സിലേക്ക് അടുക്കുമ്പോൾ അടവുകൾ ഓരോന്ന് മാറ്റി പയറ്റി നോക്കുകയാണ് മുന്നണികൾ. രണ്ടും കല്പിച്ചുള്ള തിരഞ്ഞെടുപ്പ് പോരാട്ടമാകും ഇനി കേരളം സാക്ഷ്യം വഹിക്കുക. പ്രചാരണരംഗം ഇനിയുള്ള ദിവസങ്ങളില്‍ കൊഴുക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും അടക്കമുള്ള ദേശീയനേതാക്കളുടെ സാന്നിധ്യവും പ്രചാരണത്തെ കൂടുതല്‍ ചൂടുപിടിപ്പിക്കും. തിരിച്ചു പിടിക്കാനും നിലനിർത്താനും അക്കൗണ്ട് തുറക്കാനും മുന്നണികൾ കിണഞ്ഞു പരിശ്രമിക്കുമ്പോൾ ജനങ്ങളുടെ മനസും അവർ നിർണയിക്കുന്ന വിധിയും പ്രവചനാതീതമാണ്. ജമാ അത്തെ […]
Read more

മന്ത്രി വീണാ ജോർജിനെതിരെ രൂക്ഷമായ സൈബർ ആക്രമണം; തിരഞ്ഞെടുപ്പ് കമ്മീഷനും കളക്ടർക്കും പരാതി നൽകി സിപിഐഎം

പത്തനംതിട്ട: ആറന്മുളയിലെ എൽഡിഎഫ് സ്ഥാനാർത്ഥിയും മന്ത്രിയുമായ വീണാ ജോർജിനെതിരെയുള്ള സൈബർ ആക്രമണങ്ങൾക്കെതിരെ സിപിഐഎം പരാതി നൽകി. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനും ജില്ലാ കളക്ടർക്കുമാണ് പാർട്ടി പരാതി നൽകിയത്. വീണാ ജോർജിന്റെ തിരഞ്ഞെടുപ്പ് ചുമതലയുള്ള സിപിഐഎം നേതാവ് ഓമല്ലൂർ ശങ്കരനാണ് പരാതിയുമായി അധികൃതരെ സമീപിച്ചത്. ​തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്ന പോസ്റ്റുകൾക്ക് താഴെ സംഘടിതമായി അസഭ്യമായ കമന്റുകൾ പ്രചരിപ്പിക്കുന്നുവെന്നാണ് പ്രധാന പരാതി. വികസന നേട്ടങ്ങൾ ഉയർത്തിക്കാട്ടി വോട്ട് അഭ്യർത്ഥിക്കുമ്പോൾ, അതിനെ രാഷ്ട്രീയമായി നേരിടുന്നതിന് പകരം വ്യക്തിഹത്യ […]
Read more

പേരാമ്പ്രയില്‍ വിവാദം കത്തുന്നു; ഫാത്തിമ തഹ്ലിയക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്

കോഴിക്കോട്: പേരാമ്പ്രയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഫാത്തിമ തെഹ്ലിയക്കെതിരെ സമുദായത്തിന്റെ പേരില്‍ വോട്ട് അഭ്യര്‍ത്ഥിച്ചു എന്ന് ചൂണ്ടിക്കാട്ടി പരാതി. ഇത്തരത്തില്‍ പേരാമ്പ്ര ആര്‍ഒഎയ്ക്ക് മൂന്ന് പരാതികള്‍ ലഭിച്ചു. പിന്നാലെ വിശദീകരണം തേടി ഫാത്തിമ തെഹ്ലിയക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസ് നല്‍കി. വീടുകളില്‍ ചെന്ന് സമുദായം പറഞ്ഞ് വോട്ട് അഭ്യര്‍ത്ഥിച്ചു എന്നാണ് പരാതി. ഇത് സംബന്ധിച്ച് ഇന്നലെയായിരുന്നു ആര്‍ഒഎയ്ക്ക് പരാതി ലഭിച്ചത്. ആരോപണത്തില്‍ ഫാത്തിമ വിശദീകരണം നല്‍കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആവശ്യപ്പെട്ടു. രണ്ട് ദിവസത്തിനുള്ളില്‍ ഫാത്തിമ തെരഞ്ഞെടുപ്പ് കമ്മീഷന് മറുപടി […]
Read more

തളിപ്പറമ്പിലെ വീട്ടമ്മയ്ക്ക് വോട്ട് ചെയ്യണമെങ്കിൽ ബിഹാറിലേക്കു പോവണം; അറിഞ്ഞില്ലെന്ന് ബിഎൽഒ

തളിപ്പറമ്പ്: വീട്ടമ്മയ്ക്ക് വോട്ട് ചെയ്യണനഗരസഭയിലെ ഞാറ്റുവയലിൽ താമസിക്കുന്ന നസ്റിയ അബ്ദുല്ലയ്ക്ക് (49) വോട്ടവകാശം വിനിയോഗിക്കണമെങ്കിൽ ബിഹാറിലേക്കു പോകേണ്ടിവരും! ഏറ്റവും ഒടുവിലത്തെ വോട്ടർപട്ടിക പുറത്തുവന്നപ്പോഴാണ് നസ്റിയയുടെ വോട്ട് ബിഹാറിലേക്കു മാറ്റിയെന്ന വിവരമറിഞ്ഞത്. മെങ്കിൽ ബിഹാറിമണ്ഡലത്തിലെ വോട്ടർപട്ടിക പരിശോധിച്ച മുസ്‌ലിം ലീഗ് പ്രവർത്തകർ നസ്റിയയുടെ പേരു കാണാതെവന്നപ്പോഴാണ് കുടുംബത്തെ സമീപിച്ചത്. വോട്ടു മാറ്റാൻ അപേക്ഷ നൽകിയിട്ടില്ലെന്ന് അറിഞ്ഞപ്പോൾ, തിരഞ്ഞെടുപ്പു കമ്മിഷന്റെ വെബ്സൈറ്റിൽ പരതി. അപ്പോഴാണ് ബിഹാറിലെ സസാരം മണ്ഡലത്തിലേക്കു വോട്ട് മാറ്റിയതായി കണ്ടെത്തിയത്. ബിഎൽഒയും ഇക്കാര്യം അറിഞ്ഞിട്ടില്ലത്രെ. ഇതുവരെ തളിപ്പറമ്പ് […]
Read more

രാഷ്ട്രീയം പറഞ്ഞ് ജയിക്കാനുള്ള കരുത്ത് എൽഡിഎഫിനുണ്ട്: ബിനോയ് വിശ്വം

തിരുവനന്തപുരം: പേരാമ്പ്രയിലെ പ്രചാരണ വിവാദത്തിൽ പ്രതികരവുമായി എത്തിയിരിക്കുകയാണ് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. എൽഡിഎഫിന് കൃത്യമായ രാഷ്ട്രീയമുണ്ട് രാഷ്ട്രീയം പറഞ്ഞുകൊണ്ട് ജയിക്കാനുള്ള കരുത്ത് പാർട്ടിക്കുണ്ടെന്നും ബിനോയ് വിശ്വം പറഞ്ഞു. ർഗീയ പ്രചാരണത്തിന് എൽഡിഎഫ് പോകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, രാജ്യത്തെ സന്നദ്ധ സംഘടനകളുടെയും ന്യൂനപക്ഷ സ്ഥാപനങ്ങളുടെയും വിദേശ ഫണ്ട് വിനിയോഗത്തിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്ന എഫ്സിആർഎ നിയമ ഭേദ​ഗതി ബിൽ പിൻവലിക്കുമോ എന്ന കാര്യം പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കണമെന്നും ബിനോയ് വിശ്വം ആവശ്യപ്പെട്ടു. എസ്ഡിപിഐ പിന്തുണ […]
Read more

‘ചേട്ടന് കാലങ്ങളായി ശ്വാസം മുട്ട്, ഇത്തവണ വോട്ട് ബിജെപിക്ക്, മാറാത്തത് മാറുമെന്നാണ് പറയുന്നത്’: സതീശനെ പൊട്ടിച്ചിരിപ്പിച്ച് ‘പ്യാരി’

തിരുവനന്തപുരം: സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് ആവേശം ഉയരുന്നതിനിടെ വിവിധ മുന്നണികളുടെ പ്രചാരണങ്ങളും ശ്രദ്ധനേടുന്നു. സിനിമാ-സീരിയൽ താരങ്ങളും പ്രചാരണ വേദികളിൽ സജീവമാണ്. ഇതിനിടെ യുഡിഎഫിന് പിന്തുണയുമായി എത്തിയ ടെലിവിഷൻ താരം സലിം ഹസ്സൻ (പ്യാരി) നടത്തിയ പ്രസംഗം സോഷ്യൽ മീഡിയയിൽ വൈറലായി. പുനർജനി കുടുംബങ്ങളുടെ സ്നേഹ സംഗമം പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രസംഗത്തിനിടെ ഒരു വ്യക്തിയുടെ കഥ പറഞ്ഞാണ് പ്യാരി ശ്രദ്ധ നേടിയത്. ശ്വാസംമുട്ടൽ പ്രശ്നവുമായി വർഷങ്ങളായി ചികിത്സ തേടിയിട്ടും ആശ്വാസമില്ലെന്ന് പറഞ്ഞ ആൾ, ഇത്തവണ ബിജെപിക്ക് വോട്ട് […]
Read more

തിരഞ്ഞെടുപ്പ് ഡ്രൈഡേ ലക്ഷ്യമിട്ട് അനധികൃത മദ്യവിൽപന സജീവം

കോട്ടയം: തിരഞ്ഞെടുപ്പ് പ്രമാണിച്ചുള്ള 48 മണിക്കൂർ ഡ്രൈഡേയും തുടർച്ചയായ അവധിദിനങ്ങളും മുതലെടുക്കാൻ ചങ്ങനാശേരിയിലും പരിസരപ്രദേശങ്ങളിലും അനധികൃത മദ്യവിൽപന വ്യാപകമാകുന്നു. ഡ്രൈഡേ മുന്നിൽക്കണ്ട് വൻതോതിൽ മദ്യം സ്റ്റോക്ക് ചെയ്യുന്നതായും ആവശ്യക്കാർക്ക് വീട്ടുപടിക്കൽ എത്തിച്ചു നൽകുന്നതായും വിവരമുണ്ട്. ചങ്ങനാശേരി ടൗൺ, തൃക്കൊടിത്താനം, കോട്ടമുറി, പറാൽ, പായിപ്പാട് തുടങ്ങിയ മേഖലകളിലാണ് ഇത്തരം സംഘങ്ങൾ സജീവമായിരിക്കുന്നത്. ​ബെവ്‌റിജസ് ഔട്ട്‌ലെറ്റുകളിൽ നിന്ന് വൻതോതിൽ മദ്യം വാങ്ങിയ ശേഷം അത് ചെറിയ കുപ്പികളിലേക്ക് പകർത്തിയാണ് വിൽപന നടത്തുന്നത്. ഇതിനായി ആക്രിക്കടകളിൽ നിന്ന് പഴയ ചെറിയ കുപ്പികൾ […]
Read more

Recent News

Advertisement
WhiteswanTV Footer