കോട്ടയം: സഭക്കും ദീപിക പത്രത്തിനുമെതിരെ ആഞ്ഞടിച്ച് ബിജെപി സംസ്ഥാന വൈസ് പ്രസിഡണ്ട് ഷോണ്‍ ജോര്‍ജ് രംഗത്ത്. സഭക്ക് ബിജെപി വിരുദ്ധ നിലപാടാണെങ്കില്‍, തിരിച്ചും നിലപാട് മറ്റേണ്ടി വരുമെന്നും ഒരുപാട് സഹായിച്ച തങ്ങളെ ചതിച്ചവരാണ് സഭയെന്നും വോട്ടെടുപ്പ് കഴിഞ്ഞ് തൊട്ടടുത്ത ദിവസം ഷോണ്‍ ജോര്‍ജ് ഉന്നയിക്കുന്നത്.
ചിലര്‍ക്കായി വിടുപണി ചെയ്യുന്നവര്‍ സഭയിലുണ്ട്. ദീപിക പത്രവും ആ നിലപാടാണ് സ്വീകരിക്കുന്നത്. കെ സി വേണുഗോപാലിനെയും ജോസ് കെ മാണിയേയും കൊണ്ട് സഭക്ക് എന്ത് പ്രയോജനം ഉണ്ടായി? എഫ്‌സിആര്‍എ ബില്ല് മാറ്റിവച്ചത് ഞങ്ങളുടെ സമ്മര്‍ദപ്രകാരമാണ്. സഭക്ക് വേണ്ടെങ്കില്‍ സഭയേയും വേണ്ടെന്ന് വയ്ക്കേണ്ടി വരുമെന്നും ഷോണ്‍ ജോര്‍ജ് പറഞ്ഞു.




