കൊൽക്കത്ത: കേരളത്തിൽ ബിജെപിക്ക് നേട്ടമുണ്ടാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കേരളം, അസം, പുതുച്ചേരി എന്നിവിടങ്ങളിൽ പോളിംഗ് ശതമാനം ഉയർന്നതായി അദ്ദേഹം പറഞ്ഞു.
കേരളത്തിൽ വലിയ തോതിൽ സ്ത്രീ വോട്ടർമാർ ബൂത്തുകളിലെത്തിയതായി മോദി ചൂണ്ടിക്കാട്ടി. സ്ത്രീ വോട്ടർമാരുടെ പങ്കാളിത്തം ഉയർന്നിടങ്ങളിൽ ബിജെപി മികച്ച വിജയം നേടിയിട്ടുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
കേരളത്തിൽ എൽഡിഎഫും യുഡിഎഫും വിജയത്തെക്കുറിച്ച് ഉറപ്പോടെ പറയാൻ കഴിയാത്ത അവസ്ഥയിലാണെന്നും, ഇരുവർക്കും പരാജയഭീതി നിലനിൽക്കുന്നതായും മോദി പറഞ്ഞു. പശ്ചിമ ബംഗാളിലെ തെരഞ്ഞെടുപ്പ് റാലിക്കിടെയാണ് അദ്ദേഹം ഈ പരാമർശങ്ങൾ നടത്തിയത്.




