Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

സീറ്റ് കുറച്ച് കുറഞ്ഞാലും ഭരണത്തുടർച്ചയ്ക്കു സാധ്യതയെന്ന് സിപിഐ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: എൽഡിഎഫിന് വീണ്ടും ഭരണത്തിലേറാൻ സാധ്യതയുണ്ടെന്ന വിലയിരുത്തലുമായി സിപിഐ സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം. അതേസമയം പാർട്ടിയുടെ സീറ്റുകളുടെ എണ്ണം കുറയാനാണ് സാധ്യതയെന്നും യോഗം വിലയിരുത്തി. ഇത്തവണ 25 മണ്ഡലങ്ങളിലാണ് സിപിഐ മത്സരിച്ചത്. നിലവിൽ പാർട്ടിക്ക് 17 സിറ്റിങ് എം.എൽ.എമാരുണ്ട്. എന്നാൽ ഇത്തവണ ഇത് 12 മുതൽ 13 സീറ്റായി കുറയാനാണ് സാധ്യത.

പീരുമേട്, തൃശ്ശൂർ, നാദാപുരം എന്നീ മണ്ഡലങ്ങൾ പാർട്ടിക്ക് നഷ്ടപ്പെടാൻ ഇടയുണ്ടെന്ന് യോഗം വിലയിരുത്തി. കൂടാതെ അടൂർ സീറ്റും കൈവിട്ടുപോകാനിടയുണ്ടെന്നും സൂചനയുണ്ട്. അതേസമയം പാർട്ടിയുടെ നാല് മന്ത്രിമാരും വിജയിക്കുമെന്ന് നേതൃത്യം പ്രതീക്ഷിക്കുന്നു. കരുനാഗപ്പള്ളി മണ്ഡലം തിരിച്ചുപിടിക്കാനുള്ള സാധ്യതയും പാർട്ടി കണക്കുകൂട്ടുന്നു. തിരുവനന്തപുരത്തെ ചിറയിൻകീഴിൽ കടുത്ത മത്സരം നിലനിൽക്കുന്നതിനാൽ സീറ്റ് നഷ്ടപ്പെടാൻ ഇടയുണ്ടെന്ന് സിപിഎം വിലയിരുത്തുമ്പോഴും, വിജയിക്കുമെന്ന ആത്മവിശ്വാസത്തിലാണ് സിപിഐ നേതൃത്വം.

Tags :

Recent News

Advertisement
WhiteswanTV Footer