ചെന്നൈ: അനുമതിയില്ലാതെ ചെന്നൈ ടി നഗറിൽ റോഡ് ഷോ നടത്തിയതിന് തമിഴക വെട്രി കഴകം അധ്യക്ഷൻ വിജയ്‌ക്കെതിരെ കേസെടുത്തു പോലീസ്. ചെന്നൈ മാമ്പലം പൊലീസാണ് കേസെടുത്തത്. മുൻകൂർ അനുമതിയില്ലാതെയാണ് വിജയ് റോഡ് ഷോ നടത്തിയത്. വിജയ്‍യെ കൂടാതെ പാർട്ടിയുടെ ജനറൽ സെക്രട്ടറിയും ടി നഗർ സ്ഥാനാർത്ഥിയുമായ എൻ ആനന്ദ്, ദക്ഷിണ ചെന്നൈ ജില്ലാ സെക്രട്ടറി അപ്പുനു എന്നിവർക്കെതിരെയും പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. ഏപ്രിൽ 16 വ്യാഴാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം അരങ്ങേറിയത്. നിശ്ചിത വേദിയിൽ പരിപാടി നടത്താൻ മാത്രമായിരുന്നു അനുവാദം. എന്നാൽ ഇത് പാലിക്കാതെയാണ് ടി നഗർ, തൗസൻഡ് ലൈറ്റ്‌സ്, എഗ്മൂർ തുടങ്ങിയ തിരക്കേറിയ മേഖലകളെ ബന്ധിപ്പിച്ചുകൊണ്ട് വിജയ് റോഡ് ഷോ നടത്തിയത്.




