Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: 2026 Assembly election

നിയമസഭാ തെരഞ്ഞെടുപ്പ്: പിഡിപി എൽ ഡി എഫിനെ പിന്തുണക്കും

​കൊച്ചി: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് (എൽഡിഎഫ്) പിഡിപി പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചു.തദ്ദേശ തിരഞ്ഞെടുപ്പിൽ പലസ്ഥലങ്ങളിലും എൽ ഡി എഫിന് പിന്തുണ പി ഡി പി നൽകിയിരുന്നു . കൊച്ചിയിൽ നടന്ന വാർത്താസമ്മേളനത്തിലാണ് പാർട്ടി ഭാരവാഹികൾ ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. മുഖ്യമന്ത്രി പിണറായി വിജയൻ, സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ എന്നിവരുമായി നടത്തിയ ചർച്ചകളുടെ അടിസ്ഥാനത്തിലാണ് ഈ രാഷ്ട്രീയ ധാരണ രൂപപ്പെടുത്തിയതെന്ന് നേതാക്കൾ വ്യക്തമാക്കി.എൽഡിഎഫ് അധികാരത്തിൽ വന്നാൽ ഒരു സഖ്യകക്ഷിക്ക് ലഭിക്കുന്ന പരിഗണന […]
Read more

പുനലൂരിൽ നട്ടം തിരിഞ്ഞു യുഡിഎഫ്

കൊല്ലം: പുനലൂർ നിയോജക മണ്ഡലത്തിൽ യുഡിഎഫിനെ പ്രതിസന്ധിയിലാക്കി സ്ഥാനാർഥിനിർണയം. മുസ്‌ലിം ലീഗ് മത്സരിക്കുന്ന മണ്ഡലത്തിൽ വിമതനായി മത്സരിക്കാനൊരുങ്ങിയ കോൺഗ്രസ് നേതാവിനെ അനുനയിപ്പിക്കാനുള്ള യോഗത്തിൽ നിന്ന് ഡിസിസി സെക്രട്ടറി ഇറങ്ങിപ്പോയി. ഡിസിസി സെക്രട്ടറി സഞ്ജയ് ഖാനാണ് യുഡിഎഫിന് പുതിയ പ്രതിസന്ധി നൽകിയിരിക്കുന്നത്. ആത്മാഭിമാനം പണയപ്പെടുത്താനാകില്ല. അണ്ണാ ലീഗ് ഇവിടെ മത്സരിച്ചാൽ പുനലൂരിൽ പിന്നെ കോൺഗ്രസ് ഉണ്ടാകില്ല തന്നെ അനുനയിപ്പിക്കാൻ ശ്രമിച്ച നേതാക്കളോട് സഞ്ജയ് ഖാൻ മറുപടി പറഞ്ഞത് . ഇപ്പോൾ നിശ്ചയിക്കപ്പെട്ട സ്ഥാനാർഥി മത്സരിച്ചാൽ വലിയ പരാജയമായിരിക്കും ഉണ്ടാവുക. […]
Read more

നടന്മാരെ സ്ഥാനാർഥിയാക്കുന്നതിനെതിരെ വിമർശനവുമായി തോമസ് ഐസക്

കൊച്ചി: പാലക്കാട് സിപിഐഎം-ബിജെപി രഹസ്യ ധാരണയെന്ന കെ.സി. വേണുഗോപാലിന്റെ ആരോപണത്തിന് മറുപടിയുമായി തോമസ് ഐസക്. പാലക്കാട്‌ ഡീൽ കോൺഗ്രസും ബിജെപിയും തമ്മിലാണെന്ന് അദ്ദേഹം പറഞ്ഞു. കോ-ലീ-ബി സഖ്യം എത്രയോ കാലമായുള്ള ചരിത്രമാണ്. കള്ളൻമാർ മുൻപേ ഓടി കള്ളൻ കള്ളൻ എന്ന് വിളിച്ചുപറയുകയാണ്. പാലക്കാട് യുഡിഎഫിനെ പിൻതാങ്ങണമെന്നാണോ പറയുന്നതെന്നും അതിന് വേറെ പണി നോക്കണമെന്നും തോമസ് ഐസക് പറഞ്ഞു. കോമാളി വേഷം കെട്ടുന്ന നടന്മാരെ സ്ഥാനാർഥിയാക്കിയിട്ട് വോട്ട് കിട്ടുന്നില്ല എന്ന് പറഞ്ഞിട്ട് കാര്യം ഉണ്ടോയെന്നും തോമസ് ഐസക്കിന്റെ വിമർശനം. […]
Read more

പ്രമുഖ കമ്യൂണിസ്റ്റ് നേതാവ് സുന്ദരേശന്റെ മകളായ സ്മിത ബിജെപിയിൽ

തിരുവനന്തപുരം: വർക്കല ബ്ലോക്ക് പഞ്ചായത്ത് അംഗവും സിപിഐഎം നേതാവുമായ അഡ്വ. സ്മിത സുന്ദരേശൻ ബിജെപിയിൽ ചേർന്നു. മാരാർജി ഭവനിൽ നടന്ന ചടങ്ങിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ഷാൾ അണിയിച്ച് സ്വീകരിച്ചു. പ്രമുഖ കമ്യൂണിസ്റ്റ് നേതാവ് സുന്ദരേശന്റെ മകളായ സ്മിത, വർക്കലയിൽ എൻഡിഎ സ്ഥാനാർഥിയാകും. ബിഡിജെഎസ് സീറ്റ് വിട്ടു നൽകുന്നതോടെയാണ് വർക്കലയിൽ ബിജെപി മത്സരിക്കുന്നത്. ബ്ലോക്ക് പഞ്ചായത്തംഗ സ്ഥാനം രാജിവച്ച ശേഷമാണ് സ്മിത ബിജെപിയിൽ ചേരുന്നത്. സിപിഐഎമ്മിന്റെ മൂല്യച്യുതിയാണ് പാർട്ടി വിടാൻ കാരണമെന്ന് അഡ്വ. സ്മിത […]
Read more

സിപിഎം ഏരിയ കമ്മിറ്റി അം​ഗം അഡ്വ. സ്മിത സുന്ദരേശൻ ബിജെപിയിൽ

തിരുവനന്തപുരം: സിപിഎം ഏരിയ കമ്മിറ്റി അംഗമായ അഡ്വ. സ്മിത സുന്ദരേശൻ ബിജെപിയിൽ ചേർന്നു. വർക്കല മണ്ഡലത്തിൽ ബിജെപി സ്ഥാനാർത്ഥിയായി അവർ മത്സരിക്കുമെന്ന് അറിയിച്ചു. മുൻ വർക്കല ബ്ലോക്ക് പ്രസിഡന്റായിരുന്ന സ്മിത, നിലവിൽ ബ്ലോക്ക് പഞ്ചായത്ത് അംഗമായിരുന്നു. ഒറ്റൂർ ഡിവിഷൻ അംഗമായും പ്രവർത്തിച്ചിട്ടുണ്ട്. ബ്ലോക്ക് പഞ്ചായത്ത് അംഗത്വം രാജിവെച്ച ശേഷമാണ് അവർ ബിജെപിയിൽ ചേർന്നത്. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ഷാൾ അണിയിച്ച് സ്വീകരിച്ചു. സിപിഎമ്മിലെ മൂല്യച്യുതിയാണ് പാർട്ടി വിടാൻ കാരണമെന്ന് സ്മിത പറഞ്ഞു. പാർട്ടിയിൽ വ്യക്തി […]
Read more

‘മരണംവരെ എംഎൽഎ ആകണമെന്നാണ് സുധാകരന്റെ ആഗ്രഹം’: എ വിജയരാഘവൻ

ആലപ്പുഴ: ജി സുധാകരന് മരിക്കുന്നത് വരെ എംഎൽഎ ആകണമെന്നാണ് ആഗ്രഹമെന്നും അത് നടക്കാത്തത് കൊണ്ടാണ് പാർട്ടി വിട്ടതെന്നും വിജയരാഘവൻ വിമർശിച്ചു. സുധാകരന്റെ ദുരാഗ്രഹത്തിനൊപ്പം പാർട്ടിക്ക് നിൽക്കാൻ കഴിയില്ല എന്നും സഹതാപത്തിന്റെ ഒരു കണിക പോലും അദ്ദേഹം അർഹിക്കുന്നില്ല എന്നും വിജയരാഘവൻ പറഞ്ഞു. മനുഷ്യനന്മയുടെ ഗുണങ്ങളുള്ള ആരും ചെയ്യാത്ത പ്രവർത്തിയാണ് സുധാകരൻ ചെയ്തത് എന്നും വിജയരാഘവൻ കൂട്ടിച്ചേർത്തു. സുധാകരൻ തലകീഴായാണ് കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ വായിച്ചത് എന്നും വിജയരാഘവൻ പരിഹസിച്ചു. ചരിത്രത്തിലാദ്യമായാണ് കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ ഉദ്ധരിച്ച് ഒരാൾ വലതു പക്ഷത്തേക്ക് […]
Read more

ചിലർ അധികാരത്തിന് വേണ്ടിയാണ് നിന്നതെന്ന് ബോധ്യപ്പെട്ട കാലമാണിത്: എം എ ബേബി

ന്യൂഡൽഹി: സിപിഐഎമ്മിൽ ആശയപരമായ വ്യതിയാനം സംഭവിച്ചിട്ടുണ്ടെന്ന് ജനറൽ സെക്രട്ടറി എം.എ. ബേബി. തെരഞ്ഞെടുപ്പ് അടുത്തപ്പോൾ പാർട്ടിയോടൊപ്പം നിന്ന ചിലർ പുറത്തുപോയതും ഇതുമായി ബന്ധപ്പെട്ടതാണെന്നും അദ്ദേഹം വ്യക്തമാക്കി. സ്ഥാനാർത്ഥിത്വം ലഭിക്കാത്തതിനെ തുടർന്നാണ് പലരും പാർട്ടി വിട്ടതെന്നും, ഇത്രയും നാൾ പാർട്ടിക്കൊപ്പം നിന്നവരാണ് ഇപ്പോൾ മാറിനിൽക്കുന്നതെന്നും എം.എ. ബേബി പറഞ്ഞു. ചിലർക്കായി പാർട്ടി പ്രവർത്തനം തെരഞ്ഞെടുപ്പിൽ മാത്രം ഒതുങ്ങിയെന്നും, അധികാരലാഭമാണ് ലക്ഷ്യമാക്കിയതെന്നും അദ്ദേഹം വിമർശിച്ചു. കമ്മ്യൂണിസ്റ്റ് മൂല്യങ്ങൾ ചിലരിൽ നഷ്ടപ്പെട്ടുവരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സംഭവങ്ങളെ കുറിച്ച് കേന്ദ്ര കമ്മിറ്റിയും പോളിറ്റ് […]
Read more

തമിഴ്‌നാട് നിയമസഭ തിരഞ്ഞെടുപ്പ് : ഡിഎംകെ സഖ്യത്തിൽ 3 സീറ്റുകൾ ആവശ്യപ്പെട്ട് എസ്.ഡി.പി.ഐ

​ചെന്നൈ: വരാനിരിക്കുന്ന തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ ഡിഎംകെ നയിക്കുന്ന സഖ്യത്തിന്റെ ഭാഗമായി മത്സരിക്കാൻ എസ്.ഡി.പി.ഐ മൂന്ന് സീറ്റുകൾ ആവശ്യപ്പെട്ടു. പാർട്ടി സംസ്ഥാന പ്രസിഡന്റ് നെല്ലെ മുബാറക്കാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. ഡിഎംകെയുമായി രണ്ടാംഘട്ട ചർച്ചകൾ പുരോഗമിക്കുകയാണെന്നും മണ്ഡലങ്ങളുടെ കാര്യത്തിൽ രണ്ട് ദിവസത്തിനുള്ളിൽ അന്തിമ തീരുമാനമുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. മറ്റ് ചെറുകക്ഷികളിൽ നിന്ന് വ്യത്യസ്തമായി, ഡിഎംകെയുടെ ‘ഉദയസൂര്യൻ’ ചിഹ്നത്തിൽ തന്നെ മത്സരിക്കാൻ എസ്.ഡി.പി.ഐ എക്സിക്യൂട്ടീവ് കമ്മിറ്റി സ്വമേധയാ തീരുമാനമെടുത്തതായി മുബാറക് പറഞ്ഞു. ചിഹ്നത്തിന്റെ കാര്യത്തിൽ ഡിഎംകെ യാതൊരുവിധ സമ്മർദ്ദവും […]
Read more

അഹമ്മദ് ദേവർകോവിലിനെ വെല്ലുവിളിച്ചു; ഫാത്തിമ തഹ്‌ലിയ

കോഴിക്കോട്: ഐഎൻഎൽ നേതാവും കോഴിക്കോട് സൗത്ത് മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ അഹമ്മദ് ദേവർകോവിൽ ഉന്നയിച്ച ആരോപണങ്ങളോട് ശക്തമായി പ്രതികരിച്ച് പേരാമ്പ്രയിലെ മുസ്‌ലിം ലീഗ് സ്ഥാനാർത്ഥി ഫാത്തിമ തഹ്‌ലിയ. താൻ ജമാഅത്തെ ഇസ്‌ലാമി നോമിനിയാണ് എന്ന ആരോപണം തെളിയിക്കാൻ കഴിഞ്ഞാൽ സ്ഥാനാർത്ഥിത്വം പിൻവലിക്കാമെന്ന് അഹമ്മദ് ദേവർകോവിലിനെ വെല്ലുവിളിച്ചു .. മുസ്‌ലിം ലീഗിന് തീവ്രത കുറവാണ് എന്ന് പറഞ്ഞ് പാർട്ടി വിട്ടവരാണ് ഐഎൻഎൽ എന്നും ദേവർകോവിൽ പഠിച്ചത് എവിടെയാണ് എന്ന് അന്വേഷിച്ചാൽ അദ്ദേഹത്തിന്റെ പരാമർശങ്ങളിലെ വൈരുധ്യം മനസിലാകുമെന്നും തഹ്‌ലിയ പറഞ്ഞു. […]
Read more

യുഡിഫിൽ വീണ്ടും വിസ്മയം;കാരാട്ട് റസാഖ് വീണ്ടും മുസ്‌ലിം ലീഗിലേക്ക്

കോഴിക്കോട്: മുന്‍ എംഎല്‍എ കാരാട്ട് റസാഖ് മുസ്‌ലിം ലീഗിലേക്ക്. പാണക്കാട് എത്തി അംഗത്വം സ്വീകരിക്കും . മുസ്‌ലിം ലീഗിന്റെ പ്രമുഖ നേതാവായിരുന്നു കാരാട്ട് റസാഖ്. 2016-21-ല്‍ കൊടുവളളി എംഎല്‍എയായിരുന്നു. 2021-ല്‍ എം കെ മുനീറിനോട് പരാജയപ്പെട്ടു. എന്നാല്‍ 2011-ലും 2016-ലും സീറ്റ് നിഷേധിക്കപ്പെട്ടതില്‍ പ്രതിഷേധിച്ച് ലീഗ് വിട്ട് ഇടതുപാളയത്തിലേക്ക് പോവുകയായിരുന്നു. വിമതനായി മത്സരിച്ച റസാഖിന് എല്‍ഡിഎഫ് പിന്തുണ പ്രഖ്യാപിക്കുകയും 2016-ലെ തെരഞ്ഞെടുപ്പില്‍ 573 വോട്ടുകള്‍ക്ക് വിജയിക്കുകയും ചെയ്തു. നിലവില്‍ സംസ്ഥാന മദ്രസ ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാനാണ് കാരാട്ട് […]
Read more

Recent News

Advertisement
WhiteswanTV Footer