പി.കെ. നവാസിനായി വഴിമാറി : അതൃപ്തി പരിഹരിച്ച് മുസ്‍ലിം ലീഗ്
മലപ്പുറം: താനൂർ നിയമസഭാ മണ്ഡലത്തിലെ സ്ഥാനാർത്ഥി നിർണ്ണയത്തെച്ചൊല്ലിയുള്ള തർക്കങ്ങൾ പരിഹരിക്കാൻ ‘അടവുനയ’വുമായി മുസ്‍ലിം ലീഗ് നേതൃത്വം. സ്ഥാനാർത്ഥിത്വം പ്രതീക്ഷിച്ചിരുന്ന മണ്ഡലം പ്രസിഡന്റ് മുത്തുകോയ തങ്ങളെ പാർട്ടി സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമായി ഉയർത്തിക്കൊണ്ട് അനുനയിപ്പിച്ചു. എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ. നവാസിനെ താനൂരിൽ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചതിനെത്തുടർന്നുണ്ടായ ആഭ്യന്തര കലഹം ഇതോടെ താൽക്കാലികമായി അവസാനിച്ചതായാണ് സൂചന. താനൂർ മണ്ഡലത്തിൽ ഏറെക്കാലമായി സജീവമായ മുത്തുകോയ തങ്ങളെ തഴഞ്ഞാണ് നേതൃത്വം പി.കെ. നവാസിനെ രംഗത്തിറക്കിയത്. സീറ്റ് ലഭിക്കില്ലെന്നുറപ്പായതോടെ തങ്ങൾ പക്ഷം കടുത്ത അതൃപ്തിയിലായിരുന്നു. […]
Read more