Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: 2026 Assembly election

പെരിന്തൽമണ്ണയിൽ ത്രികോണ പോരാട്ടം

കേരളത്തിന്റെ രാഷ്ട്രീയ ഭൂപടത്തിൽ വിപ്ലവത്തിന്റെയും ആവേശത്തിന്റെയും വികാരമായി മാറിയ മണ്ഡലമാണ് പെരിന്തൽമണ്ണ. വരാനിരിക്കുന്ന തിരഞ്ഞെടുപ്പിന്റെ കാഹളം മുഴങ്ങുമ്പോൾ, മലപ്പുറം ജില്ലയിലെ ഈ തന്ത്രപ്രധാന മണ്ഡലം ആർക്കൊപ്പം നിൽക്കും എന്ന ആകാംക്ഷയിലാണ് രാഷ്ട്രീയ കേരളം മുഴുവൻ. ഇടതും വലതും എൻ.ഡി.എയും ഒരുപോലെ തങ്ങളുടെ കരുത്ത് തെളിയിക്കാൻ കച്ചകെട്ടി ഇറങ്ങുമ്പോൾ പെരിന്തൽമണ്ണയുടെ മണ്ണിൽ പോരാട്ടം പ്രവചനാതീതമാവുകയാണ്. ചരിത്രവും വർത്തമാനവും ഇഴചേരുന്ന ഈ രാഷ്ട്രീയ മണ്ഡലത്തിൽ ഏപ്രിൽ 9-ന് നടക്കുന്ന വിധിയെഴുത്ത് കേരള രാഷ്ട്രീയത്തിൽ തന്നെ വലിയ ചലനങ്ങൾ സൃഷ്ടിക്കുമെന്ന് ഉറപ്പാണ്. […]
Read more

അദൃശ്യരാക്കപ്പെടുന്ന മനുഷ്യരും സവർണ്ണ ഒളിഗാർക്കിയും : കേരളീയ ജനാധിപത്യത്തിന്റെ വിചാരണ

കേരളീയ പൊതുമണ്ഡലം അതിന്റെ ജനാധിപത്യ ബോധ്യങ്ങളെയും പുരോഗമന സ്വഭാവത്തെയും കുറിച്ച് ആഗോളതലത്തിൽ തന്നെ അഭിമാനം കൊള്ളാറുണ്ട്. എന്നാൽ, ഈ ‘പുരോഗമന’ പരിവേഷത്തിനുള്ളിൽ ഒളിഞ്ഞിരിക്കുന്ന ജാതീയമായ അധികാര ഘടനകളെയും അപരവൽക്കരണങ്ങളെയും കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി ദലിത്-ബഹുജന രാഷ്ട്രീയ ധാരകൾ നിരന്തരം ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണ്. ജനാധിപത്യം എന്നത് കേവലം അഞ്ചുവർഷത്തിലൊരിക്കൽ നടക്കുന്ന തെരഞ്ഞെടുപ്പ് പ്രക്രിയ മാത്രമായി ചുരുങ്ങുമ്പോൾ, ‘ജനങ്ങൾ’ എന്ന സങ്കല്പം എത്രത്തോളം ഉൾക്കൊള്ളുന്നതാണ് (Inclusive) എന്ന മൗലികമായ ചോദ്യമാണ് ഇവിടെ പ്രസക്തമാകുന്നത്. ഒരു പുതിയ പൊതുതെരഞ്ഞെടുപ്പിനെ രാജ്യം അഭിമുഖീകരിക്കുമ്പോൾ, […]
Read more

ഏഴാം തവണയും തിരുവല്ല പിടിക്കാൻ മാത്യു ടി. തോമസ്

കേരളത്തിന്‍റെ മധ്യതിരുവിതാംകൂറിൽ സ്ഥിതി ചെയ്യുന്ന തിരുവല്ല നാടകീയമായ രാഷ്ട്രീയ നീക്കങ്ങൾക്ക് അങ്ങനെ പെട്ടെന്ന് വഴങ്ങുന്ന ഒരു മണ്ഡലമല്ല. നിയമസഭാ തെരഞ്ഞെടുപ്പില്‍ പാർട്ടി ചിഹ്നത്തേക്കാൾ ഇവിടെ വ്യക്തിപരമായ വിശ്വാസ്യതയ്ക്കാണ് പലപ്പോഴും വോട്ട് ലഭിക്കുന്നത്. പ്രത്യേകിച്ച്, പ്രതിസന്ധി ഘട്ടങ്ങളിലെ സാന്നിധ്യം വോട്ടർമാർക്കിടയില്‍ സ്വാധീനമുണ്ടാക്കാന്‍ കഴിയാറുണ്ട് . 2006 മുതല്‍ തുടര്‍ച്ചയായി എൽഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിച്ച ജെഡിഎസിലെ മാത്യു ടി. തോമസാണ് ഇവിടത്തെ എംഎല്‍എ. ഇന്ത്യൻ സോഷ്യലിസ്റ്റ് ജനതാദൾ സംസ്ഥാന പ്രസിഡന്‍റായ മാത്യു ടി.തോമസ് എം.എൽ.എ ഇത്തവണയും തിരുവല്ല അസംബ്ലി മണ്ഡലത്തിൽ […]
Read more

സിപിഎം-ബിജെപി ഡീൽ ആരോപണം; പ്രതികരിച്ച് കെ എൻ ബാലഗോപാൽ

കൊല്ലം: കോൺഗ്രസ് ഉയർത്തുന്ന സിപിഎം-ബിജെപി ഡീൽ ആരോപണത്തിൽ മറുപടിയുമായി മന്ത്രി കെ എൻ ബാലഗോപാൽ. ഡീലിന്റെ കാര്യം കൃത്യമായി അറിയുന്നത് പ്രതിപക്ഷ നേതാവ് വി ഡി സതീശനും കൂട്ടർക്കുമാണെന്ന് ബാലഗോപാൽ പറഞ്ഞു. പ്രതിപക്ഷ നേതാവിന് ശ്വാസം മുട്ടൽ വരുമ്പോൾ ഉണ്ടാകുന്ന പ്രശ്‌നമാണുള്ളത്. സംസ്ഥാനത്ത് കോൺഗ്രസ്- ബിജെപി ഡീലാണുള്ളത്. 2016 ൽ ബിജെപി സ്ഥാനാർത്ഥിയായിരുന്ന ഒ. രാജഗോപാൽ നേമത്ത് നിന്നും ജയിച്ച് നിയമസഭയിലെത്തിയത് കോൺഗ്രസ് സഹായം കൊണ്ടാണെന്നും ബാലഗോപാൽ ആരോപിച്ചു. കൊല്ലം കോർപ്പറേഷനിൽ അധികാരം കിട്ടാൻ ബിജെപിയുമായി കോൺഗ്രസ് […]
Read more

രാഹുലിനെ പോലെ പീഡനവും ഗര്‍ഭം അലസിപ്പിക്കലും തുടരുമോ? പിഷാരടിയോട് എകെ ബാലന്‍

പാലക്കാട്: പാലക്കാട്ടെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമേഷ് പിഷാരടി ജനങ്ങളോട് മാപ്പുപറഞ്ഞ് വേണം വോട്ട് ചോദിക്കാനെന്ന് സിപിഐഎം നേതാവ് എ കെ ബാലന്‍. രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പാരമ്പര്യം തുടരും എന്നാണ് പിഷാരടി പറയുന്നത്. കോണ്‍ഗ്രസിന്റേത് പരിഹാസ്യമായ സമീപനമാണെന്നും എ കെ ബാലന്‍ പറഞ്ഞു. രാഹുല്‍ മാങ്കൂട്ടത്തില്‍ ചെയ്ത കാര്യങ്ങള്‍ തുടരുമെന്നാണ് പിഷാരടി പറഞ്ഞത്, അത് കടന്ന കൈ ആയിപ്പോയി. മൂന്ന് പീഡനവും ഗര്‍ഭം അലസിപ്പിക്കലും തുടരുമെന്നാണോ പിഷാരടി പറയുന്നത്. രാഹുല്‍ ചെയ്ത തെറ്റുകള്‍ക്ക് ജനങ്ങളോട് ക്ഷമ ചോദിച്ച് വേണം […]
Read more

‘ശിശുമരണനിരക്കിൽ അമേരിക്കയെ മറികടന്നു; കേജ്‌രിവാൾ അറസ്റ്റിൽ കോൺഗ്രസ് കൈയ്യടിച്ചു ’

കോട്ടയം: കോൺഗ്രസും രാഹുൽ ഗാന്ധിയും ബിജെപിയുടെ ബി ടീമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അരവിന്ദ് കേജ്‌രിവാളിനെ അറസ്റ്റ് ചെയ്തപ്പോൾ കോൺഗ്രസ് പിന്തുണച്ചതും ആഘോഷിച്ചതും ഇതിന് ഉദാഹരണമാണെന്നും അദ്ദേഹം പറഞ്ഞു. നേമത്തിൽ ബിജെപി നേടിയ ജയം ഒരു രാഷ്ട്രീയ ധാരണയുടെ ഭാഗമായിരുന്നുവെന്നും, പിന്നീട് അത് എൽഡിഎഫ് പൂട്ടിയതായും അദ്ദേഹം ചൂണ്ടിക്കാട്ടി. തിരുവല്ലയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ, ആരോഗ്യരംഗത്തെ നേട്ടങ്ങളും മുഖ്യമന്ത്രി വിശദീകരിച്ചു. മുൻകാലത്തെ ദുർബലമായ അവസ്ഥയിൽ നിന്നാണ് എൽഡിഎഫ് സർക്കാർ മേഖലയെ ഉയർത്തിയതെന്നും, ശിശുമരണനിരക്കിൽ കേരളം അമേരിക്കയെക്കാൾ മുന്നിലെത്തിയതും അതിന്റെ […]
Read more

ചുമരെഴുത്തിന് ഇനി ആള് വേണ്ട; ‘ചുവര്‍ബോട്ട്’ ഇറക്കി രമേഷ് പിഷാരടി

പാലക്കാട്: തെരഞ്ഞെടുപ്പിലെ ഏറ്റവും പ്രധാനപ്പെട്ട ഭാഗമാണ് ചുമരെഴുത്ത്. വളരെ നേരത്തെ തന്നെ സ്ഥലം ബുക്ക് ചെയ്തിടും. ആദ്യം ചുമരെഴുതി പ്രചാരണം കൊഴുപ്പിക്കാനാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ മത്സരിക്കുക. എന്നാല്‍ ഇത്തവണ പരമ്പരാഗത രീതിയില്‍ നിന്ന് മാറി യന്ത്രം ആ പണി ചെയ്യും. ‘ചുവര്‍ബോട്ട്’ എന്ന റോബോട്ടാണ് സാങ്കേതികവിദ്യയുടെ സഹായത്തോടെ പുത്തന്‍ ചുമരെഴുത്ത് നടത്തുന്നത്. പരീക്ഷണാടിസ്ഥാനത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥി രമേഷ് പിഷാരടിക്കായി കൊടുന്തിരപ്പുള്ളിയില്‍ ഇത്തവണ ചുമരെഴുതിയത് റോബോട്ട് ആണ്. കേരള സ്റ്റാര്‍ട്ടപ്പ് മിഷനുകീഴില്‍ പാലക്കാട് ആസ്ഥാനമായ ടെവാനോവ ടെക്ട്രേഡ് പ്രൈവറ്റ് […]
Read more

യുഡിഎഫ് കേരളത്തിന് സമ്മാനിച്ചത് സമ്പൂര്‍ണ തകര്‍ച്ചയെന്ന് മുഖ്യമന്ത്രി

പത്തനംതിട്ട: യുഡിഎഫ് ഭരണത്തിൽ തകർന്ന കേരളത്തെ പുനർനിർമിച്ചത് എൽഡിഎഫ് സർക്കാരാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പതിനെട്ട് വയസ് പൂർത്തിയായി വോട്ട് ചെയ്യാൻ എത്തുന്ന പുതുതലമുറയ്ക്ക് പത്ത് വർഷം മുൻപത്തെ ദുരനുഭവം ഒർമയുണ്ടാവില്ല. യുഡിഎഫ് ഭരണത്തിൽ സമസ്ത മേഖലയിലും മുരടിപ്പിന്റെ കാഴ്ചയായിരുന്നു. സമ്പൂർണ തകർച്ചയാണ് യുഡിഎഫ് കേരളത്തിന് സമ്മാനിച്ചത്. ആ ഇരുണ്ട കാലത്ത് നിന്നാണ് കേരളത്തെ പുനർനിർമിക്കാനുള്ള ചരിത്രപരമായ ഉത്തരവാദിത്തം എൽഡിഎഫ് എറ്റെടുത്തത്. അവിടെ നിന്നാണ് തകർന്ന് കിടന്ന ഓരോ മേഖലയും പുതിയ ഉയർച്ചയിൽ എത്തിയതെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ […]
Read more

പിണറായി വിജയന്‍ വെറും പി ആര്‍ വിജയന്‍; ഷാഫി പറമ്പില്‍

കോഴിക്കോട്: രാഷ്ട്രീയത്തിലെ മേലധികാരികള്‍ ജനങ്ങളാണെന്ന കാര്യം ഭരണാധികാരികള്‍ മറക്കരുതെന്ന് ഷാഫി പറമ്പില്‍ എം പി. കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയന്‍ വെറും പി ആര്‍ വിജയന്‍ ആയി മാറിയെന്നും കേരളത്തിലെ ആരോഗ്യമേഖലയെ നന്നാക്കുന്നതിന് അദ്ദേഹത്തിന്റെ പരസ്യബോര്‍ഡ് വെയ്ക്കുന്ന പണം വേണ്ടിയിരുന്നില്ല എന്നും ഷാഫി പറമ്പില്‍ പറഞ്ഞു. പേരാമ്പ്രയില്‍ യുഡിഎഫ് മണ്ഡലം തെരഞ്ഞെടുപ്പ് കണ്‍വെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു ഷാഫി പറമ്പില്‍. ശബരിമല സ്വര്‍ണ്ണം കട്ടവരെ ജനങ്ങള്‍ തിരിച്ചറിഞ്ഞു കഴിഞ്ഞുവെന്നും ഷാഫി പറമ്പില്‍ കൂട്ടിച്ചേർത്തു. അതായിരിക്കും തിരഞ്ഞെടുപ്പിൽ ജനങ്ങൾ വിധി […]
Read more

യുഡിഎഫിനെ പിന്തുണക്കും: സി കെ ജാനു

കൊച്ചി: ആവശ്യപ്പെട്ട സീറ്റ് നിഷേധിക്കപ്പെട്ടെങ്കിലും നിയമസഭ തെരഞ്ഞെടുപ്പില്‍ യുഡിഎഫിനെ പിന്തുണക്കുമെന്ന് അറിയിച്ചു. സി കെ ജാനു നേതൃത്വം നല്‍കുന്ന ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടിയാണ് ഇക്കാര്യം അറിയിച്ചത് . ഞായറാഴ്ച ജെആര്‍പിയുടെ സംസ്ഥാന കമ്മിറ്റി യോഗത്തിന് ശേഷമാണ് തീരുമാനം വ്യക്തമാക്കിയത് .ഞായറാഴ്ച പറവൂരില്‍ ജെആര്‍പിയുടെ സംസ്ഥാന ശില്‍പശാല നടന്നിരുന്നു. ശില്‍പശാലയുടെ സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് വി ഡി സതീശനാണ് ഉദ്ഘാടനം ചെയ്തത്. ജെആര്‍പി യുഡിഎഫിന്റെ ഭാഗമാണെന്നും ജെആര്‍പിയെ യുഡിഎഫ് ചേര്‍ത്തുപിടിക്കുമെന്നും വി ഡി സതീശന്‍ പ്രസംഗത്തില്‍ പറഞ്ഞു. […]
Read more

Recent News

Advertisement
WhiteswanTV Footer