Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ലൗ ജിഹാദ് മാത്രമല്ല, ബിസിനസ് ജിഹാദും ലാന്‍ഡ് ജിഹാദും; കേരളത്തിനെതിരെ ശോഭ കരന്തലജെ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: ആർ ശ്രീലേഖയ്ക്ക് പിന്നാലെ കേരളത്തിനെതിരെ തീവ്ര വിദ്വേഷ പ്രചാരണവുമായി കൂടുതൽ ബിജെപി നേതാക്കൾ. കേരളത്തിൽ ‘ലൗ ജിഹാദ്’ മാത്രമല്ല, ‘ബിസിനസ് ജിഹാദും’ ‘ലാൻഡ് ജിഹാദും’ നടക്കുന്നുണ്ടെന്ന വിവാദ പരാമർശവുമായി കേന്ദ്ര സഹമന്ത്രി ശോഭ കരന്തലജെ രംഗത്തെത്തി.

കൊച്ചിയിൽ മാധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു മന്ത്രിയുടെ വിദ്വേഷം കലർന്ന പ്രസ്താവന. എഫ്‌സിആർഎ വിഷയത്തിൽ നിയമപരമായി വിദേശത്തുനിന്ന് പണം കൊണ്ടുവരുന്നവർക്ക് ആശങ്ക വേണ്ടെന്നും എന്നാൽ അനധികൃതമായി പണം എത്തിക്കുന്നവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും അവർ പറയുന്നു.

കഴിഞ്ഞ ദിവസം വട്ടിയൂർക്കാവിലെ ബിജെപി സ്ഥാനാർത്ഥിയും മുൻ ഡിജിപിയുമായ ആർ ശ്രീലേഖയും സമാനമായ രീതിയിൽ വിദ്വേഷ പരാമർശങ്ങൾ നടത്തിയിരുന്നു. കേരളത്തിൽ ലൗ ജിഹാദ് നടക്കുമ്പോൾ സർക്കാർ കണ്ണടയ്ക്കുകയാണെന്നും ഇതാണ് സംസ്ഥാനത്ത് സ്ത്രീ സുരക്ഷയില്ലാത്തതിന് കാരണമെന്നുമാണ് ശ്രീലേഖ പറഞ്ഞത്.

Recent News

Advertisement
WhiteswanTV Footer