Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: Chennai

വിജയിയുടെ റാലിയിൽ വീണ്ടും അപകടം; വിദ്യാർഥികൾക്കടക്കം പരിക്ക്

ചെന്നൈ: നടനും ടിവികെ നേതാവുമായ വിജയിയുടെ റാലിയിൽ വീണ്ടും അപകടം. തഞ്ചാവൂരിലെ റാലിയിൽ ഉണ്ടായ അപകടത്തിൽ രണ്ട് സ്ത്രീകൾ ഉൾപ്പെടെ ആറുപേർക്ക് പരിക്കേറ്റതായി വിവരം. ഒരാളുടെ നില ഗുരുതരമാണ്. വിജയുടെ വാഹനം പിന്തുടരുന്നതിനിടെയായിരുന്നു അപകടം. സംഭവത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. വാഹനത്തെ പിന്തുടരുന്നതിനിടെ ബൈക്കിൽനിന്ന് വീണ പി. വിഘ്നേഷ് എന്ന യുവാവിനാണ് പരിക്കേറ്റത്. ഡിഗ്രി മൂന്നാം വർഷ വിദ്യാർത്ഥിയാണ് വിഘ്നേഷ്. ഇയാളെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മറ്റൊരു യുവാവിന്റെ കാൽ ഒടിഞ്ഞിട്ടുണ്ട്. പരിക്കേറ്റവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായാണ് […]
Read more

ചെന്നൈയിൽ കാറുകൾ കൂട്ടിയിടിച്ച് അപകടം; മലയാളി നിയമവിദ്യാർഥിനി മരിച്ചു

ചെന്നൈ: ചെന്നൈയിലെ കോട്ടൂർപുരം ഗാന്ധിമണ്ഡപം റോഡിൽ ഉണ്ടായ വാഹനാപകടത്തിൽ പാലക്കാട് സ്വദേശിനിയായ നിയമവിദ്യാർത്ഥിനി മരിച്ചു. പാലക്കാട് വടക്കഞ്ചേരി മൂലങ്കോട് കാവുങ്കൽ വീട്ടിൽ എൻ. വിജയകുമാറിന്റെയും വിജയകുമാരിയുടെയും മകൾ ജിനു ആണ് മരിച്ചത്. ചെന്നൈ അംബേദ്കർ ലോ കോളേജിലെ നാലാം വർഷ ബിരുദ വിദ്യാർത്ഥിനിയായ ജിനു സഹപാഠികളോടപ്പം കോളേജ് പരിപാടിയിൽ പങ്കെടുത്ത് മടങ്ങുന്നതിനിടെയാണ് അപകടം ഉണ്ടായത്. അണ്ണാ സർവകലാശാലയ്ക്ക് സമീപമെത്തിയപ്പോൾ മുന്നിൽ സഞ്ചരിച്ചിരുന്ന കാർ പെട്ടെന്ന് യു-ടേൺ എടുത്തതോടെ പിന്നാലെയുണ്ടായിരുന്ന വിദ്യാർത്ഥികൾ സഞ്ചരിച്ച കാർ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ […]
Read more

തമിഴ്നാടിനെ നടുക്കി രണ്ടരവയസ്സുകാരിയുടെ കൊലപാതകം : ഡിഎംകെ യൂത്ത് വിങ് പ്രവർത്തകൻ അറസ്റ്റിൽ

കൃഷ്ണഗിരി : തമിഴ്നാട്ടിലെ കൃഷ്ണഗിരിയിൽ രണ്ടര വയസ്സുകാരിയെ ക്രൂരമായി പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിൽ ഡിഎംകെ യൂത്ത് വിങ് പ്രവർത്തകൻ പെരിയനായകൻ അറസ്റ്റിലായി. പെരിയനായകനൊപ്പം താമസിച്ചിരുന്ന യുവതിയുടെ മകളാണ് കൊല്ലപ്പെട്ടത്. ഭർത്താവുമായി വേർപിരിഞ്ഞു കഴിയുകയായിരുന്ന യുവതിയുടെ മകൾ കഴിഞ്ഞ ഡിസംബറിലാണ് മരിച്ചത്. അന്ന് ആരോഗ്യപ്രശ്നങ്ങൾ മൂലമാണ് മരണം സംഭവിച്ചതെന്നായിരുന്നു പ്രാഥമിക വിവരം. എന്നാൽ കുട്ടിയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് പിതാവ് പോലീസിനെ സമീപിച്ചതോടെയാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. തുടർന്ന് നടത്തിയ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ കുട്ടിയുടെ ആന്തരിക അവയവങ്ങളിൽ ഗുരുതരമായ […]
Read more

മുതിർന്ന സിപിഐ നേതാവ് ആർ. നല്ലകണ്ണ് അന്തരിച്ചു

ചെന്നൈ: മുതിർന്ന സിപിഐ നേതാവ് ആർ. നല്ലകണ്ണ് (101) അന്തരിച്ചു. ചെന്നൈ രാജീവ് ഗാന്ധി ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. 1992 മുതൽ 2007 വരെ സിപിഐ തമിഴ്നാട് സെക്രട്ടറിയായി പ്രവർത്തിച്ചിട്ടുണ്ട്. കിസാൻ സഭയുടെ സ്ഥാപക നേതാവ് ആയിരുന്നു.ഒരു പണ്ഡിതനായ പ്രഭാഷകൻ, മികച്ച സാമൂഹിക പരിഷ്കർത്താവ് എന്നീ നിലകളിലും നല്ലകണ്ണു വിലമതിക്കപ്പെടുന്നു, സാമൂഹികമായി ഏറ്റവും ദുരിതമനുഭവിക്കുന്ന സമൂഹങ്ങൾക്ക് തുല്യ അവസരങ്ങൾക്കായി അദ്ദേഹം തന്റെ ജീവിതകാലം മുഴുവൻ പോരാടിയിരുന്നു.
Read more

വിജയ്‌യുടെ ടിവികെയും പൊലീസും തമ്മിൽ യോഗ അനുമതി വൈകിയെന്ന് ആരോപിച്ച് വാക്പോര്

ചെന്നൈ: ടിവികെ അധ്യക്ഷൻ നടൻ വിജയ്‌യുടെ വെല്ലൂർ യോഗത്തെ ചൊല്ലി തമിഴ്‌നാട്ടിൽ ടിവികെ -പൊലീസ് തർക്കം രൂക്ഷമാകുന്നു. വെല്ലൂരിൽ പാർട്ടി പരിപാടിക്ക് അനുമതി വൈകിച്ചുവെന്ന ടിവികെ നേതാക്കളുടെ ആരോപണം തള്ളി വെല്ലൂർ പൊലീസ്. ഫെബ്രുവരി 23ലെ യോഗത്തിന് ടിവികെ അപേക്ഷ നൽകിയത് ഫെബ്രുവരി 18 നായിരുന്നുവെന്നും പരിശോധനകൾ പൂർത്തിയാക്കി ഫെബ്രുവരി 22 ന് അനുമതി നൽകിയിരുന്നുവെന്നുമാണ് പൊലീസ് അറിയിച്ചിരിക്കുന്നത്. എന്നാൽ പൊലീസ് കള്ളം പറയുന്നുവെന്ന് ടിവികെ നേതാക്കൾ കുറ്റപ്പെടുത്തി. ഫെബ്രുവരി 17 ന് വെല്ലൂരിലെ യോഗ സ്ഥലത്ത് […]
Read more

തമിഴ്‌നാട്ടിൽ വിജയകാന്തിന്‍റെ പാർട്ടി ഡിഎംകെ സഖ്യത്തിൽ ചേർന്നു

ചെന്നൈ: തമിഴ്നാട്ടിൽ വിജയകാന്തിന്റെ പാർട്ടിയായ ഡിഎംഡികെ ഡിഎംകെ സഖ്യത്തിൽ ചേർന്നു. ഡിഎംഡികെ ജനറൽ സെക്രട്ടറി പ്രേമലത വിജയകാന്ത് ഡിഎംകെ ആസ്ഥാനത്തെത്തി മുഖ്യമന്ത്രി സ്റ്റാലിനുമായി കൂടിക്കാഴ്ച നടത്തി. നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിൽ എൻഡിഎക്ക് കനത്ത തിരിച്ചടി ഉണ്ടായിരിക്കുകയാണ്. മിന്നൽനീക്കത്തിലൂടെയാണ് വിജയകാന്തിൻ്റെ പാർട്ടിയെ ഡിഎംകെയിലേക്ക് എത്തിച്ചിരിക്കുന്നത്. കുറേ ദിവസങ്ങളായി ഇതുസംബന്ധിച്ച ചർച്ചകൾ നടക്കുന്നുണ്ട്. ഡിഎംഡികെ വലിയ ആവശ്യങ്ങളാണ് ഉന്നയിക്കുന്നതെന്നെന്നും അതൊക്കെ അം​ഗീകരിക്കുന്നതിൽ പ്രയാസമുണ്ടെന്നും കഴിഞ്ഞ ദിവസങ്ങളിൽ ഡിഎംകെയുടെ മുതിർന്ന നേതാവ് പറഞ്ഞിരുന്നു. ഇന്നലെ വൈകിട്ടും എൻഡിഎ സഖ്യത്തിലേക്ക് ഡിഎംഡികെ […]
Read more

വിജയ് യെ പൂട്ടാൻ ഈ വിവാദം പോരാ

തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ടിവികെ അധ്യക്ഷൻ വിജയ്ക്കും നടി തൃഷയ്ക്കും എതിരെ അധിക്ഷേപ പരാമർശവുമായി തമിഴ്നാട് ബിജെപി അധ്യക്ഷൻ നൈനാർ നാഗേന്ദ്രൻ രംഗത്തെത്തിയിരിക്കുകയാണ്. വിജയ് ആദ്യം തൃഷയെ വിട്ട് പുറത്തുവരണം. രാഷ്ട്രീയത്തിൽ ഇറങ്ങണമെങ്കിൽ വിജയ് വീട്ടിൽ നിന്ന് പുറത്തിറങ്ങണം. കുടുംബത്തെ നോക്കുകയും മുതിർന്നവർ പറയുന്നത്‌ കേൾക്കുകയും വേണമെന്നുമായിരുന്നു നൈനാരുടെ ആക്ഷേപം. തമിഴ്നാട്ടിൽ മത്സരം ഡിഎംകെയ്ക്കും ടിവികെയ്ക്കും ഇടയിൽ ആണെന്ന് സേലത്തെ റാലിയിൽ വിജയ് പല തവണ പ്രസംഗിച്ചതിന് പിന്നാലെയാണ് ബിജെപി നേതാവിന്‍റെ ഈ പരാമർശം. ഇതോടെ തമിഴ്നാട് രാഷ്ട്രീയം […]
Read more

വെല്ലൂരിൽ ഘോഷയാത്രയ്ക്കിടെ രഥം മറിഞ്ഞു; 7 പേർക്ക് പരിക്ക്

ചെന്നൈ: തമിഴ്നാട് വെല്ലൂരിൽ രഥ ഘോഷയാത്രയ്ക്കിടെ രഥം മറിഞ്ഞു വീണ് 7 പേർക്ക് പരിക്ക്. 60 അടി ഉയരമുള്ള രഥമാണ് മറിഞ്ഞത്. മായന കൊല്ലൈ ഉത്സവത്തോടനുബന്ധിച്ച് വെല്ലൂർ, കാട്പാടി പ്രദേശങ്ങളിലാണ് രഥഘോഷയാത്ര നടന്നത്. വിവിധ രഥസംഘങ്ങൾ പാലത്രങ്കരൈയിലെത്തി ആചാരപരമായ ചടങ്ങുകൾ പൂർത്തിയാക്കി തിരികെ മടങ്ങുന്നതിനിടെയായിരുന്നു അപകടം. പാലത്രങ്കരൈയിൽ നിന്ന് മടങ്ങും വഴി ഒരു രഥം നിയന്ത്രണം വിട്ട് മറിഞ്ഞുവീഴുകയായിരുന്നു. രഥത്തിലിരുന്ന പത്തിലധികം പേർ താഴെ കുടുങ്ങി. അഗ്നിരക്ഷാസേനയും നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി പരിക്കേറ്റവരെ സമീപത്തെ സ്വകാര്യ […]
Read more

വിജയ് യുടെ പരിപാടിക്കിടെ 37കാരന്‍ കുഴഞ്ഞ് വീണു മരിച്ചു

ചെന്നൈ: തമിഴ്നാട്ടിലെ സേലത്ത് വെള്ളിയാഴ്ച നടന്ന ടിവികെ റാലിയില്‍ പങ്കെടുത്ത യുവാവ് കുഴഞ്ഞ് വീണ് മരിച്ചു. ഉഷ്ണതരംഗം മൂലമാണ് മരണം സംഭവിച്ചതെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. മഹാരാഷ്ട്ര സ്വദേശിയായ സൂരജ് ആണ് മരിച്ചത്. കുഴഞ്ഞുവീണ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇരുപത് വര്‍ഷം മുന്‍പ് ജോലി തേടി തമിഴ്നാട്ടില്‍ എത്തിയ ഇയാള്‍ കുടുംബത്തോടൊപ്പം സേലത്താണ് താമസിക്കുന്നത്. നിര്‍ജ്ജലീകരണമാണ് മരണത്തിന് പ്രധാന കാരണമെന്ന് പൊലീസ് പറഞ്ഞു. ഇദ്ദേഹത്തിന് നേരത്തെ ഹൃദയസംബന്ധമായ അസുഖങ്ങള്‍ ഉണ്ടായിരുന്നുവെന്നും വിവരമുണ്ട്. പരമാവധി 5,000 പേര്‍ക്ക് […]
Read more

വാഗ്ദാനം നിറവേറ്റി: സ്ത്രീകളുടെ അക്കൗണ്ടിലേക്ക് 5,000 രൂപ കൈമാറി തമിഴ്നാട് സര്‍ക്കാര്‍

ചെന്നൈ: തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുന്‍പ് തമിഴ്നാട് സര്‍ക്കാിന്റെ നിര്‍ണായക നീക്കം. സംസ്ഥാനത്തെ സ്ത്രീകളുടെ അക്കൗണ്ടിലേക്ക് 5,000 രൂപ കൈമാറി. പ്രതിമാസം ആയിരം രൂപ വീതം നല്‍കുന്ന കലൈഞ്ജര്‍ വിമന്‍ റൈറ്റ് സ്‌കീമിന്റെ ഭാഗമായാണ് തുക നല്‍കിയിരിക്കുന്നത്. 131 കോടി സ്ത്രീകളുടെ അക്കൗണ്ടിലാണ് പണമെത്തിയത്. ഫെബ്രുവരിയിലെ തുകയ്ക്കൊപ്പം രണ്ട് മാസത്തെ തുക മുന്‍കൂറായി നല്‍കി. 2000 രൂപ വേനല്‍ കാല ആനുകൂല്യമെന്നാണ് വിശദീകരണം. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുന്‍പാണ് സര്‍ക്കാറിന്റെ നിര്‍ണായക നീക്കം. തമിഴ്നാട്ടിലെ ജനങ്ങള്‍ക്ക് സ്റ്റാലിന്‍ നല്‍കിയ ഉറപ്പാണ്‍ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix