Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: Chennai

സെഞ്ചുറിക്ക് പിന്നാലെ സഞ്ജുവിനെ തേടി ചരിത്ര നേട്ടം

ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനായി തകര്‍പ്പന്‍ സെഞ്ചുറി നേടിയതിനു പിന്നാലെ ചരിത്ര നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് സഞ്ജു സാംസൺ. ഐപിഎല്ലില്‍ മൂന്ന് വ്യത്യസ്ത ടീമുകള്‍ക്കായി സെഞ്ചുറി നേടുന്ന രണ്ടാമത്തെ താരം എന്ന നേട്ടമാണ് സഞ്ജു സ്വന്തമാക്കിയത്. 56 പന്തില്‍ പുറത്താവാതെ 115 റണ്‍സാണ് അടിച്ചെടുത്തത്. നേരത്തെ കെ.എല്‍ രാഹുല്‍ പഞ്ചാബ് കിംഗ്സ്, ലഖ്നൗ സൂപ്പര്‍ ജയന്റ്സ്, ഡല്‍ഹി ക്യാപിറ്റല്‍സ് എന്നിവര്‍ക്കായി ഈ നേട്ടം കൈവരിച്ചിട്ടുണ്ട്. രാജസ്ഥാൻ വിട്ട് ചെന്നൈയിലേക്ക് സഞ്ജു ചേക്കേറിയതോടെ ഏറെ പ്രതീക്ഷയിലായിരുന്നു […]
Read more

‘ജനനായകൻ’ ചോർന്നത് തങ്ങളിൽ നിന്നല്ലെന്ന് സെൻസർ ബോർഡ്, സൈബർ ക്രൈം പോലീസ് അന്വേഷണം തുടങ്ങി

ചെന്നൈ: നടൻ വിജയ് അഭിനയിച്ച ‘ജനനായകൻ’ സിനിമ സമൂഹമാധ്യമങ്ങളിൽ ചോർന്ന സംഭവത്തിൽ സൈബർ ക്രൈം പോലീസ് അന്വേഷണം തുടങ്ങി. നിർമാതാക്കളായ കെവിഎൻ പ്രൊഡക്‌ഷൻസ് നൽകിയ പരാതിയിലാണ് നടപടി. സിനിമ ചോർച്ചയ്ക്കു പിന്നിൽ കേന്ദ്രമന്ത്രി എൽ. മുരുഗൻയും തമിഴ്‌നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻയും ആണെന്ന് വിജയിയുടെ പാർട്ടിയായ ടിവികെ ആരോപിച്ചു. സംഭവത്തിൽ സിനിമാലോകം ശക്തമായി പ്രതികരിച്ചു. നടൻ രജനീകാന്ത് സിനിമാ ചോർച്ച വേദനാജനകമാണെന്നും കുറ്റക്കാർക്കെതിരെ കർശന നടപടി വേണമെന്നും ആവശ്യപ്പെട്ടു. സെൻസർ നടപടികളിലെ വൈകല്യങ്ങളാണ് ഇത്തരം ചോർച്ചയ്ക്ക് കാരണമെന്ന് […]
Read more

ജനനായകൻ ചോർന്ന സംഭവം; ഡൗണ്‍ലോഡ് ചെയ്താല്‍ പിടിവീഴും

ചെന്നൈ: ജനനായകൻ ചിത്രം ചോർന്ന സംഭവത്തിൽ മുന്നറിയിപ്പുമായി നിർമ്മാതാക്കൾ രംഗത്ത്. ചിത്രം ഇന്റർനെറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്യുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നത് ഗുരുതരമായ കുറ്റമാണെന്ന് കെവിഎൻ പ്രൊഡക്ഷൻസ് അറിയിച്ചു. എക്‌സ്, ഫെയ്‌സ്ബുക്ക്, ഇൻസ്റ്റാഗ്രാം, വാട്ട്‌സ്ആപ്പ്, ടെലിഗ്രാം തുടങ്ങിയ സോഷ്യൽ മീഡിയകളിൽ പൈറേറ്റഡ് ഉള്ളടക്കം പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കുമെന്നും നിർമാതാക്കൾ വ്യക്തമാക്കി. ഇതിനായി നിയമോപദേശകന്റെ മുഖേന നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ടെന്നും ഉത്തരവാദികൾക്കെതിരെ നടപടി ആരംഭിച്ചിട്ടുണ്ടെന്നും അവർ അറിയിച്ചു. ഇതിനിടെ നടൻ ശിവകാർത്തികേയൻ വിഷയത്തിൽ പ്രതികരിച്ചു. നിരവധി ആളുകളുടെ കഠിനാധ്വാനത്തിന്റെ ഫലമാണ് […]
Read more

വിജയ് ചിത്രം ‘ജനനായകൻ’ ന്റെ പ്രധാനരംഗങ്ങൾ ചോർന്നു

ചെന്നൈ: ജനനായകൻ എന്ന വിജയ് ചിത്രത്തിന്റെ ചില ഭാഗങ്ങൾ സമൂഹമാധ്യമങ്ങളിൽ ചോർന്നതായി റിപ്പോർട്ട്. പ്രദർശനാനുമതി ലഭിക്കാനിരിക്കെ ടെസ്റ്റ് സ്‌ക്രീനിങ്ങിനിടെ പകർത്തിയ അഞ്ചര മിനിറ്റോളം ദൈർഘ്യമുള്ള വീഡിയോ ക്ലിപ്പുകളാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. ചിത്രത്തിലെ സംഘട്ടന രംഗത്തിലെ വിജയിയുടെ ഇൻട്രോയും ടൈറ്റിൽ കാർഡും ഉൾപ്പെടെയുള്ള ദൃശ്യങ്ങളാണ് പുറത്തുവന്ന ക്ലിപ്പുകളിൽ ഉള്ളത്. നിരവധി ആളുകൾ ഈ ദൃശ്യങ്ങൾ പങ്കുവെച്ചതായും റിപ്പോർട്ടുണ്ട്. ഇതിനു പുറമേ ‘ദളപതി കച്ചേരി’ പാട്ടും ചില കാമിയോ രംഗങ്ങളും ഉൾപ്പെടെയുള്ള കൂടുതൽ ഭാഗങ്ങൾ ചോർന്നതായും ചില സോഷ്യൽ […]
Read more

തിരഞ്ഞെടുപ്പിന് മുൻപേ പരാജയപ്പെട്ട് വിജയ്‌യുടെ പാർട്ടി ടിവികെ

ചെന്നൈ: തമിഴ് രാഷ്ട്രീയത്തിൽ വലിയ ചലനങ്ങൾ സൃഷ്ടിക്കാനിറങ്ങിയ സൂപ്പർതാരം വിജയിന്‍റെ തമിഴക വെട്രി കഴകത്തിന് നിയമസഭാ തിരഞ്ഞെടുപ്പിന് മുൻപ് തിരിച്ചടി. സേലം ജില്ലയിലെ എടപ്പാടി മണ്ഡലത്തിൽ മത്സരിക്കാൻ പത്രിക സമർപ്പിച്ച ടിവികെ സ്ഥാനാർത്ഥി അരുൺകുമാറിന്‍റെ നാമനിർദ്ദേശ പത്രിക തെരഞ്ഞെടുപ്പ് കമ്മീഷൻ തള്ളി. തിയായ എണ്ണം ആളുകൾ സ്ഥാനാർത്ഥിയെ പിന്താങ്ങാത്തതാണ് പത്രിക തള്ളാൻ കാരണമായത്. നിയമപ്രകാരം പത്ത് പേർ സ്ഥാനാർത്ഥിയെ പിന്താങ്ങിക്കൊണ്ട് ഒപ്പിടണമെന്നിരിക്കെ അരുൺകുമാറിന്‍റെ പത്രികയിൽ എട്ട് പേരുടെ ഒപ്പ് മാത്രമാണ് ഉണ്ടായിരുന്നത്. കന്നി അങ്കത്തിന് ഇറങ്ങിയ വിജയിന്‍റെ […]
Read more

വിഷു അവധി; ചെന്നൈയിൽ നിന്ന് തിരുവനന്തപുരത്തേക്കും കൊല്ലത്തേക്കും പ്രത്യേക തീവണ്ടി

ചെന്നൈ: വിഷു അവധിയോടനുബന്ധിച്ച് കൂടിയ യാത്രാത്തിരക്ക് പരിഗണിച്ച് ചെന്നൈ–കേരള റൂട്ടുകളിൽ പ്രത്യേക തീവണ്ടികൾ അനുവദിച്ചു. ഏപ്രിൽ 10-ന് ചെന്നൈ എഗ്മോറിൽനിന്ന് തിരുവനന്തപുരം നോർത്തിലേക്ക് (06115) രാത്രി 11.55-ന് പുറപ്പെടുന്ന തീവണ്ടി പിറ്റേന്ന് വൈകിട്ട് 6-ന് ലക്ഷ്യസ്ഥാനത്തെത്തും. മടങ്ങിയാത്രയായി തിരുവനന്തപുരം നോർത്തിൽനിന്ന് 15-ന് ഉച്ചയ്ക്കുശേഷം 3.45-ന് പുറപ്പെടുന്ന (06116) തീവണ്ടി പിറ്റേന്ന് രാവിലെ 11.45-ന് ചെന്നൈയിൽ എത്തും. ഈ സർവീസിൽ നാല് ത്രി-ടിയർ കോച്ചുകൾ, 10 സ്ലീപ്പർ കോച്ചുകൾ, നാല് ജനറൽ കോച്ചുകൾ എന്നിവ ഉണ്ടായിരിക്കും. പെരമ്പൂർ മുതൽ […]
Read more

തിരുച്ചിറപ്പള്ളി-തിരുവനന്തപുരം പാത; തീവണ്ടികൾ 130 കിലോമീറ്റർ വേഗത്തിലേക്ക്

ചെന്നൈ: ദക്ഷിണ റെയിൽവേ തിരുച്ചിറപ്പള്ളി–തിരുവനന്തപുരം റൂട്ടിൽ വേഗത ഉയർത്താൻ സിഗ്നലിങ് നവീകരണത്തിന് 92.31 കോടി രൂപ അനുവദിച്ചു. കൂടാതെ തിരുവനന്തപുരം–കായംകുളം (106 കി.മീ) പാതയിൽ സിഗ്നൽ സംവിധാനം പുതുക്കാൻ 38.70 കോടി രൂപയും അനുവദിച്ചു. പദ്ധതിയുടെ ഭാഗമായി തിരുച്ചിറപ്പള്ളി–ദിണ്ടിഗൽ (96 കി.മീ) പാതയിൽ 25.75 കോടി രൂപയും, ദിണ്ടിഗൽ–തിരുനെൽവേലി (220 കി.മീ) പാതയിൽ 37.14 കോടി രൂപയും, തിരുനെൽവേലി–തിരുവനന്തപുരം (142 കി.മീ) പാതയിൽ 29.42 കോടി രൂപയും ചെലവഴിച്ച് നവീകരണം നടത്തും. ഈ പ്രവൃത്തികൾ പൂർത്തിയായതിന് ശേഷമാണ് […]
Read more

സാത്താൻകുളം കസ്റ്റഡി മരണ കേസ്; പ്രതികളായ പോലീസുദ്യോഗസ്ഥർക്ക് വധശിക്ഷ വിധിച്ചു

ചെന്നൈ: തമിഴ്നാട്ടിലെ സാത്താൻകുളം കസ്റ്റഡി മരണ കേസിൽ നിർണായക വിധി പ്രസ്താവിച്ച് കോടതി. അച്ഛനും മകനുമായ ജയരാജ് (59)നും ബെന്നിക്‌സ് (31)നും കസ്റ്റഡിയിൽ കൊല്ലപ്പെട്ട സംഭവത്തിൽ ഒൻപത് പോലീസുദ്യോഗസ്ഥർക്ക് വധശിക്ഷ വിധിച്ചു. കൂടാതെ, ഇരകളുടെ കുടുംബത്തിന് 1.40 കോടി രൂപ നഷ്ടപരിഹാരം നൽകാനും മധുര ഫസ്റ്റ് അഡിഷണൽ ജില്ലാ കോടതി ഉത്തരവിട്ടു. 2020 ജൂൺ 19-ന് കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച് രാത്രി കട തുറന്നെന്നാരോപിച്ച് ജയരാജിനെ പോലീസ് കസ്റ്റഡിയിലെടുത്തു. പിന്നാലെ അച്ഛനെ അന്വേഷിച്ച് എത്തിയ മകൻ ബെന്നിക്‌സിനെയും […]
Read more

അണ്ണാമലൈക്ക് സീറ്റില്ല; തമിഴ്‌നാട്ടിൽ 27 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് ബിജെപി

ചെന്നൈ: തമിഴ്നാട് നിയമസഭ തിരഞ്ഞെടുപ്പിനായി ബിജെപി സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു. എഐഎഡിഎംകെയുമായി സഖ്യമായി മത്സരിക്കുന്ന ബിജെപി 27 സീറ്റുകളിലേക്കുള്ള സ്ഥാനാർത്ഥികളെയാണ് ആദ്യ ഘട്ടത്തിൽ പ്രഖ്യാപിച്ചത്. മുൻ സംസ്ഥാന അദ്ധ്യക്ഷനും പാർട്ടിയുടെ പ്രധാന മുഖവുമായ കെ അണ്ണാമലൈക്ക് ആദ്യ പട്ടികയിൽ സീറ്റ് ലഭിച്ചില്ല. മുൻ കേന്ദ്രമന്ത്രി തമിഴിസൈ സൗന്ദരരാജൻ ചെന്നൈയിലെ മൈലാപൂർ മണ്ഡലത്തിൽ മത്സരിക്കും. ബിജെപി മഹിളാ മോർച്ച ദേശീയ അദ്ധ്യക്ഷയായ വാനത്തി ശ്രീനിവാസൻ കോയമ്പത്തൂർ (നോർത്ത്) മണ്ഡലത്തിൽ സ്ഥാനാർത്ഥിയാകും. മുൻ കേന്ദ്രമന്ത്രി എൽ. മുരുഗൻ അവിനാശി മണ്ഡലത്തിൽ […]
Read more

രണ്ട് മണ്ഡലങ്ങളിൽ വിജയ്; ടിവികെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു

ചെന്നൈ: ടിവികെ അധ്യക്ഷൻ വിജയ് തമിഴ്നാട്ടിൽ രണ്ട് മണ്ഡലങ്ങളിൽ നിന്ന് മത്സരിക്കും. പെരമ്പൂരും തിരുച്ചിറപ്പള്ളി ഈസ്റ്റും സ്ഥാനാർഥിത്വം പ്രഖ്യാപിച്ചു. ടിവികെ സ്ഥാനാർഥികൾക്ക് ലഭിക്കുന്ന ഓരോ വോട്ടും തനിക്കുള്ള പിന്തുണയായി കാണണമെന്നും, എല്ലാവരെയും വിജയിപ്പിക്കണമെന്നും വിജയ് അഭ്യർത്ഥിച്ചു. തനിക്കെതിരായ അനീതികൾക്ക് മറുപടി നൽകാനും തമിഴ്നാടിന്റെ ഭാവിക്കായി വോട്ട് ചെയ്യണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. ലഹരിമുക്ത തമിഴ്നാട്, ഉന്നത വിദ്യാഭ്യാസത്തിന് 20 ലക്ഷം രൂപ സഹായം എന്നിവയാണ് പ്രധാന വാഗ്ദാനങ്ങൾ. വടക്കൻ ചെന്നൈയിലെ ഡിഎംകെയുടെ ശക്തികേന്ദ്രമാണ് പെരമ്പൂർ. 2021ലെ തിരഞ്ഞെടുപ്പിൽ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix