Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: Chennai

വിജയ്‌ക്കെതിരെ പ്രകാശ് രാജ്; രാഷ്ട്രീയം വേറെ, സിനിമ വേറെ

ചെന്നൈ: തമിഴ്‌നാട് നിയമസഭാ തെരെഞ്ഞെടുപ്പിന് മുന്നോടിയായി വാക് പോര് കടുപ്പിക്കുകയാണ് നേതാക്കൾ. ഇപ്പോഴിതാ,നടനും തമിഴക വെട്രി കഴകം അധ്യക്ഷനുമായ വിജയ്‌ക്കെതിരെ രൂക്ഷ വിമർശവുമായി രംഗത്ത് വന്നിരിക്കുകയാണ് നടൻ പ്രകാശ് രാജ്. സിനിമയും രാഷ്ട്രിയവും രണ്ടാണെന്നും, സിനിമയിൽ ചെയ്യുന്ന റോളുകൾക്ക് താൻ വിസിലടിക്കാം, പക്ഷെ നാട് വിട്ടുകൊടുക്കില്ല എന്നും പ്രകാശ് രാജ് പറഞ്ഞു. സിനിമയില്‍ മുഖ്യമന്ത്രിയായെന്ന് കരുതി രാഷ്ട്രീയത്തിലെത്തിയാല്‍ ഉടന്‍ മുഖ്യമന്ത്രിയായെന്ന് സ്വയം കരുതരുതെന്നും പ്രകാശ് രാജ് കൂട്ടിച്ചേര്‍ത്തു. സിനിമയില്‍ വിജയ്ക്ക് ഒരു ഡോക്ടറോ എഞ്ചിനീയറോ മുഖ്യമന്ത്രിയോ ആകാം. […]
Read more

അനുമതിയില്ലാതെ റോഡ് ഷോ; വിജയ്‌ക്കെതിരെ കേസ്

ചെന്നൈ: അനുമതിയില്ലാതെ ചെന്നൈ ടി നഗറിൽ റോഡ് ഷോ നടത്തിയതിന് തമിഴക വെട്രി കഴകം അധ്യക്ഷൻ വിജയ്‌ക്കെതിരെ കേസെടുത്തു പോലീസ്. ചെന്നൈ മാമ്പലം പൊലീസാണ് കേസെടുത്തത്. മുൻ‌കൂർ അനുമതിയില്ലാതെയാണ് വിജയ് റോഡ് ഷോ നടത്തിയത്. വിജയ്‍യെ കൂടാതെ പാർട്ടിയുടെ ജനറൽ സെക്രട്ടറിയും ടി നഗർ സ്ഥാനാർത്ഥിയുമായ എൻ ആനന്ദ്, ദക്ഷിണ ചെന്നൈ ജില്ലാ സെക്രട്ടറി അപ്പുനു എന്നിവർക്കെതിരെയും പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. ഏപ്രിൽ 16 വ്യാഴാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം അരങ്ങേറിയത്. നിശ്ചിത വേദിയിൽ പരിപാടി നടത്താൻ […]
Read more

മണ്ഡല പുനർനിർണയം; തമിഴ്നാട്ടിൽ നാളെ കരിങ്കൊടി പ്രതിഷേധം

ചെന്നൈ: തമിഴ്‌നാട്ടിൽ തിരഞ്ഞെടുപ്പ് ചൂടിനൊപ്പം വിവാദങ്ങളും ആളിപടരുകയാണ്. മണ്ഡല പുനർനിർണ്ണയ ഭേദ​ഗതി ബില്ലിൽ തമിഴ്‌നാട് രാഷ്ട്രീയം പുകയുകയാണ്. തമിഴ്‌നാടിന്റെ ശബ്ദം കേൾക്കാൻ വിസമ്മതിക്കുകയും പിൻവാങ്ങുകയും ചെയ്താൽ കേന്ദ്ര സർക്കാർ അതിന്റെ അനന്തരഫലങ്ങൾ നേരിടേണ്ടിവരുമെന്നും അതിന് കനത്ത വില നൽകേണ്ടിവരുമെന്നും മുഖ്യമന്ത്രി സ്റ്റാലിൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇതിൽ പ്രതിഷേധിച്ച് തമിഴ്നാട്ടിൽ നാളെ കരിങ്കൊടി പ്രതിഷേധം നടത്താനും സ്റ്റാലിൻ ആഹ്വാനം ചെയ്തിട്ടുണ്ട്. എല്ലാ വീടുകളിലും പൊതു ഇടങ്ങളിലും കരിങ്കൊടി ഉയർത്തണമെന്ന് ആവശ്യപെട്ടിട്ടുണ്ട്. ഡിഎംകെ എംപിമാർ നാളെ പാർലമെന്റിൽ കറുത്ത വസ്ത്രം […]
Read more

ഓറഞ്ച് ക്യാപ് പോരാട്ടത്തില്‍ സഞ്ജു ചേട്ടന്റെ മാസ് എന്‍ട്രി

ചെന്നൈ: ഐപിഎല്ലിൽ രാജസ്ഥാനിൽ നിന്നും ചെന്നൈയുടെ മഞ്ഞ കുപ്പായത്തിലേക്ക് ചേക്കേറിയ ചേട്ടന്റെ തകർപ്പൻ ബാറ്റിങ്ങിനായുള്ള കാത്തിരിപ്പിലായിരുന്നു ആരാധകർ. പക്ഷെ സീസണിലെ ആദ്യ മൂന്ന് മത്സരങ്ങളിൽ രണ്ടക്കം കടക്കാതെ ചേട്ടൻ ആരാധകരെ നിരാശപ്പെടുത്തി. പിന്നീടുള്ള രണ്ട് മത്സരങ്ങളും സഞ്ജുവിന്റെ തിരിച്ചുവരവായിരുന്നു. ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ 115 റണ്‍സുമായി പുറത്താകാതെ നിന്ന് ടീമിന്‍റെ ടോപ് സ്കോററായ സഞ്ജു ഇന്നലെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ 48 റണ്‍സുമായി വീണ്ടും ചെന്നൈയുടെ ടോപ് സ്കോററായി മാറി. ചേട്ടൻ ചെന്നൈയിലേക്ക് എത്തിയതോടെ പലരും മഞ്ഞ കുപ്പായത്തിന്റെ […]
Read more

തെരഞ്ഞെടുപ്പ് തമിഴ്നാടും ദില്ലിയും തമ്മിലുള്ള പോരാട്ടമെന്ന് സ്റ്റാലിൻ

ചെന്നൈ: തമിഴ്നാട്ടിലെ നിയമസഭാ തെരഞ്ഞെടുപ്പിനെ മുന്നിൽ കണ്ടുള്ള രാഷ്ട്രീയ ചർച്ചകളിൽ മുഖ്യമന്ത്രിയായ എം.കെ. സ്റ്റാലിൻ ഉയർത്തുന്ന “തമിഴ്നാട് vs ദില്ലി” എന്ന വാദം മുഖ്യ വിഷയമായി മാറിയിരിക്കുകയാണ്. ഭരണവിരുദ്ധ വികാരങ്ങളെ മറികടക്കാൻ ഈ നറേറ്റീവ് സഹായിക്കുമെന്നാണ് ഡിഎംകെയുടെ കണക്കുകൂട്ടൽ. 2026ലെ തിരഞ്ഞെടുപ്പ് ദ്രാവിഡ പാർട്ടികൾ തമ്മിലുള്ള പതിവ് മത്സരം മാത്രമല്ല, മറിച്ച് തമിഴ്നാട്ടിന്റെ സ്വത്വം സംരക്ഷിക്കാനുള്ള പോരാട്ടമാണെന്ന് സ്റ്റാലിൻ മുന്നോട്ടുവയ്ക്കുന്നു. ഇതിലൂടെ എഐഎഡിഎംകെ അല്ലെങ്കിൽ വിജയ് പോലുള്ള നേതാക്കളെ പ്രധാന എതിരാളികളായി ഉയർത്താതെ, ബിജെപിയും ആർഎസ്എസും സംസ്ഥാനത്തിന് […]
Read more

തമിഴ്നാട് തിരഞ്ഞെടുപ്പ്; ബിജെപി പ്രകടനപത്രിക പുറത്തിറക്കി ജെ.പി നഡ്ഡ

ചെന്നൈ: തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിനായുള്ള പാർട്ടിയുടെ പ്രകടനപത്രിക ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡ പുറത്തിറക്കി. തമിഴ് പുതുവർഷ ദിനത്തിൽ പുറത്തിറക്കിയ ഈ പത്രിക സംസ്ഥാനത്തിന് പുതിയ തുടക്കമാകുമെന്ന് അദ്ദേഹം പറഞ്ഞു. ഭരണകക്ഷിയായ ഡിഎംകെയെ രൂക്ഷമായി വിമർശിച്ചുകൊണ്ടാണ് വാഗ്ദാനങ്ങൾ അവതരിപ്പിച്ചത്. ഡിഎംകെ ഒരു കുടുംബം ഭരിക്കുന്ന പാർട്ടിയാണെന്നും സ്ത്രീകൾക്കും യുവാക്കൾക്കും കർഷകർക്കും നൽകിയ വാഗ്ദാനങ്ങൾ ലംഘിച്ചുവെന്നും നഡ്ഡ ആരോപിച്ചു. ഡിഎംകെ ഭരണകാലത്ത് ക്രമസമാധാനനില തകർന്നുവെന്നും കഴിഞ്ഞ അഞ്ച് വർഷത്തിനിടെ 8,000 കൊലപാതകങ്ങൾ നടന്നുവെന്നും അദ്ദേഹം അവകാശപ്പെട്ടു. സ്ത്രീകൾക്കെതിരായ […]
Read more

സേലത്ത് അധ്യാപികയെ സ്കൂളിൽ കയറി വെട്ടിക്കൊന്ന ഭർത്താവ് മരിച്ച നിലയിൽ

ചെന്നൈ: സേലത്ത് അധ്യാപികയെ സ്കൂളിൽ കയറി വെട്ടിക്കൊന്ന ഭർത്താവിനെ മരിച്ച നിലയിൽ കണ്ടെത്തി. സ്‌കൂളിന് ഒരുകിലോമീറ്റർ അകലെയാണ് ഭർത്താവ് വിജയമുരുകന്റെ മൃതദേഹം കണ്ടെത്തിയിരിക്കുന്നത്. ഇന്നലെയാണ് അധ്യാപികയെ സ്കൂളിൽ കയറി ഭർത്താവ് വെട്ടിക്കൊന്നത്. തിണ്ടമംഗലം സ്വദേശി ശ്രീവിദ്യ (44) ആണ് മരിച്ചത്. ഓമലൂർ സർക്കാർ സ്കൂളിൽ വച്ചായിരുന്നു സംഭവം. വിജയമുരുഗനേതിരെ ശ്രീവിദ്യ കഴിഞ്ഞയാഴ്ച പൊലീസിൽ പരാതി നൽകിയിരുന്നു. ഇതിനെ തുടർന്നാണ് കൊലപാതകം. ശ്രീവിദ്യയയെ കൊലപ്പെടുത്തിയ ശേഷം മകളെയും എടുത്തുകൊണ്ട് സ്കൂളിൽ നിന്നും ഇറങ്ങിയോടിയിരുന്നു വിജയമുരുകാൻ. 3 വയസുള്ള മകൾക്ക് […]
Read more

വിജയം തുടരാന്‍ ചെന്നൈ, ആദ്യ ജയത്തിനായി കൊല്‍ക്കത്ത

ചെന്നൈ: ഐപിഎല്ലില്‍ ഇന്ന് ചെന്നൈ സൂപ്പർ കിങ്‌സ് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് പോരാട്ടം. തുടർ തോൽവികൾക്ക് ശേഷം സഞ്ജുവിന്‍റെ സെഞ്ചുറി കരുത്തില്‍ ഡൽഹിക്കെതിരെ നേടിയ തകർപ്പൻ ജയം സിഎസ്‌കെയ്ക്ക് വലിയ ആത്മവിശ്വാസമാണ് നൽകുന്നത്. അതെ ജയം തുടരാനാണ് ചെന്നൈ ഇന്നിറങ്ങുന്നത്. മറുവശത്തു ആദ്യ ജയം തേടിയാണ് കൊൽക്കത്ത ഇറങ്ങുന്നത്. പോയിന്‍റ് പട്ടികയിൽ അവസാന സ്ഥാനത്താണ് കൊൽക്കത്ത. എന്നാൽ, കൊല്‍ക്കത്തയുടെ സുനിൽ നരെയ്‌നെതിരെ സഞ്ജുവിന് അത്ര മികച്ച റെക്കോർഡല്ല ഉള്ളത്. അതുകൊണ്ട് തന്നെ സഞ്ജുവിനെ പൂട്ടാൻ കൊല്‍ക്കത്ത പവര്‍ […]
Read more

ഫ്‌ളവര്‍ ബോളെറിഞ്ഞ് ആരാധകന്‍, ബോംബെന്ന് കരുതി ഇറങ്ങിയോടി വിജയ്- VIDEO

ചെന്നൈ: കഴിഞ്ഞ ദിവസം നടന്ന ടിവികെ അധ്യക്ഷനും നടനുമായ വിജയ്‍യുടെ തെരഞ്ഞെടുപ്പ് പ്രചാരണറാലിക്കിടെ അരങ്ങേറിയത് നാടകീയരം​ഗങ്ങൾ. സൈക്കിളിൽ ജനക്കൂട്ടത്തിനിടയിലേക്ക് വന്നുകൊണ്ടിരുന്ന വിജയ്ക്ക് നേരെ ആരാധകൻ പുഷ്പവൃഷ്ടി നടത്തിയപ്പോൾ ബോംബാണെന്ന് കരുതി തെറ്റിദ്ധരിച്ച് ഭയന്ന് സൈക്കിളിൽ നിന്നിറങ്ങി ഓടുന്ന വിജയ്‍യുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. കന്യാകുമാരിയിലെ മഹാദാനപുരത്ത് സംഘടിപ്പിച്ച സൈക്കിൾ റാലിയിലാണ് സംഭവം. തുറന്ന വാഹനത്തിൽനിന്നും ഇറങ്ങി പ്രവർത്തകർക്കിടയിലേക്ക് സൈക്കിൾ ഓടിച്ചായിരുന്നു വിജയ്‍യുടെ വരവ്. പിന്നാലെ അകമ്പടി വാഹനങ്ങളുമുണ്ടായിരുന്നു. അതിനിടയിലേക്കാണ് ഒരു ആരാധകൻ ഫ്ളവർ ബോളെറിയുന്നത്. ഉടൻ […]
Read more

കന്യാകുമാരിയിൽ ടിവികെ അധ്യക്ഷൻ വിജയുടെ റോഡ് ഷോ

ചെന്നൈ : തമിഴ്നാട്ടിലെ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി തെക്കൻ ജില്ലകളെ ആവേശത്തിലാക്കി ടിവികെ അധ്യക്ഷൻ വിജയ് കന്യാകുമാരിയിൽ നടത്തിയ റോഡ് ഷോ ശ്രദ്ധേയമായി. തുറന്ന വാഹനത്തിൽ നിന്ന് ഇറങ്ങി പ്രവർത്തകരുടെയും ആരാധകരുടെയും ഇടയിലേക്ക് സൈക്കിൾ ചവിട്ടിയെത്തിയാണ് അദ്ദേഹം ജനങ്ങളെ അഭിസംബോധന ചെയ്തത്. ഭരണകക്ഷിയായ ഡിഎംകെയെ ശക്തമായി വിമർശിച്ചുകൊണ്ട് നടത്തിയ പ്രസംഗത്തിൽ, സംസ്ഥാന ഭരണത്തിൽ വ്യാപകമായ അഴിമതിയും ജനപീഡനവും നിലനിൽക്കുന്നതായി വിജയ് ആരോപിച്ചു. സർക്കാർ ഓഫീസുകൾ സാധാരണക്കാർക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്ന കേന്ദ്രങ്ങളായി മാറിയിരിക്കുകയാണെന്നും, ചെറിയ കാര്യങ്ങൾക്ക് പോലും […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix