Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Chennai

സ്റ്റണ്ട് മാസ്റ്റര്‍ മലേഷ്യ ഭാസ്‍കര്‍ അന്തരിച്ചു

ചെന്നൈ: പ്രശസ്ത ഫൈറ്റ് മാസ്റ്ററും സിനിമാ നിർമ്മാതാവുമായ മലേഷ്യ ഭാസ്‌ക്കർ അന്തരിച്ചു. ഹൃദയാഘാതമാണ് മരണകാരണം. തെന്നിന്ത്യൻ ഭാഷാ സിനിമകളിൽ വ്യാപകമായി പ്രവർത്തിച്ച ഭാസ്‌ക്കർ, മലയാള സിനിമയിലും ഏറെ ശ്രദ്ധ നേടിയിട്ടുണ്ട്. ഫാസിൽ, സിദ്ദിഖ്, സിബി മലയാൽ തുടങ്ങിയ മുൻനിര സംവിധായകരുടെ ചിത്രങ്ങളോടൊപ്പം പുതുമുഖ സംവിധായകരുടെ സിനിമകളിലും അദ്ദേഹം ആക്ഷൻ കൊറിയോഗ്രഫി നിർവഹിച്ചു. മലയാള സിനിമാപ്രേമികൾക്ക് അദ്ദേഹത്തിന്റെ പേര് ടൈറ്റിൽ കാർഡുകളിലൂടെ ഏറെ പരിചിതമാണ്. കൈയെത്തും ദൂരത്ത്, ബോഡി ഗാർഡ്, മൈ ഡിയർ കരടി തുടങ്ങിയ ചിത്രങ്ങളിലായിരുന്നു ഭാസ്‌ക്കർ […]
Read more

പിഎം ശ്രീ: ഒപ്പുവയ്ക്കാതെ ബംഗാളും തമിഴ്‌നാടും

ചെന്നൈ: പിഎം ശ്രീക്ക് വഴങ്ങാന്‍ കേരളം തയാറെടുക്കുമ്പോള്‍, ദേശീയ വിദ്യാഭ്യാസ നയം (NEP) അംഗീകരിക്കില്ലെന്ന് പ്രഖ്യാപിച്ച് തമിഴ്‌നാട . ഇതേ തുടര്‍ന്ന് സ്വന്തം നയം രൂപീകരിച്ചു കേന്ദ്രത്തിനെതിരെ പോരാട്ടം ശക്തമാക്കിയിരിക്കുകയാണ്. എന്‍ഇപിയുടെ പ്രധാന നിബന്ധനകളെ ശക്തമായി എതിര്‍ത്ത തമിഴ്‌നാട്, സുപ്രീംകോടതിയെ സമീപിച്ചാണു കേന്ദ്ര ഫണ്ട് നേടിയെടുത്തത്. അപ്പോഴും, എന്‍ഇപിയില്‍ ഒപ്പിടാത്തതിനാല്‍ സംസ്ഥാനത്തിനു ലഭിക്കേണ്ട 4,000 കോടി രൂപ കേന്ദ്രം തടഞ്ഞുവയ്ക്കുകയും വിദ്യാഭ്യാസ അവകാശ നിയമം (RTE) നടപ്പിലാക്കുന്നതിന് 450 കോടി രൂപ മാത്രം അനുവദിക്കുകയുമാണു ചെയ്തത്. അധ്യാപകരുടെ […]
Read more

പാര്‍ട്ടിയുടെ പേരില്‍ ദീപാവലി ആഘോഷം വേണ്ട, നിര്‍ദേശം നല്‍കി TVK

ചെന്നൈ: പാര്‍ട്ടിയുടെ പേരില്‍ ആരും ദീപാവലി ആഘോഷിക്കരുതെന്ന് തമിഴക വെട്രിക് കഴകം. പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് നിര്‍ദേശം നല്‍കി. കരൂര്‍ അപകടത്തിന്റെ പശ്ചാത്തലത്തില്‍ ആണ് നിര്‍ദേശം നല്‍കിയത്. ദുരന്തബാധിതര്‍ക്ക് വേണ്ടി അനുശോചനപരിപാടികള്‍ നടത്താനും ആഹ്വാനം. 20-ാം തീയതി രാജ്യമെമ്പാടും ദീപാവലി ആഘോഷിക്കപ്പെടുമെന്നത് ശ്രദ്ധേയമാണ്. ദാരുണമായ സംഭവത്തില്‍ ജീവന്‍ നഷ്ടപ്പെട്ട 41 പേര്‍ക്കുള്ള ആദരാഞ്ജലിയായി ദീപാവലി ആഘോഷിക്കരുതെന്ന് എല്ലാ പാര്‍ട്ടി പ്രവര്‍ത്തകരോടും അഭ്യര്‍ത്ഥിച്ചുകൊണ്ട് എന്‍. ആനന്ദ് പ്രഖ്യാപിച്ചു. അതേസമയം വിജയ്യെ RSS യൂണിഫോമില്‍ അവതരിപ്പിച്ച് കാര്‍ട്ടൂണ്‍ പങ്കുവെച്ച് DMK ഐടി […]
Read more

പിടിഐ വാര്‍ത്താ ഏജന്‍സിയുടെ ഓഫീസിന് ബോംബ് ഭീഷണി

ചെന്നൈ: വാര്‍ത്താഏജന്‍സിയായ പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യ (പി ടി ഐ) ചെന്നൈ ഓഫീസിന് ബോംബ് ഭീഷണി. കോടമ്പാക്കത്തുള്ള ഓഫീസിനാണ് വെള്ളിയാഴ്ചയോടെ ഭീഷണി സന്ദേശമെത്തിയത്. ഭീഷണി സന്ദേശത്തിന്റെ ഉറവിടം പോലീസ് വ്യക്തമാക്കിയിട്ടില്ല. സന്ദേശമെത്തിയതിന് തൊട്ടുപിന്നാലെ ബോംബ് സ്‌ക്വാഡും പോലീസുമടങ്ങുന്ന സംഘം വാര്‍ത്താ ഏജന്‍സിയുടെ ഓഫീസിലെത്തി പരിശോധന ആരംഭിച്ചു. മുന്‍കരുതലിന്റെ ഭാഗമായി ഓഫീസിലുണ്ടായിരുന്ന ജീവനക്കാരെയെല്ലാം ഓഫീസില്‍നിന്ന് പുറത്തിറക്കിയായിരുന്നു പരിശോധന നടത്തിയത്.
Read more

വിഷമരുന്ന് വിവാദം; ശ്രേഷൻ ഫാർമ ഉടമ അറസ്റ്റിൽ

ചെന്നൈ: മധ്യപ്രദേശിൽ 20 കുട്ടികളുടെ ജീവൻ നഷ്ടപ്പെടുത്തിച്ച ചുമമരുന്ന് ദുരന്തവുമായി ബന്ധപ്പെട്ട് ശ്രേഷൻ ഫാർമ കമ്പനിയുടെ ഉടമ ജി. രംഗനാഥനെ പൊലീസ് അറസ്റ്റ് ചെയ്തു. ഒളിവിലായിരുന്ന ഇയാളെ ചെന്നൈ പൊലീസിന്റെ സഹായത്തോടെ മധ്യപ്രദേശ് പൊലീസ് പിടികൂടുകയായിരുന്നു. ചിന്ത്വാര എസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് അറസ്റ്റ് നടത്തിയത്. 2023-ൽ നിർമ്മിച്ച കോൾഡ്രിഫ് കഫ് സിറപ്പാണ് കുട്ടികളുടെ മരണത്തിന് കാരണമായത്. ഈ മരുന്ന് വിദേശത്തേക്കും കയറ്റുമതി ചെയ്തിട്ടുണ്ടോ എന്ന കാര്യം വ്യക്തമാക്കാൻ ലോകാരോഗ്യ സംഘടന ഇന്ത്യയോട് വിശദീകരണം തേടിയിട്ടുണ്ട്. […]
Read more

കഞ്ചാവ് പാർട്ടി നടത്തിയ 18 പേർ അറസ്റ്റിൽ

ചെന്നൈ: ചെന്നൈ കിൽപോക്കിലെ ഹോട്ടലിൽ കഞ്ചാവ് ഉപയോഗിച്ച് പാർട്ടി നടത്തിയ സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തു. മൂന്ന് മുറികളിൽ നിന്നായി മൊത്തം 18 പേരെയാണ് പിടികൂടിയത്. പാർട്ടിക്ക് ശേഷം സംഘം മുറികളിൽ ഒത്തു ചേർന്ന് കഞ്ചാവ് ഉപയോഗിക്കുന്നതിനിടെയാണ് പൊലീസ് പിടികൂടിയത്. വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ പ്ലാൻ ചെയ്ത്, ഹോട്ടൽ മാനേജരുടെ അനുമതിയോടെ പാർട്ടി നടന്നതാണെന്നാണു വിവരം. നേരത്തെയും ഇവർ സമാനമായ ഒത്തുചേരലുകൾ നടത്തിയിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി. പിടിയിലായവരിൽ നിന്ന് മൊബൈൽ ഫോണുകൾ, കാറുകൾ, ഇരുചക്ര വാഹനങ്ങൾ തുടങ്ങി പല […]
Read more

കരൂർ ​ദുരന്തം; 20 കുടുംബങ്ങളെ വീഡിയോ കോൾ ചെയ്ത് വിജയ്

ചെന്നൈ: കരൂർ ദുരന്തത്തിൽ മരണപ്പെട്ടവരുടെ കുടുംബാംഗങ്ങളുമായി വിജയ് വീഡിയോ കോൾ മുഖേന സംസാരിച്ചു. ചെന്നൈയിലെ സ്വന്തം വീട്ടിൽ നിന്ന് നടന്ന ഈ വിളിയിൽ, 15 മിനിറ്റിലധികം ഓരോരുത്തരോടും സംസാരിച്ച വിജയ്, കുടുംബത്തിനൊപ്പം എല്ലായ്പ്പോഴും ഉണ്ടാകുമെന്ന്, ഉടൻ നേരിൽ കാണുമെന്നും ഉറപ്പ് നൽകി. വീഡിയോ കോളിന്റെ ദൃശ്യങ്ങൾ എടുത്ത് പ്രചരിപ്പിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വീട്ടിലെ വിളിക്ക് മുൻപ് ടിവികെ പ്രവർത്തകർ കുടുംബാംഗങ്ങളെ വിജയ് ഫോണിൽ വിളിക്കുമെന്ന് അറിയിച്ചിരുന്നു. “നടക്കാൻ പാടില്ലാത്തത് സംഭവിച്ചു, കുടുംബത്തിന്റെ നഷ്ടം തിരിച്ച് നൽകാനാവില്ല” എന്നും […]
Read more

കരൂര്‍ ദുരന്തം; വിജയ്‌യുടെ പ്രചാരണവാഹനം പിടിച്ചെടുക്കാൻ ഉത്തരവിട്ട് മദ്രാസ് ഹൈക്കോടതി,

ചെന്നൈ: കരൂർ ദുരന്തവുമായി ബന്ധപ്പെട്ട് വിജയ്‌യുടെ പ്രചാരണവാഹനം പിടിച്ചെടുക്കാൻ മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു. അപകടത്തിൽ പങ്കെടുത്ത നേതാവിന്റെ വാഹനം പിടിച്ചെടുക്കാനും, ബസിനുള്ളിലെ പുറമേയുള്ള സി‌സിടിവി ദൃശ്യങ്ങൾ ശേഖരിക്കാനും കോടതി നിർദ്ദേശിച്ചു. അപകടത്തിന്‍റെ ദൃശ്യങ്ങൾ പുറത്ത് വന്നിട്ടും പൊലീസ് നടപടി കൈക്കൊള്ളാതിരിക്കുകയാണ് ജസ്റ്റിസ് സെന്തിൽ കുമാർ രൂക്ഷമായി വിമർശിച്ചിരിക്കുന്നത്. നടപടി രാഷ്ട്രീയ താല്പര്യം കാണിക്കാതെ നടക്കുമെന്നും മുഖ്യമന്ത്രി സ്റ്റാലിൻ വ്യക്തമാക്കി. അതേസമയം, കരൂർ സന്ദർശനത്തിനിടെ ജയിച്ച വിജയും ടിവികെ പാർട്ടി ഭാരവാഹികളുടെ അറസ്റ്റിനായി പോലീസ് അന്വേഷണം തുടരുകയാണ്. വിജയ്‌യുടെ […]
Read more

കരൂർ റാലി ദുരന്തം; ഹൈക്കോടതി ഉത്തരവ് പുറത്ത്

ചെന്നൈ: കരൂർ റാലി ദുരന്തം അന്വേഷിക്കുന്നതുമായി ബന്ധപ്പെട്ട് മദ്രാസ് ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവിൻ്റെ പകർപ്പ് മാധ്യമങ്ങൾക്ക് ലഭിച്ചു. ടിവികെ അധ്യക്ഷൻ വിജയ്‌യുടെ കാരവാൻ ഉൾപ്പെടെയുള്ള നിർണായക തെളിവുകൾ പിടിച്ചെടുക്കാൻ കോടതി ഉത്തരവിൽ പറയുന്നു. സംഭവത്തിൽ തമിഴ്‌നാട് സർക്കാരിനും വിജയ്‌ക്കും എതിരെ കടുത്ത വിമർശനമാണ് ഉന്നയിച്ചത്. ദുരന്തത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജികൾ തള്ളിയ കോടതി, ഐപിഎസ് ഉദ്യോഗസ്ഥയായ അശ്ര ഗർഗിന് അന്വേഷണ ചുമതല നൽകി പ്രത്യേക സംഘത്തെ നിയോഗിക്കുകയായിരുന്നു. അന്വേഷണ പുരോഗതിയിൽ തൃപ്തരല്ലെന്ന് വ്യക്തമാക്കിയാണ് ഹൈക്കോടതി എസ്ഐടി […]
Read more

കരൂർ ആൾക്കൂട്ട ദുരന്തം; വിജയ്ക്കെതിരെ കേസെടുക്കണമെന്ന ഹർജി മദ്രാസ് ഹൈക്കോടതിയിൽ

ചെന്നൈ: കരൂർ ആൾക്കൂട്ട ദുരന്തത്തിൽ ടിവികെ അധ്യക്ഷൻ വിജയ്ക്കും സ്റ്റാലിൻ സർക്കാരിനും ഇന്ന് നിർണായകം. വിജയ്ക്കെതിരെ കേസെടുക്കണം എന്നാവശ്യപ്പെട്ടുള്ള പൊതുതാത്പര്യ ഹർജിയും, അന്വേഷണം സിബിഐക്ക് വിടണം എന്നാവശ്യപ്പെട്ട് ടിവികെ നൽകിയ ഹർജിയും ഇന്ന് മദ്രാസ് ഹൈക്കോടതി പരിഗണിക്കും. പ്രതിപ്പട്ടികയിലുള്ള ടിവികെ ഭാരവാഹികളായ ബുസി ആനന്ദ്, നിർമൽ കുമാർ എന്നിവരുടെ മുൻകൂർ ജാമ്യാപേക്ഷയും മധുര ബഞ്ചും ഇന്ന് പരിഗണിക്കുന്നുണ്ട്. സിബിഐ അന്വേഷണാവശ്യത്തെ സംസ്ഥാന സർക്കാർ അതിശക്തമായി എതിർക്കും. അതേസമയം ജനറൽ സെക്രട്ടറി എം എ ബേബിയുടെ നേതൃത്വത്തിലുള്ള സിപിഎം […]
Read more
Advertisement
WhiteswanTV Footer