ചെന്നൈ: തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുന്‍പ് തമിഴ്നാട് സര്‍ക്കാിന്റെ നിര്‍ണായക നീക്കം. സംസ്ഥാനത്തെ സ്ത്രീകളുടെ അക്കൗണ്ടിലേക്ക് 5,000 രൂപ കൈമാറി. പ്രതിമാസം ആയിരം രൂപ വീതം നല്‍കുന്ന കലൈഞ്ജര്‍ വിമന്‍ റൈറ്റ് സ്‌കീമിന്റെ ഭാഗമായാണ് തുക നല്‍കിയിരിക്കുന്നത്.
131 കോടി സ്ത്രീകളുടെ അക്കൗണ്ടിലാണ് പണമെത്തിയത്. ഫെബ്രുവരിയിലെ തുകയ്ക്കൊപ്പം രണ്ട് മാസത്തെ തുക മുന്‍കൂറായി നല്‍കി. 2000 രൂപ വേനല്‍ കാല ആനുകൂല്യമെന്നാണ് വിശദീകരണം. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുന്‍പാണ് സര്‍ക്കാറിന്റെ നിര്‍ണായക നീക്കം.
തമിഴ്നാട്ടിലെ ജനങ്ങള്‍ക്ക് സ്റ്റാലിന്‍ നല്‍കിയ ഉറപ്പാണ്‍ ഈ ഗ്രാന്റ്. ആരൊക്കെ തടസം സൃഷ്ടിക്കാന്‍ ശ്രമിച്ചാലും പദ്ധതിയില്‍ നിന്ന് പിന്നോട്ട് പോകില്ല. തിരഞ്ഞെടുപ്പിന്റെ പേരില്‍ കഴിഞ്ഞ മൂന്ന് മാസമായി ഗ്രാന്‍ഡ് നിര്‍ത്തിവെക്കാന്‍ ശ്രമങ്ങള്‍ നടക്കുന്നുണ്ട്.
നമ്മുടെ ദ്രാവിഡ മോഡല്‍ സര്‍ക്കാര്‍ അത് മുന്‍കൂട്ടി കണ്ടു. ഫെബ്രുവരി, മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളിലേക്കുള്ള അഡ്വാന്‍സ് തുകയായ 3,000 രൂപയും വേനല്‍ക്കാല പ്രത്യേക പാക്കേജായി 2,000 രൂപയും ചേര്‍ത്ത്, 1.31 കോടി ഗുണഭോക്താക്കള്‍ക്കും ഇന്ന് രാവിലെ 5,000 രൂപ വീതം ബാങ്ക് അക്കൗണ്ടുകളില്‍ ലഭ്യമാക്കിയിട്ടുണ്ട്.
തമിഴ് സ്ത്രീകളുടെ പിന്തുണയോടെ അടുത്ത തവണയും ഞങ്ങള്‍ തന്നെ അധികാരത്തില്‍ വരും. 1000 രൂപ എന്നത് ഇരട്ടിയാക്കി 2000 ആയി ഉയര്‍ത്തും. എന്റെ സഹോദരിമാര്‍ക്ക് ഈ മുത്തുവേല്‍ കരുണാനിധി സ്റ്റാലിന്‍ നല്‍കുന്ന വാഗ്ദാനമാണിത്. നമ്മള്‍ ഒന്നായി വിജയിക്കുമെന്നാണ് സ്റ്റാലിന്‍ എക്സില്‍ കുറിച്ചത്.




