Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: Chennai

മദ്യലഹരിയില്‍ യുവാവ് ഓടിച്ച കാര്‍ അപകടത്തില്‍പെട്ടു: രണ്ട് പേര്‍ മരിച്ചു

ചെന്നൈ: മദ്യലഹരിയിലായിരുന്ന യുവാവ് ഓടിച്ച കാര്‍ മറ്റൊരു കാറിലിടിച്ച് ഗര്‍ഭിണി ഉള്‍പ്പെടെ 2 പേര്‍ മരിച്ചു. മധുര സ്വദേശി പത്മനാഭന്‍ (60), മകള്‍ ദീപിക (23) എന്നിവരാണു മരിച്ചത്. ദീപിക 7 മാസം ഗര്‍ഭിണിയായിരുന്നു. വളകാപ്പു ചടങ്ങു കഴിഞ്ഞ് വീട്ടിലേക്കു മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്.. ചൊവ്വാഴ്ച പുലര്‍ച്ചെ, മധുരവോയല്‍-താംബരം ബൈപാസ് റോഡ് വഴി മധുരയിലേക്കു പോകവേ, പെട്രോള്‍ പമ്പില്‍നിന്ന് ഇറങ്ങിയ കാര്‍ ഇവരുടെ വാഹനത്തിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ മാതാവും കാര്‍ ഡ്രൈവറും ചികിത്സയിലാണ്. ഇടിച്ച കാറിന്റെ […]
Read more

മക്കളെയുപേക്ഷിച്ച് യുവതി കാമുകനൊപ്പം പോയി; കുടുംബത്തിലെ 4 പേർ ജീവനൊടുക്കി

ചെന്നൈ: മക്കളെ ഉപേക്ഷിച്ച് യുവതി കാമുകനൊപ്പം പോയതിനെ തുടര്‍ന്ന് കുടുംബത്തിലെ നാലുപേർ ജീവനൊടുക്കി. ദിണ്ടിഗൽ ജില്ലയിലെ ഒട്ടൻഛത്രത്തിലാണ് സംഭവം. പവിത്രയെന്ന യുവതിയാണ് കാമുകനൊപ്പം പോയത്. പവിത്രയുടെ മുത്തശ്ശി ചെല്ലമ്മാൾ (65), അമ്മ കാളീശ്വരി (45), പവിത്രയുടെ മക്കളായ ലതികശ്രീ (7), ദീപ്തി (5) എന്നിവരാണു ആത്മഹത്യചെയ്തത്. പവിത്രയെ 10 വർഷം മുൻപ് അരവക്കുറിച്ചിയിലേക്കു വിവാഹം കഴിച്ചയച്ചിരുന്നു. ഭർത്താവുമായി പിണങ്ങിയ പവിത്ര ഏപ്രിലിൽ മക്കളുമായി സ്വന്തം വീട്ടിലേക്കു വന്നു. ഇരുവരും തമ്മിലുള്ള പ്രശ്നങ്ങൾ അവസാനിപ്പിക്കാൻ ബന്ധുക്കൾ ചർച്ച നടത്തിയെങ്കിലും […]
Read more

വിദഗ്ധ ബൈക്ക് മോഷണ സംഘം ചെന്നൈയിൽ പിടിയിൽ

ചെന്നൈ: ആഡംബര വാഹനങ്ങൾ മാത്രം മോഷ്ടിക്കുന്ന സംഘത്തെ പൊലീസ് പിടികൂടി. ഒരു വർഷത്തോളമായി ഒരു തെളിവും അവശേഷിപ്പിക്കാതെ മോഷണം നടത്തി വാഹനങ്ങൾ വിദഗ്ധമായി മറിച്ചുവിറ്റിരുന്ന സംഘമാണ് പിടിയിലായത്. വാഹനം തട്ടിയെടുക്കുകയോ ലോക്ക് പൊട്ടിക്കുകയോ ചെയ്യാതെ സാങ്കേതിക പഴുതുകൾ ഉപയോഗിച്ചായിരുന്നു മോഷണം. ഭക്ഷണ ഡെലിവറി ഏജന്റുമാരായി ഓരോ സ്ഥലത്തും എത്തുന്ന മോഷണ സംഘാംഗങ്ങൾ പരിസരമാകെ നിരീക്ഷിച്ച് അവിടവുമായി പരിചിതരാവും. വീടുകൾക്ക് പുറത്ത് പാർക്ക് ചെയ്തിരിക്കുന്ന വിലയേറിയ ബൈക്കുകളിലാവും ശ്രദ്ധ. മോഷ്ടിക്കേണ്ട ബൈക്ക് തീരുമാനിച്ച് കഴിഞ്ഞാൽ രണ്ട് ദിവസം കഴിഞ്ഞ് […]
Read more

16കാരനെ തട്ടിക്കൊണ്ടുപോകൽ, എഡിജിപി അറസ്റ്റിൽ

ചെന്നൈ: പ്രണയ വിവാഹത്തെച്ചൊല്ലിയുള്ള കുടുംബ തർക്ക൦. തർക്കത്തെ തുടർന്നുണ്ടായ തട്ടിക്കൊണ്ടുപോകലിൽ അഡീഷണൽ ഡയറക്ടർ ജനറൽ ഓഫ് പൊലീസ് എച്ച്.എം. ജയറാമിനെ തമിഴ്നാട്ടിൽ കസ്റ്റഡിയിലെടുത്തു. മദ്രാസ് ഹൈക്കോടതിയുടെ നിർദേശത്തെ തുടർന്നായിരുന്നു കസ്റ്റഡി. പുരട്ചി ഭാരതം പാർട്ടിയുടെ നേതാവും എംഎൽഎയുമായ പൂവൈ ജഗൻ മൂർത്തിയോട് അന്വേഷണത്തിനായി പൊലീസിന് മുന്നിൽ ഹാജരാകാനും കോടതി നിർദ്ദേശിച്ചു. എംഎൽഎയുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെ ജഡ്ജി രൂക്ഷമായ വിമർശനമുന്നയിച്ചു. നിങ്ങൾ എന്തിനാണ് പൊലീസ് അന്വേഷണത്തെ ഭയപ്പെടുന്നത്? ഒരു എംഎൽഎ മാതൃകയാകണമെന്നും കോടതി പറഞ്ഞു. പാർട്ടി കേഡർമാരുടെ […]
Read more

കാവ്യ മാരനും അനിരുദ്ധും വിവാഹിതരാകുന്നു? ‘അഭ്യൂഹം പരത്തല്ലേ’യെന്ന് അനിരുദ്ധ്

ചെന്നൈ: കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഗോസ്സിപ് കോളങ്ങളിൽ ഇടം നേടിയ രണ്ട്‍ വ്യക്തികളായിരുന്നു സൺറൈസേഴ്സ് ഹൈദരാബാദ് ടീം ഉടമ കാവ്യ മാരനും സംഗീത സംവിധായകൻ അനിരുദ്ധ് രവിചന്ദറും. ഇരുവരുടെയും വിവാഹം നടത്തുന്നതിനുള്ള നീക്കങ്ങൾ കുടുംബങ്ങളിൽ ആരംഭിച്ചിരിക്കുന്നുവെന്നും, ഇരുവരും പ്രണയത്തിലാണെന്നുമുള്ള അവ്യൂഹങ്ങളും പുറത്ത് വന്നിരുന്നു. അതേസമയം, വിവാഹവാർത്ത തെറ്റാണെന്ന് വ്യക്തമാക്കി അനിരുദ്ധ് രംഗത്തെത്തി. എക്സിൽ പോസ്റ്റ് ചെയ്ത ഒറ്റ വരി പോസ്റ്റിലാണ് വിവാഹവുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങൾ പ്രചരിപ്പിക്കരുതെന്ന് അനിരുദ്ധ് അഭ്യർഥിച്ചത്. 32 വയസ്സുകാരിയായ കാവ്യ സൺറൈസേഴ്സ് ഹൈദരാബാദ് ടീമിന്റെ […]
Read more

തമിഴ്നാട് പടക്ക നിർമ്മാണ ശാലയിൽ സ്‌ഫോടനം: 3 പേർ മരിച്ചു

തമിഴ്നാട്: തമിഴ്‌നാട് വിരുദുനഗറിലെ സ്വകാര്യ പടക്ക നിർമാണശാലയിൽ സ്ഫോടനം. ഒരു സ്ത്രീ അടക്കം മൂന്ന് തൊഴിലാളികൾ അപകടത്തിൽ മരിച്ചു. രണ്ട് സ്ത്രീകളും ഒരു പുരുഷനുമാണ് അപകടത്തിൽ മരിച്ചത്. അഞ്ച് പേർക്ക് ഗുരുതരമായി പരിക്കേറ്റു. ഇന്ന് രാവിലെയായിരുന്നു വിരുദുനഗർ ജില്ലയിലെ കരിയപ്പെട്ടിയിൽ അപകടം ഉണ്ടാകുന്നത്. 30 ഓളം മുറികളിലായാണ് ഇവിടെ പടക്കം നിർമിച്ചുകൊണ്ടിരുന്നത്. രാവിലെ തൊഴിലാളികൾ ജോലിക്കായി എത്തിയപ്പോഴായിരുന്നു താഴത്തെ നിലയിലെ മുറിയിൽ പൊട്ടിത്തെറി ഉണ്ടാകുന്നത്. ഈ മുറി പൂർണമായും അപകടത്തിൽ തകർന്നു. രജിസ്‌ട്രേഷൻ ഉള്ള പടക്ക നിർമാണ […]
Read more

ശിവകാര്‍ത്തികേയന്റെ നായികയാകാൻ ആ മലയാളി താരം ആര്?

തമിഴില്‍ ഏറെ ആരാധകരുള്ള താരമാണ് ശിവകാര്‍ത്തികേയൻ. സംവിധായകൻ വെങ്കട് പ്രഭുവുമായി ശിവകാര്‍ത്തികേയൻ ഒന്നിക്കുന്നുവെന്നതാണ് പുറത്തു വരുന്ന ഏറ്റവും പുതിയ റിപ്പോര്‍‌ട്ട്. നേരത്തെ വെങ്കട് പ്രഭുവിന്റെ വിജയ് ചിത്രം ദ ഗോട്ടില്‍ അതിഥി വേഷത്തില്‍ ശിവകാര്‍ത്തികേയൻ എത്തിയിരുന്നു. ടൈം ട്രാവല്‍ ചിത്രം ആയിരിക്കും സംവിധായകൻ വെങ്കട് പ്രഭുവും ശിവകാര്‍ത്തികേയനും ഒന്നിക്കുന്നത് എന്നുമാണ് റിപ്പോര്‍ട്ടുകളെങ്കിലും ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല. തിരക്കഥാ ജോലികള്‍ പുരോഗമിക്കുകയാണെന്നുമാണ് റിപ്പോര്‍ട്ട്. മിക്കവാറും നവംബറിലായിരിക്കും പ്രൊഡക്ഷൻ തുടങ്ങുക. ശിവകാര്‍ത്തികേയന്റെ നായികയായി കല്യാണി പ്രിയദര്‍ശനെ പരിഗണിക്കുന്നുവെന്നും സിനിമാ എക്സ്പ്രസ് […]
Read more

തമിഴ്നാട് തീരത്ത് ഓർ മത്സ്യം, അടുത്ത ഭൂകമ്പ സാധ്യതയോ?

ചില ജീവജാലങ്ങൾക്കു പ്രകൃതിയുടെ സ്വഭാവം മാറുന്നത് മുൻകൂട്ടി അറിയാനാകും. ഈ വിശ്വാസത്തിന് ശാസ്ത്രീയമായ അടിത്തറയൊന്നുമില്ലെങ്കിലും തെളിവുകൾ സഹിതം ചിലർ ഉദാഹരണങ്ങൾ പറയും. ശാസ്ത്രത്തിനു അതീതമാണ് ഇത്തരം വിശ്വാസങ്ങളെന്നു കരുതുന്നവർ ഉണ്ട്. ജപ്പാനിൽ ചിലരെങ്കിലും ഇത്തരം വാദങ്ങളിൽ വിശ്വസിക്കുന്നുണ്ട്. ആഴക്കടലിൽ മാത്രം കാണപ്പെടുന്ന ഓർ മത്സ്യങ്ങൾ ആയ ഇവയെ ഇപ്പോൾ തമിഴ്‌നാട് തീരത്ത് കണ്ടെത്തിയിരിക്കുകയാണ്. വെള്ളിനിറത്തിൽ റിബൺ പോലെ ശരീരമുള്ള മത്സ്യത്തിന് 30 അടിയോളം നീളമുണ്ടായിരുന്നു. സമുദ്രോപരിതലത്തിലെത്തിയ ഓർ മത്സ്യം മത്സ്യത്തൊഴിലാളികളുടെ വലയിൽ കുടുങ്ങുകയായിരുന്നു. സംഭവത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ […]
Read more

വാക്കുകൾ തെറ്റിദ്ധരിക്കപ്പെട്ടു; ഫിലിം ചേമ്പറിന് കത്ത് എഴുതി കമൽ ഹസ്സൻ

ബം​ഗളൂരു: കന്നഡ ഭാഷയുമായി ബന്ധപ്പെട്ട വിവാദത്തിൽ കർണാടക ഫിലിം ചേംബർ ഓഫ് കൊമേഴ്സ് പ്രസിഡന്റ് നരസിംഹലുവിന് കത്തയച്ച് നടൻ കമൽഹാസൻ. കന്നഡ ഭാഷയെക്കുറിച്ചുള്ള തന്റെ പ്രസ്താവന തെറ്റിദ്ധരിക്കപ്പെട്ടതാണെന്ന് അദ്ദേഹം കത്തിൽ പറഞ്ഞു. നടൻ ശിവരാജ്കുമാറിനോടുള്ള ആത്മാർഥമായ സ്നേഹത്തിൽ നിന്ന് താൻ നടത്തിയ പ്രസ്താവന തെറ്റിദ്ധരിക്കപ്പെട്ടെന്നും കന്നഡ ഭാഷയെ ഒരു തരത്തിലും താഴ്ത്തികെട്ടാനുള്ള ഉദ്ദേശ്യം തനിക്ക് ഇല്ലായിരുന്നെന്നും കമൽ കത്തിലൂടെ അറിയിച്ചു. നമ്മളെല്ലാം ഒന്നാണെന്നും ഒരേ കുടുംബത്തിൽ നിന്നുള്ളവരാണെന്നും പറയാൻ മാത്രമായിരുന്നു താൻ ഉദ്ദേശിച്ചത്. ഒരു തരത്തിലും കന്നഡയെ […]
Read more

രജനിയുടെ ‘കൂലി’ക്കായി കാത്തിരിക്കുന്നത് വൻ കിട കമ്പനികൾ

ലോകേഷ് കനകരാജിന്റെ സംവിധാനത്തില്‍ വരാനിരിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് കൂലി. അതേപോലെതന്നെ തമിഴകത്തിന്റെ രജനികാന്ത് നായകനായി വരുന്ന ചിത്രംകൂടിയെന്ന പ്രേത്യേകതയയുമായാണ് ചിത്രവുമാണ് കൂലി. കൂലിക്ക് വമ്പൻ ഓഫറുകളാണ് വിദേശത്തെ തിയറ്റര്‍ വിതരണ കമ്പനികളില്‍ നിന്ന് ലഭിക്കുന്നത് എന്നാണ് ഇപ്പോൾ പുറത്ത് വരുന്ന റിപ്പോര്‍ട്ട്. ഒരു കമ്പനി കൂലിക്ക് 80 കോടിയാണ് ഓഫര്‍ ചെയ്‍തിരിക്കുന്നത്. ഇതില്‍ കൂലിയുടെ നിര്‍മാതാക്കളായ സണ്‍ പിക്ചേഴ്‍സ് അന്തിമ തീരുമാനമെടുത്തിട്ടില്ല. എന്തായാലും ഒരു തമിഴ് സിനിമയ്‍ക്ക് വിദേശത്ത് നിന്ന് ലഭിക്കുന്ന വൻ തുക കൂലിക്ക് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix