Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: Chennai

സ്വകാര്യ ദൃശ്യങ്ങൾ പകർത്തി പീഡനം; അധ്യാപകൻ അറസ്റ്റിൽ

ചെന്നൈ: സ്വകാര്യ ദൃശ്യങ്ങൾ പുറത്ത് വിടുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ അധ്യാപകൻ അറസ്റ്റിൽ. അണ്ണാമലൈ സർവകലാശാല അസി. പ്രൊഫസറും ചിദംബരം സ്വദേശിയുമായ ജെ രാജയാണ് പിടിയിലായത്. 2018 – 2020 കാലയളവിൽ ബിരുദാനന്തര ബിരുദ വിദ്യാർഥിയായിരുന്ന നാമക്കൽ സ്വദേശിയുടെ പരാതിയിലാണ് കേസെടുത്തത്. പഠനത്തിന് സഹായിക്കാമെന്ന് ഉറപ്പുനൽകിയാണ് പെൺകുട്ടിയുടെ വിശ്വാസം ഇയാൾ നേടിയെടുത്തത്. പരാതിക്കാരിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തിയ ഇയാൾ ഇവ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി. തുടർന്ന് പീഡിപ്പിച്ചെന്ന് കടലൂർ പോലീസ് സൂപ്രണ്ടിന് വിദ്യാർത്ഥിനി പരാതി […]
Read more

സുഹൃത്തിനെ തേടിയെത്തിയ 17 കാരി അക്രമികളുടെ വലയിൽ; പെൺകുട്ടിയെ പൊലീസ് രക്ഷപ്പെടുത്തി

ചെന്നൈ: ഇൻസ്റ്റഗ്രാം വഴി പരിചയപ്പട്ട സുഹൃത്തിനെ തേടി എത്തിയ പെൺ കുട്ടി അകപ്പെട്ടത് അക്രമികളുടെ വലയിൽ. തിരുവണ്ണാമലയിൽ നിന്നു ചെന്നൈയിലെത്തിയ പതിനേഴുകാരിയെയാണ് അക്രമികളിൽ നിന്നു പൊലീസ് രക്ഷപ്പെടുത്തിയത്. ഇൻസ്റ്റഗ്രാമിൽ പരിചയപ്പെട്ട ആൺ സുഹൃത്ത് ആവശ്യപ്പെട്ടത് അനുസരിച്ചാണ് ട്രെയിനിൽ പെൺകുട്ടി ചെന്നൈയിലെത്തിയത്. സെൻട്രൽ സ്റ്റേഷനിൽ ട്രെയിനിറങ്ങി ഏറെ നേരം കാത്തിരുന്നിട്ടും സുഹൃത്ത് എത്തിയില്ല. ഇതിനിടെ പെൺകുട്ടിയെ പരിചയപ്പെട്ട 3 യുവാക്കൾ സഹായം വാഗ്ദാനം ചെയ്യുകയായിരുന്നു. കുട്ടിയെയും കൂട്ടി ഇവർ ബ്രോഡ്‌വേക്കു സമീപത്തെ ആളൊഴിഞ്ഞ കെട്ടിടത്തിലെത്തി. പെൺകുട്ടിയുമായി 3 യുവാക്കൾ […]
Read more

തമിഴ് സംവിധായകന്‍ വിക്രം സുകുമാരന്‍ അന്തരിച്ചു

തമിഴ് സംവിധായകന്‍ വിക്രം സുകുമാരന്‍ (47) അന്തരിച്ചു. ഹൃദയാഘാതത്തെത്തുടര്‍ന്നായിരുന്നു അന്ത്യം. മധുരയില്‍നിന്ന് ചെന്നൈയിലേക്കുള്ള ബസ് യാത്രയ്ക്കിടെ നെഞ്ചുവേദന അനുഭവപ്പെട്ടു. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. മധുരയില്‍ ഒരുനിര്‍മാതാവിനോട് അടുത്ത ചിത്രത്തിന്റെ കഥവിവരിച്ച ശേഷം ചെന്നൈയിലേക്ക് തിരികെ വരുമ്പോഴായിരുന്നു നെഞ്ചുവേദന ഉണ്ടായത്. ബാലു മഹേന്ദ്രയുടെ സഹായിയായാണ് വിക്രം സുകുമാരന്‍ സിനിമയിലെത്തുന്നത്. 2013-ല്‍ സ്വതന്ത്രസംവിധായകനായി. മദയാനൈ കൂട്ടം ആണ് ആദ്യസിനിമ. Content: Tamil director Vikram Sukumaran passes away
Read more

കന്നഡ വിവാദം; തഗ് ലൈഫിന് കര്‍ണാടകയില്‍ വിലക്ക്

കര്‍ണാടകയില്‍ കമല്‍ഹാസന്‍ ചിത്രമായ തഗ് ലൈഫിന്റെ റിലീസിന് വിലക്ക്. കന്നഡ ഭാഷയെക്കുറിച്ചുള്ള കമല്‍ഹാസന്റെ പരാമര്‍ശത്തിന് പിന്നാലെയാണ് ചിത്രത്തിന്റെ റിലീസ് കര്‍ണാടക ഫിലിം ചേമ്പര്‍ ഓഫ് കൊമേഴ്‌സ് വിലക്കിയിരിക്കുന്നത്. തെറ്റ് ചെയ്താലാണ് തിരുത്തേണ്ടതെന്നും താൻ അത് ചെയ്തിട്ടില്ലാത്തതുകൊണ്ടുതന്നെ മാപ്പ് പറയാൻ ഉദ്ദേശിക്കുന്നില്ലായെന്നും വിലക്കിന് ശേഷം കമല്‍ഹാസന്‍ പ്രതികരിച്ചു. മുന്‍പും തനിക്ക് ഇത്തരം പല ഭീഷണികള്‍ ഉണ്ടായിട്ടുണ്ടെന്നും കമലഹാസൻ കൂട്ടിച്ചേർത്തു. തഗ് ലൈഫ് സിനിമയുടെ ചെന്നൈയിലെ പ്രൊമോഷന്‍ പരിപാടിക്കിടെയാണ് കമല്‍ഹാസന്‍ കന്നഡ ഭാഷയെക്കുറിച്ച് വിവാദ പരാമര്‍ശം നടത്തിയത്. കന്നഡ തമിഴില്‍ […]
Read more

കാജോൾ നായികയായി എത്തുന്ന ‘മാ’; ട്രെയ്‌ലർ പുറത്തിറങ്ങി

ബോളിവുഡ് താരം കജോൾ പ്രധാന കഥാപാത്രമായെത്തുന്ന ഏറ്റവും പുതിയ ഹൊറർ ചിത്രമാണ് ‘മാ’. കാജോൾ നായികയായി എത്തുന്ന ഹൊറർ ത്രില്ലർ ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങിയിരിക്കുകയാണ്. അജയ് ദേവ്ഗൺ, ജ്യോതി സുബ്ബരായൻ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രം വിശാൽ ഫ്യൂരിയയാണ് സംവിധാനം ചെയ്യുന്നത്. ട്രെയിലറിന് വൻ സ്വീകര്യതയാണ് ആരാധകരിൽ നിന്ന് ലഭിക്കുന്നത്. മകളുടെ സംരക്ഷണത്തിനായി അമാനുഷിക ശക്തികളോട് പോലും യുദ്ധം ചെയ്യാൻ തയാറായി നിൽക്കുന്ന അമ്മയുടെ റോളിലാണ് കജോൾ എത്തുന്നത്. ഉദ്വേഗഭരിതമായ നിരവധി രംഗങ്ങൾ കാണാൻ സാധിക്കും. ശാപമേറ്റ് […]
Read more

വിജയ് ആരാധകർക്ക് സന്തോഷ വാർത്ത; ഫോർ കെ​ മികവിൽ ‘കണ്ണുമൂടി തുറക്കും പോത്

ഏതൊരു ഭാഷയിലായാലും പ്രായഭേദമന്യേ ആരാധകരുള്ള താരമാണ് ഇളയദളപതി വിജയ്. അദ്ദേഹത്തിന്റെ സിനിമകൾക്ക് ലഭിക്കുന്ന വൻ സ്വീകാര്യത തന്നെ അതിന് തെളിവാണ്. റി റിലീസ് ട്രെന്റിൽ ഒരുപിടി മികച്ച വിജയ് സിനിമകൾ പ്രേക്ഷകർക്ക് മുന്നിൽ എത്തിയിരുന്നു. വർഷങ്ങൾക്കിപ്പുറം വീണ്ടും റിലീസ് ചെയ്ത ഈ സിനിമകളെയും ഇരുകയ്യും നീട്ടിയാണ് മലയാളികൾ അടക്കമുള്ളവർ സ്വീകരിച്ചത്. സച്ചിൻ ആയിരുന്നു ഏറ്റവും ഒടുവിൽ റി റിലീസ് ചെയ്ത വിജയ് ചിത്രം. ഇപ്പോഴിതാ സച്ചിന്റെ ഫോർകെ വെൽഷൻ ​വീഡിയോ ​ഗാനം റിലീസ് ചെയ്തിരിക്കുകയാണ് അണിയറ പ്രവർത്തകർ. […]
Read more

അണ്ണാ സർവകലാശാലയിലെ പീഡന കേസ്; പ്രതി അറസ്റ്റിൽ

ചെന്നൈ:വിദ്യാർത്ഥിനിയെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തിയ കേസിൽ ഒരാൾ പിടിയിൽ. അണ്ണാ സർവകലാശാല ക്യാംപസിൽ വച്ചുണ്ടായ സംഭവത്തിലാണ് ബിരിയാണി വിൽപനക്കാരനെ അറസ്റ്റ് ചെയ്തത്. കുറ്റക്കാരനാണെന്നു കണ്ടെത്തിയ ജ്ഞാനശേഖരന് (37) കോടതി ജൂൺ 2നു ശിക്ഷ വിധിക്കും. സുഹൃത്തിനൊപ്പം ഹോസ്റ്റലിലേക്കു മടങ്ങുന്നതിനിടെ രണ്ടാം വർഷ എൻജിനീയറിങ് വിദ്യാർഥിനിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചെന്നും ദൃശ്യങ്ങൾ പകർത്തിയെന്നുമാണു കേസ്. അന്വേഷണത്തിനിടെ പ്രഥമവിവര റിപ്പോർട്ടിലെ വിവരങ്ങൾ പുറത്തായതു വിവാദമായി. തുടർന്നു ഹൈക്കോടതി നിർദേശപ്രകാരം വനിതാ ഐപിഎസ് ഉദ്യോഗസ്ഥർ ഉൾപ്പെട്ട പ്രത്യേക സംഘമാണു കേസ് അന്വേഷിച്ച് കുറ്റപത്രം […]
Read more

അണ്ണാ സര്‍വകലാശാല പീഡനക്കേസ്; പ്രതി ജ്ഞാനശേഖരന്‍ കുറ്റക്കാരനെന്ന് കോടതി

തമിഴ്‌നാട്: ചെന്നൈ അണ്ണാ സര്‍വകലാശാല പീഡനക്കേസില്‍ പ്രതി ജ്ഞാനശേഖര്‍ കുറ്റക്കാരനാണെന്ന് കോടതി. ചെന്നൈ വനിതാ കോടതിയുടേതാണ് വിധി. 19 വയസ്സുള്ള വിദ്യാർത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച സര്‍വകലാശാല ക്യാമ്പസിന് പുറത്ത് ബിരിയാണിക്കട നടത്തുന്ന ജ്ഞാനശേഖരൻ 11 കുറ്റങ്ങളിലും കുറ്റക്കാരനാണെന്ന് മഹിളാ കോടതി കണ്ടെത്തി. ഇക്കഴിഞ്ഞ ഡിസംബര്‍ 23നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. പ്രതിക്കുള്ള ശിക്ഷ കോടതി ജൂൺ രണ്ടിന് പ്രഖ്യാപിക്കും. അഞ്ച് മാസത്തെ വിചാരണയ്ക്ക് ശേഷമാണ് വിധി പ്രസ്താവിക്കുന്നത്. ലൈംഗികാതിക്രമം, ലൈംഗിക പീഡനം, ബലാത്സംഗം, ഭീഷണിപ്പെടുത്തൽ, തട്ടിക്കൊണ്ടുപോകൽ, ഐടി […]
Read more

കമൽ ഹസ്സൻ രാജ്യസഭയിലേക്ക്; സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ച് എംഎൻഎം

ചെന്നൈ: തെന്നിന്ത്യന്‍ സൂപ്പര്‍ താരം കമല്‍ഹാസന്‍ രാജ്യസഭയിലേക്ക് മത്സരിക്കും. കമൽ ഹാസനെ സ്ഥാനാർത്ഥിയായി മക്കൾ നീതി മയ്യം പ്രഖ്യാപിച്ചു. പ്രമേയം എംഎൻഎം നേതൃയോഗം അംഗീകരിച്ചു. ഡിഎം കെയുമായുള്ള ധാരണ പ്രകാരമാണെന്ന് എംഎൻഎം പ്രമേയത്തിൽ പറഞ്ഞു. എട്ട് സീറ്റുകളിലേക്കുള്ള ഒഴിവുകളിലേക്കാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിജ്ഞാപനം പുറപ്പെടുവിച്ചത്. തമിഴ്‌നാട്ടില്‍ നിന്നും ആറ് ഒഴിവുകളും അസമില്‍ രണ്ടും ആണുള്ളത്. ഇതില്‍ ഒരു സീറ്റാണ് കമല്‍ ഹാസന് നൽകിയത്. ജൂണ്‍ 19 നാണ് വോട്ടെടുപ്പ്. വോട്ടെണ്ണലും അന്നുതന്നെ നടക്കും. കഴിഞ്ഞ ലോക്‌സഭാ […]
Read more

ഉലക നായകൻ ഇനി രാജ്യ സഭയിലേക്ക്; തമിഴ്നാട്ടിലെ 6 രാജ്യസഭാ സീറ്റുകളിലേക്ക് ജൂണിൽ തിരഞ്ഞെടുപ്പ്

ചെന്നൈ: ഉലക നായകൻ കമൽഹാസൻ രാജ്യസഭാ പ്രവേശനത്തിനു കളമൊരുങ്ങുന്നു. തമിഴ്നാട്ടിൽ നിന്നുള്ള ആറ് അംഗങ്ങളുടേതടക്കം രാജ്യസഭയിലെ എട്ട് ഒഴിവുകളിലേക്കക്കുള്ള കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിഷൻ തിരഞ്ഞെടുപ്പു വിജ്ഞാപനം പുറപ്പെടുവിച്ചു. ഇതോടെ രാഷ്ട്രീയ പാർട്ടി രൂപീകരണത്തിനു ശേഷം കമൽഹാസന്റെ രാഷ്ട്രീയ കരിയറിലെ ഏറ്റവും വലിയ വർഷമായി 2025 മാറുകയാണ്. ഡിഎംകെ നേതൃത്വം നൽകുന്ന മുന്നണിയിൽനിന്ന് നാലു പേർക്ക് ഇക്കുറി രാജ്യസഭാംഗമാകാം. അതിൽ ‍ഒരു സീറ്റ് കമൽഹാസനു നൽകാമെന്നാണ് ധാരണ. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പു സമയത്ത് കോയമ്പത്തൂരിൽ മത്സരിക്കാതിരുന്ന കമൽഹാസൻ, ഇന്ത്യാ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix