സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Category: Cinema

ബേസിൽ ജോസഫിന്റെ ‘മരണ മാസ്സ്’ ഫസ്റ്റ് ലുക്ക് പുറത്ത്

ബേസിൽ ജോസഫിനെ നായകനാക്കി നവാഗതനായ ശിവപ്രസാദ് സംവിധാനം ചെയ്യുന്ന ചിത്രം ‘മരണ മാസ്സ്’ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. നർമ്മത്തിന് പ്രാധാന്യം നൽകിയാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നതെന്നാണ് ലഭിക്കുന്ന വിവരം. ചിത്രത്തിന്റെ കഥ രചിച്ചിരിക്കുന്നത് നടൻ സിജു സണ്ണിയാണ്. തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് സിജു സണ്ണിയും സംവിധായകൻ ശിവപ്രസാദും ചേർന്നാണ്. ഒരു സമ്പൂർണ്ണ കോമഡി എന്റെർറ്റൈനെർ ആയി ഒരുക്കുന്ന ഈ ചിത്രം നിർമ്മിക്കുന്നത് ടോവിനോ തോമസ് പ്രൊഡക്ഷൻസ്, റാഫേൽ പ്രോജെക്ടസ്, വേൾഡ് വൈഡ് ഫിലിംസ് എന്നിവയുടെ ബാനറുകളിൽ […]
Read more

‘ബ്രോമാൻസ്’ നാളെ മുതൽ തിയേറ്ററുകളിൽ

കൊച്ചി: ജോ ആൻഡ് ജോ, 18 പ്ലസ്, എന്നീ സിനിമകൾക്ക് ശേഷം അരുൺ ഡി ജോസിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രം ‘ബ്രോമാൻസ്’ നാളെ മുതൽ തിയേറ്ററുകളിൽ. യുവനിര അണിനിരക്കുന്ന ചിത്രം സോഷ്യൽ മീഡിയയിയിലും ക്യാമ്പസുകളിലും ഒരേപോലെ തരംഗം തീർത്തു കൊണ്ട് നാളെ ലോകമെമ്പാടുമുള്ള തീയേറ്ററുകളിൽ പ്രദർശനത്തിന് എത്തുമ്പോൾ പ്രേക്ഷകർ അത്യധികം ആവേശത്തിലും ആകാംക്ഷയിലുമാണ് ഉറ്റുനോക്കുന്നത്. ഇന്നലെ രാജേന്ദ്ര മൈതാനിയിൽ നടന്ന എം ജി യൂണിവേഴ്സ്റ്റിയുടെ നാടകോത്സവം വേദിയിലെത്തിയ ബ്രോമാൻസ് താരങ്ങൾ പ്രേക്ഷകരെ ആഹ്ലാദത്തിലാഴ്ത്തിയിരുന്നു. ഇന്നലെ നടന്ന പരിപാടിയോട് […]
Read more

പ്രഭാസിന്റെ അടുത്ത ചിത്രം സീതാ രാമം സംവിധായകനൊപ്പം; ‘പ്രഭാസ്- ഹനു’ , ചിത്രത്തിന്റെ അപ്ഡേറ്റ് പുറത്ത്

തെന്നിന്ത്യൻ സിനിമാ ലോകത്തെ മുൻനിരി നായകൻമാരിലൊരാളും പ്രേക്ഷകരുടെ പ്രിയങ്കരനായ താരവുമാണ് പ്രഭാസ്. അതിനാല്‍ പ്രഭാസ് നായകനാകുന്ന ഓരോ ചിത്രത്തിന്റെയും പ്രഖ്യാപനം ചര്‍ച്ചയാകാറുണ്ട്. അടുത്തതായി പ്രഭാസ് നായകനായി വരുന്ന ചിത്രത്തിന്റെ അപ്‍ഡേറ്റും ചര്‍ച്ചയാകുകയാണ്. സീതാരാമത്തിന്റെ വൻ വിജയത്തിന് ശേഷം ഹനു രാഘവപുടി പ്രഭാസിനെ നായകനാക്കി സിനിമ ഒരുക്കുന്നുവെന്ന പ്രത്യേകതയുമുണ്ട്. ചിത്രത്തിന്റെ താത്കാലിക പേര് ‘പ്രഭാസ്- ഹനുവെന്നാണ്. ഛായാഗ്രാഹണം സുദീപ് ചാറ്റർജി ഐഎസ്‍സി. 1940കളുടെ പശ്‌ചാത്തലത്തിൽ യോദ്ധാവിന്റെ കഥ പറയുന്നതിന്റെ ഗ്ലിംപ്‍സ് ദസറയ്‍ക്ക് പുറത്തുവിടാനാണ് ആലോചിക്കുന്നത് പ്രഭാസും നിലവില്‍ ചിത്രീകരണത്തില്‍ […]
Read more

തിരുവല്ലം ക്ഷേത്രത്തിൽ ദർശനം നടത്തി പവൻകല്യാൺ

തിരുവനന്തപുരം: തിരുവല്ലത്തെ പുരാതന ക്ഷേത്രം സന്ദർശിച്ച് ആന്ധ്ര പ്രദേശ് ഉപ മുഖ്യമന്ത്രിയും നടനുമായ പവൻകല്യാൺ. ബുധനാഴ്ച ക്ഷേത്ര ദർശനത്തിനെത്തിയ പവനെ മേൽശാന്തി കുംഭം നൽകി സ്വീകരിച്ചു. തുടർന്ന് കൊടിമരചുവട്ടിൽ ധ്യാനിച്ചശേഷം ശ്രീകോവിലിലെത്തി പ്രാർത്ഥിച്ചു.നാല് വർഷം മുൻപ് ഇടുപ്പ് വേദന അനുഭവപ്പെട്ടപ്പോൾ കുടുംബാം​ഗങ്ങളാണ് കേരളത്തിലെ പരശുരാമ ക്ഷേത്രത്തിലെത്തി പ്രാർത്ഥിക്കാൻ ഉപദേശം നൽകിയത്. വേദനയ്ക്ക് ശമനം ഉണ്ടായതോടെ പരശുരാമ സ്വാമിക്ഷേത്രത്തിലെത്തി കർമം പൂർത്തിയാക്കുകയായിരുന്നെന്നാണ് അറിയാൻ കഴിയുന്നത്. തുറുവള്ളം ക്ഷേത്രം കൂടാതെ മധുരയിലെ ചില ക്ഷേത്രങ്ങൾ കൂടി അദ്ദേഹം സന്ദർശിക്കും.
Read more

‘കുടുംബ പാരമ്പര്യം നിലനിർത്താൻ ആൺകുട്ടിവേണം’; വിവാദമായി ചിരഞ്ജീവിയുടെ പരാമർശം

ഹൈദരാബാദ്: കുടുംബത്തിന്റെ പാരമ്പര്യം നിലനിർത്താൻ ആൺകുട്ടി വേണമെന്ന തെലുങ്ക് സൂപ്പർതാരം ചിരഞ്ജീവിയുടെ പരാമർശം വിവാദമാകുന്നു. ചുറ്റും സ്ത്രീകളാണെന്നും ഒരു ലേഡീസ് ഹോസ്റ്റലിന്റെ വാര്‍ഡനെ പോലെയാണ് താന്‍ ജീവിക്കുന്നതും ചിരഞ്ജീവി. കുടുംബത്തിന്റെ പാരമ്പര്യം മുന്നോട്ട് കൊണ്ടുപോകാന്‍ ഒരു ചെറുമകനുണ്ടായെങ്കിലെന്ന് താനാഗ്രഹിക്കുന്നു. വീട്ടിലിരിക്കുമ്പോള്‍ എന്റെ ചെറുമക്കളുടെ കൂടെ കഴിയുന്നത് പോലെയല്ല, ഒരു ലേഡീസ് ഹോസ്റ്റലിന്റെ വാര്‍ഡനെ പോലെയാണ് എനിക്ക് തോന്നുന്നത്. ഞാനെപ്പോഴും ആഗ്രഹിക്കുകയും രാം ചരണിനോട് പറയുകയും ചെയ്യുന്നുണ്ട്. ഇത്തവണയെങ്കിലും നമ്മുടെ കുടുംബത്തിന്റെ പാരമ്പര്യം തുടരാന്‍ ഒരു ആണ്‍കുട്ടിയുണ്ടാകാന്‍. പക്ഷേ […]
Read more

‘ഗന്ധർവ്വനൊപ്പം ജയസൂര്യ; ‘ദേവാങ്കണങ്ങൾ’ പാടി നിതീഷ് ഭരധ്വാജിനൊപ്പം താരം

‘ഞാന്‍ ഗന്ധര്‍വന്‍’ എന്ന ഒറ്റ സിനിമകൊണ്ട് തന്നെ മലയാളി പ്രേക്ഷകര്‍രുടെ മനം കവർന്ന നടനാണ് നിതീഷ് ഭരധ്വാജ്. ദൂര്‍ദര്‍ശനില്‍ 1980-കളില്‍ സംപ്രേഷണം ചെയ്തിരുന്ന മഹാഭാരതത്തില്‍ കൃഷ്ണനായി വന്ന്, പഴയകാല നായകന്മാരില്‍ ഇപ്പോഴും മനസില്‍ തങ്ങി നില്‍കുന്ന ഒരാൾ കൂടിയാണ് അദ്ദേഹം. ഇപ്പോഴിതാ നിതിഷിനെ അപ്രതീക്ഷിതമായി കണ്ടുമുട്ടിയ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുകയാണ് നടൻ ജയസൂര്യ.’പ്രതീക്ഷിക്കാത്ത കണ്ടുമുട്ടലുകൾ ശരിക്കും മനോഹരമാണ്’ എന്ന കുറിപ്പോടെ ജയസൂര്യ ഇൻസ്റ്റ​ഗ്രാമിലൂടെയാണ് നിതീഷിനൊപ്പമുള്ള ചിത്രങ്ങൾ പോസ്റ്റു ചെയ്തത്. കൂടാതെ ‘ഞാൻ ഗന്ധർവൻ’ സിനിമയിലെ ‘ദേവാങ്കണങ്ങൾ കയ്യൊഴിഞ്ഞ താരകം’ […]
Read more

നടി പാർവതി നായർ വിവാഹിതയായി; വരൻ ആശ്രിത്

നടി പാർവതി നായർ വിവാഹിതയായി. ഹൈദരാബാദ് സ്വദേശിയായ വ്യവസായി ആശ്രിതാണ് വരൻ. കോടിട്ട ഇടങ്കളൈ നിരപ്പുഗ, യെന്നൈ അരിന്താള്‍, തുടങ്ങിയ സിനിമകളില്‍ അഭിനയിച്ച നടിയാണ് പാര്‍വതി നായര്‍. മലയാളത്തിൽ പോപ്പിന്‍സ്, നീ കോ ഞാ ചാ, ഡോള്‍സ്, ഡി കമ്പനി, ജെയിംസ് ആന്റ് ആലീസ്, നീരാളി തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചു. വിവാഹത്തിന്റെ ചിത്രങ്ങൾ സാമൂഹികമാധ്യമങ്ങളിൽ വൈറലാണ്. ആശംസകളുമായി നിരവധിപ്പേരാണ് എത്തിയത്. നേരത്തെ വിവാഹനിശ്ചയത്തിന്റെ ചിത്രങ്ങൾ പാർവതി തന്നെ ആരാധകരുമായി പങ്കുവെച്ചിരുന്നു.
Read more

‘ഓഫീസർ ഓൺ ഡ്യൂട്ടി’ ട്രെയ്‌ലർ പുറത്തിറങ്ങി

കുഞ്ചാക്കോ ബോബന്‍, പ്രിയാമണി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജീത്തു അഷ്‌റഫ് സംവിധാനം ചെയ്യുന്ന ചിത്രം ഓഫീസര്‍ ഓണ്‍ ഡ്യൂട്ടിയുടെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. കോഴിക്കോട് ലുലു മാളില്‍ നടന്ന പ്രൗഢ ഗംഭീരമായ ചടങ്ങിലാണ് ട്രെയ്‌ലര്‍ റിലീസ് ചെയ്തത്. കുഞ്ചാക്കോ ബോബനും ചിത്രത്തിലെ മറ്റു താരങ്ങളും അണിയറപ്രവര്‍ത്തകരും ചടങ്ങില്‍ പങ്കെടുത്തു.നായാട്ട്, ഇരട്ട എന്നീ ചിത്രങ്ങളില്‍ അഭിനേതാവായും ഇരട്ട എന്ന ചിത്രത്തിന്റെ കോ-ഡയറക്ടറായ ജീത്തു അഷ്റഫ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി. ജോസഫ്, നായാട്ട് എന്നീ ചിത്രങ്ങളുടെ […]
Read more

‘പരിവാർ’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

ഫ്രാഗ്രൻറ് നേച്ചർ ഫിലിം ക്രിയേഷൻസിന്റെ ബാനറിൽ ആൻ സജീവും സജീവ് പി കെ യും ചേർന്നു നിർമ്മിക്കുന്ന പുതിയ ചിത്രം ‘പരിവാർ’ ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ചിത്രത്തിൽ ജഗദീഷ്, ഇന്ദ്രൻസ്, പ്രശാന്ത് അലക്സാണ്ടർ, എ.രാജേന്ദ്രൻ, മീനാ രാജ്, ഋഷികേശ്, ഭാഗ്യ ജയേഷ് എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്നു. ഉത്സവ് രാജീവും ഫഹദ് നന്ദുവും രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിൽ ബിജിപാൽ സംഗീതം നിർവ്വഹിക്കുന്നു. ഗാനരചന സന്തോഷ് വർമ്മ.ഉണ്ണിമായ നാലപ്പാടം, ഷൈനി വിജയൻ, ഉണ്ണി നായർ, […]
Read more

ഷെയിൻ നിഗം നായകനായി എത്തുന്ന ‘എൽ ക്ലാസിക്കോ’; ടൈറ്റിൽ പോസ്റ്റർ റിലീസ് ചെയ്തു

ഷെയിൻ നിഗം നായകനായെത്തുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ റിലീസ് ചെയ്തു. നൈസാം സലാം പ്രൊഡക്ഷൻസിന്റെ ബാനറിൽ നിർമ്മിക്കുന്ന ചിത്രത്തിന്റെ പേര് എൽ ക്ലാസിക്കോ എന്നാണ്. അധികാരം അഹങ്കാരവുമായി ഏറ്റുമുട്ടുമ്പോൾ ഒരു സ്ഫോടനം പ്രതീക്ഷിക്കുക എന്ന അടിക്കുറിപ്പോടുകൂടിയാണ് ചിത്രത്തിന്റെ ടൈറ്റിൽ സോഷ്യൽ മീഡിയയിൽ ഷെയിൻ നിഗം പങ്കുവെച്ചത്. കൂടാതെ മലയാള സിനിമയിലെ പ്രമുഖ താരങ്ങളും അണിയറ പ്രവർത്തകരും ചിത്രത്തിന്റെ ടൈറ്റിൽ സോഷ്യൽ മീഡിയയിൽ കൂടി പങ്കുവെച്ചിട്ടുണ്ട്. നവാഗതനായ റോഷ് റഷീദ് ആണ് എൽ ക്‌ളാസ്സിക്കോയുടെ സംവിധാനം നിർവഹിക്കുന്നത്. […]
Read more

Recent News

Advertisement