Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: Crime

ഉസ്ബെക്കിസ്താനിൽ കൊല്ലപ്പെട്ട മലയാളി വിദ്യാർഥിനിയുടെ റീ-പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത്

ആലപ്പുഴ: ഉസ്ബെക്കിസ്താനിൽ കൊല്ലപ്പെട്ട മലയാളി മെഡിക്കൽ വിദ്യാർഥിനിയും ഹരിപ്പാട് സ്വദേശിനിയുമായ സാവര്യ ബസന്തിന്റെ (22) മരണം തലയ്ക്കേറ്റ മാരക പ്രഹരത്തെ തുടർന്നാണെന്ന് വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടത്തിയ റീ-പോസ്റ്റ്‌മോർട്ടം സ്ഥിരീകരിച്ചു. മൃതദേഹം നാട്ടിലെത്തിച്ചശേഷം വിദഗ്ധ ഡോക്ടർമാരുടെ സംഘം നടത്തിയ പരിശോധനയുടെ റിപ്പോർട്ട് ശനിയാഴ്ച ബന്ധുക്കൾക്ക് കൈമാറി. റിപ്പോർട്ട് അന്വേഷണ ഉദ്യോഗസ്ഥർക്കും ഉടൻ കൈമാറും. ഉസ്ബെക്കിസ്താനിൽ നടത്തിയ ആദ്യ പോസ്റ്റ്‌മോർട്ടത്തിന്റെ റിപ്പോർട്ട് ഇതുവരെ ലഭിച്ചിട്ടില്ല. അവിടത്തെ നിയമനടപടികൾ പ്രകാരം മൂന്ന് മാസത്തിന് ശേഷമാണ് റിപ്പോർട്ട് ബന്ധുക്കൾക്ക് കൈമാറുക. […]
Read more

നെടുമ്പാശ്ശേരിയിൽ സ്പായുടെ മറവിൽ അനാശാസ്യ കേന്ദ്രം; യുവാവ് അറസ്റ്റിൽ

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിന് സമീപം സ്പായുടെ മറവിൽ അനാശാസ്യ കേന്ദ്രം നടത്തിയെന്ന കേസിൽ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. തൃശ്ശൂർ ഒല്ലൂർ കുരിയച്ചിറ സ്വദേശി വെൽവിൻ (26) ആണ് പിടിയിലായത്. അകപ്പറമ്പ് റോഡിൽ മിറാക്കിൾ വെൽനെസ് സെന്റർ എന്ന പേരിലാണ് സ്ഥാപനം പ്രവർത്തിച്ചിരുന്നത്. റെയ്ഡിനിടെ 75,000 രൂപയും പൊലീസ് പിടിച്ചെടുത്തു. നാട്ടുകാരുടെ പരാതിയെ തുടർന്ന് സ്ഥാപനം ഏറെ നാളായി പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നു. പൊലീസ് പരിശോധനയ്ക്കെത്തിയപ്പോൾ അഞ്ച് സ്ത്രീകളും ഏതാനും പുരുഷന്മാരും സ്ഥലത്തുണ്ടായിരുന്നു. ഇവരെ ചോദ്യം ചെയ്തശേഷം വിട്ടയച്ചു. […]
Read more

കോട്ടയത്ത് മദ്യപസംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടൽ; കുത്തേറ്റ് യുവാവ് മരിച്ചു

കോട്ടയം: നഗരത്തിലെ സെൻട്രൽ ജംഗ്ഷനിൽ മദ്യപസംഘങ്ങൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ യുവാവ് കൊല്ലപ്പെട്ടു. പാമ്പാടി കോത്തല തടത്തിൽ പുത്തൻപുതിയിടത്തിൽ വിനീത് (33) ആണ് മരിച്ചത്. ശനിയാഴ്ച രാത്രി 11.15ഓടെ തിരുനക്കര മൈതാനത്തിന് സമീപം കേരള ബാങ്കിന് മുന്നിലായിരുന്നു സംഭവം. മദ്യപസംഘങ്ങൾ തമ്മിലുണ്ടായ തർക്കത്തിനിടെയാണ് വിനീതിന് കുത്തേറ്റത്. സംഭവസമയത്ത് സമീപത്ത് വാഹനപരിശോധന നടത്തുകയായിരുന്ന കൺട്രോൾ റൂം പൊലീസ് ഉടൻ സ്ഥലത്തെത്തി. കത്തിയുമായി നിന്ന പ്രതിയായ വിജയപുരം മാങ്ങാനം പുത്തൻപറമ്പിൽ ശ്രീകാന്തിനെ പൊലീസ് സംഭവസ്ഥലത്തുവെച്ച് തന്നെ കസ്റ്റഡിയിലെടുത്തു. കുത്തേറ്റ വിനീതിനെ ഉടൻ […]
Read more

പാമ്പിനെ കൊണ്ട് കടിപ്പിച്ച് ഭർത്താവിനെ കൊലപ്പെടുത്തി; ഭാര്യയും കാമുകനും പിടിയിൽ

മീററ്റ്: ഉത്തർപ്രദേശിലെ മീററ്റിൽ ഭർത്താവിനെ ഉറക്കഗുളിക നൽകി മയക്കിയ ശേഷം വിഷപ്പാമ്പിനെ കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തിയെന്ന ഞെട്ടിക്കുന്ന കേസിൽ ഭാര്യയും കാമുകനും ഉൾപ്പെടെ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഹസ്തിനാപൂർ സ്വദേശിയും സ്വകാര്യ പ്ലേ സ്കൂൾ അഡ്മിനിസ്ട്രേറ്ററുമായ അതുൽ കുമാർ പൻവാർ (32) ആണ് കൊല്ലപ്പെട്ടത്. പൊലീസ് അന്വേഷണത്തിൽ, അതുലിന്റെ ഭാര്യ ദാമിനി (30), സ്കൂളിലെ ബസ് ഡ്രൈവറും കാമുകനുമായ തുഷാർ കുമാർ (34), പാമ്പുപിടുത്തക്കാരായ സോനുവും ഉദയ് കുമാറും ചേർന്നാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്ന് […]
Read more

പെരുമ്പാവൂർ MLA യുടെ പിഎ ചമഞ്ഞ് പണപ്പിരിവ്; ഒരാൾ പിടിയിൽ

കൊച്ചി: പെരുമ്പാവൂർ എംഎൽഎ മനോജ് മൂത്തേടന്റെ പേഴ്‌സണൽ അസിസ്റ്റന്റാണെന്ന് വ്യാജമായി പരിചയപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച സംഭവത്തിൽ ഒരാളെ പൊലീസ് പിടികൂടി. കേസുമായി ബന്ധപ്പെട്ട് മറ്റൊരാൾക്കായി അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. വൃക്കമാറ്റ ശസ്ത്രക്രിയയ്ക്കായി ആലുവയിലെ ആശുപത്രിയിൽ ചികിത്സയിലുള്ള എംഎൽഎയുടെ നാട്ടിലെ ഒരു സ്ത്രീക്ക് സാമ്പത്തിക സഹായം വേണമെന്ന പേരിൽ എംസി റോഡ് സിഗ്നൽ ജംഗ്ഷന് സമീപത്തെ ലോട്ടറിക്കട ഉടമ സജിത്തിനെ ‘സുരേഷ്’ എന്ന് പരിചയപ്പെടുത്തിയയാൾ ഫോണിൽ ബന്ധപ്പെട്ട് പണം ആവശ്യപ്പെടുകയായിരുന്നു. ആദ്യം 1,000 രൂപ ആവശ്യപ്പെട്ടെങ്കിലും 500 രൂപ […]
Read more

എയർ കാർഗോ വഴി മയക്കുമരുന്ന് കടത്ത്; ഇന്ത്യക്കാരൻ അറസ്റ്റിൽ

കുവൈത്ത് സിറ്റി: യുകെയിൽ നിന്നും കാനഡയിൽ നിന്നും എയർ കാർഗോ വഴി കടത്താൻ ശ്രമിച്ച നിരോധിത ലഹരിവസ്തുക്കളുടെ ശേഖരം ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് കസ്റ്റംസ് പിടികൂടി. രണ്ട് വ്യത്യസ്ത ഓപ്പറേഷനുകളിലായാണ് കസ്റ്റംസ് സംഘം വൻ മയക്കുമരുന്ന് വേട്ട നടത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ഒരു ഇന്ത്യക്കാരനെ അറസ്റ്റ് ചെയ്തു. ആദ്യ സംഭവത്തിൽ എയർ കാർഗോ കസ്റ്റംസ് ഇൻസ്പെക്ടർമാർ പരിശോധനയ്ക്കിടെ സംശയം തോന്നിയ ഒരു പാർസൽ വിശദമായി പരിശോധിക്കുകയായിരുന്നു. പാർസലിനുള്ളിൽ ഒളിപ്പിച്ച നിലയിൽ രാസ ലഹരിവസ്തുക്കൾ അടങ്ങിയ നൂറോളം ഷീറ്റുകളാണ് […]
Read more

അർജന്റീന-ബ്രസീൽ ആരാധകർ തമ്മിൽ തർക്കം

കോഴിക്കോട്: കുറ്റിക്കാട്ടൂരിൽ ലോകകപ്പ് ഫുട്ബോൾ ആരാധകർ തമ്മിലുണ്ടായ തർക്കം മർദനത്തിൽ കലാശിച്ചതായി പരാതി. സംഭവത്തിൽ മുഹമ്മദ് ഷാനിസ് കോഴിക്കോട് മെഡിക്കൽ കോളേജ് പൊലീസിൽ പരാതി നൽകി. ‘വേൾഡ് കപ്പ് 2026’ എന്ന പേരിലുള്ള വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ബ്രസീൽ, അർജന്റീന ആരാധകർ തമ്മിൽ തർക്കമുണ്ടായതായാണ് പരാതി. തുടർന്ന് രാത്രി പത്തരയോടെ അർജന്റീന ആരാധകരായ രണ്ടുപേർ ഷാനിസും സുഹൃത്തും താമസിക്കുന്ന വീട്ടിലെത്തി മർദിച്ചെന്നാണ് ആരോപണം. ആക്രമണത്തിനിടെ വീടിന് മുന്നിലുണ്ടായിരുന്ന ബൈക്ക് തകർക്കുകയും വീടിന്റെ ജനൽ ചില്ലുകൾ നശിപ്പിക്കുകയും ചെയ്തതായി പരാതിയിൽ […]
Read more

സമൂഹമാധ്യമങ്ങളിലൂടെ ലഹരി വിൽപ്പന ശ്രമം; 19കാരൻ പിടിയിൽ

ആലപ്പുഴ: സമൂഹമാധ്യമങ്ങൾ വഴി മയക്കുമരുന്ന് വിൽപ്പന നടത്താൻ ശ്രമിച്ച 19കാരനെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. ഗൗതം രതീഷ് എന്ന യുവാവാണ് പിടിയിലായത്. യുവാവിന്റെ കൈവശം നിന്ന് 19 ഗ്രാം കഞ്ചാവ് എക്സൈസ് സംഘം പിടിച്ചെടുത്തു. ആലപ്പുഴ എക്സൈസ് സൈബർ സെൽ നടത്തിയ നിരീക്ഷണത്തിനിടെയാണ് സമൂഹമാധ്യമങ്ങൾ കേന്ദ്രീകരിച്ചുള്ള ലഹരി വിൽപ്പനയെക്കുറിച്ച് വിവരം ലഭിച്ചത്. തുടർന്ന് സൈബർ സെല്ലും ആലപ്പുഴ എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നാർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡും ചേർന്ന് നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്. മണ്ണഞ്ചേരി […]
Read more

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചെന്ന കേസ്; 2 യുവാക്കൾ അറസ്റ്റിൽ

മാനന്തവാടി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഓട്ടോയിൽ കടത്തിക്കൊണ്ടുപോയി ലൈംഗികാതിക്രമം നടത്തിയെന്ന കേസിൽ രണ്ട് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. മാനന്തവാടി സ്വദേശികളായ എൻ. അഫ്‌സൽ (32), ശ്രിജിൻ പി. ജയിംസ് (24) എന്നിവരെയാണ് മാനന്തവാടി പൊലീസ് പിടികൂടിയത്. വ്യാഴാഴ്ച പുലർച്ചെ വീട്ടിലേക്ക് നടന്ന് പോകുകയായിരുന്ന പെൺകുട്ടിയെ ഓട്ടോയിൽ കയറ്റിക്കൊണ്ടുപോയി അതിക്രമം നടത്തിയെന്നാണ് പരാതി. സംഭവത്തിൽ പൊലീസ് അന്വേഷണം നടത്തി പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇരുവരും മുൻപ് ലഹരി കേസുകളിലും ഉൾപ്പെട്ടിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് […]
Read more

ബംഗ്ലാദേശ് മുൻ പ്രസിഡൻ്റ് സിയാവുർ റഹ്മാൻ്റെ വധം; 45 വർഷത്തിന് ശേഷം പ്രതി പിടിയിൽ

ധാക്ക: ബംഗ്ലാദേശ് മുൻ പ്രസിഡന്റും ബി.എൻ.പിയുടെ സ്ഥാപകനുമായ സിയാവുർ റഹ്മാൻ വധക്കേസിൽ പ്രതിയായ മുൻ സൈനിക ഉദ്യോഗസ്ഥൻ 45 വർഷങ്ങൾക്ക് ശേഷം അറസ്റ്റിലായി. മുൻ ആർമി മേജർ മുസാഫർ ഹൊസൈൻ (77) ആണ് ധാക്കയിലെ ബനാനി ഡി.ഒ.എച്ച്.എസ് പ്രദേശത്തുനിന്ന് ധാക്ക മെട്രോപൊളിറ്റൻ ഡിറ്റക്ടീവ് പൊലീസ് പിടികൂടിയത്. ബുധനാഴ്ച അർധരാത്രിയോടെയായിരുന്നു അറസ്റ്റ്. നിലവിലെ പ്രധാനമന്ത്രി താരിഖ് റഹ്മാന്റെ പിതാവാണ് കൊല്ലപ്പെട്ട സിയാവുർ റഹ്മാൻ. കൊലപാതകത്തിൽ ഉൾപ്പെട്ടവരെ നിയമത്തിന് മുന്നിലെത്തിക്കുമെന്ന സർക്കാരിന്റെ പ്രഖ്യാപനത്തിന് പിന്നാലെയാണ് നിർണായക അറസ്റ്റ് നടന്നത്. 1981 […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix