സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Category: Crime

കള്ള് ഷാപ്പിൽ കത്തിക്കുത്ത്; സംഭവം ആലുവ കുന്നത്തേരിയിൽ

കൊച്ചി: ആലുവ കുന്നത്തേരിയിൽ കള്ള് ഷാപ്പിൽ കത്തിക്കുത്ത്. ഒരാൾക്ക് പരിക്കേറ്റു. ചൂർണിക്കര പാറയിൽ വീട്ടിൽ മഹേഷിനാണ് കുത്തേറ്റത്. അക്രമി ഓടി രക്ഷപ്പെട്ടു. കുത്തേറ്റ ചൂർണിക്കര സ്വദേശി മഹേഷിനെ, കളമശേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി.
Read more

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു; കണ്ണൂരിൽ യുവാവ് പിടിയിൽ

കണ്ണൂര്‍: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ കണ്ണൂരിൽ യുവാവ് അറസ്റ്റിൽ. കണ്ണൂര്‍ പുന്നാട് സ്വദേശിയായ പിപി ഷാനിഫിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പെൺകുട്ടിയുടെ മാതാപിതാക്കൾ നൽകിയ പരാതിയിലാണ് പ്രതിയെ പിടികൂടിയത്. യാത്രയ്ക്കിടെ വഴിതെറ്റിയ പെൺകുട്ടിയെ വീട്ടിൽ എത്തിക്കാമെന്ന് പറഞ്ഞ് യുവാവ് കൂട്ടിക്കൊണ്ടുപോവുകയായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പരാതി. സംഭവത്തിൽ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പൊലീസിൽ പരാതി നൽകുകയായിരുന്നു. കേസെടുത്ത പൊലീസ് അന്വേഷണം നടത്തി പ്രതിയെ പിടികൂടുകയായിരുന്നു.അറസ്റ്റ് രേഖപ്പെടുത്തിയശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. പോക്സോ വകുപ്പ് ചുമത്തിയാണ് […]
Read more

ഓണാഘോഷത്തിനിടെ സംഘർഷം; പെൺകുട്ടിയടക്കം മൂന്നുപേർക്ക് പരിക്ക്

തിരുവനന്തപുരം: തിരുവനന്തപുരം ചിറയിൻ‌കീഴ് ഓണാഘോഷത്തിനിടെ മാരകായുധങ്ങളുമായി കടന്നു കയറി അക്രമമഴിച്ചുവിട്ട സംഭവത്തിൽ പെൺകുട്ടിയടക്കം മൂന്നുപേർക്ക് ഗുരുതരമായി വെട്ടേറ്റു. സംഭവത്തിൽ നാലുപ്രതികളെ ചിറയിൻകീഴ് പൊലീസ് അറസ്റ്റു ചെയ്തു. ചിറയിൻകീഴ് ഈഞ്ചയ്ക്കൽ പാലത്തിനു സമീപം ആറ്റുവരമ്പിൽ തിട്ടവീട്ടിൽ പ്രവീൺലാൽ(34), ഈഞ്ചയ്ക്കൽ അനന്തൻതിട്ടവീട്ടിൽ ഉണ്ണി(28), ആറ്റുവരമ്പ് വയൽതിട്ടവീട്ടിൽ കിരൺപ്രകാശ്(29), ഈഞ്ചയ്ക്കൽ വയൽതിട്ട വീട്ടിൽ ജയേഷ്(24) എന്നിവരാണു പൊലീസ് പിടിയിലായത്. ഇക്കഴിഞ്ഞ ദിവസം രാത്രി ഒൻപതരമണിയോടെയാണു സംഭവം. ചിറയിൻകീഴ് കുറട്ടുവിളാകം പൗരസമിതിയുടെ നേതൃത്വത്തിൽ നടന്നുവന്ന ഓണാഘോഷങ്ങൾക്കിടെയാണു അക്രമിസംഘം മദ്യപിച്ചു മാരകായുധങ്ങളുമായി അഴിഞ്ഞാടിയത്. പരിപാടികൾ […]
Read more

സൈബർ തട്ടിപ്പ് : മലയാളികൾക്ക് നഷ്ടപ്പെട്ടത് പത്ത് ലക്ഷം മുതൽ കോടികൾ വരെ

കൊച്ചി: ഫാർമസ്യൂട്ടിക്കൽ കമ്പനി ഉടമയിൽ നിന്ന് 25 കോടി രൂപ തട്ടിയ കേസിന്റെ ചുരുളുകൾ ഒന്നൊന്നായി അഴിയുമ്പോൾ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ. തട്ടിപ്പിന്റെ കേന്ദ്ര ബിന്ദുവായി സൈബർ പൊലീസ് കാണുന്ന കാലിഫോർണിയ ആസ്ഥാനമായ ക്യാപ്പിറ്റലിക്‌സ് ട്രേഡിംഗ് കമ്പനിയിൽ നിക്ഷേപം നടത്തി ‘പണി കിട്ടിയവരിൽ ‘ മലയാളികളും ഏറെ. കണ്ടെത്തൽ കേസിന്റെ ഗൗരവം വർദ്ധിപ്പിച്ചു. 46 കാരനായ ഫാർമസ്യൂട്ടിക്കൽ കമ്പനി ഉടമ കൈമാറിയ നമ്പറുകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് വഴിത്തിരിവായത്. 10 ലക്ഷം മുതൽ കോടികൾ നഷ്ടപ്പെട്ട മലയാളികൾ […]
Read more

സംസാരിക്കാൻ വിസമ്മതിച്ച കാരണത്താൽ യുവതിയെ തീ കൊളുത്തി കൊന്നു

ലക്നൗ : സംസാരിക്കാൻ വിസമ്മതിച്ചതിനെ തുടർന്ന് യുവാവും സുഹൃത്തുക്കളും യുവതിയെ തീ കൊളുത്തി കൊലപ്പെടുത്തി. നിഷ സിങ് (33) ആണ് മരിച്ചത്. ലക്നൗവിൽനിന്ന് അകലെയുള്ള ഫറൂഖാബാദിലാണ് പ്രദേശവാസിയായ ദീപക്കാണ് നിഷയെ കൊലപ്പെടുത്തിയത്. വിവാഹിതയായ നിഷയെ ദീപക് നിരന്തരം ശല്യം ചെയ്തിരുന്നതായി ബന്ധുക്കൾ പറഞ്ഞു. പിതാവിനെ കാണാനായി പോകുമ്പോഴാണ് നിഷയ്ക്കു നേരെ ആക്രമണം ഉണ്ടായത്. ദീപക്കും സുഹൃത്തുക്കളും നിഷയെ തടഞ്ഞുനിർത്തി സംസാരിക്കാൻ ആവശ്യപ്പെട്ടു. വിസമ്മതിച്ചതോടെ തീ കൊളുത്തുകയായിരുന്നു. തീപിടിച്ച വസ്ത്രവുമായി യുവതി ആശുപത്രിയിലേക്ക് സ്കൂട്ടറിൽപോയി. ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. […]
Read more

‘ബൂട്ടിട്ട് കാലിൽ തൊഴിച്ചു, കേട്ടാൽ അറയ്ക്കുന്ന അസഭ്യം പറഞ്ഞു’; അടൂർ പൊലീസിനെതിരെ ആരോപണം

പത്തനംതിട്ട: റിട്ടയേർഡ് ബാങ്ക് ഉദ്യോഗസ്ഥനെ അടൂർ പൊലീസ് അകാരണമായി മർദ്ദിച്ചെന്ന് പരാതി. പളളിക്കൽ സ്വദേശി ബാബുവാണ് (62) പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. സബ് ഇൻസ്‌പെക്ടറായിരുന്ന അനൂപ് ചന്ദ്രനെതിരെയാണ് പരാതി നൽികിയിരിക്കുകയാണ്. മുഖ്യമന്ത്രിക്ക് ഉൾപ്പെടെ പരാതി നൽകി മാസങ്ങൾ കഴിഞ്ഞിട്ടും നീതി കിട്ടുന്നില്ലെന്ന് ബാബു പറഞ്ഞു. നാട്ടിൽ തന്നെയുള്ള മറ്റൊരു വ്യക്തിയുമായി സാമ്പത്തിക ഇടപാടിൽ തർക്കം ഉണ്ടായതിനെ തുടർന്ന് അടൂർ പൊലീസ് സ്റ്റേഷനിൽ മെയ് 27-ാം തീയതി സിഐയുടെ മദ്ധ്യസ്ഥതയിൽ ഒത്തുതീർപ്പാക്കിയിരുന്നു. പരാതികൾ ഒന്നുമില്ലെന്ന് എഴുതി നൽകാൻ ആവശ്യപ്പെട്ട് സിഐ […]
Read more

ജോലി ചെയ്യുന്ന കടയ്ക്ക് മുന്നിൽ മൂത്രമൊഴിച്ചു; അമേരിക്കയിൽ ഇന്ത്യാക്കാരനെ വെടിവച്ച് കൊന്നു

ദില്ലി: അമേരിക്കയിൽ ഇന്ത്യാക്കാരനെ വെടിവച്ച് കൊലപ്പെടുത്തി. ഹരിയാനയിലെ ജിന്ദ് സ്വദേശി, ലോസ് ആഞ്ചലസിൽ സെക്യൂരിറ്റി ജീവനക്കാരനായി ജോലി ചെയ്യുന്ന 26കാരനായ കപിലാണ് കൊല്ലപ്പെട്ടത്. തൻ്റെ ജോലി സ്ഥലത്തിന് സമീപത്ത് പൊതുസ്ഥലത്ത് മൂത്രമൊഴിച്ചയാളെ ചോദ്യം ചെയ്തപ്പോഴാണ് കപിലിന് നേരെ ആക്രമണമുണ്ടായതെന്നാണ് വിവരം. ശനിയാഴ്ച വൈകിട്ടോടെയാണ് ഹരിയാനയിലെ കുടുംബത്തിന് കപിലിൻ്റെ മരണം സംബന്ധിച്ച വിവരം ലഭിക്കുന്നത്. 2022 ലാണ് കപിൽ അമേരിക്കയിലെത്തിയത്. പാനമ വഴി മെക്സിക്കോയിലേക്ക് കടന്ന് ഇവിടെ നിന്നും അമേരിക്കയിലെത്തിയതാണ് കപിൽ. 45 ലക്ഷം രൂപയാണ് അമേരിക്കയിലേക്ക് എത്താൻ […]
Read more

വീടിന് മുന്നില്‍ ബഹളം വെച്ചത് ചോദ്യം ചെയ്തു; മദ്യപ സംഘം കുടുംബത്തെ ആക്രമിച്ചു

തിരുവനന്തപുരം: വീടിന് മുന്നില്‍ ബഹളം വെച്ചത് ചോദ്യം ചെയ്ത കുടുംബത്തെ മദ്യപ സംഘം ആക്രമിച്ചു. പനങ്ങോട്ടുകോണം സ്വദേശികളായ രാജേഷ്, സഹോദരന്‍ രതീഷ്, ബന്ധുവായ രഞ്ജിത്ത് എന്നിവരെയാണ് അയല്‍വാസിയായ സഞ്ജയും സുഹൃത്തുക്കളും ചേര്‍ന്ന് കുത്തിപ്പരിക്കേല്‍പ്പിച്ചത്. ഞായറാഴ്ച രാത്രി 11 മണിയോടെയായിരുന്നു സംഭവം നടന്നത്. സഞ്ജയും സംഘവും മദ്യപിച്ച് വീടിന് മുന്നില്‍ പരസ്പരം ചീത്ത വിളിച്ചിരുന്നു. ഈ സമയം അവിടെയെത്തിയ രാജേഷും കുടുംബവും ഇതിനെ ചോദ്യം ചെയ്തു. തുടര്‍ന്നുണ്ടായ വാക്കുതര്‍ക്കത്തിനൊടുവിലാണ് സഞ്ജയ് വീട്ടില്‍ കയറി കത്തിയെടുത്ത് സുഹൃത്തുക്കളുമൊത്ത് മൂന്നു പേരെയും […]
Read more

സഹോദരങ്ങളടക്കം മൂന്നുപേരെ കുത്തി പരിക്കേൽപ്പിച്ച് മദ്യപസംഘം

തിരുവനന്തപുരം: ശ്രീകാര്യം പൗഡിക്കോണം പനങ്ങോട്ടുകോണത്ത് മദ്യപസംഘത്തിന്റെ ആക്രമണത്തിൽ മൂന്നുപേർക്ക് പരിക്ക്. ഞായറാഴ്‌ച രാത്രി 11 മണിയോടെയായിരുന്നു പനങ്ങോട്ടുകോണം സ്വദേശികളായ രാജേഷ്, സഹോദരൻ രതീഷ്, ബന്ധു രഞ്ജിത്ത് എന്നിവരെ അക്രമിസംഘം കുത്തിയത്. ഇവരുടെ അയൽവാസിയായ സഞ്‌ജയും സംഘവുമാണ് ആക്രമണം നടത്തിയത്. വീട്ടിലെ സ്‌ത്രീകളുടെ മുന്നിൽ വച്ചായിരുന്നു ആക്രമണം. സഞ്ജയും കൂട്ടരും മദ്യപിച്ച ശേഷം വീടിന് മുന്നിൽ നിന്ന് പരസ്‌പരം ചീത്തവിളിച്ചു. ഇത് രാജേഷും രതീഷും രഞ്ജിത്തും ചോദ്യം ചെയ്‌തു. ഇതോടെയാണ് ആക്രമണമുണ്ടായത്. വാക്കുതർക്കമുണ്ടാകുകയും ഒടുവിൽ മദ്യപസംഘം കത്തിഉപയോഗിച്ച് മൂവരെയും […]
Read more

ഭാര്യയെയും ഭാര്യാ മാതാവിനെയും വെട്ടിപ്പരിക്കേൽപ്പിച്ച യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

കോട്ടയം: മുണ്ടക്കയത്ത് ഭാര്യയെയും ഭാര്യാ മാതാവിനെയും വെട്ടിപ്പരിക്കേൽപ്പിച്ച യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. കരിനിലം സ്വദേശി പ്രദീപിനെയാണ് (48) തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. സീയോൻകുന്നിലെ റബ്ബർ തോട്ടത്തിലാണ് തൂങ്ങിയ മരിച്ച നിലയിൽ മൃതദേഹം കണ്ടത്. പുഞ്ചവയൽ ചേരുതോട്ടിൽ സൗമ്യ (37), മാതാവ് ബീന (65) എന്നിവരെ വെട്ടിപ്പരിക്കേൽപ്പിച്ച ശേഷം ഇയാൾ ഓടി രക്ഷപ്പെട്ടിരുന്നു. പൊലീസ് ഇയാൾക്ക് വേണ്ടി തെരച്ചിൽ നടത്തുന്നതിനിടെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കുടുംബ പ്രശ്നങ്ങളെ തുടർന്നാണ് പ്രദീപ് ഭാര്യയേയും ഭാര്യാമാതാവിനേയും വെട്ടിപ്പരിക്കേൽപ്പിച്ചതെന്ന് പൊലീസ് […]
Read more

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.