സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Category: Crime

കുളിക്കടവിൽ വീട്ടമ്മയ്ക്ക് നേരെ ലൈംഗികാതിക്രമം; പ്രതിക്കായി തെരച്ചിൽ

ആലപ്പുഴ: വീടിന് സമീപമുള്ള പമ്പാ നദിയിലെ കുളിക്കടവിൽ തുണി അലക്കിക്കൊണ്ടിരുന്ന 56-കാരിയായ വീട്ടമ്മയ്ക്ക് നേരെ ലൈംഗികാതിക്രമം. വെള്ളത്തിൽ മുക്കിക്കൊല്ലാനുള്ള ശ്രമത്തിൽ നിന്ന് തലനാരിഴയ്ക്കാണ് ഇവർ രക്ഷപെട്ടത്. മാന്നാർ പോലീസ് സ്റ്റേഷൻ പരിധിയിലായിരുന്നു സംഭവം നടന്നത്. കൊലക്കേസ് ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ ശിക്ഷ അനുഭവിച്ച് കഴിഞ്ഞ ദിവസം ജയിലിൽ നിന്നിറങ്ങിയ പരുമല കോട്ടയ്ക്കമാലിൽ നഗറിൽ സബീർ (44) ആണ് ആക്രമണം നടത്തിയതെന്നാണ് പരാതി. കുളിക്കടവിൽ ആരും ഇല്ലാതിരുന്ന സമയത്ത് പിന്നിലൂടെ എത്തിയ പ്രതി തോർത്തുകൊണ്ട് മുഖം മൂടി […]
Read more

ഡോ. വന്ദന ദാസ് വധക്കേസില്‍ വിധി 17ന്

കൊല്ലം: കേരളത്തെ ഞെട്ടിച്ച ഡോ. വന്ദന ദാസ് വധക്കേസില്‍ വിധി ഈ മാസം പതിനേഴിന്. കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് കേസില്‍ വിധി പറയുക. കേസില്‍ എഴുപതിലധികം സാക്ഷികളെ വിസ്തരിച്ചു. 2023 മെയ് 10ന് പുലര്‍ച്ചെയാണ് ഏവരേയും ഞെട്ടിച്ച ആ സംഭവം. മുട്ടുചിറ നമ്പിച്ചിറക്കാലായില്‍ മോഹന്‍ ദാസിന്റെയും വസന്ത കുമാരിയുടെയും ഏക മകള്‍ വന്ദന ദാസ് എംബിബിഎസ് പഠനത്തിനു ശേഷം കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഹൗസ് സര്‍ജന്‍സി ചെയ്യുന്നതിനിടെയാണ് അക്രമിയുടെ കുത്തേറ്റ് മരിച്ചത്. വൈദ്യ പരിശോധനയ്ക്ക് പൊലീസ് […]
Read more

ആള്‍ദൈവം ഗുര്‍മീത് റാം റഹീമിനെ കോടതി വെറുതെ വിട്ടു

ചണ്ഡീഗഡ്: ഇരുപത്തി നാവ് വര്‍ഷം നീണ്ട നിയമപോരാട്ടത്തിനൊടുവില്‍, മാധ്യമപ്രവര്‍ത്തകന്‍ രാം ചന്ദര്‍ ഛത്രപതി കൊല്ലപ്പെട്ട കേസില്‍ ഡെറാ സച്ചാ സൗദ തലവന്‍ ഗുര്‍മീത് റാം റഹീം സിംഗിനെ പഞ്ചാബ്-ഹരിയാന ഹൈക്കോടതി കുറ്റവിമുക്തനാക്കി. 2019-ല്‍ പ്രത്യേക സിബിഐ കോടതി വിധിച്ച ജീവപര്യന്തം തടവുശിക്ഷ ചോദ്യം ചെയ്ത് സമര്‍പ്പിച്ച അപ്പീലിലാണ് ഹൈക്കോടതിയുടെ നിര്‍ണ്ണായക വിധി. റാം റഹീമിനെ കുറ്റവിമുക്തനാക്കിയെങ്കിലും, കേസിലെ മറ്റ് രണ്ട് പ്രതികളുടെ അപ്പീലുകള്‍ തള്ളിയ കോടതി അവര്‍ക്കെതിരെയുള്ള കണ്ടെത്തലുകള്‍ നിലനിര്‍ത്തി. കുറ്റവിമുക്തനാക്കാനുള്ള കാരണങ്ങള്‍ വ്യക്തമല്ല. എന്നാലും ജയില്‍ […]
Read more

ക്ലീന്‍ ഷേവ്, ഫുള്‍ ടൈം മാസ്‌ക്, ദുരൂഹത; സിറിയക്കിനെ കുടുക്കിയത് ഹോം സ്‌റ്റേ ഉടമയുടെ സംശയം

കൊച്ചി: അങ്കമാലിയില്‍ കോളജ് വിദ്യാര്‍ഥിനി ജാസ്ലിയയെ ഇടിച്ചുതെറിപ്പിച്ച് നിര്‍ത്താതെ പോയ കേസില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതി ഡോ. സിറിയക് പി ജോര്‍ജിനെ പിടികൂടാന്‍ സഹായകമായത് ഹോംസ്റ്റേ ഉടമയുടെ സംശയങ്ങള്‍. വാഗമണ്ണിലെ കണ്ണംകുളം മാസ്‌കോ ഫാക്ടറിക്ക് സമീപത്തുള്ള ഹോംസ്റ്റേയില്‍ ഒളിച്ചു താമസിക്കുന്നതിനിടെയാണ് ഇയാള്‍ പിടിയിലാകുന്നത്. ബുധനാഴ്ച രാത്രി ഹോംസ്റ്റേയില്‍ എത്തിയിട്ടും ഇയാള്‍ പുറത്തേയ്ക്ക് അധികം ഇറങ്ങിയില്ല. വന്നപ്പോള്‍ മുതല്‍ മാസ്‌ക് ധരിച്ചിരുന്നു. രാത്രിയില്‍ മുറിയില്‍ ലൈറ്റും ഇട്ടില്ല. ഇതോടെ എന്തെങ്കിലും കുറ്റകൃത്യം ചെയ്തിട്ട് ഒളിച്ച് താമസിക്കാന്‍ വന്നതാണോയെന്ന ഹോംസ്റ്റേ […]
Read more

ഉത്സവ പറമ്പിൽ നിന്ന് ലഹരി മരുന്നുമായി യുവാവ് പിടിയിൽ

കായംകുളം: പത്തിയൂർ അമർനാഥ് ടൂറിസ്റ്റ് ഹോമിൽ മുറിയെടുത്ത് ലഹരി വിൽപ്പന നടത്തിവന്നിരുന്ന യുവാവിനെ ആലപ്പുഴ ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും കരീലകുളങ്ങര പോലീസും ചേർന്ന് അറസ്റ്റ് ചെയ്തു. മലമേൽഭാഗം തൈസിൽ പുത്തൻവീട് സ്വദേശിയായ റിയാസ് (31) ആണ് പിടിയിലായത്. കായംകുളം പ്രദേശത്തെ വിവിധ ക്ഷേത്രങ്ങളിലെ ഉത്സവങ്ങളുമായി ബന്ധപ്പെട്ട് വിൽപ്പനയ്ക്കായി കൊണ്ടുവന്ന നാല് ഗ്രാം എംഡിഎംഎയും 250 ഗ്രാം കഞ്ചാവും ഇയാളിൽ നിന്ന് പിടിച്ചെടുത്തു. വർഷങ്ങളായി ഗൾഫിലായിരുന്ന പ്രതി നാട്ടിലേക്ക് മടങ്ങിയശേഷമാണ് ലഹരി ഉപയോഗത്തിലും കച്ചവടത്തിലുമേർപ്പെട്ടതെന്ന് പൊലീസ് അറിയിച്ചു. […]
Read more

ഓപ്പറേഷൻ നുംഖോറിൽ അഞ്ച് പേരേ പിടികൂടി കൊച്ചി കസ്റ്റംസ്

കൊച്ചി: ഭൂട്ടാനിൽ നിന്ന് രാജ്യത്തേക്ക് കാറുകൾ അനധികൃതമായി കടത്തിയ കേസിൽ കസ്റ്റംസ് നടത്തിയ ‘ഓപ്പറേഷൻ നുംഖോർ’ അന്വേഷണത്തിൽ ആദ്യ അറസ്റ്റ് രേഖപ്പെടുത്തി. പശ്ചിമ ബംഗാളിലെ ജൽപായ്ഗുഡി സ്വദേശിയായ ശ്രീ ബിശ്വദീപ് ദാസിനെയാണ് കൊച്ചി കസ്റ്റംസും പശ്ചിമ ബംഗാൾ കസ്റ്റംസ് പ്രിവന്റീവ് യൂണിറ്റും ചേർന്ന് അറസ്റ്റ് ചെയ്തത്. ഫെബ്രുവരി അവസാനം അറസ്റ്റിലായ ബിശ്വദീപ് ദാസിനെ ആദ്യം ജൂഡീഷ്യൽ കസ്റ്റഡിയിൽ അയച്ചതിനു ശേഷം കൊച്ചിയിലേക്ക് മാറ്റി. വാഹനക്കടത്തിന്റെ പ്രധാന സൂത്രധാരന്മാരിൽ ഒരാളാണ് ഇയാളെന്നാണ് സംശയം. ഒരു ഐടി കമ്പനിയിലെ സീനിയർ […]
Read more

വീട്ടിൽ അതിക്രമിച്ച് കയറി ദമ്പതികളുടെ ദേഹത്ത് ആസിഡ് ഒഴിച്ചയാൾ അറസ്റ്റിൽ

കൊച്ചി: ദമ്പതികൾക്ക് നേരെ ആസിഡ് ആക്രമണം നടത്തിയ കേസിൽ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. കുട്ടമ്പുഴ മാമലക്കണ്ടം പാണ്ടാലിൽ സ്വദേശി എൽദോസ് (48)നെയാണ് കുട്ടമ്പുഴ പൊലീസ് പിടികൂടിയത്.മാമലക്കണ്ടം സ്വദേശിയായ ഒരാളും ഭാര്യയും ആസിഡ് ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലാണ്. മറ്റൊരാളെ പ്രതി മർദിക്കുന്ന സംഭവം ഇവർ തടയുകയും അത് മൊബൈൽ ഫോണിൽ പകർത്തുകയും ചെയ്തിരുന്നു. ഇതിനെ തുടർന്നുണ്ടായ വൈരാഗ്യമാണ് ആക്രമണത്തിന് കാരണമായതെന്ന് പൊലീസ് അറിയിച്ചു. വൈരാഗ്യത്തെ തുടർന്ന് പ്രതി ദമ്പതികളുടെ വീട്ടിലേക്ക് അതിക്രമിച്ച് കയറി ദമ്പതികളുടെ ശരീരത്തിൽ ആസിഡ് […]
Read more

മധ്യപ്രദേശിൽ 16 കാരനെ കൊലപ്പെടുത്തി മാംസം കഴിക്കാൻ ശ്രമം

ഇൻഡോർ: മധ്യപ്രദേശിൽ 16-കാരനെ ക്രൂരമായി കൊലപ്പെടുത്തി മാംസം കഴിക്കാൻ ശ്രമിച്ച പ്രതി പിടിയിൽ. ദാമോഹിലെ സുമന്ന ഗ്രാമത്തിലെ ഗുഡ്ഡ പട്ടേല എന്നയാളാണ് പിടിയിലായത്. ഭാര്യയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ഇയാൾ ഈ വർഷം ജനുവരിയിലാണ് ജാമ്യത്തിൽ പുറത്തിറങ്ങിയത്. സഹോദരിയുടെ വീട്ടിലേക്ക് പോകുന്നതിനിടെ ഭരതിനെ ഗുഡ്ഡ പട്ടേൽ യാതൊരു പ്രകോപനവും ഇല്ലാതെ വടികൊണ്ട് ആക്രമിച്ചതായി പോലീസ് പറഞ്ഞു. ആക്രമണത്തിൽ നിലത്ത് വീണ ഭരതിന്റെ തലയിൽ പിന്നീട് ചുറ്റിക കൊണ്ട് വീണ്ടും അടിച്ചാണ് കൊലപ്പെടുത്തിയതെന്നാണ് റിപ്പോർട്ട്. സംഭവത്തിനിടെ ബഹളം കേട്ട് […]
Read more

കൊല്ലത്ത് ക്ഷേത്രോത്സവത്തിനിടെ 18കാരനെ മർദ്ദിച്ച സംഭവം; എല്ലാ പ്രതികളും പിടിയിൽ

കൊല്ലം: കൊല്ലത്ത് ക്ഷേത്രോത്സവത്തിനിടെ 18കാരനായ യുവാവിനെ ക്രൂരമായി മർദിച്ച കേസിൽ രണ്ട് പ്രതികൾ കൂടി പോലീസിന്റെ പിടിയിൽ. അഞ്ചാം പ്രതിയായ ഷമിൽരാജും ആറാം പ്രതിയായ ഷിബിനുമാണ് ശക്തികുളങ്ങര പൊലീസ് അറസ്റ്റ് ചെയ്തത്. ഇതോടെ കേസിലെ മുഴുവൻ പ്രതികളും പിടിയിലായതായി പൊലീസ് അറിയിച്ചു. കുന്നത്തൂർ സ്വദേശി ഹരികൃഷ്ണനെയാണ് പ്രതികൾ സംഘം ചേർന്ന് ആക്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ ഹരികൃഷ്ണൻ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മസ്തിഷ്കമരണം സംഭവിച്ചു. കഴിഞ്ഞ ഞായറാഴ്ച മരുത്തടി ക്ഷേത്രത്തിലെ ഘോഷയാത്രയ്ക്കിടെയാണ് ആക്രമണം ഉണ്ടായത്. ഘോഷയാത്ര […]
Read more

ശസ്ത്രക്രിയക്കിടെ തുണിക്കഷ്ണം വയറ്റിൽ തുന്നിക്കെട്ടി; കഴക്കൂട്ടം സിഎസ്ഐ മിഷൻ ആശുപത്രിക്കെതിരെ പരാതി

തിരുവനന്തപുരം: ശസ്ത്രക്രിയയ്ക്കിടെ രോഗിയുടെ വയറ്റിനുള്ളിൽ തുണിക്കഷണം തുന്നിക്കെട്ടിയതായി ആരോപിച്ച് തിരുവനന്തപുരത്തെ ഒരു സ്വകാര്യ ആശുപത്രിക്കെതിരെ പരാതി. കഴക്കൂട്ടത്തെ സിഎസ്ഐ മിഷൻ ആശുപത്രിക്കെതിരെയാണ് ചികിത്സാപ്പിഴവ് ആരോപണം ഉയർന്നിരിക്കുന്നത്. മേനംകുളം സ്വദേശിനിയായ ഷീബ പ്രമോദിന്റെ ശരീരത്തിലാണ് തുണിക്കഷണം കണ്ടെത്തിയത്. 2025 ഡിസംബർ 3-നാണ് ഷീബ പ്രമോദിന് അപ്പൻഡിസൈറ്റിസ് ശസ്ത്രക്രിയക്ക് കഴക്കൂട്ടം സിഎസ്ഐ മിഷൻ ആശുപത്രിയിൽ നടത്തിയത്. ഡിസംബർ 12-ന് ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തെങ്കിലും ശസ്ത്രക്രിയ മുറിവ് പൂർണ്ണമായി ഭേദമാകാതെ പുണ്ണായി തുടരുകയായിരുന്നു. തുടർച്ചയായി വേദന അനുഭവപ്പെട്ടതിനെ തുടർന്ന് ഷീബ […]
Read more

Recent News

Advertisement

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.