സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Category: Crime

കോട്ടക്കുന്നില്‍ ഓപ്പണ്‍ വര്‍ക്ക് ഏരിയയിൽ നടന്നത് കള്ളത്തോക്ക് നിര്‍മാണം

കാസർഗോഡ്: കോട്ടക്കുന്നില്‍ കള്ളത്തോക്ക് നിര്‍മ്മാണ കേന്ദ്രം പൊലീസ് കണ്ടെത്തിയത് കഴിഞ്ഞ ദിവസമാണ്. ഒറ്റപ്പെട്ട സ്ഥലത്ത് വാടകയ്ക്ക് എടുത്ത വീട്ടിലായിരുന്നു കണ്ണൂര്‍ കാര്‍ത്തികപുരം സ്വദേശി അജിത്ത് കുമാര്‍ തോക്കുകള്‍ നിര്‍മ്മിച്ചിരുന്നത്.വീടിന്‍റെ ഓപ്പണ്‍ വര്‍ക്ക് ഏരിയയിലാണ് കള്ളത്തോക്ക് നിര്‍മ്മാണം യഥേഷ്ടം നടന്നിരുന്നത്. പൊലീസ് ഇവിടെ നിന്ന് കള്ളത്തോക്ക് നിര്‍മ്മാണത്തിന് ഉപയോഗിച്ച പ്രധാന സാധനങ്ങളെല്ലാം കണ്ടുകെട്ടി കൊണ്ട് പോയിട്ടുണ്ട്. ബാക്കിയുള്ളവ ഇവിടെ കാണാം. അരം, ഉളി, ഇരുമ്പ് പാളി, വെല്‍ഡിംഗ് കണ്ണട തുടങ്ങിവയെല്ലാം ഈ നിര്‍മ്മാണ സ്ഥലത്ത്. പൂര്‍ണ്ണ ഉപകരണ സജ്ജമായിട്ടായിരുന്നു […]
Read more

കോയമ്പത്തൂര്‍ സ്‌ഫോടന കേസിലെ പ്രതി ടൈലര്‍ രാജ പിടിയില്‍

കോയമ്പത്തൂര്‍: കോയമ്പത്തൂര്‍ സ്‌ഫോടന കേസിലെ പ്രതി ടൈലര്‍ രാജ പൊലീസിന്റെ പിടിയിലായി. 26 വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഇയാള്‍ പിടിയിലാകുന്നത്. ബംഗളുരുവില്‍ നിന്ന് ഭീകരാവദ വിരുദ്ധ സ്‌ക്വാഡിന്റെ പ്രത്യേക സംഘമാണ് രാജയെ പിടികൂടിയത്. കോയമ്പത്തൂര്‍ പൊലീസ് റിക്രൂട്ട്‌മെന്റ് സ്‌കൂളില്‍ ചോദ്യം ചെയ്തുവരികയാണ്. അല്‍ ഉമയ്ക്കു വേണ്ടി ബോംബ് നിര്‍മിച്ച ഇയാള്‍ നിരവധി കൊലകേസുകളിലും പ്രതിയാണ്. 1998 ഫെബ്രുവരി 14 ന് 58 പേര്‍ കൊല്ലപ്പെടുകയും 200ലധികം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്ത സ്‌ഫോടനത്തിനു ശേഷം രാജ ഒളിവിലായിരുന്നു. തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ […]
Read more

124.680 ഗ്രാം ഹാഷിഷ് ഓയിലുമായി യുവാവ് പിടിയിൽ

തൃശൂര്‍: ഗുരുവായൂരില്‍ 124.680 ഗ്രാം ഹാഷിഷ് ഓയിലുമായി യുവാവിനെ എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു. കണ്ടാണശേരി ചൊവ്വല്ലൂര്‍ സ്വദേശി കറുപ്പം വീട്ടില്‍ അന്‍സാറിനെയാണ് ചാവക്കാട് എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ സി.ജെ. റിന്റോയുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. തൈക്കാട് പള്ളി റോഡില്‍ വാഹന പരിശോധനയ്ക്കിടെയാണ് ഇയാള്‍ പിടിയിലാകുന്നത്. പാന്റിന്റെ പോക്കറ്റില്‍നിന്നാണ് പ്രത്യേകം പ്ലാസ്റ്റിക് കവറില്‍ സൂക്ഷിച്ചിരുന്ന ഹാഷിഷ് ഓയില്‍ പിടികൂടിയത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ സ്‌കൂട്ടറില്‍നിന്ന് രണ്ട് ഡബ്ബകളിലായി സൂക്ഷിച്ച ഓയിലും പിടിച്ചെടുത്തു. ചെറിയ ഡബ്ബയില്‍ ഒരു […]
Read more

തട്ടിയത് 1.08 കോടി രൂപ; പന്തളം സ്വദേശി അറസ്റ്റിൽ

തൃശൂര്‍: ഓണ്‍ലൈന്‍ ഷെയര്‍ ട്രേഡിങിലൂടെ പണം നേടാമെന്ന് വിശ്വസിപ്പിച്ച് പരിയാരം സ്വദേശിയില്‍ നിന്നും 1.08 കോടി തട്ടിപ്പ് നടത്തിയ കേസില്‍ ഒരാള്‍ അറസ്റ്റില്‍. പത്തനംതിട്ട പന്തളം പൂഴിക്കോട് സ്വദേശി കിഴക്കേവീട്ടില്‍ അക്ഷയ് രാജ് (22)നെയാണ് തൃശൂര്‍ റൂറല്‍ സൈബര്‍ പോലീസ് പിടികൂടിയത്. തട്ടിപ്പിന് ഇരയായ പരിയാരം സ്വദേശിയുടെ പരാതിയെതുടര്‍ന്നാണ് അറസ്റ്റ്. പരാതിക്കാരനെ ഓണ്‍ലൈന്‍ ട്രേഡിങ് ചെയ്യുന്ന ബി.ജി.സി. എന്ന ട്രേഡിങ് കമ്പനിയാണെന്ന് വിശ്വസിപ്പിച്ച് ട്രേഡിങ് ചെയ്യുന്ന വാലറ്റ് ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്യിപ്പിക്കുയും ട്രേഡിങ് നടത്തുന്നതിലേക്കായി 2024 നവംബര്‍ […]
Read more

പോക്‌സോ കേസ് പ്രതി എംഡിഎംഎയുമായി അറസ്റ്റിൽ

തിരുവനന്തപുരം: പോക്‌സോ കേസ് പ്രതി എംഡിഎംഎയുമായി അറസ്റ്റിലായി. മുട്ടത്തറ പൊന്നറനഗർ സ്വദേശി ഗോപകുമാര്‍ (24) ആണ് തിരുവനന്തപുരം ഡാന്‍സാഫ് ടീമിന്‍റെയും ഫോര്‍ട്ട് പൊലീസിന്‍റെയും പരിശോധനയില്‍ പിടിയിലായത്. 32 ഗ്രാം എംഡിഎംഎയാണ് ഇയാളില്‍ നിന്ന് പിടികൂടിയത്. 2022 ല്‍ ഫോര്‍ട്ട് പൊലീസ് രജിസ്റ്റർ ചെയ്ത പോക്സോ കേസിൽ പ്രതിയായിരുന്ന ഇയാളിൽ‌ നിന്നും ബെംഗളൂരുവില്‍ നിന്ന് ചില്ലറ വില്‍പനയ്ക്കായായി വച്ചിരുന്ന എംഡിഎംഎയാണ് പിടികൂടിയത്. തലസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ഇയാള്‍ എംഡിഎംഎ വില്‍പന നടത്തുന്നുവെന്ന രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തില്‍ പൊലീസ് നിരീക്ഷിച്ചിരുവരികയായിരുന്നു. അറസ്റ്റ് […]
Read more

ട്രാൻസ്ജെൻഡറുടെ മരണത്തിൽ അന്വേഷണം സുഹൃത്തിലേക്ക്

മലപ്പുറം: താനൂരിൽ ട്രാൻസ്‌ജൻഡറെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയതിൽ സുഹൃത്തിലേക്ക് അന്വേഷണം പുരോഗമിക്കുന്നു. താനൂർ സ്വദേശിയായ സുഹൃത്തിനെതിരെ മരിച്ച കമീല പോസ്റ്റ്‌ ഇട്ടിരുന്നു. മരണത്തിനു ഉത്തരവാദി സുഹൃത്ത് എന്നായിരുന്നു ഇൻസ്റ്റഗ്രാമിലെ പോസ്റ്റ്‌. കമീലയുടെ വീഡിയോ സന്ദേശം ആധാരമാക്കിയും അന്വേഷണം നടക്കുന്നുണ്ട്. വടകര സ്വദേശിയായ കമീല കുറച്ചു നാളായി തിരൂരിൽ ആണ് താമസിച്ചിരുന്നത്. സുഹൃത്തിന്റെ താനൂരിലെ വീട്ടുപറമ്പിലാണ് കമീലയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
Read more

മുൻ ലിവിംഗ് പങ്കാളിയെ കൊന്ന് നദിയിലെറിഞ്ഞ് 26കാരി

ബെംഗളൂരു: മുൻ ലിവിംഗ് പങ്കാളിയായ യുവാവിനെ നിലവിലെ കാമുകന്റെ സഹായത്തോടെ കൊലപ്പെടുത്തി മൃതദേഹം നദിയിൽ തള്ളി. 39കാരനായ രാഘവേന്ദ്ര നായിക് എന്നയാളുടെ മൃതദേഹമാണ് കർണാടകയിലെ റായ്ചൂരിൽ മേഖലയിൽ കൃഷ്ണ നദിയിൽ നിന്ന് കണ്ടെത്തിയത്. 39കാരനെ കാണാതായതായി ഇയാളുടെ ഭാര്യ പൊലീസിൽ പരാതി നൽകിയിരുന്നു. മാർച്ച് മാസത്തിലാണ് യുവാവിന്റെ മൃതദേഹം നദിയിൽ നിന്ന് കിട്ടുന്നത്. സംഭവത്തിൽ 39കാരന്റെ മുൻ കാമുകിയും 26കാരിയുമായ അശ്വിനി എന്ന തനു, 36കാരനായ ഗുരുരാജ്, 28കാരനായ ലക്ഷ്മീകാന്ത് എന്നിവരെ കലബുറഗി പൊലീസ് അറസ്റ്റ് ചെയ്തു. […]
Read more

നിമിഷ പ്രിയയുടെ മോചനം: കേന്ദ്ര ഇടപെടല്‍ ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയച്ച് എംപിമാര്‍

ന്യൂഡെല്‍ഹി: യെമനിലെ ജയിലില്‍ കഴിയുന്ന മലയാളി നഴ്‌സ് നിമിഷ പ്രിയയുടെ മോചനത്തിനായി കേന്ദ്ര ഇടപെടല്‍ ആവശ്യപ്പെട്ട് എംപിമാരുടെ കത്ത്. മലയാളി എംപിമാരായ ജോണ്‍ ബ്രിട്ടാസും കെ രാധാകൃഷ്ണനുമാണ് പ്രധാനമന്ത്രിക്കും വിദേശകാര്യമന്ത്രിക്കും കത്ത് നല്‍കിയത്. അതേസമയം, നിമിഷ പ്രിയയുടെ വധശിക്ഷ ഒഴിവാക്കാന്‍ ഊര്‍ജ്ജിത ശ്രമം തുടരുമെന്ന് കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. ദയാധനം അംഗീകരിക്കുന്നതില്‍ കൊല്ലപ്പെട്ട യെമനി പൗരന്റെ കുടുംബം എടുക്കുന്ന അന്തിമ നിലപാട് നിര്‍ണ്ണായകമാകും. വധശിക്ഷ 16ന് നടപ്പാക്കാനാണ് നിലവിലെ തീരുമാനമെന്ന വിവരം യെമന്‍ എന്ന തലസ്ഥാനമായ സനയിലെ […]
Read more

ലിവിംഗ് പങ്കാളിയോട് പിണങ്ങി കൂട്ടുകാരിക്കും കുടുംബത്തോടും ഒപ്പം കഴിഞ്ഞിരുന്ന യുവതിക്ക് ദാരുണാന്ത്യം

ലിവിംഗ് പങ്കാളിയോട് പിണങ്ങി കൂട്ടുകാരിക്കും കുടുംബത്തോടും ഒപ്പം കഴിഞ്ഞിരുന്ന യുവതിക്ക് ദാരുണാന്ത്യം. ദില്ലിയിലെ മജ്നു കാതിലയിലാണ് ക്രൂരമായ കൊലപാതകം നടന്നത്. ഉത്തരാഖണ്ഡ് സ്വദേശിയായ യുവതിയേയും കൂട്ടുകാരിയുടെ ആറ് മാസം പ്രായമുള്ള കുഞ്ഞിനേയുമാണ് യുവതിയുടെ ലിവിംഗ് പങ്കാളി ക്രൂരമായി കൊലപ്പെടുത്തിയത്. ചൊവ്വാഴ്ചയാണ് സംഭവം നടന്നത്. ഉത്തരാഖണ്ഡ് സ്വദേശിയായ യുവാവിനൊപ്പമായിരുന്നു കൊല്ലപ്പെട്ട യുവതി താമസിച്ചിരുന്നത്. ഇരുവരും തമ്മിൽ തർക്കം പതിവാകുകയും പങ്കാളിയുടെ മർദ്ദനം സഹിക്കാതെ വരികയും ചെയ്തതോടെയാണ് യുവതി കൂട്ടുകാരിക്കും കുടുംബത്തോടൊപ്പം താൽക്കാലികമായി താമസിച്ചിരുന്നത്. കൂട്ടുകാരിയും ഭർത്താവും ജോലിക്ക് പോയ […]
Read more

മലദ്വാരത്തിൽ ഒളിപ്പിച്ച് എംഡിഎംഎ കടത്തിയ യുവാവ് പിടിയിൽ

കൊല്ലം: കൊല്ലം നഗരത്തിൽ വൻ എംഡിഎംഎ വേട്ട. മലദ്വാരത്തിൽ ഒളിപ്പിച്ച നിലയിൽ എംഡിഎംഎ കടത്തിയ ചകിരിക്കട സ്വദേശി അജ്മൽ ഷായെയാണ് പോലീസ് പിടികൂടിയത്. അജ്മൽ ഷായെ കൊല്ലം എസിപിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്. ഗർഭനിരോധന ഉറകളിൽ നിറച്ചാണ് എംഡിഎംഎ മലദ്വാരത്തിൽ ഒളിപ്പിച്ചത്. 107 ഗ്രാം എംഡിഎംഎയാണ് കടത്തിയത്. ഈ വർഷം ജില്ലയിൽ നടന്ന ഏറ്റവും വലിയ എംഡിഎംഎ വേട്ടയാണിത്. രാവിലെ റെയിൽവേ സ്റ്റേഷന് സമീപത്തു നിന്ന് സിറ്റി ഡാൻസാഫ് സംഘവും ഈസ്റ്റ് പൊലീസും ചേർന്നാണ് പ്രതിയെ പിടികൂടിയത്. […]
Read more

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.