സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Category: Crime

പെണ്‍കുട്ടിയെ പീഡിപ്പിച്ച് നഗ്നഫോട്ടോയെടുത്ത് അതിക്രമം; യുവാവ് പിടിയില്‍

കോഴിക്കോട്: പോക്‌സോ കേസില്‍ പ്രതിയായ യുവാവ് വിദേശത്തേക്ക് കടക്കാന്‍ ശ്രമിക്കവെ പോലീസ് പിടിയില്‍. കോഴിക്കോട് സിവില്‍ സ്‌റ്റേഷന് സമീപം താമസിക്കുന്ന അമീര്‍ മഹലില്‍ അമീര്‍ സുഹൈലി(20)നെയാണ് നടക്കാവ് പൊലീസ് അറസ്റ്റ് ചെയ്തത്. പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ ഇയാള്‍ കഴിഞ്ഞ 2022 ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെ വിവിധയിടങ്ങളില്‍ എത്തിച്ച് ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. കൂടാതെ നഗ്നദൃശ്യങ്ങള്‍ എടുക്കുകയും ആക്രമിച്ച് പരിക്കേല്‍പ്പിക്കുകയും ചെയ്‌തെന്നും പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. ഒളിവില്‍ പോയ ഇയാള്‍ വിദേശത്തേക്ക് കടക്കാന്‍ സാധ്യതയുണ്ടെന്ന് മനസ്സിലാക്കിയതിനാല്‍ പൊലീസ് ലുക്കൗട്ട് […]
Read more

തൊടുപുഴയിൽ വീട്ടമ്മ മരിച്ച സംഭവം; കൊലപാതകമെന്ന് പോലീസ്

തൊടുപുഴ: വിഷം ഉള്ളില്‍ ചെന്ന് വീട്ടമ്മ മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ്. സംഭവത്തില്‍ ഭര്‍ത്താവിനെതിരെ കൊലക്കുറ്റം ചുമത്തി പോലീസ് കേസ് എടുത്തു. പുറപ്പുഴ ആനിമൂട്ടില്‍ ജോര്‍ലി (34) വിഷം ഉള്ളില്‍ ചെന്ന് മരിച്ച സംഭവത്തിലാണ് ഭര്‍ത്താവ് പുറപ്പുഴ ആനിമൂട്ടില്‍ ടോണി മാത്യു (43) വിനെതിരെ കരിങ്കുന്നം പോലീസ് കൊലക്കുറ്റം ചുമത്തിയത്. ഇക്കഴിഞ്ഞ 26നാണ് ജോര്‍ലിയെ വിഷം ഉള്ളില്‍ ചെന്ന് ഗുരുതരാവസ്ഥയില്‍ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ബലം പ്രയോഗിച്ച് കവിളില്‍ കുത്തി പിടിച്ച ശേഷം ഭര്‍ത്താവ് ടോണി […]
Read more

പ്രവാസിയുടെ വീടും വസ്തുവും തട്ടിയെടുത്തു; രണ്ട് സ്ത്രീകൾ പിടിയിൽ

തിരുവനന്തപുരം: യുഎസിലുള്ള സ്ത്രീയുടെ ഉടമസ്ഥതയില്‍ കവടിയാര്‍ ജവഹര്‍ നഗറിലുള്ള ഒന്നരക്കോടി രൂപയോളം വിലവരുന്ന വീടും വസ്തുവും വ്യാജരേഖ ഉപയോഗിച്ചു തട്ടിയെടുത്തത് മാസങ്ങള്‍ നീണ്ട ആസൂത്രണത്തിനൊടുവിൽ. ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ വന്‍സംഘമാണ് തട്ടിപ്പിനു പിന്നിലെന്നു മ്യൂസിയം പൊലീസ് പറഞ്ഞു. ഒന്നരക്കോടി രൂപയ്ക്ക് വസ്തു വിറ്റ കേസില്‍ പിടിയിലായ രണ്ടു സ്ത്രീകളെ പണം വാഗ്ദാനം ചെയ്ത് സംഘം തട്ടിപ്പില്‍ പങ്കാളികളാക്കി എന്നാണ് പൊലീസ് കരുതുന്നത്. സ്വകാര്യ സ്ഥാപനത്തിലെ ഉദ്യോഗസ്ഥ കൊല്ലം അലയമണ്‍ മണക്കാട് പുതുപറമ്പില്‍ ചീട്ടില്‍ മെറിന്‍ ജേക്കബ് (27), വട്ടപ്പാറ […]
Read more

വാഹന പരിശോധനയ്ക്കിടെ കണ്ടെടുത്തത് 1200 ഗ്രാം കഞ്ചാവ്

ആലപ്പുഴ: വാഹനപരിശോധനക്കിടെ പിടിച്ചെടുത്തത് 1200 ഗ്രാം കഞ്ചാവ്. ആലപ്പുഴ പൂച്ചാക്കലിൽ ആണ് സംഭവം. പിടിയിലായത് ക്രിമിനൽ കേസ് പ്രതികള്‍ പിടിയില്‍. തൈക്കാട്ടുശ്ശേരി കണ്ണാംപറമ്പിൽ പ്രവീൺ (24), അരൂക്കുറ്റി കൈപ്പാറച്ചിറ ജ്യോതിഷ് (26) എന്നിവരെയാണ് ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും പൂച്ചാക്കൽ പൊലീസും ചേര്‍ന്ന് നടത്തിയ സംയുക്ത പരിശോധനയിൽ പിടികൂടിയത്. ലഹരി ഉപയോഗവും വിൽപനയും തടയുന്നതിന് സംസ്ഥാന വ്യാപകമായി പൊലീസ് നടത്തിവരുന്ന ഓപ്പറേഷൻ ഡി ഹണ്ടിന്റെ ഭാഗമായി പ്രധാനപ്പെട്ട പ്രദേശങ്ങളിലെ റോഡുകൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് ഇവരെ പിടികൂടിയത്. […]
Read more

ഫയർഫോഴ്സ് ഡിഫൻസ് അംഗത്തെ മർദിച്ച കേസ്; ഒരാൾ അറസ്റ്റിൽ

കോഴിക്കോട്: വാഹനം ഹോണ്‍ അടിച്ചത് ചോദ്യം ചെയ്തതിന് സിവിൽ ഡിഫൻസ് അംഗത്തെ മർദിച്ച ഒരാൾ അറസ്റ്റിൽ. ബേപ്പൂർ നടുവട്ടം സ്വദേശി അനുരാഗ് (29) ആണ് അറസ്റ്റിലായത്. മെയ് 18നാണ് സംഭവം. അഞ്ചംഗ സംഘം പുതിയപാലം സ്വദേശിയായ അനീസിനെ മർദിക്കുകയായിരുന്നു. അനീസിനെ ക്രൂരമായി മർദിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് പൊലീസ് അന്വേഷണം നടത്തിയത്. അന്വേഷണത്തിൽ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. നിലവിൽ മറ്റ് നാല് പേർക്കായി പൊലീസിന്റെ തെരച്ചിൽ തുടരുകയാണ്.
Read more

ഓമനപ്പുഴ കൊലപാതകം: അമ്മയ്ക്ക് പിന്നാലെ അമ്മാവനും കസ്റ്റഡിയില്‍

ആലപ്പുഴ: ഓമനപ്പുഴയില്‍ അച്ഛന്‍ മകളെ കൊലപ്പെടുത്തിയ കേസില്‍ ജാസ്മിന്റെ അമ്മാവനെ പൊലീസ് കസ്റ്റഡിയിലെടുത്തു. തെളിവ് നശിപ്പിച്ചത് അമ്മാവൻ അലോഷ്യസ് ആണെന്ന സംശയത്തിലാണ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാന്‍ പൊലീസ് തീരുമാനിച്ചത്. സംഭവത്തിൽ ജാസ്മിൻ്റെ അമ്മ ജെസി മോളെ നേരത്തെ കസ്റ്റഡിയിലെടുത്തിരുന്നു. പൊലീസിനെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചു, കൊലപാതകം മറച്ചുവെച്ചുവെന്നതടക്കമുള്ള കാര്യങ്ങളായിരുന്നു പ്രാഥമിക ഘട്ടത്തില്‍ ജെസിമോള്‍ക്കെതിരെ പൊലീസ് ഉയര്‍ത്തിയത്. ഭര്‍ത്താവുമായി പിണങ്ങി കഴിയുകയായിരുന്ന യുവതി ജീവനൊടുക്കിയതെന്നായിരുന്നു ആദ്യം കരുതിയത്. എന്നാൽ ഡോക്ടര്‍മാര്‍ സംശയം പ്രകടിപ്പിച്ചതോടെ പൊലീസ് പിതാവിനെ ചോദ്യം ചെയ്യുകയായിരുന്നു. പിന്നാലെ […]
Read more

ഓമനപ്പുഴ കൊലപാതകം; കൂടുതൽ വിവരങ്ങൾ പുറത്ത്

ആലപ്പുഴ : ഓമനപ്പുഴയിൽ അച്ഛൻ മകളെ കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കൊലപാതകത്തിന് കാരണം മകൾ എയ്ഞ്ചൽ ജാസ്മിൻ രാത്രി പുറത്ത് പോകുന്നതിനെ ചൊല്ലിയുള്ള തർക്കമാണെന്നാണ് പ്രതി മൊഴി നൽകി. മകൾ സ്ഥിരമായി രാത്രി പുറത്തു പോകുന്നത് പിതാവ് ചോദ്യം ചെയ്തു. തുടർന്നുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. വഴക്കിനിടെ ഫ്രാൻസിസ് മകൾ ഏയ്ഞ്ചൽ ജാസ്മിന്റെ കഴുത്തിൽ കുത്തിപ്പിടിച്ചു. തുടർന്ന് കഴുത്തിൽ തോർത്ത് മുറുക്കി കൊലപ്പെടുത്തുകയായിരുന്നു. മകൾ ഭർത്താവുമായി പിണങ്ങി വീട്ടിൽ കഴിയുന്നതുമായി ബന്ധപ്പെട്ടും വഴക്ക് ഉണ്ടാകാറുണ്ടായിരുന്നു. […]
Read more

ആറ് വയസുകാരനായ മകനെ കൊന്ന കേസില്‍ ഇന്ത്യന്‍വംശജ പിടികിട്ടാപ്പുള്ളി

വാഷിങ്ടണ്‍: അമേരിക്കയുടെ ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ (എഫ്ബിഐ) തിരയുന്ന 10 പ്രധാന കുറ്റവാളികളുടെ പട്ടികയില്‍ ഇന്ത്യന്‍ വംശജയും. ആറു വയസുകാരനായ മകനെ കൊലപ്പെടുത്തിയ കേസില്‍ പൊലീസ് അന്വേഷിക്കുന്ന സിന്‍ഡി റോഡ്രിഗസ് സിങ്ങാണ് (40) എഫ്ബിഐയുടെ 10 പ്രധാന പിടികിട്ടാപ്പുള്ളികളുടെ പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. 2023-ല്‍ ആറു വയസുകാരനായ മെക്സിക്കന്‍ വംശജനായ മകന്‍ നോയല്‍ അല്‍വാരസിനെ കൊലപ്പെടുത്തിയ കേസില്‍ കുറ്റാരോപിതയായ 40-കാരിയെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്കുള്ള പ്രതിഫലത്തുക 2,14,21,000 രൂപയായി (250,000 ഡോളര്‍) എഫ്ബിഐ വര്‍ധിപ്പിച്ചിട്ടുണ്ട്. 2023 മാര്‍ച്ച് 22-ന് […]
Read more

കേരളക്കരയെ ഞെട്ടിച്ചുകൊണ്ട് ആലപ്പുഴയിൽ അരും കൊല

ആലപ്പുഴ: കേരളക്കരയെ ഞെട്ടിച്ചുകൊണ്ട് വീണ്ടും ക്രൂര കൊലപാതകം. ആലപ്പുഴ ഓമനപ്പുഴയിലാണ് സംഭവം. എയ്ഞ്ചൽ ജാസ്മിൻ (28) ആണ് കൊല്ലപ്പെട്ടത്. പ്രതിയായ അച്ഛൻ ജിസ്മോൻ എന്ന ഫ്രാൻസിസ് പൊലീസ് കസ്റ്റഡിയിലാണ്. ഇന്നലെ രാത്രിയാണ് സംഭവമുണ്ടായത്. സ്വാഭാവിക മരണമെന്നും ഹാർട്ട് അറ്റാക്ക് മൂലം മരിച്ചുവെന്നായിരുന്നു ആദ്യം വീട്ടുകാർ പറഞ്ഞിരുന്നത്. എന്നാൽ നാട്ടുകാർ പോസ്റ്റ്മോർട്ടം ആവശ്യപ്പെട്ടു. പിന്നീട് പൊലീസ് നടത്തിയ ചോദ്യംചെയ്യലിൽ കഴുത്തിൽ തോർത്ത് മുറുക്കി കൊല്ലുകയായിരുന്നുവെന്നാണ് ജിസ്മോൻ സമ്മതിക്കുകയായിരുന്നു. ഭർത്താവുമായി പിണങ്ങി ജാസ്മിൻ കുറച്ചുനാളായി വീട്ടിൽ കഴിയുകയായിരുന്നു.
Read more

അന്തേവാസിയായിരുന്ന പെണ്‍കുട്ടി പ്രസവിച്ച സംഭവം; അനാഥാലയത്തിൽ നിന്നും പെൺകുട്ടികളെ മാറ്റും

പത്തനംതിട്ട: പോക്സോ കേസുമായി ബന്ധപ്പെട്ട് പത്തനംതിട്ടയിലെ സ്വകാര്യ അനാഥാലയത്തിൽ നിന്നും പെൺകുട്ടികളെ മാറ്റും. സി ഡബ്ല്യൂസിയുടെതാണ് തീരുമാനം. 22 പെൺകുട്ടികളെ സി ഡബ്ല്യു സി അംഗീകാരമുള്ള മറ്റൊരു കേന്ദ്രത്തിലേക്ക് മാറ്റും. സ്ഥാപനത്തിന്റെ അംഗീകാരം റദ്ദാക്കിയേക്കും. അനാഥാലയത്തിലെ അന്തേവാസിയായിരുന്ന പെണ്‍കുട്ടി പ്രസവിച്ചതില്‍ നേരത്തെ പോക്സോ കേസ് എടുത്തിരുന്നു. പ്രായപൂര്‍ത്തിയാകും മുന്‍പാണ് ഗര്‍ഭിണിയായതെന്ന ശിശുക്ഷേമ സമിതി റിപ്പോർട്ട് ഉണ്ടായിരുന്നു. അനാഥാലയവുമായി ബന്ധപ്പെട്ട യുവാവ് കഴിഞ്ഞ ഒക്ടോബറില്‍ ആണ് പെൺകുട്ടിയെ വിവാഹം കഴിച്ചത്
Read more

Recent News

Advertisement

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.