അസഭ്യംപറഞ്ഞത് ചോദ്യം ചെയ്തു; ബിയർക്കുപ്പികൊണ്ട് യുവാവിന്റെ തലയടിച്ച സഹോദരങ്ങൾ പിടിയിൽ
തിരുവനന്തപുരം: അസഭ്യം പറഞ്ഞത് ചോദ്യംചെയ്ത യുവാവിനെ സഹോദരങ്ങളായ യുവാക്കൾ ആക്രമിച്ചു. സംഭവത്തിൽ സഹോദരങ്ങളും വെങ്ങാനൂർ നെല്ലിവിള ചരുവിള സ്വദേശികളുമായ അഖിൽ(24), അജിൻ(23) എന്നിവരെ വിഴിഞ്ഞം പോലീസ് അറസ്റ്റ്‌ചെയ്തു. നെല്ലിവിള കൊല്ലൻവിള സ്വദേശി എ.എം. അരുണിനെ(23) ആണ് ഇവർ ആക്രമിച്ച് പരിക്കേൽപ്പിച്ചത്. കഴിഞ്ഞ മൂന്നിന് രാത്രി ഏഴോടെ വെങ്ങാനൂരിന് സമീപം കായൽക്കരക്ക് സമീപമായിരുന്നു സംഭവം. അസഭ്യംപറഞ്ഞത് ചോദ്യംചെയ്തതിനാണ് യുവാവിനെ പ്രതികൾ ബിയർക്കുപ്പികൊണ്ട് തലയ്ക്കടിച്ചത്. യുവാവിനെ മുഖത്തിടിച്ചും പരിക്കേൽപ്പിച്ചിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ്‌ചെയ്തു.
Read more

