സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Category: Crime

കൊച്ചിയിലെ സ്പായിൽ അനാശാസ്യം: 8 സ്ത്രീകളും 4 പുരുഷന്മാരും പൊലീസ് പിടിയിൽ

കൊച്ചി: കൊച്ചിയിലെ സ്പായിൽ അനാശാസ്യം നടത്തിയതിനെ തുടർന്ന് 12 അംഗ സംഘം പൊലീസ് പിടിയിൽ. എട്ട് സ്ത്രീകളും നാല് പുരുഷന്മാരുമടങ്ങിയ സംഘത്തെയാണ് എറണാകുളം സെൻട്രൽ പൊലീസ് അറസ്റ്റ് ചെയ്തത്. കൊച്ചി കലാഭവൻ റോഡിലുള്ള സ്പായിൽ നിന്നുമാണ് ഇവരെ അറസ്റ്റ് ചെയ്തത്. സ്പാ കേന്ദ്രീകരിച്ച് അനാശാസ്യ കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് സംഘം പിടിയിലായത്. ‘മോക്ഷ’ എന്ന പേരിൽ പ്രവർത്തിച്ചിരുന്ന സ്പായുടെ മറവിലാണ് ലൈംഗിക വ്യാപാരമാണ് നടന്നിരുന്നതെന്ന് പൊലീസ് കണ്ടെത്തി. സാമ്പത്തിക ഇടപാടുകൾ നടത്തിയിരുന്നത് ഓൺലൈനിലൂടെയായിരുന്നു. […]
Read more

വര്‍ക്കലയില്‍ 67-കാരനെ അഞ്ചംഗസംഘം ചെർന്ന് വെട്ടിക്കൊലപ്പെടുത്തി

തിരുവനന്തപുരം: 67-കാരനെ അഞ്ചംഗസംഘം ചേർന്ന് വെട്ടിക്കൊലപ്പെടുത്തി. താഴെവെട്ടൂര്‍ സ്വദേശി ഷാജഹാനാണ് കൊല്ലപ്പെട്ടത്. വര്‍ക്കലയില്‍ ചൊവ്വാഴ്ച രാത്രിയാണ് സംഭവം. പ്രതികളിലൊരാളെ പോലീസ് കസ്റ്റഡിയിലെടുത്തു. ഷാജഹാന്‍ ഈ സംഘവുമായി വാക്കേറ്റം നടത്തിയിരുന്നുവെന്നാണ് പുറത്ത് വരുന്ന വിവരം. പിന്നാലെ വടിവാള്‍ കൊണ്ട് തലയ്ക്ക് വെട്ടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഷാജഹാനെ ആദ്യം താലൂക്ക് ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം കിംസ് ആശുപത്രിയിലുമെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മറ്റുപ്രതികള്‍ക്കായുള്ള അന്വേഷണം പോലീസ് ഊര്‍ജിതമാക്കിയിട്ടുണ്ട്.
Read more

ക്ഷേമപെൻഷൻ വിതരണത്തിനിടെ ബാങ്ക് ജീവനക്കാരന് വെട്ടേറ്റു

തിരുവനന്തപുരം: ക്ഷേമപെന്‍ഷന്‍ വിതരണത്തിനു പോയ ബാങ്ക് ജീവനക്കാരന് വെട്ടേറ്റു. നെയ്യാറ്റിന്‍കരയിലാണ് സംഭവം. ബാലരാമപുരം സര്‍വീസ് സഹകരണ ബാങ്ക് ജീവനക്കാരനായ ലെനിനാണു (43) വെട്ടേറ്റത്. പുന്നക്കാട് ഭാഗത്ത് വീട്ടില്‍ പെന്‍ഷന്‍ നല്‍കുന്നതിനിടെയാണ് ആക്രമണമുണ്ടായത്. ആക്രമിച്ച ആളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. അക്രമിക്കായി തിരച്ചില്‍ പുരോഗമിക്കുകയാണെന്ന് പൊലീസ് പറഞ്ഞു.
Read more

പത്മനാഭസ്വാമി ക്ഷേത്രത്തിലെ ലേലത്തില്‍ ക്രമക്കേട്: രണ്ട് ജീവനക്കാർക്ക് സസ്‌പെന്‍ഷൻ

തിരുവനന്തപുരം: ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ ലേലത്തില്‍ ക്രമക്കേട്. ലേലവിലയിടാതെ ഭക്തര്‍ സമര്‍പ്പിച്ച സാരികള്‍ വില്‍പ്പന നടത്തിയെന്നാണ് കണ്ടെത്തൽ. ഭക്തര്‍ സമര്‍പ്പിച്ച സാരി, മുണ്ട് എന്നിവ ക്ഷേത്രത്തില്‍ ഞായര്‍, വ്യാഴം ദിവസങ്ങളില്‍ ലേലത്തിന് വെയ്ക്കാറുണ്ട്. അടിസ്ഥാന വില നിശ്ചയിച്ചാണ് ഇവയ്ക്ക് വില്‍പ്പന നടത്തേണ്ടത്. എന്നാല്‍ രശീതി പരിശോധിച്ചപ്പോള്‍ ഇതൊന്നും പാലിച്ചിട്ടില്ലെന്ന് കണ്ടെത്തുകയും ഇതുമായി ബന്ധപ്പെട്ട നിരവധി ക്രമക്കേടുകളും കണ്ടെത്തി. ഓഡിറ്റര്‍ നടത്തിയ പരിശോധനയിലാണ് ക്രമക്കേട് പുറത്ത് വന്നത്.ലേലത്തില്‍ വലിയ ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്ന് കഴിഞ്ഞ ദിവസം ചേര്‍ന്ന ഭരണസമിതി […]
Read more

വണ്ടിപ്പെരിയാർ പോക്സോ കേസ്: അർജുൻ കട്ടപ്പന പോക്സോ കോടതിയിൽ ഹാജരായി

വണ്ടിപ്പെരിയാറിൽ ആറു വയസ്സുകാരിയെ അതിക്രൂരമായി പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിൽ കുറ്റവിമുക്തനാക്കപ്പെട്ട അർജുൻ കട്ടപ്പന പോക്സോ കോടതിയിൽ ഹാജരായി. പത്ത് ദിവസത്തിനകം കട്ടപ്പന പോക്സോ കോടതിയില്‍ കീഴടങ്ങണമെന്ന ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവിനെ തുടർന്നാണ് അർജുൻ കോടതിയിൽ ഹാജരായത് . അർജുൻ കീഴടങ്ങിയില്ലെങ്കില്‍ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിക്കണമെന്ന് പോക്സോ കോടതിക്ക് ഹൈക്കോടതി നിര്‍ദേശം നല്‍കിയിരുന്നു. അർജുൻ വിദേശത്തേക്ക് കടക്കാൻ സാധ്യത ഉണ്ടെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. ഇക്കാര്യത്തിൽ സത്യവാങ്മൂലം നൽകാൻ ഹൈക്കോടതി നിർദേശിച്ചിട്ടും അർജുൻ തയ്യറായില്ലതുടർന്ന് കട്ടപ്പന പോക്സോ […]
Read more

ബംഗാൾ ഗവർണറുടെ പേരിൽ സാമൂഹ്യമാധ്യമങ്ങളിൽ വ്യാജ അക്കൗണ്ടുകൾ വഴി തട്ടിപ്പ്; ജാഗ്രതാനിർദേശം നൽകി രാജ്ഭവൻ

കൊൽക്കത്ത: ബംഗാൾ ഗവർണർ ഡോ. സി.വി ആനന്ദബോസിന്റെ പേരിൽ സാമൂഹ്യ മാധ്യമങ്ങളിൽ വ്യാജ അക്കൗണ്ട് തട്ടിപ്പ്. സിആർപി ഓഫിസർ ചമഞ്ഞും വ്യാജപേരുകളിലും ഓൺലൈൻ വഴി വ്യാജ ഓഫറുകൾ നൽകി പണം തട്ടുന്നതായി തുടരെ പരാതികൾ കിട്ടിയിരുന്നതായും രാജ്ഭവൻ അധികൃതർ അറിയിച്ചു. തട്ടിപ്പിൽ വഞ്ചിതരാകരുതെന്നും അത്തരത്തിൽ ആരെങ്കിലും സമീപിച്ചാൽ അപ്പോൾ തന്നെ പൊലീസിൽ റിപ്പോർട്ട് ചെയ്യണമെന്നും രാജ്ഭവൻ വക്താവ് അറിയിച്ചു. ആസാം, പഞ്ചാബ്, മണിപ്പൂർ മുഖ്യമന്ത്രിമാരുടെ ഒഎസ്‌ഡി പേഴ്‌സണൽ സ്റ്റാഫ് തുടങ്ങിയ പേരിലും ചില വ്യാജന്മാർ ബംഗാൾ ഗവർണറുമായി […]
Read more

പാഴ്‌സൽ ബോംബ് സ്‌ഫോടനം; മുന്‍ഭാര്യയോടും കുടുംബത്തോടുമുള്ള വൈരാഗ്യം, പ്രതി പിടിയിൽ

അഹമ്മദാബാദ്: പാഴ്‌സൽ ബോംബ് പൊട്ടിത്തെറിച്ച് രണ്ട് പേർക്ക് പരിക്കേറ്റ സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിൽ. വിവാഹ ബന്ധം വേര്‍പെടുത്തിയ ഭാര്യയോടും കുടുംബത്തോടുമുള്ള പ്രതികാരമാണ് പ്രതിയെ കുറ്റകൃത്യത്തിലേക്ക് നയിച്ചത്. പ്രതികള്‍ പാഴ്സലായി ബോംബ് അയച്ചതെന്ന് പോലീസ് വ്യക്തമാക്കി. 44 വയസുകാരനായ റാവുവും അയാളുടെ സുഹൃത്തുമാണ് കൃത്യത്തിനു പിന്നില്‍. ഭാര്യയുടെ സുഹൃത്തായ ബൽദേവ് സുഖാദിയയെയും സുഖാദിയയുടെ പിതാവിനെയും സഹോദരനെയും ലക്ഷ്യമിട്ടാണ് ബോംബ് അയച്ചത്. രാവിലെ 10:45 ഓടെയാണ് സ്‌ഫോടനം നടന്നത്. ഇന്റർനെറ്റിന്റെ സഹായത്തോടു കൂടിയാണ് പ്രതികള്‍ ബോംബ് നിർമ്മിക്കാൻ പഠിച്ചത്. […]
Read more

നഴ്സിങ് വിദ്യാർത്ഥിനി അമ്മു സജീവിന്റെ മരണം: പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്

തിരുവനന്തപുരം: നഴ്സിങ് വിദ്യാർഥിനി അമ്മു സജീവിന്റെ മരണത്തിൽ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത് വന്നു. തലയ്ക്കും ഇടുപ്പിനും തുടയ്ക്കുമുണ്ടായ ഗുരുതര പരിക്കുകളാണ് അമ്മുവിന്റെ മരണ കാരണമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. തലച്ചോറിലും തലയോട്ടിയുടെ രണ്ട് ഭാഗങ്ങളിലും രക്തം വാർന്നിരുന്നു, കൂടാതെ വാരിയെല്ലുകൾക്ക് പൊട്ടലുണ്ട്, ഇടുപ്പെല്ല് തകർന്നതിനാൽ രക്തം വാർന്നുപോയിരുന്നു. വലതു ശ്വാസകോശത്തിനു താഴെയായി ചതവുണ്ടായി എന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. അമ്മുവും വിദ്യാർഥിനികളുമായുള്ള തർക്കവും അതിൽ കോളജ് നടത്തിയ അന്വേഷണത്തിന്‍റെ റിപ്പോർട്ടും പ്രതികൾക്കെതിരായിരുന്നു. തുടർന്ന് പ്രതികളായ മൂന്നു വിദ്യാർഥിനികളെയും സസ്പെൻഡ് […]
Read more

കേരളത്തിലെ മെഡിക്കൽ മാലിന്യം തമിഴ്നാട്ടിൽ തള്ളിയ കേസ്: മലയാളി ഉൾപ്പെടെ രണ്ട് പേർ അറസ്റ്റിൽ

ചെന്നൈ: കേരളത്തിലെ ആശുപത്രി മാലിന്യം തമിഴ്നാട്ടിൽ തള്ളിയ സംഭവത്തിൽ ഒരു മലയാളി ഉൾപ്പടെ രണ്ട് പേരെ പോലിസ് അറസ്റ്റ് ചെയ്തു. സ്വകാര്യ മാലിന്യ സംസ്കരണ കമ്പനി സൂപ്പർവൈസറായ കണ്ണൂർ സ്വദേശി നിതിൻ ജോർജാണ്‌ അറസ്റ്റിലായത്. മാലിന്യം കൊണ്ടുവന്ന ലോറിയുടെ ഉടമ ചെല്ലത്തുറൈയും അറസ്റ്റിലായിട്ടുണ്ട്. നേരത്തെ തിരുനെൽവേലി സ്വദേശികളായ രണ്ട് ഏജന്റുമാർ അറസ്റ്റിലായിരുന്നു. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം നാലായി. കേരളത്തിലെ ആശുപത്രികളിൽ നിന്നുള്ള മെഡിക്കൽ മാലിന്യങ്ങൾ തമിഴ്നാട്ടിൽ തള്ളുന്നതായി നേരത്തെയും പരാതി ഉയര്‍ന്നിരുന്നു. തിരുനെൽവേലിയിലെ ജലാശയങ്ങളിലും ജനവാസമേഖലയ്ക്ക് […]
Read more

നടിയെ ആക്രമിച്ച കേസ്: അന്തിമവാദം തുറന്ന കോടതിയിൽ വേണമെന്ന ഹർജി തള്ളി

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്തിമവാദം തുറന്ന കോടതിയിൽ വേണമെന്ന് ഹർജി തള്ളി. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് അതിജീവിതയുടെ അപേക്ഷ തള്ളിയത്. കേസിൽ സാക്ഷിവിസ്താരമടക്കം പൂർത്തിയായതിനു പിന്നാലെ കഴിഞ്ഞയാഴ്ച അന്തിമവാദം ആരംഭിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് അന്തിമവാദം കേൾക്കുന്നത് തുറന്ന കോടതിയിലാക്കണമെന്ന് അതിജീവിത ആവശ്യപ്പെട്ടത്. പ്രോസിക്യൂഷന്റെയും എതിർഭാഗത്തിന്റെയും അന്തിമവാദ നടപടികൾ ഒരു മാസത്തിനുള്ളിൽ പൂർത്തിയാകും എന്നാണ് പുറത്ത് വരുന്ന വിവരം. വിചാരണയുടെ വിവരങ്ങൾ പുറം ലോകം അറിയുന്നതിൽ തനിക്ക് എതിർപ്പില്ലെന്നും നടി ചൂണ്ടിക്കാട്ടിയിരുന്നു. 2017 ഫെബ്രുവരി 17നാണ് […]
Read more

Recent News

Advertisement