സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Category: Crime

എളങ്കൂരിലെ വിഷ്ണുജയുടെ ആത്മഹത്യ: ഭർത്താവ് പ്രഭിന്റെ ജാമ്യാപേക്ഷ തള്ളി

മലപ്പുറം: എളങ്കൂരിൽ ഭർതൃപീഡനത്തെ തുടർന്ന് ആത്മഹത്യ ചെയ്ത വിഷ്ണുജയുടെ കേസിൽ അറസ്റ്റിലായ ഭർത്താവ് പ്രഭിന്റെ ജാമ്യാപേക്ഷ തള്ളി കോടതി. മഞ്ചേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് പ്രഭിന്റെ ജാമ്യാപേക്ഷ തള്ളിയത്. സ്ത്രീധനം കുറഞ്ഞുപോയെന്നും ജോലിയില്ലെന്നും സൗന്ദര്യമില്ലെന്നും പറഞ്ഞ് പ്രഭിൻ നിരന്തരം ആക്ഷേപിക്കുകയും ശാരീരികവും മാനസികവുമായി ഉപദ്രവിക്കുകയും ചെയ്തതിന്റെ പേരിലാണ് വിഷ്ണുജ ജീവനൊടുക്കിയതെന്നായിരുന്നു കുടുംബത്തിന്റെ ആരോപണം. ഭർതൃ​ഗൃഹത്തിൽ തൂങ്ങിമരിച്ച നിലയിലാണ് വിഷ്ണുജയെ കണ്ടെത്തിയത്. ​ഗാർഹിക പീഡനം, ആത്മഹത്യ പ്രേരണക്കുറ്റങ്ങൾ ചുമത്തിയാണ് ഭർത്താവ് പ്രഭിനെ പൊലീസ് അറസ്റ്റ് ചെയ്തത്. […]
Read more

അണ്ണാ സർവകലാശാല ബലാത്സംഗ കേസ്: മാധ്യമപ്രവര്‍ത്തകരുടെ പിടിച്ചെടുത്ത ഫോണ്‍ തിരികെ നല്‍കണമെന്ന് ഹൈക്കോടതി

ചെന്നൈ: അണ്ണാ സർവകലാശാലയിലെ ബലാത്സംഗ കേസിൽ എഫ്ഐആർ ചോർച്ചയുടെ മറവിൽ മാധ്യമപ്രവർത്തകരെ വേട്ടയാടിയ പ്രത്യേക അന്വേഷണ സംഘത്തിന് തിരിച്ചടി. മാധ്യമപ്രവർത്തകരിൽ നിന്ന് പിടിച്ചെടുത്ത ഫോൺ അടക്കം എല്ലാ ഉപകരണങ്ങളും തിരിച്ചു കൊടുക്കണമെന്ന് മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു. മൊബൈൽ ഫോൺ പിടിച്ചെടുത്തത് സ്വകാര്യതാ അവകാശത്തിന്റെ ലംഘനം ആണെന്നും അന്വേഷണത്തിന്റെ പേരിൽ അനാവശ്യ ചോദ്യങ്ങൾ പാടില്ല എന്നും കോടതി ഉത്തരവിട്ടു.മാധ്യമപ്രവർത്തകരുടെ കുടുംബത്തെക്കുറിച്ചോ സ്വത്തുവിവരങ്ങളെ പറ്റിയോ എസ്ഐറ്റി ചോദിക്കരുത്. മാധ്യമപ്രവർത്തകരുടെ മൊഴി പ്രത്യേകം രേഖപെടുത്തണമെന്ന് കോടതി നിർദേശിച്ചു. അതെസമയം ഈ മാസം […]
Read more

മൊബൈല്‍ ഫോണിന്റെ വെളിച്ചത്തില്‍ പതിനൊന്നുകാരന്റെ തലയില്‍ തുന്നലിട്ട സംഭവം; ആശുപത്രി ജീവനക്കാരനെ സസ്പെന്‍ഡ് ചെയ്തു

വൈക്കം : മൊബൈല്‍ ഫോണിന്റെ വെളിച്ചത്തില്‍ പതിനൊന്നുകാരന്റെ തലയില്‍ തുന്നലിട്ട സംഭവത്തില്‍ വൈക്കം താലൂക്ക് ആശുപത്രി ജീവനക്കാരന് സസ്പെൻഷൻ.ആശുപത്രിയിലെ നഴ്സിങ് അസിസ്റ്റന്റ് ബ്രഹ്‌മമംഗലം വാലേച്ചിറ വി.സി. ജയനെ(51)യാണ് സസ്പെന്‍ഡ് ചെയ്തത്.സംഭവവുമായി ബന്ധപ്പെട്ട് ആരോഗ്യവകുപ്പ് അന്വേഷണം നടത്തിയാണ് നടപടി സ്വീകരിച്ചത്. സംഭവത്തെത്തുടർന്ന് ജയന്റെയും കുട്ടിയുടെ മാതാപിതാക്കളുടെയും മൊഴി എടുത്തിരുന്നു. ജയന്‍ കുട്ടിയുടെ അമ്മയോട് ഡീസല്‍ ചെലവ് കാരണമാണ് ജനറേറ്റര്‍ പ്രവര്‍ത്തിപ്പാക്കത്തതെന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിക്കുകയും സ്ഥാപനത്തെ പൊതുസമൂഹത്തില്‍ മോശമായി ചിത്രീകരിക്കുകയും ചെയ്തെന്നാണ് സസ്പെന്‍ഷന്‍ ഉത്തരവില്‍ പറയുന്നത്. കഴിഞ്ഞ ഒന്നാം തീയതി […]
Read more

പത്തനംതിട്ടയില്‍ പൊലീസ് യാത്രക്കാരെ മർദിച്ച സംഭവം; എസ് ഐ ജിനുവിനും 2 പൊലീസുകാർക്കും സസ്പെൻഷൻ

പത്തനംതിട്ട: പത്തനംതിട്ടയിൽ പൊലീസ് യാത്രക്കാരെ മർ‌ദിച്ച സംഭവത്തിൽ എസ് ഐ എസ്. ജിനുവിനും 2 പൊലീസുകാർക്കും സസ്പെൻഷൻ. ഡിഐജി അജിതബീ​ഗമാണ് സസ്പെൻഡ് ചെയ്തിരിക്കുന്നത്. സംഭവത്തെ തുടർന്ന് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ വകുപ്പുതല നടപടി സ്വീകരിച്ചിരുന്നു. കൂടാതെ എസ്പി ഓഫീസിലേക്ക് പത്തനംതിട്ട എസ് ഐ എസ് ജിനുവിനെ സ്ഥലംമാറ്റിയിരുന്നു. പത്തനംത്തിട്ട അബാൻ ജംഗ്‌ഷനിൽ ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു സംഭവം. വിവാഹം അനുബന്ധിച്ച ചടങ്ങിന് പോയി മടങ്ങിവന്ന കോട്ടയം സ്വദേശികൾ വിശ്രമത്തിനായി വാഹനം വഴിയരികിൽ നിർത്തി. വാഹനത്തിൽ ഉണ്ടായിരുന്നത് 20 […]
Read more

മകളെ വലിയ ഇഷ്ടമാണ്, തന്റെ വീട് മകള്‍ക്ക് നല്‍കണം; ചെന്താമര

പാലക്കാട്: നെന്മാറ ഇരട്ടക്കൊലപാതകത്തില്‍ പ്രതി ചെന്താമരയുമായുളള തെളിവെടുപ്പ് പുരോഗമിക്കുന്നു. ഇന്ന് രാവിലെ ഒമ്പത് മണിയോടെയാണ് തെളിവെടുപ്പ് ആരംഭിച്ചത്. ചോദ്യം ചെയ്യലിനിടെ തനിക്ക് തന്റെ മകളെ വലിയ ഇഷ്ടമാണെന്നും തന്റെ വീട് മകള്‍ക്ക് നല്‍കണമെന്നും ചെന്തമര അന്വേഷണസംഘത്തോട് പറഞ്ഞു. കൊലയ്ക്ക് ഉപയോഗിച്ച കൊടുവാള്‍ ചെന്താമര വാങ്ങിയത് എലവഞ്ചേരിയിലെ കടയില്‍ നിന്ന് തന്നെയെന്ന് ആലത്തൂര്‍ ഡിവൈഎസ്പി മാധ്യമങ്ങളോട് പറഞ്ഞു.കൊടുവാളില്‍ കടയുടെ സീല്‍ ഉണ്ടെന്നും ഡിവൈഎസ്പി പറഞ്ഞു. കൊടുവാളുണ്ടാക്കിയ കടയിലെ ലെയ്ത്ത് മെഷീനും ചെന്താമര പൊലീസിന് കാണിച്ചുകൊടുത്തു.
Read more

ഭാര്യാമാതാവിനെ തീകൊളുത്തി കൊന്നു; പൊള്ളലേറ്റ് യുവാവും മരിച്ചു

കോട്ടയം: യുവാവ് ഭാര്യ മാതാവിനെ തീ കൊളുത്തി കൊലപ്പെടുത്തി. തീപൊള്ളലേറ്റ് യുവാവും മരിച്ചു. അന്ത്യാളം സ്വദേശിനി നിര്‍മലയും മരുമകന്‍ കരിങ്കുന്നം സ്വദേശി മനോജുമാണ് മരിച്ചത്. ഇന്നലെ രാത്രി പാലായിലെ അന്ത്യാളത്തെ വീട്ടിലാണ് സംഭവമുണ്ടാക്കുന്നത്. കുടുംബ വഴക്കിനെ തുടര്‍ന്ന് ഭാര്യാമാതാവിനെ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു മനോജ്. ഗുരുതരമായി പൊള്ളലേറ്റ ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു.
Read more

ബാലരാമപുരത്ത് രണ്ടര വയസുകാരിയുടെ കൊലപാതകം: പ്രതി ഹരികുമാര്‍ കസ്റ്റഡിയില്‍

തിരുവനന്തപുരം: ബാലരാമപുരത്ത് രണ്ടര വയസുകാരിയെ കിണറ്റിലെറിഞ്ഞു കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതി ഹരികുമാര്‍ വീണ്ടും ജുഡീഷ്യല്‍ കസ്റ്റഡിയില്‍. പ്രതിക്ക് മാനസികാരോഗ്യം ഉണ്ടെന്നുള്ള സാക്ഷ്യപത്രം കോടതിയില്‍ ഹാജരാക്കാന്‍ പൊലീസിന് കഴിഞ്ഞില്ല. പ്രതിയെ മെഡിക്കല്‍ കോളേജില്‍ പത്തു ദിവസമെങ്കിലും കിടത്തി ചികിത്സിക്കാതെ സര്‍ട്ടിഫിക്കറ്റ് നല്‍കാനാവില്ലെന്നാണ് ഡോക്ടര്‍മാര്‍ വ്യക്തമാക്കിയത്. ഹരികുമാര്‍ ഇന്നലെ കോടതിയില്‍ കുറ്റം നിഷേധിച്ചിരുന്നു. കുഞ്ഞിനെ കൊന്നത് താനല്ലെന്നാണ് ഹരികുമാര്‍ പറഞ്ഞത്. പ്രതിക്ക് മാനസികരോഗമുണ്ടോയെന്ന് പരിശോധിക്കാന്‍ കോടതി നിര്‍ദേശിച്ചു. മാനസികരോഗ വിദഗ്ധന്റെ സഹായം അന്വേഷണ സംഘം തേടും. അതേസമയം സാമ്പത്തിക കേസില്‍ […]
Read more

ഗുണ്ടയെ കൊന്ന് പായയിൽ പൊതിഞ്ഞ് കാട്ടിൽ തള്ളിയ സംഭവം; 7 പേർ അറസ്റ്റിൽ

മൂലമറ്റം: ഗുണ്ടാനേതാവ് ഇരുമാപ്ര സാജൻ സാമുവലിനെ (47) കൊലപ്പെടുത്തി പായയിൽ പൊതിഞ്ഞ് തേക്കിൻകൂപ്പിലെ കുറ്റിക്കാട്ടിൽ തള്ളിയ സംഭവത്തിൽ 8 പേർ പ്രതികൾ. 7 പേർ പിടിയിലായി. എട്ടാം പ്രതി അറക്കുളം കാവുംപടി സ്വദേശി വിഷ്ണു ജയൻ ഒളിവിലാണ്. മൂലമറ്റം സ്വദേശികളായ താഴ്‌വാരം കോളനി പെരിയത്തുപറമ്പിൽ അഖിൽ രാജു (24), മണപ്പാടി അതുപ്പള്ളിയിൽ ഷാരോൺ ബേബി (22), മണപ്പാടി വട്ടമലയിൽ രാഹുൽ ജയൻ (26), അറക്കുളം കാവുംപടി കാവനാൽ പുരയിടത്തിൽ പ്രിൻസ് രാജേഷ് (24), പുത്തൻപുരയിൽ അശ്വിൻ കണ്ണൻ […]
Read more

ആളൊഴിഞ്ഞ ട്രെയിനിൽ 55കാരി ബലാത്സംഗത്തിനിരയായ കേസ്; ആർപിഎഫ് ഉദ്യോഗസ്ഥന് സസ്പെൻഷൻ

ബാന്ദ്ര: മുംബൈയിലെ ബാന്ദ്ര ടെർമിനസിൽ ആളൊഴിഞ്ഞ ട്രെയിനിൽ 55കാരിയെ ക്രൂരമായി ബലാത്സംഗം ചെയ്ത സംഭവത്തിൽ സുരക്ഷാ ചുമതലയിലുണ്ടായിരുന്ന ആർപിഎഫ് ഉദ്യോഗസ്ഥനെ സസ്‌പെൻഡ് ചെയ്തു. ഫെബ്രുവരി 1ന് രാത്രിയിലാണ് റെയിൽവേ ചുമട്ടുതൊഴിലാളി 55 കാരിയെ ബലാത്സംഗം ചെയ്തത്. സംഭവത്തെ തുടർന്ന് അക്രമിയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന് നടന്ന അന്വേഷണത്തിലാണ് പ്ലാറ്റ്ഫോമിലെ സുരക്ഷാ ചുമതല വഹിച്ചിരുന്ന ആർപിഎഫ് ഉദ്യോഗസ്ഥനെതിരെയും നടപടി സ്വീകരിച്ചത്. പീഡനത്തിനിരയായ 55കാരി കഴിഞ്ഞ ആഴ്ച ബന്ധുവിനൊപ്പം മറ്റൊരു സംസ്ഥാനത്ത് നിന്ന് മഹാരാഷ്ട്രയിലെത്തിയ ആളാണ്. ശനിയാഴ്ച തിരികെ […]
Read more

പകുതി വിലയ്ക്ക് ഇരുചക്രവാഹനം വാഗ്ദാനം ചെയ്ത് കോടികൾ തട്ടിയ സംഭവം; സീഡ് സൊസൈറ്റിക്കെതിരെ കണ്ണൂരിലും വ്യാപക പരാതി

കണ്ണൂർ: പകുതി വിലയ്ക്ക് ഇരുചക്രവാഹനങ്ങൾ നൽകാമെന്ന് വാഗ്ദാനം ചെയ്ത് കോടികൾ തട്ടിയ സീഡ് സൊസൈറ്റിക്കെതിരെ കണ്ണൂരിലും വ്യാപകമായി പരാതികൾ ഉയർന്നു. ജില്ലയിലെ ആയിരത്തോളം സ്ത്രീകളാണ് ഈ തട്ടിപ്പിന് ഇരയായി പരാതി നൽകിയത്. തുടർന്ന് മൂവാറ്റുപുഴ പൊലീസ് കഴിഞ്ഞ ദിവസം സൊസൈറ്റിയുടെ ഉടമ അനന്തു കൃഷ്ണനെ അറസ്റ്റ് ചെയ്തിരുന്നു. 2023 ഏപ്രിലിലാണ് സീഡ് സൊസൈറ്റി ജില്ലയിൽ പ്രവർത്തനം ആരംഭിച്ചത്. 13 അംഗ പ്രമോട്ടർ സംഘമാണ് സൊസൈറ്റി വഴി വാഗ്ദാനങ്ങളും പണപ്പിരിവുമെല്ലാം നടത്തിയത്. കേന്ദ്ര സർക്കാരിന്റെ പദ്ധതിയെന്ന പേരിലും പ്രമുഖ […]
Read more

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.