Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Crime

ഭാര്യാമാതാവിനെ തീകൊളുത്തി കൊന്നു; പൊള്ളലേറ്റ് യുവാവും മരിച്ചു

കോട്ടയം: യുവാവ് ഭാര്യ മാതാവിനെ തീ കൊളുത്തി കൊലപ്പെടുത്തി. തീപൊള്ളലേറ്റ് യുവാവും മരിച്ചു. അന്ത്യാളം സ്വദേശിനി നിര്‍മലയും മരുമകന്‍ കരിങ്കുന്നം സ്വദേശി മനോജുമാണ് മരിച്ചത്. ഇന്നലെ രാത്രി പാലായിലെ അന്ത്യാളത്തെ വീട്ടിലാണ് സംഭവമുണ്ടാക്കുന്നത്. കുടുംബ വഴക്കിനെ തുടര്‍ന്ന് ഭാര്യാമാതാവിനെ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു മനോജ്. ഗുരുതരമായി പൊള്ളലേറ്റ ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു.
Read more

ബാലരാമപുരത്ത് രണ്ടര വയസുകാരിയുടെ കൊലപാതകം: പ്രതി ഹരികുമാര്‍ കസ്റ്റഡിയില്‍

തിരുവനന്തപുരം: ബാലരാമപുരത്ത് രണ്ടര വയസുകാരിയെ കിണറ്റിലെറിഞ്ഞു കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതി ഹരികുമാര്‍ വീണ്ടും ജുഡീഷ്യല്‍ കസ്റ്റഡിയില്‍. പ്രതിക്ക് മാനസികാരോഗ്യം ഉണ്ടെന്നുള്ള സാക്ഷ്യപത്രം കോടതിയില്‍ ഹാജരാക്കാന്‍ പൊലീസിന് കഴിഞ്ഞില്ല. പ്രതിയെ മെഡിക്കല്‍ കോളേജില്‍ പത്തു ദിവസമെങ്കിലും കിടത്തി ചികിത്സിക്കാതെ സര്‍ട്ടിഫിക്കറ്റ് നല്‍കാനാവില്ലെന്നാണ് ഡോക്ടര്‍മാര്‍ വ്യക്തമാക്കിയത്. ഹരികുമാര്‍ ഇന്നലെ കോടതിയില്‍ കുറ്റം നിഷേധിച്ചിരുന്നു. കുഞ്ഞിനെ കൊന്നത് താനല്ലെന്നാണ് ഹരികുമാര്‍ പറഞ്ഞത്. പ്രതിക്ക് മാനസികരോഗമുണ്ടോയെന്ന് പരിശോധിക്കാന്‍ കോടതി നിര്‍ദേശിച്ചു. മാനസികരോഗ വിദഗ്ധന്റെ സഹായം അന്വേഷണ സംഘം തേടും. അതേസമയം സാമ്പത്തിക കേസില്‍ […]
Read more

ഗുണ്ടയെ കൊന്ന് പായയിൽ പൊതിഞ്ഞ് കാട്ടിൽ തള്ളിയ സംഭവം; 7 പേർ അറസ്റ്റിൽ

മൂലമറ്റം: ഗുണ്ടാനേതാവ് ഇരുമാപ്ര സാജൻ സാമുവലിനെ (47) കൊലപ്പെടുത്തി പായയിൽ പൊതിഞ്ഞ് തേക്കിൻകൂപ്പിലെ കുറ്റിക്കാട്ടിൽ തള്ളിയ സംഭവത്തിൽ 8 പേർ പ്രതികൾ. 7 പേർ പിടിയിലായി. എട്ടാം പ്രതി അറക്കുളം കാവുംപടി സ്വദേശി വിഷ്ണു ജയൻ ഒളിവിലാണ്. മൂലമറ്റം സ്വദേശികളായ താഴ്‌വാരം കോളനി പെരിയത്തുപറമ്പിൽ അഖിൽ രാജു (24), മണപ്പാടി അതുപ്പള്ളിയിൽ ഷാരോൺ ബേബി (22), മണപ്പാടി വട്ടമലയിൽ രാഹുൽ ജയൻ (26), അറക്കുളം കാവുംപടി കാവനാൽ പുരയിടത്തിൽ പ്രിൻസ് രാജേഷ് (24), പുത്തൻപുരയിൽ അശ്വിൻ കണ്ണൻ […]
Read more

ആളൊഴിഞ്ഞ ട്രെയിനിൽ 55കാരി ബലാത്സംഗത്തിനിരയായ കേസ്; ആർപിഎഫ് ഉദ്യോഗസ്ഥന് സസ്പെൻഷൻ

ബാന്ദ്ര: മുംബൈയിലെ ബാന്ദ്ര ടെർമിനസിൽ ആളൊഴിഞ്ഞ ട്രെയിനിൽ 55കാരിയെ ക്രൂരമായി ബലാത്സംഗം ചെയ്ത സംഭവത്തിൽ സുരക്ഷാ ചുമതലയിലുണ്ടായിരുന്ന ആർപിഎഫ് ഉദ്യോഗസ്ഥനെ സസ്‌പെൻഡ് ചെയ്തു. ഫെബ്രുവരി 1ന് രാത്രിയിലാണ് റെയിൽവേ ചുമട്ടുതൊഴിലാളി 55 കാരിയെ ബലാത്സംഗം ചെയ്തത്. സംഭവത്തെ തുടർന്ന് അക്രമിയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന് നടന്ന അന്വേഷണത്തിലാണ് പ്ലാറ്റ്ഫോമിലെ സുരക്ഷാ ചുമതല വഹിച്ചിരുന്ന ആർപിഎഫ് ഉദ്യോഗസ്ഥനെതിരെയും നടപടി സ്വീകരിച്ചത്. പീഡനത്തിനിരയായ 55കാരി കഴിഞ്ഞ ആഴ്ച ബന്ധുവിനൊപ്പം മറ്റൊരു സംസ്ഥാനത്ത് നിന്ന് മഹാരാഷ്ട്രയിലെത്തിയ ആളാണ്. ശനിയാഴ്ച തിരികെ […]
Read more

പകുതി വിലയ്ക്ക് ഇരുചക്രവാഹനം വാഗ്ദാനം ചെയ്ത് കോടികൾ തട്ടിയ സംഭവം; സീഡ് സൊസൈറ്റിക്കെതിരെ കണ്ണൂരിലും വ്യാപക പരാതി

കണ്ണൂർ: പകുതി വിലയ്ക്ക് ഇരുചക്രവാഹനങ്ങൾ നൽകാമെന്ന് വാഗ്ദാനം ചെയ്ത് കോടികൾ തട്ടിയ സീഡ് സൊസൈറ്റിക്കെതിരെ കണ്ണൂരിലും വ്യാപകമായി പരാതികൾ ഉയർന്നു. ജില്ലയിലെ ആയിരത്തോളം സ്ത്രീകളാണ് ഈ തട്ടിപ്പിന് ഇരയായി പരാതി നൽകിയത്. തുടർന്ന് മൂവാറ്റുപുഴ പൊലീസ് കഴിഞ്ഞ ദിവസം സൊസൈറ്റിയുടെ ഉടമ അനന്തു കൃഷ്ണനെ അറസ്റ്റ് ചെയ്തിരുന്നു. 2023 ഏപ്രിലിലാണ് സീഡ് സൊസൈറ്റി ജില്ലയിൽ പ്രവർത്തനം ആരംഭിച്ചത്. 13 അംഗ പ്രമോട്ടർ സംഘമാണ് സൊസൈറ്റി വഴി വാഗ്ദാനങ്ങളും പണപ്പിരിവുമെല്ലാം നടത്തിയത്. കേന്ദ്ര സർക്കാരിന്റെ പദ്ധതിയെന്ന പേരിലും പ്രമുഖ […]
Read more

കഠിനംകുളം കൊലപാതകം: പ്രതിയെ ഇന്ന് തെളിവെടുപ്പിന് എത്തിക്കും

തിരുവനന്തപുരം: കഠിനകുളം കൊലപാതകത്തിലെ പ്രതി ജോണ്‍സന്റെ തെളിവെടുപ്പ് ഇന്ന് നടക്കും. ജോണ്‍സന്‍ ഒളിവില്‍ കഴിഞ്ഞിരുന്ന സ്ഥലങ്ങളില്‍ എത്തിച്ചാണ് തെളിവെടുപ്പ് നടത്തുന്നത്. ആതിരയെ കൊല്ലാനുപയോഗിച്ച കത്തി വാങ്ങിയ കടയിലും സ്‌കൂട്ടര്‍ ഉപേക്ഷിച്ച റെയില്‍വ്വേ സ്റ്റേഷനിലും തെളിവെടുപ്പ് നേരത്തെ പൂര്‍ത്തിയാക്കിയിരുന്നു. ആതിരയുടെ വീട്ടിലെത്തിച്ച് തെളിവെടുക്കുന്നത് പിന്നീടായിരിക്കുമെന്ന് പൊലീസ് അറിയിച്ചു. ജനുവരി 21നാണ് വെഞ്ഞാറമ്മൂട് സ്വദേശിനി ആതിരയെ കഴുത്തില്‍ കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്‍സ്റ്റാഗ്രാം വഴി പരിചയപ്പെട്ട ഇരുവരും തമ്മില്‍ പിന്നീട് അടുപ്പത്തിലായിരുന്നു. ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിനിടെ ജോണ്‍സണ്‍ കത്തി […]
Read more

മിഹിറിൻ്റെ ആത്മഹത്യ: ഉത്തരവാദികളെ ശിക്ഷിക്കണമെന്ന് രാഹുൽ ഗാന്ധി, വൈസ് പ്രിൻസിപ്പലിന് സസ്പെൻഷൻ

കൊച്ചി: വിദ്യാർത്ഥിയായ മിഹിർ മുഹമ്മദിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് കൊച്ചി ഗ്ലോബൽ പബ്ലിക് സ്കൂളിലെ വൈസ് പ്രിൻസിപ്പലിനെ ജെംസ് മോഡേൺ അക്കാദമി സസ്പെൻഡ് ചെയ്തു. വൈസ് പ്രിൻസിപ്പൽ ബിനു അസീസിനെയാണ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തതെന്ന് സ്കൂൾ അധികൃതർ വ്യക്തമാക്കി. മിഹിറിന്റെ മാനസിക സമ്മർദ്ദത്തിന് വൈസ് പ്രിൻസിപ്പലിന്റെ ശിക്ഷാനടപടികൾ കാരണമായിരുന്നുവെന്ന കുടുംബത്തിന്റെ ആരോപണത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. സംഭവത്തെക്കുറിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ നേരിട്ട് അന്വേഷണം നടത്തുമെന്ന് സർക്കാർ അറിയിച്ചു. അന്വേഷണത്തിന്റെ ഭാഗമായി നാളെ എറണാകുളം കളക്ടറേറ്റിൽ പൊതുവിദ്യാഭ്യാസ ഡയറക്ടർ […]
Read more

കോട്ടയത്ത് ഇതര സംസ്ഥാന തൊഴിലാളികൾ തമ്മിലുണ്ടായ സംഘർഷത്തിൽ യുവാവ് മരിച്ചു

കോട്ടയം: കുറിച്ചിയിൽ ഇതര സംസ്ഥാന തൊഴിലാളികൾ തമ്മിലുണ്ടായ സംഘർഷത്തിൽ അസം സ്വദേശിയായ 24 വയസുള്ള ലളിത് കൊല്ലപ്പെട്ടു. സംഭവവുമായി ബന്ധപ്പെട്ട് പ്രതിയായ അസം സ്വദേശി വിജയകുമാറിനെ ചിങ്ങവനം പൊലീസ് കസ്റ്റഡിയിലെടുത്തു. മദ്യപാനത്തെ തുടർന്ന് ഉണ്ടായ തർക്കം സംഘർഷത്തിലേക്ക് മാറിയതാണെന്നാണ് പ്രാഥമിക വിവരം. സംഘർഷത്തിനിടെ തലയ്ക്ക് ഗുരുതരമായി അടിയേറ്റതാണ് മരണ കാരണമെന്ന് പൊലീസ് വ്യക്തമാക്കി. മൃതദേഹം ചങ്ങനാശേരി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
Read more

ഡിവൈഎഫ്ഐ നേതാവിന്റെ വീടിനു നേരെ ആക്രമണം

പേരാമ്പ്ര: നടുവണ്ണൂർ പഞ്ചായത്തിലെ വെള്ളിയൂരിൽ ഡിവൈഎഫ്ഐ പ്രാദേശിക നേതാവിന്റെ വീട്ടിലേക്ക് അജ്ഞാതർ സ്ഫോടക വസ്തു എറിഞ്ഞു. കരുവണ്ണൂർ അഞ്ചാം വാർഡിലെ പുതുവാണ്ടി മീത്തൽ ഗിരീഷിന്റെ വീടാണ് ആക്രമിക്കപ്പെട്ടത്. ഗിരീഷിന്റെ മക്കളായ ജഗനും (ഡിവൈഎഫ്ഐ മേഖലാ കമ്മിറ്റി അംഗവും യൂണിറ്റ് സെക്രട്ടറിയും) സ്നേഹയും (ഡിവൈഎഫ്ഐ യൂണിറ്റ് അംഗം) ഇവരുടെ അമ്മയുമാണ് വീട്ടിലുണ്ടായിരുന്നത്. ഗിരീഷ് വിദേശത്താണ് ജോലി ചെയ്യുന്നത്. ഇന്നലെ രാത്രി 12 മണിയോടെയായിരുന്നു ആക്രമണം. കനത്ത ശബ്ദം കേട്ടു വീടിനു പുറത്തേക്കെത്തിയപ്പോഴേക്കും അജ്ഞാതർ രക്ഷപ്പെട്ടിരുന്നു. ഉഗ്രശേഷിയുള്ള സ്ഫോടക വസ്തു […]
Read more

ബാലരാമപുരത്ത് രണ്ട് വയസുകാരിയുടെ കൊലപാതകം: മൊഴി മാറ്റി പ്രതി

തിരുവനന്തപുരം: ബാലരാമപുരത്ത് രണ്ട് വയസുകാരിയെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയ സംഭവത്തില്‍ മൊഴി മാറ്റി പ്രതിയും കുട്ടിയുടെ അമ്മാവനുമായ ഹരികുമാര്‍. തനിക്ക് ഉള്‍വിളി ഉണ്ടായതിനെത്തുടര്‍ന്ന് കുട്ടിയെ കിണറ്റിലേക്കിടുകയായിരുന്നുവെന്നാണ് ഏറ്റവും ഒടുവില്‍ ഹരികുമാര്‍ പറഞ്ഞത്. ഒരു മൊഴി നല്‍കി മിനിറ്റുകള്‍ക്കകമാണ് പ്രതി അത് മാറ്റി പറയുന്നത്. ഇത്തരത്തില്‍ പരസ്പരവിരുദ്ധമായ മൊഴികള്‍ പൊലീസിനെ കുഴപ്പിക്കുകയാണ്. അതേസമയം ഒരാഴ്ച മുമ്പ് മരിച്ച അച്ഛന്‍ ഉദയകുമാറിന്റെ മരണത്തിലും നാട്ടുകാര്‍ക്ക് ദുരൂഹതയുണ്ട്. ഇതു സംബന്ധിച്ചും പൊലീസ് വിശദമായി അന്വേഷിക്കുന്നുണ്ട്. കുട്ടിയുടെ അമ്മയും ഹരികുമാറിന്റെ സഹോദരിയുമായ ശ്രീതുവിനും കൊലപാതകത്തില്‍ […]
Read more

Recent News

Advertisement
WhiteswanTV Footer