Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Crime

ലൈംഗിക പീഡന പരാതിയിൽ മുൻ ഡിവൈഎഫ്ഐ നേതാവ് സുജിത് കൊടക്കാട് നിർബന്ധിത അവധിയിൽ

കാസർഗോഡ് : ലൈംഗിക പീഡന പരാതിയിൽ മുൻ ഡിവൈഎഫ്ഐ നേതാവ് സുജിത് കൊടക്കാട് നിർബന്ധിത അവധിയിൽകാസർകോട് ഉദിനൂർ സെൻട്രൽ എയുപി സ്കൂളിലെ അധ്യാപകനും മുൻ ഡിവൈഎഫ്ഐ നേതാവുമായ സുജിത് കൊടക്കാട് ലൈംഗിക പീഡന പരാതിയുടെ പശ്ചാത്തലത്തിൽ നീണ്ട നിർബന്ധിത അവധിയിൽ പ്രവേശിച്ചു. നിർബന്ധിത ദീർഘകാല അവധിയിൽ പോകാൻ ഉദിനൂർ സെൻട്രൽ എയുപി സ്കൂൾ മാനേജ്മെന്റ നിർദ്ദേശിക്കുകയായിരുന്നു.കൂടാതെ, സുജിത്തിനോട് വിശദീകരണം തേടാനും മാനേജ്മെൻറ് തീരുമാനിച്ചിരിക്കുകയാണ്. ഡിവൈഎഫ്ഐ തൃക്കരിപ്പൂർ ബ്ലോക്ക് സെക്രട്ടറിയായിരുന്ന സുജിത്തിനെ നേരത്തെ ഈ സ്ഥാനത്ത് നിന്ന് നീക്കിയിരുന്നു. […]
Read more

നെന്മാറ ഇരട്ടക്കൊല; യൂത്ത് കോൺഗ്രസ്സ് നടത്തിയ മാർച്ചിൽ സംഘർഷം

പാലക്കാട്: നെന്‍മാറ ഇരട്ടക്കൊലപാതകത്തില്‍ പൊലീസിന്റെ വീഴ്ച്ചയില്‍ പ്രതിഷേധിച്ച് മാര്‍ച്ചുമായി യൂത്ത് കോണ്‍ഗ്രസ്. പൊലീസ് സ്റ്റേഷനിലേക്ക് നടത്തിയ മാര്‍ച്ചില്‍ സമരക്കാരും പൊലീസും തമ്മില്‍ കയ്യാങ്കളി ഉണ്ടായി. നെന്മാറ കൊലപാതകത്തിന് സാഹചര്യം ഉണ്ടാക്കിക്കൊടുത്തത് പൊലീസ് ആണെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു. ബാരിക്കേഡിന് മുകളില്‍ കയറി പ്രതിഷേധിച്ചതോടെ പൊലീസ് ബാരിക്കേഡ് വെച്ചു തടഞ്ഞു. രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തകരെ സംഘര്‍ഷത്തില്‍ നിന്ന് പിന്തിരിപ്പിച്ചു. പൊലീസ് കസ്റ്റഡിയിലെടുത്ത പ്രവര്‍ത്തകരെയെല്ലാം വിട്ടയച്ചതോടെ പ്രദേശത്തെ സംഘര്‍ഷാവസ്ഥ അയഞ്ഞു. കൊലയാളികളുടെ കയ്യിലേക്ക് മനുഷ്യരെ പിച്ചിച്ചീന്താന്‍ ആയുധം […]
Read more

ഭാസ്കര കാരണവർ വധക്കേസ്: പ്രതി ഷെറിന് മോചനം

തിരുവനന്തപുരം: ഭാസ്‌കര കാരണവര്‍ വധക്കേസ് പ്രതി ഷെറിന് മോചനം. 14 വര്‍ഷം ശിക്ഷ പൂര്‍ത്തിയാക്കിയ സാഹചര്യത്തിലാണ് മോചനം. ജീവപര്യന്തം തടവിനാണ് ഷെറിന്‍ ശിക്ഷിക്കപ്പെട്ടത്. ഇത് 14 വര്‍ഷമായി ഇളവ് ചെയ്യാനാണ് മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായത്. സ്ത്രീയെന്ന പരിഗണന നല്‍കണമെന്ന് ഷെറിന്‍ സമര്‍പ്പിച്ച അപേക്ഷയും പരിഗണിച്ചാണ് ശിക്ഷയില്‍ ഇളവ് അനുവദിച്ചത്. 2009 നവംബര്‍ എട്ടിനാണ് കൊലപാതകം നടന്നത്. ചെങ്ങന്നൂര്‍ കാരണവേഴ്‌സ് വില്ലയിലെ ഭാസ്‌കര കാരണവരെയാണ് മരുമകളായ ഷെറിനും കാമുകനും ചേര്‍ന്ന് കൊലപ്പെടുത്തിയത്. ഷെറിന്റെ ബന്ധങ്ങള്‍ ഭാസ്‌കര കാരണവര്‍ എതിര്‍ത്തതായിരുന്നു […]
Read more

നെന്മാറ ഇരട്ടക്കൊല: ചെന്താമരയെ പിടികൂടാൻ ആൻ്റി നക്സൽ ഫോഴ്സും

പാലക്കാട്: നെന്മാറ പോത്തുണ്ടി ഇരട്ടകൊലപാതകത്തില്‍ പ്രതിയായ ചെന്താമരയെ പിടികൂടാന്‍ ആന്റി നക്‌സല്‍ ഫോഴ്‌സും രംഗത്ത്. ഒളിവിലായ പ്രതിക്കായി വനത്തിന് പുറമെ പാലക്കാട് നഗരത്തിലും വ്യാപക പരിശോധന നടത്തിവരികയാണ്. പാലക്കാട് എസ്പിയുടെ പ്രത്യേക സ്‌ക്വാഡും തിരച്ചിലിനായി രംഗത്തുണ്ട്. അതേസമയം ജാമ്യ വ്യവസ്ഥ ലംഘിച്ചതില്‍ നടപടി എടുക്കാത്തതില്‍ പൊലീസിനുണ്ടായ വീഴ്ചയില്‍ എഡിജിപി മനോജ് എബ്രഹാം പാലക്കാട് എസ്പിയോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. സംഭവത്തില്‍ പൊലീസിന്റെ വീഴ്ച എടുത്തുകാണിച്ച് കൊല്ലപ്പെട്ട സുധാകരന്റെ മക്കളും രംഗത്തുവന്നിരുന്നു.
Read more

നെന്മാറയിലെ ഇരട്ടക്കൊല: പ്രതി ചെന്താമര കൊടും ക്രിമിനല്‍

പാലക്കാട്: നെന്മാറയില്‍ അമ്മയേയും മകനേയും കൊലപ്പെടുത്തിയ കേസിലെ പ്രതിയായ അയ്യല്‍വാസി ചെന്താമര കൊടും ക്രിമിനല്‍. നെന്മാറ സ്വദേശികളായ സുധാകരനേയും അമ്മ മീനാക്ഷിയേയും ചെന്താമര കൊലപ്പെടുത്തിയത്. 2019 ല്‍ സുധാകരന്റെ ഭാര്യ സജിതയെ ചെന്താമര കഴുത്തറുത്ത് കൊലപ്പെടുത്തിയിരുന്നു. രണ്ട് മാസം മുമ്പാണ് കേസില്‍ ഇയാള്‍ക്ക് ജാമ്യം ലഭിച്ചത്. സുധാകരനെ വകവരുത്തുമെന്ന് ചെന്താമര വിളിച്ചു പറഞ്ഞു നടന്നിരുന്നുവെന്നും അയല്‍വാസി പറഞ്ഞു. സുധാകരന്റെ കുടുംബത്തോട് ചെന്താമാര പക സുക്ഷിച്ചിരുന്നു. കൃത്യമായ ആസൂത്രണത്തോടെ സ്‌കൂട്ടറില്‍ വരികയായിരുന്ന സുധാകരനെ വീടിന് സമീപം മറഞ്ഞിരുന്ന് വടിവാള്‍ […]
Read more

നെന്മാറയിൽ ഇരട്ടക്കൊലപാതകം: കൊലക്കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതി അമ്മയെയും മകനെയും വെട്ടിക്കൊന്നു

പാലക്കാട്: പാലക്കാട് നെന്മാറയിൽ ഇരട്ടക്കൊലപാതകം. നെന്മാറ പോത്തുണ്ടി തിരുത്തംപാടം ബോയൻ കോളനിയിലാണ് സംഭവം. ഇവിടെ തന്നെയുള്ള താമസക്കാരായ സുധാകരനെയും അമ്മയെയുമാണ് സമീപവാസിയായ ചെന്താമര വെട്ടിക്കൊലപ്പെടുത്തിയത്. സുധാകരൻ്റെ ഭാര്യ സജിതയെ കൊലപ്പെടുത്തിയ കേസിൽ ജയിലിൽ കഴിയവെ ജാമ്യത്തിലിറങ്ങിയ ചെന്താമര ഇന്ന് രാവിലെ സുധാകരൻറെ വീട്ടിലെത്തി രണ്ട് പേരെയും കൊലപ്പെടുത്തുകയായിരുന്നു. ചെന്താമരയും ഭാര്യയും അകന്നു കഴിയുകയാണ്. ഇവരുടെ കുടുംബ പ്രശ്നത്തിന് കാരണം സജിത ആണെന്ന സംശയത്തിൻ്റെ പേരിലാണ് ചെന്താമര അന്ന് സജിതയെ കൊലപ്പെടുത്തിയത്. 2019 ലാണ് ചെന്താമര സജിതയെ കൊലപ്പെടുത്തിയത്. […]
Read more

സിപിഎം ഏരിയാ കമ്മിറ്റിയംഗത്തെ മർദ്ദിച്ച പൊലീസുകാരനെ സസ്പെൻഡ് ചെയ്തു

പത്തനംതിട്ട: സിപിഎം ഏരിയാ കമ്മിറ്റിയംഗത്തെ മർദ്ദിച്ചെന്ന പരാതിയിൽ കോന്നി പൊലീസ് സ്റ്റേഷനിലെ ഡ്രൈവർ രഘുകുമാറിനെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തു. ഇന്നലെ രാത്രിയിലാണ് കേസിന് ആസ്പഥമായ സംഭവം. സി പി എം ഏരിയാ കമ്മിറ്റിയംഗം ടി രാജേഷ് കുമാറിനാണ് മർദ്ദനമേറ്റത്. ഒരു പരാതിക്കാരനൊപ്പമാണ് രാജേഷ് കോന്നി പൊലീസ് സ്റ്റേഷനിലെത്തിയത്. സിപിഎം ഏരിയാ കമ്മിറ്റിയംഗം ടി രാജേഷ് കുമാറിനാണ് മർദ്ദനമേറ്റത്. ഒരു പരാതിക്കാരനൊപ്പം രാജേഷ് കോന്നി പൊലീസ് സ്റ്റേഷനിലെത്തിയപ്പോൾ, പരാതിക്കാരൻ പൊലീസ് ജീപ്പിന് മുകളിൽ വെച്ച് പരായി എഴുതിയതാണ് […]
Read more

തട്ടിക്കൊണ്ടുപോകൽ ശ്രമം കണ്ടത് ലോട്ടറി കച്ചവടക്കാരൻ; ആലുവ പൊലീസ് ഏഴംഗ സംഘത്തെ പിടികൂടി

ബെംഗളൂരു: കർണാടക സ്വദേശിയെ തട്ടിക്കൊണ്ടുപോകാനുള്ള ശ്രമം തകർത്ത് ആലുവ പൊലീസ് . ലോട്ടറി കച്ചവടക്കാരനായ ശശി പൊലീസിനെ വിവരം അറിയിച്ചതാണ് നിർണായകമായത്. സ്വർണ ഇടപാടുമായി ബന്ധപ്പെട്ട് നടന്ന തട്ടിക്കൊണ്ടുപോകൽ സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. മുഹമ്മദ് ആരിഫ്, മുഹമ്മദ് അമൽ, അബ്ദുൾ അസീസ്, സിജോ ജോസ്, ഹൈദ്രോസ്, ഫാസിൽ, അൽത്താഫ് അസീസ് എന്നിവരാണ് തട്ടിക്കൊണ്ടുപോകൽ സംഘത്തിലെ അംഗങ്ങൾ. രാവിലെ 11 മണിയോടെ ആലുവ മോർച്ചറി പരിസരത്തുനിന്നാണ് കർണാടക സ്വദേശിയായ ഗോമയ്യയെ ഇവർ ബലം പ്രയോഗിച്ച് കാറിൽ […]
Read more

വിദ്യാർത്ഥിനിയെ പീഡിപ്പിച്ച അധ്യാപകനെതിരെ പോക്സോ കേസ്; സംഭവം മറച്ചുവെച്ച പ്രിൻസിപ്പലിനെതിരേയും നടപടി

തിരുവനന്തപുരം: പതിനൊന്ന് വയസുകാരിയായ വിദ്യാർത്ഥിനിയെ പീഡിപ്പിച്ചെന്ന പരാതിയിൽ അധ്യാപകനെതിരെ പോക്സോ വകുപ്പ് പ്രകാരം ജാമ്യമില്ലാ കേസെടുത്തു. വട്ടിയൂർക്കാവ് സ്വദേശി അരുൺ മോഹൻ (32) എതിരെയാണ് കേസെടുത്തത്. മണക്കാട് സ്‌കൂളിലെ വിദ്യാർത്ഥിനിയെ നിരന്തരമായി പീഡിപ്പിച്ച കാര്യം കൂട്ടുകാരോടും ആയയോടും വെളിപ്പെടുത്തിയതോടെയാണ് സംഭവം പുറത്തറിയുന്നത്. തുടർന്ന് അവർ വിവരം പ്രിൻസിപ്പലിനെ അറിയിച്ചു, എന്നാൽ പ്രിൻസിപ്പൽ ഇത് രഹസ്യമാക്കി പൊലീസിൽ പരാതി നൽകാൻ തയാറായില്ലെന്നാണ് കണ്ടെത്തൽ. അധ്യാപകനെ റിമാൻഡ് ചെയ്തതു. കുറ്റകൃത്യം മറച്ചുവെച്ചതിന് സ്‌കൂൾ പ്രിൻസിപ്പലിനെതിരെയും കേസ് രജിസ്റ്റർ ചെയ്തു. പ്രിൻസിപ്പലിനെ […]
Read more

കുപ്രസിദ്ധ ഗുണ്ടാ ഓംപ്രകാശ് കരുതൽ കസ്റ്റഡിയിൽ; പിടിയിലായത് ആഡംബര ഹോട്ടലിൽ മദ്യപിക്കുന്നതിനിടയിൽ

തിരുവനന്തപുരം: കുപ്രസിദ്ധ ഗുണ്ട നേതാവ് ഓംപ്രകാശ് പൊലീസ് കസ്റ്റഡിയിൽ. സിറ്റി പൊലീസ് കമ്മീഷണറുടെ സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായാണ് ഈ നടപടി. ആക്കുളത്തിന് സമീപമുള്ള ഒരു ആഡംബര ഹോട്ടലിൽ സുഹൃത്തിനൊപ്പം മദ്യപിക്കാനെത്തിയിരിക്കെ യാണ് ഓംപ്രകാശിനെ കസ്റ്റഡിയിലെടുത്തത്.കഴക്കൂട്ടം-തുമ്പ പൊലീസ് സ്റ്റേഷൻ പരിധിയിലെ ബാറുകളിൽ അനധികൃത ഇടപാടുകൾ നടത്തുന്നുണ്ടെന്ന വിവരം ലഭിച്ചതോടെ ഓംപ്രകാശിനെ പൊലീസ് നിരീക്ഷിച്ചു വരികയായിരുന്നു. നഗരത്തിലെ ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള പല ഏറ്റുമുട്ടലുകളും പൊലീസിന് വലിയ വെല്ലുവിളിയായിരുന്നു. ഇതിനെ തുടർന്ന് ഗുണ്ടാസംഘത്തിലുള്ളവരെ നിരന്തരമായി നിരീക്ഷണം ഏർപ്പടുത്തിയിരുന്നു.
Read more

Recent News

Advertisement
WhiteswanTV Footer