Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: Crime

ലൈംഗിക ചൂഷണത്തിനിരയാക്കി സെക്സ് റാക്കറ്റ്; ദൃശ്യങ്ങൾ പകർത്തി തുടർച്ചയായ പീഡനവും

കൊച്ചി: മോഡലിങ്ങിന്റെ മറവിൽ യുവതികളെ വിദേശത്തേക്ക് കടത്തുകയും ലൈംഗിക ചൂഷണത്തിനിരയാക്കുകയും ചെയ്ത സെക്സ് റാക്കറ്റ് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്. സംഭവത്തിൽ ഇരകളായ മൂന്ന് പേരാണ് മരട് പൊലീസിന് പരാതി നൽകിയിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ തിരുവനന്തപുരം പോങ്ങുവിള സ്വദേശിയും മോഡലുമായ അലീന എബ്രഹാം (29), ഗുരുവായൂർ സ്വദേശി ടോയ്സി സിന്ധു (50), പൊന്നാനി സ്വദേശി മഞ്ജിമ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. നിലവിൽ ദുബായിലുള്ള രണ്ട് പേർ കൂടി പിടിയിലാകാനുണ്ടെന്നും പൊലീസ് അറിയിച്ചു. ഒരു മാസം മുമ്പ് […]
Read more

യുവതിയുടെ കൈപ്പത്തി വെട്ടിമാറ്റി ഭർത്താവിന്‍റെ അച്ഛൻ; പ്രതി കസ്റ്റഡിയിൽ

കൊല്ലം: കൊല്ലം കൊട്ടാരക്കര കിഴക്കേ തെരുവിൽ കുടുംബവഴക്കിനെ തുടർന്ന് യുവതിയുടെ കൈപ്പത്തി വെട്ടിമാറ്റിയതായി റിപ്പോർട്ട്. കിഴക്കേത്തെരുവ് സ്വദേശി അലക്സാണ്ടറാണ് മരുമകൾ ജിംസ് ജോണിന്റെ കൈപ്പത്തി വെട്ടിയത്. സംഭവത്തിൽ അലക്സാണ്ടറിന്റെ ഭാര്യയ്ക്കും പരിക്കേറ്റു. കഴിഞ്ഞ ദിവസം രാത്രി ഏകദേശം 9.30ഓടെയായിരുന്നു സംഭവം. അലക്സാണ്ടറും ഭാര്യയും തമ്മിലുണ്ടായ വഴക്കിനിടെ ഭാര്യക്ക് വെട്ടേറ്റു. ഇത് കണ്ടെത്തിയ മരുമകൾ ജിംസ് ജോൺ ഇടപെടാൻ ശ്രമിച്ചതോടെയാണ് ആക്രമണം നടന്നതെന്ന് വിവരം. തടയാൻ ശ്രമിക്കുന്നതിനിടെ അലക്സാണ്ടർ കൈയിൽ കരുതിയിരുന്ന വെട്ടുകത്തി ഉപയോഗിച്ച് മരുമകളുടെ കൈപ്പത്തി വെട്ടിമാറ്റുകയായിരുന്നു. […]
Read more

ഒൻപതാം ക്ലാസ് വിദ്യാർഥിനിക്ക് നേരെ ലൈംഗികാതിക്രമം; ആർഎസ്‌എസുകാരൻ അറസ്‌റ്റിൽ

കണ്ണൂർ: ഒൻപതാം ക്ലാസ് വിദ്യാർഥിനിയെ ലൈംഗികാതിക്രമത്തിനിരയാക്കിയ ആർഎസ്എസ്-ബിജെപി പ്രവർത്തകൻ അറസ്റ്റിൽ. കോടിയേരി മാടപ്പീടിക മന്പള്ളിക്കുന്നിലെ കാട്ടിലെ പറമ്പത്ത് കെ.പി. ശ്രീജേഷ് (48) നെയാണ് പള്ളൂർ പൊലീസ് പിടികൂടിയത്. പ്രതിയെ ചൊവ്വാഴ്ച പുതുച്ചേരിയിലെ പ്രത്യേക പോക്‌സോ കോടതിയിൽ ഹാജരാക്കും. പള്ളൂർ പൂശാരിക്കോവിലിന് സമീപത്തെ ഫർണിച്ചർ കടയിലെ മുറിയിൽ ഞായറാഴ്ചയാണ് സംഭവം നടന്നത്. ഗ്ലാസ് പെയിന്റിങ് കലാകാരിയായ പെൺകുട്ടിക്ക് മരത്തിന്റെ ഫ്രെയിം തയ്യാറാക്കി നൽകാമെന്ന് പറഞ്ഞാണ് പ്രതി കുട്ടിയെ കടയിലെത്തിച്ചത്. കുട്ടിയുടെ വീട്ടിൽ രണ്ടാഴ്ചത്തോളം ഫർണിച്ചർ ജോലി ചെയ്തിരുന്ന പരിചയമാണ് […]
Read more

അമേരിക്കയിലെ ഇസ്ലാമിക കേന്ദ്രത്തിന് നേരെ വെടിവെപ്പ്; മൂന്ന് പേർ കൊല്ലപ്പെട്ടു

സാൻ ഡിയാഗോ: സാൻ ഡിയാഗോയിലുള്ള ഇസ്ലാമിക കേന്ദ്രത്തിന് നേരെയുണ്ടായ വെടിവെപ്പിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. പള്ളിയും മതപാഠശാലയും പ്രവർത്തിക്കുന്ന സമുച്ചയത്തിലാണ് ആക്രമണം നടന്നത്. വർഗീയ വിദ്വേഷമാണ് സംഭവത്തിന് പിന്നിലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. തിങ്കളാഴ്ച നടന്ന ആക്രമണത്തിന് പിന്നാലെ പ്രതികളെന്ന് സംശയിക്കുന്ന രണ്ട് യുവാക്കളെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. ഇവർ സ്വയം ജീവനൊടുക്കിയതാകാമെന്നാണ് കരുതുന്നത്. പ്രതികൾക്ക് 17, 19 വയസ്സ് പ്രായമുണ്ടെന്നാണ് വിവരം. ഇസ്ലാമിക കേന്ദ്രത്തെ ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്ന് വ്യക്തമാകുന്നതിനാൽ വർഗീയ വിദ്വേഷക്കുറ്റമായി […]
Read more

മോഡലിങ് വാഗ്ദാനം നൽകി മനുഷ്യക്കടത്ത്; ഒരു യുവതി കൂടി പിടിയിൽ

കൊച്ചി: മോഡലിങ് ജോലിയുടെ വാഗ്ദാനം നൽകി യുവതികളെ വിദേശത്തേക്ക് കടത്തിയും ലൈംഗിക ചൂഷണത്തിന് ഇരയാക്കിയും പ്രവർത്തിച്ച കേസിൽ ഒരാൾകൂടി പിടിയിൽ. പൊന്നാനി സ്വദേശിനിയായ മഞ്ജിമയെ പൊലീസ് കസ്റ്റഡിയിലെടുത്തതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം മൂന്നായി. കേസിൽ നേരത്തെ പിടിയിലായ തിരുവനന്തപുരം സ്വദേശിനി അലീന (29), ആലുവ സ്വദേശിനി സിന്ധു (50) എന്നിവരെ ഇന്ന് കോടതിയിൽ ഹാജരാക്കും. മുംബൈയിൽ നിന്ന് പിടികൂടിയ സിന്ധുവിനെ ചൊവ്വാഴ്ച മരട് പൊലീസ് സ്റ്റേഷനിലെത്തിക്കുമെന്ന് അധികൃതർ അറിയിച്ചു. മോഡലിങ് അവസരങ്ങൾ വാഗ്ദാനം ചെയ്ത് യുവതികളെ ദുബായിലെത്തിച്ച് […]
Read more

അജ്ഞാതസംഘം കാറിൽ തട്ടിക്കൊണ്ടുപോയ യുവാവ് തിരിച്ചെത്തി

മലപ്പുറം: കാവനൂരിൽ നിന്ന് തട്ടിക്കൊണ്ടുപോയ യുവാവ് രണ്ടു ദിവസത്തിന് ശേഷം മടങ്ങിയെത്തി. കാവനൂർ ചെങ്ങര അവുഞ്ഞിപ്പുറവൻ മുഹമ്മദ് അൽഫയാദ് (25) ആണ് തിങ്കളാഴ്ച വൈകീട്ട് മഞ്ചേരി പോലീസ് സ്റ്റേഷനിലെത്തിയത്. ശനിയാഴ്ച രാത്രി പതിനൊന്നരയോടെയാണ് സംഭവം നടന്നത്. അമ്മയുടെ വീട്ടിലേക്ക് കാറിൽ പോകുന്നതിനിടെ മഞ്ചേരി- കിഴിശ്ശേരി റോഡിലെ പൂക്കൊളത്തൂരിൽ വെച്ച് മറ്റൊരു കാറിൽ എത്തിയ നാലംഗസംഘം അൽഫയാദിനെ കാറിൽ നിന്ന് പിടിച്ചിറക്കി തട്ടിക്കൊണ്ടുപോയതായാണ് പരാതി. തട്ടിക്കൊണ്ടുപോയ സംഘം തന്നെ കക്കാടംപൊയിലും മറ്റ് സ്ഥലങ്ങളിലും കൊണ്ടുപോയ ശേഷം തിങ്കളാഴ്ച വൈകീട്ട് […]
Read more

എടത്തിരുത്തി യുവാവിൻ്റെ കൊലപാതകം; പ്രതി പിടിയിൽ

തൃശ്ശൂർ: എടത്തിരുത്തിയിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. എടത്തിരുത്തി അയ്യൻപടി സ്വദേശി അനൂപ് (42) ആണ് തൃശ്ശൂർ റൂറൽ പൊലീസ്യുടെ പിടിയിലായത്. എടത്തിരുത്തി കാളിക്കുട്ടി സാംസ്‌കാരിക നിലയത്തിന് സമീപം വട്ടപ്പുള്ളി വീട്ടിൽ അനീഷ് (43) ആണ് കൊല്ലപ്പെട്ടത്. ഞായറാഴ്ച വൈകിട്ട് ഏഴുമണിയോടെ അനീഷും അനൂപും ഉൾപ്പെടെ അഞ്ച് സുഹൃത്തുക്കൾ അയ്യൻപടിയിലെ ഒരു സുഹൃത്തിന്റെ വീട്ടിൽ മദ്യപിച്ചിരുന്നതായി പൊലീസ് അറിയിച്ചു. അവിടെ നിന്ന് പുറത്തിറങ്ങിയ ശേഷം രാത്രി എട്ടുമണിയോടെ അനീഷും അനൂപും തമ്മിൽ തർക്കമുണ്ടായി. […]
Read more

അമിതലാഭം വാഗ്ദാനം ചെയ്ത് വാട്സാപ്പിലൂടെ 92 ലക്ഷം തട്ടി

കോഴിക്കോട്: ഓഹരി വിപണിയിൽ അമിതലാഭം വാഗ്ദാനം ചെയ്ത് ഓൺലൈൻ തട്ടിപ്പ് സംഘം കോഴിക്കോട് മാളിക്കടവ് സ്വദേശിയിൽ നിന്ന് 92 ലക്ഷത്തിലധികം രൂപ തട്ടിയെടുത്തു. വാട്സാപ്പ് ഗ്രൂപ്പുകൾ വഴിയാണ് 61കാരനെ പ്രതികൾ വലയിലാക്കിയത്. മാർച്ച് 10 മുതൽ ഈ മാസം 4 വരെ നടന്ന ഇടപാടുകളിലൂടെയാണ് തട്ടിപ്പ് നടന്നതെന്നാണ് പരാതി. വാട്സാപ്പ് ഗ്രൂപ്പുകളിൽ ചേർത്തതിന് പിന്നാലെ വിവിധ ആപ്ലിക്കേഷനുകൾ ഇൻസ്റ്റാൾ ചെയ്യിപ്പിക്കുകയും ഓഹരി നിക്ഷേപത്തിന്റെ പേരിൽ രണ്ട് ബാങ്ക് അക്കൗണ്ടുകളിൽ നിന്നായി പല അക്കൗണ്ടുകളിലേക്ക് പണം അയപ്പിക്കുകയുമായിരുന്നു. ഉയർന്ന […]
Read more

ആൺകുഞ്ഞ് ജനിക്കാത്തതിൽ ഭാര്യക്ക് നേരെ ആസിഡ് ആക്രമണം

പൂനെ: ആൺകുഞ്ഞ് ലഭിക്കാത്തതിന്റെ പേരിൽ ഉണ്ടായ പ്രകോപനത്തെ തുടർന്ന് പൂനെയിൽ ഭാര്യയ്‌ക്കെതിരെ ഭർത്താവിന്റെ ക്രൂരമായ ആക്രമണം. ശുചിമുറി വൃത്തിയാക്കാൻ ഉപയോഗിക്കുന്ന ആസിഡ് യുവതിയുടെ സ്വകാര്യഭാഗങ്ങളിൽ ഒഴിച്ചതായി പരാതിയിൽ പറയുന്നു. സംഭവത്തിൽ മുപ്പതുകാരി ഗുരുതരമായി പരിക്കേറ്റു. വെൽഡറായി ജോലി ചെയ്യുന്ന ഭർത്താവിനെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. ഏപ്രിൽ 20-നാണ് സംഭവം നടന്നത്. ആക്രമണത്തിന് ശേഷം യുവതിക്ക് ചികിത്സ നിഷേധിക്കുകയും, വിവരം പുറത്തറിയാതിരിക്കാൻ അവരെ വീട്ടിൽ പൂട്ടിയിടുകയും ചെയ്തതായാണ് പരാതി. ദിവസങ്ങളോളം തടങ്കലിൽ പാർപ്പിച്ചിരുന്നുവെന്നും ആരോപണമുണ്ട്. മെയ് 9-ന് […]
Read more

വിവാഹിതയായ കാമുകിയെ കാണാന്‍ വീട്ടിലെത്തി; ബിഹാറിൽ യുവാവിനെ തല്ലിക്കൊന്നു

പട്‌ന: വിവാഹിതയായ കാമുകിയെ അര്‍ധരാത്രിയില്‍ കാണാന്‍ എത്തിയ യുവാവിനെ യുവതിയുടെ ബന്ധുക്കള്‍ തല്ലിക്കൊന്നു. ശനിയാഴ്ച രാത്രിയായിരുന്നു ബിഹാറിലെ ഗോപാല്‍ഗഞ്ചിലാണ് സംഭവം. 23കാരനായ ബാദല്‍ സിങ്ങാണ് കൊല്ലപെട്ടത്. ഒരു കുട്ടിയുടെ അമ്മ കൂടിയായ കാജല്‍ കുമാരിയെന്ന യുവതിയുമായി ബാദല്‍ ദീര്‍ഘകാലമായി പ്രണയത്തിലായിരുന്നു. കാജല്‍ കുമാരി ഭര്‍ത്താവുമായുള്ള പ്രശ്‌നങ്ങളെ തുടര്‍ന്ന് സ്വന്തം വീട്ടിലായിരുന്നു താമസം. പൊലീസ് എത്തിയാണ് യുവാവിനെ ആശുപത്രിയില്‍ എത്തിച്ചത്. ചികിത്സയിലിരിക്കെയാണ് ബാദൽ മരിച്ചത്. നിലവില്‍ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ടൗണ്‍ ഹോസ്പിറ്റലിലേക്ക് മാറ്റി. കാമുകി കാജല്‍ കുമാരിയെയും മാതാവാവിനെയും […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix