Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: Crime

ബീമാപള്ളി പോലീസ് വെടിവെപ്പ്: മലയാളി പൊതുബോധം തമസ്‌കരിക്കാൻ ശ്രമിക്കുന്ന സ്വതന്ത്ര കേരള ചരിത്രത്തിലെ ഏറ്റവും ക്രൂരമായ പോലീസ് വേട്ടയുടെ രാഷ്ട്രീയം

കേരളത്തിന്റെ രാഷ്ട്രീയ സാമുദായിക ചരിത്രത്തിൽ ഒരിക്കലും മായ്ച്ചുകളയാൻ കഴിയാത്ത കറുത്ത അധ്യായമാണ് 2009 മെയ് 17-ന് തിരുവനന്തപുരത്തെ തീരദേശ മേഖലയായ ബീമാപള്ളിയിൽ അരങ്ങേറിയ പോലീസ് വെടിവെപ്പ്. സ്വതന്ത്ര കേരളത്തിന്റെ ചരിത്രത്തിൽ പോലീസിന്റെ ഭാഗത്തുനിന്നുണ്ടായ ഏറ്റവും വലിയ രണ്ടാമത്തെ വെടിവെപ്പായിട്ടും, ആറ് നിരപരാധികളായ മനുഷ്യർ ജീവനറ്റ് വീണിട്ടും, അമ്പതിലധികം പേർക്ക് വെടിയേറ്റ് മാരകമായി പരിക്കേറ്റിട്ടും മലയാളി പൊതുസമൂഹം ഇന്നും ഈ ദുരന്തത്തെ ഒരപകടം പോലെ കാണാനോ അല്ലെങ്കിൽ പൂർണ്ണമായി മറന്നുകളയാനോ ആണ് ആഗ്രഹിക്കുന്നത്. വി.എസ്. അച്യുതാനന്ദൻ മുഖ്യമന്ത്രിയും കോടിയേരി […]
Read more

സീബ്രാ ക്രോസിങ്ങിലൂടെ റോഡ് മുറിച്ചുകടക്കുന്നതിനിടെ 17കാരിയെ ഇടിച്ച് അബോധാവസ്ഥയിലാക്കി; 9 വർഷത്തിനു ശേഷം ഡ്രൈവർക്ക് 20,000 രൂപ പിഴ

മുംബൈ: സീബ്രാ ക്രോസിങ്ങിലൂടെ റോഡ് മുറിച്ചുകടക്കുന്നതിനിടെ 17കാരിയെ ഇടിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ച കേസിൽ ഡ്രൈവർക്ക് 20,000 രൂപ പിഴശിക്ഷ. മുംബൈ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് വിധി പ്രസ്താവിച്ചത്. 2017 മേയ് 28നാണ് സംഭവം നടന്നത്. അന്നത്തെ റെയിൽവേ കമ്മിഷണറുടെ ഔദ്യോഗിക വാഹനമായ ടൊയോട്ട ഇന്നോവ ഓടിച്ചിരുന്ന പി. നാരായണസാമി പൂസാരിപ്പടയാച്ചി (66), ചർച്ച്ഗേറ്റിന് സമീപത്തെ മറൈൻ ഡ്രൈവിലെ സീബ്രാ ക്രോസിങ്ങിലൂടെ കടന്നുപോകുകയായിരുന്ന 17കാരിയായ നിധി ജെഠ്മലാനിയെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. മണിക്കൂറിൽ ഏകദേശം 70 കിലോമീറ്റർ വേഗത്തിലായിരുന്ന വാഹനമാണ് […]
Read more

വിവാഹാഭ്യർഥന നിരസിച്ചതോടെ ആസിഡ് ആക്രമണം; യുവതിക്കും ഭർത്താവിനും രണ്ടുമക്കൾക്കും പരിക്ക്

ലഖ്‌നൗ: വിവാഹാഭ്യർഥന നിരസിച്ചതിനെ തുടർന്ന് വിവാഹിതയും രണ്ട് കുട്ടികളുടെ അമ്മയുമായ യുവതിക്കെതിരെ ആസിഡ് ആക്രമണം. ഉത്തർപ്രദേശിലെ ബറേലിയിലെ ഷേർഗറിൽ ശനിയാഴ്ച പുലർച്ചെയായിരുന്നു സംഭവം. ഉമേഷ് കശ്യപ് എന്നയാളാണ് യുവതിയെയും ഭർത്താവിനെയും രണ്ട് മക്കളെയും ലക്ഷ്യമിട്ട് ആസിഡ് ഒഴിച്ചത്. രാത്രിയിൽ വീടിന്റെ വരാന്തയിൽ ഉറങ്ങിക്കിടക്കുന്നതിനിടെയാണ് ആക്രമണം നടന്നത്. രാവിലെ ആറുമണിയോടെ ഒരു കുടുംബത്തിലെ നാലുപേർക്കെതിരെ ആസിഡ് ആക്രമണം നടന്നെന്ന വിവരം ലഭിച്ചതിനെ തുടർന്ന് ഷേർഗർ പൊലീസ് അന്വേഷണം ആരംഭിച്ചു. പിന്നാലെ ഉമേഷ് കശ്യപാണ് ആക്രമണത്തിന് പിന്നിലെന്നും കണ്ടെത്തി. വിവാഹിതയായ […]
Read more

മസാജ് പാർലറിലെത്തിയ 61 സ്ത്രീകളെ ലൈംഗികമായി പീഡിപ്പിച്ചു; ഇന്ത്യക്കാരന് കഠിനതടവ്

സിഡ്‌നി: മസാജ് പാർലറിലെത്തിയ 61 സ്ത്രീകളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ഇന്ത്യക്കാരനായ മസാജ് തെറാപ്പിസ്റ്റിന് കഠിനതടവ് ശിക്ഷ. ഡൽഹി സ്വദേശിയായ സുമിത് സതീഷ് റസ്‌ത്തോഗി(39)യ്ക്കാണ് സൗത്ത് ഓസ്‌ട്രേലിയ ജില്ലാ കോടതി 13 വർഷവും 10 മാസവും തടവുശിക്ഷ വിധിച്ചത്. ഇതിൽ 10 വർഷവും 10 മാസവും പരോളില്ലെന്നും കോടതി വ്യക്തമാക്കി. ശിക്ഷാനടപടികൾക്ക് ശേഷം ഇയാളെ ഓസ്‌ട്രേലിയയിൽ നിന്ന് നാടുകടത്താനും സാധ്യതയുണ്ട്. 2021 ഒക്ടോബർ മുതൽ 2022 ജൂലൈ വരെ അഡെലെയ്ഡിലെ ഒരു മസാജ് പാർലറിൽ ജോലി ചെയ്തിരുന്ന […]
Read more

ഭാര്യയെ കുത്തിക്കൊലപ്പെടുത്താൻ ശ്രമം; കൊല്ലത്ത് ഭർത്താവ് പിടിയിൽ

കൊല്ലം: കുളത്തുപ്പുഴയിൽ ഭാര്യയെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച ഭർത്താവ് പിടിയിൽ. കുളത്തുപ്പുഴ 16 ഏക്കറിൽ വാടകയ്ക്ക് താമസിക്കുന്ന അജീഷാണ് ഭാര്യ അശ്വതിയെ ആക്രമിച്ചത്. കുടുംബ പ്രശ്നങ്ങളാണ് വധശ്രമത്തിന് പിന്നിലെന്നാണ് പൊലീസ് പറയുന്നത്. നാല് വർഷമായി ഇരുവരും വേർപിരിഞ്ഞ് താമസിച്ചുവരികയായിരുന്നു. ഇന്നലെ വൈകിട്ട് ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങാനായി കുളത്തുപ്പുഴ ചെമ്പനഴികം ഭാഗത്ത് ഓട്ടോറിക്ഷ കാത്തുനിന്നിരുന്ന അശ്വതിയെ, സുഹൃത്തിനൊപ്പം ബൈക്കിലെത്തിയ അജീഷ് ആക്രമിക്കുകയായിരുന്നു. മർദനത്തിനിടെ കൈവശമുണ്ടായിരുന്ന കത്തി ഉപയോഗിച്ച് കഴുത്തിലേക്ക് കുത്താൻ ശ്രമിച്ചെങ്കിലും അശ്വതി ഒഴിഞ്ഞുമാറിയതിനാൽ പുറത്ത് കുത്തേൽക്കുകയായിരുന്നു. സംഭവത്തിന് […]
Read more

ജോധ്പൂരിൽ രണ്ട് സഹോദരിമാരുടെ ആത്മഹത്യ; കൂട്ടബലാത്സംഗ കേസിൽ പ്രതിഷേധം ശക്തം

ജോധ്പൂർ: കൂട്ടബലാത്സംഗത്തിനും ബ്ലാക്ക്‌മെയിലിംഗിനും ഇരയായ യുവതിയുടെ ആത്മഹത്യയ്ക്ക് പിന്നാലെ, നീതി ലഭിക്കാത്തതിൽ മനംനൊന്ത് അതേ കുടുംബത്തിലെ ഇളയ സഹോദരിയും ജീവനൊടുക്കി.രാജസ്ഥാനിലെ ജോധ്പൂരിൽ വലിയ പ്രതിഷേധത്തിന് ഇടയാക്കി. ഗ്രാമീണ മേഖലയിലാണ് രണ്ട് സഹോദരിമാരുടെ ദുരന്തപര്യവസാനം ഉണ്ടായത്. ആദ്യമായി മാർച്ചിൽ മൂത്ത സഹോദരി വർഷങ്ങളായുള്ള ലൈംഗിക ചൂഷണത്തിനും ഭീഷണിക്കും പിന്നാലെ ആത്മഹത്യ ചെയ്തിരുന്നു. തുടർന്ന് പരാതി നൽകിയിട്ടും ഫലപ്രദമായ നടപടി ഉണ്ടായില്ലെന്ന ആരോപണത്തിനിടയിലാണ് ഇളയ സഹോദരിയും ആത്മഹത്യ ചെയ്തത്. മഹിപാൽ എന്ന യുവാവ് മൂത്ത സഹോദരിയെ കുടുക്കി സ്വകാര്യ ദൃശ്യങ്ങൾ […]
Read more

ഗുജറാത്തിലെ മോർബിയിൽ ലൈംഗിക അതിക്രമ കേസ്; രണ്ട് പേർ അറസ്റ്റിൽ

ഗുജറാത്ത്: മോർബിയിൽ വാടക കുടിശ്ശികയുമായി ബന്ധപ്പെട്ടുണ്ടായ അതിക്രമ സംഭവത്തിൽ 13 വയസ്സുകാരിയെയും ഭാര്യയെയും ലൈംഗികമായി പീഡിപ്പിക്കാൻ വീട്ടുടമയ്ക്ക് സഹായം നൽകിയതായി ആരോപിച്ച് യുവാവിനേയും വീട്ടുടമയെയും പൊലീസ് അറസ്റ്റ് ചെയ്തു. പോക്‌സോ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തത്. സുരേന്ദ്രനഗർ സ്വദേശിയായ കുടുംബം ഉപജീവനത്തിനായി ആറുമാസം മുമ്പാണ് മോർബിയിലെത്തിയത്. സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് വാടക കുടിശ്ശിക ഉണ്ടായതിനെ തുടർന്നാണ് അതിക്രമം നടന്നതെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. സംഭവം അറിയപ്പെട്ടത് കുടുംബത്തിലെ ഒരു ബന്ധുവിന്റെ പരാതിയിലൂടെയാണ്. തുടർന്ന് പൊലീസ് അന്വേഷണം […]
Read more

കൊറിയർ സർവീസ് വഴി MDMA കടത്ത്; യുവാവ് അറസ്റ്റിൽ

കൊല്ലം: കൊറിയർ സർവീസ് വഴി മാരക രാസലഹരിമരുന്നായ എം.ഡി.എം.എ കടത്തിയ യുവാവിനെ കൊല്ലം സിറ്റി പോലീസ് പിടികൂടി. പട്ടത്താനം മൈത്രി നഗർ–23 ശാന്തഭവനിൽ വിഷ്ണുലാൽ (25) ആണ് സിറ്റി ഡാൻസാഫ് സംഘത്തിന്റെ പിടിയിലായത്. ഇയാളിൽ നിന്ന് 101.07 ഗ്രാം എം.ഡി.എം.എ പോലീസ് പിടിച്ചെടുത്തു. കൊറിയർ വഴി നഗരത്തിൽ വ്യാപകമായി ലഹരിമരുന്ന് വിതരണം നടക്കുന്നുവെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് കൊല്ലം സിറ്റി പോലീസ് കമ്മീഷണറുടെ നേതൃത്വത്തിൽ പരിശോധന ആരംഭിച്ചത്. ഇതിന്റെ ഭാഗമായി വിഷ്ണുലാൽ കുറച്ച് നാളുകളായി ഡാൻസാഫ് സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു. […]
Read more

ഭാര്യയുടെ വീട്ടിന് നേരെ ഭർത്താവിന്റെ ആക്രമണം; പ്രതിയെ പിടികൂടാനാവാതെ പൊലീസ്

തൃശൂർ: അന്തിക്കാട് പുത്തൻപീടികയിൽ ഭാര്യയുടെ വീട്ടിന് നേരെ ഭർത്താവിന്റെ ആക്രമണം. ജനൽ ചില്ലുകൾ തകർത്തതോടൊപ്പം പോർച്ചിലിരുന്ന സ്‌കൂട്ടറും തീയിട്ട് നശിപ്പിച്ചു. വെള്ളിയാഴ്ച വൈകീട്ടായിരുന്നു സംഭവം. പുത്തൻപീടിക തണ്ടാശ്ശേരി ക്ഷേത്രത്തിന് സമീപം താമസിക്കുന്ന തണ്ടാശ്ശേരി രാധാകൃഷ്ണന്റെ വീടിനാണ് ആക്രമണം ഉണ്ടായത്. വൈകിട്ട് 7.30ഓടെയാണ് സംഭവമെന്നാണ് റിപ്പോർട്ട്. രാധാകൃഷ്ണന്റെ മകളുടെ ഭർത്താവായ തളിക്കുളം സ്വദേശി ഷക്കീറാണ് ആക്രമണം നടത്തിയതെന്നാണ് പരാതി. സംഭവസമയത്ത് വീട്ടിൽ രാധാകൃഷ്ണന്റെ ഭാര്യയും മകളും കൊച്ചു മകനും മാത്രമാണ് ഉണ്ടായിരുന്നത്. അക്രമാസക്തനായി എത്തിയ പ്രതി വീടിന്റെ ജനൽ […]
Read more

കണ്ണൂർ ഷുഹൈബ് വധക്കേസ് വിചാരണ നാളെ തുടങ്ങും;ആകാശ് തില്ലങ്കേരി ഉൾപ്പടെ 17 പ്രതികൾ

കണ്ണൂർ:കേരള രാഷ്ട്രീയത്തിൽ വലിയ കൊടുങ്കാറ്റും ഭരണകൂടത്തിനെതിരെ കടുത്ത ജനവികാരവും ഉയർത്തിയ എടയന്നൂരിലെ യൂത്ത് കോൺഗ്രസ് നേതാവ് ഷുഹൈബ് വധക്കേസിൽ നീണ്ട എട്ടുവർഷത്തെ കാത്തിരിപ്പിനൊടുവിൽ നാളെ വിചാരണ ആരംഭിക്കുന്നു. സി.പി.എം ക്യാമ്പുകളിൽ നിന്നുള്ള കടുത്ത എതിർപ്പുകളും പ്രതികളെ സംരക്ഷിക്കാൻ സംസ്ഥാന സർക്കാർ കോടതികളിൽ ഉയർത്തിയ തടസ്സവാദങ്ങളും നിയമപോരാട്ടങ്ങളും കാരണമാണ് കേസിന്റെ വിചാരണ ഇത്രയും നീണ്ടുപോയത്. രാഷ്ട്രീയ ക്വട്ടേഷൻ സംഘത്തലവൻ ആകാശ് തില്ലങ്കേരി ഉൾപ്പെടെയുള്ള 17 സി.പി.എം പ്രവർത്തകർ പ്രതിക്കൂട്ടിൽ നിൽക്കുന്ന കേസിന്റെ വിചാരണ തലശ്ശേരി അഡീഷണൽ സെഷൻസ് കോടതിയിലാണ് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix