പത്തനംതിട്ട പീഡനക്കേസ്; അറസ്റ്റുകൾ 30 ആയി, അന്വേഷണം വ്യാപിപ്പിച്ച് പൊലീസ്
പത്തനംതിട്ട: അറുപതിലേറെപ്പേര്‍ ലൈംഗികമായി പീഡിപ്പിച്ചെന്ന പെണ്‍കുട്ടിയുടെ വെളിപ്പെടുത്തലില്‍ നാലു പ്രതികളുടെ കൂടി അറസ്റ്റിലായി. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം മുപ്പതായി.പതിമൂന്ന് പേരെ ഞായറാഴ്ച രാവിലെയും ശനിയാഴ്ച രാത്രിയിലുമായി പത്തനംതിട്ട പോലീസ് ഇതിനോടകം കസ്റ്റഡിയിലെടുത്തു. അതില്‍ രണ്ടു ഘട്ടമായാണ് പത്തുപേരുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. കസ്റ്റഡിയിലുള്ള മറ്റു മൂന്നു പേരെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്. അതെസമയം പെൺകുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് നീക്കങ്ങൾ ശക്തമാക്കിയതോടെ കേസില്‍ പ്രതിയാകാന്‍ ഇടയുണ്ടെന്ന് മനസ്സിലാക്കിയ ചിലര്‍ ജില്ലയ്ക്കു പുറത്തേക്ക് കടന്നതായും വിവരം ലഭിച്ചിട്ടുണ്ട്. […]
Read more