Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: Crime

കേരളത്തിൽ ബിനാമി വണ്ടികളോടുന്നു; കസ്റ്റംസ് അന്വേഷണം ഊർജ്ജിതം

കൊച്ചി: സംസ്ഥാനത്ത് ബിനാമി പേരുകളിൽ ഭൂട്ടാൻ വാഹനങ്ങൾ ഓടുന്നതായി കസ്റ്റംസ് കണ്ടെത്തി. ഭൂട്ടാനിൽ നിന്ന് അനധികൃതമായി കേരളത്തിലേക്ക് കൊണ്ടുവന്ന എസ്യുവി വാഹനങ്ങൾ സിനിമാ നടൻമാരുൾപ്പെടെ പലരും സ്വന്തം പേരിൽ രജിസ്റ്റർ ചെയ്യാതെ സുഹൃത്തുക്കളുടെയോ കാർ ഡീലർമാരുടെയോ പേരിൽ രജിസ്റ്റർ ചെയ്തതായാണ് കണ്ടെത്തൽ. ഭൂട്ടാൻ വാഹനക്കടത്തിനെതിരായ ‘ഓപ്പറേഷൻ നുംഖോർ’ അന്വേഷണത്തിനിടെയാണ് ഈ വിവരം പുറത്തുവന്നത്. കഴിഞ്ഞാഴ്ച ഭൂട്ടാനിൽ നിന്ന് കേരളത്തിലേക്ക് കടത്തിയ എട്ട് വാഹനങ്ങൾ കസ്റ്റംസ് പിടികൂടിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് വ്യാജ ഉടമകളുടെ വിവരങ്ങൾ ലഭിച്ചത്. കള്ളപ്പണ […]
Read more

രാജ്യാന്തര സെക്‌സ് റാക്കറ്റ്; ഒരു സ്ത്രീ കൂടി അറസ്റ്റിൽ

കൊച്ചി: മോഡലിങ് ജോലി വാഗ്ദാനം ചെയ്ത് യുവതികളെ വിദേശത്ത് എത്തിച്ച് പെൺവാണിഭത്തിനിരയാക്കിയ കേസിൽ ഒരു സ്ത്രീ കൂടി അറസ്റ്റിൽ. പൊന്നാനി സ്വദേശിനിയായ മഞ്ജിമ (25)യെ ചൊവ്വാഴ്ച പൊലീസ് പിടികൂടി. കേസിൽ നേരത്തെ ദുബായിൽ ഇവന്റ് മാനേജ്‌മെന്റ് ബിസിനസ് നടത്തുന്ന പെരുമ്പാവൂർ കോട്ടപ്പടി സ്വദേശിനി സ്റ്റോയ്സി അഥവാ സിന്ധു (56), മരടിലെ ഫ്ലാറ്റിൽ താമസിക്കുന്ന തിരുവനന്തപുരം സ്വദേശിനി അലീന എബ്രഹാം (27) എന്നിവരെയും അറസ്റ്റ് ചെയ്തിരുന്നു. എറണാകുളം അസിസ്റ്റന്റ് പൊലീസ് കമ്മിഷണർ സുരേഷ് കെ.ജി., മരട് സ്റ്റേഷൻ ഇൻസ്‌പെക്ടർ […]
Read more

സഹോദരിയെ വഴക്ക് പറഞ്ഞതിൽ ദേഷ്യം; മകന്‍റെ വെട്ടേറ്റ് ചികിത്സയിലായിരുന്ന അച്ഛൻ മരിച്ചു

പാലക്കാട്: പാലക്കാട് ചിറ്റിലഞ്ചേരിയിൽ മകന്റെ വെട്ടേറ്റ് ചികിത്സയിലായിരുന്ന അച്ഛൻ മരിച്ചു. പാലക്കാട് ചിറ്റിലഞ്ചേരി സ്വദേശി മുത്തു ആണ് മരിച്ചത്. 75 വയസ്സായിരുന്നു. സഹോദരിയെ വഴക്കു പറഞ്ഞതിലുണ്ടായ തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്. മകൻ സുനിൽ അച്ഛനെ കൈക്കോട്ട് കൊണ്ട് വെട്ടി പരിക്കേൽപ്പിക്കുകയായിരുന്നു. വധശ്രമ കേസിൽ സുനിൽ റിമാൻഡിലാണ്. തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് മുത്തു മരണപെട്ടത്.
Read more

ട്രെയിനിലെ കോച്ചിൽ യുവതിയുടെ തലയില്ലാത്ത മൃതദേഹം കണ്ടെത്തി

ലഖ്‌നൗ: ഉത്തർ പ്രദേശിലെ ലഖ്‌നൗവിൽ ട്രെയിനിലെ ഒഴിഞ്ഞ കോച്ചിൽ യുവതിയുടെ തലയില്ലാത്ത മൃതദേഹം കണ്ടെത്തി. ഛപ്രയിൽ നിന്ന് ലഖ്‌നൗവിലേക്ക് സർവീസ് നടത്തുന്ന ഗോംതിനഗർ എക്‌സ്പ്രസിന്റെ എസ് വൺ സ്ലീപ്പർ കോച്ചിലാണ് മൃതദേഹം കണ്ടെത്തിയത്. ട്രെയിൻ സ്റ്റേഷനിലെത്തിയതിന് പിന്നാലെ ശുചീകരണത്തിനായി കോച്ചിൽ കയറിയ തൊഴിലാളിയാണ് ഒരു ബർത്തിന്റെ താഴെ സംശയാസ്പദമായി കിടന്നിരുന്ന ലോഹപ്പെട്ടിയും ബാഗും ശ്രദ്ധിച്ചത്. താഴും താക്കോലും ഉപയോഗിച്ച് പൂട്ടിയ നിലയിലായിരുന്ന പെട്ടിയെക്കുറിച്ച് വിവരം ലഭിച്ചതോടെ റെയിൽവേ പൊലീസും ആർപിഎഫും സ്ഥലത്തെത്തി പരിശോധന നടത്തി. പെട്ടി തുറന്നപ്പോഴാണ് […]
Read more

മകനെ മറയാക്കി മയക്കുമരുന്ന് കടത്ത്; കുവൈത്തിൽ 48കാരൻ അറസ്റ്റിൽ

കുവൈത്ത് സിറ്റി: കുവൈത്തിൽ മയക്കുമരുന്ന് കടത്ത് കേസിൽ 48കാരൻ അറസ്റ്റിലായി. കുവൈത്ത് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ജനറൽ ഡിപ്പാർട്ട്‌മെന്റിന്റെ നേതൃത്വത്തിൽ നടത്തിയ രഹസ്യനീക്കത്തിനൊടുവിലാണ് പ്രതിയെ പിടികൂടിയത്. സുരക്ഷാ പരിശോധനകളിൽ നിന്ന് രക്ഷപ്പെടുന്നതിനായി പ്രായപൂർത്തിയാകാത്ത മകനെ പ്രതി സ്ഥിരമായി കൂടെക്കൂട്ടാറുണ്ടായിരുന്നുവെന്ന് അധികൃതർ അറിയിച്ചു. മയക്കുമരുന്ന് കച്ചവടത്തിൽ ഇയാൾ സജീവമാണെന്നും, മകനെ മറയാക്കി യാത്ര ചെയ്യുന്നുവെന്നുമുള്ള രഹസ്യവിവരത്തെ തുടർന്നാണ് പൊലീസ് നിരീക്ഷണം ശക്തമാക്കിയത്. ദിവസങ്ങളായുള്ള നിരീക്ഷണത്തിന് ശേഷം ഹവല്ലി മേഖലയിൽ വെച്ച് സുരക്ഷാസേന വാഹനം തടഞ്ഞ് പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. വാഹനത്തിൽ നടത്തിയ […]
Read more

കുവൈത്തിൽ ലഹരിവേട്ട; 11 പേർ പിടിയിൽ

കുവൈത്ത് സിറ്റി: കുവൈത്തിൽ ലഹരിമരുന്ന് കേസുകളിലായി 11 പേരെ ആഭ്യന്തര മന്ത്രാലയം അറസ്റ്റ് ചെയ്തു. ക്രിമിനൽ സെക്യൂരിറ്റി സെക്ടറിന് കീഴിലുള്ള ജനറൽ ഡയറക്ടറേറ്റ് ഫോർ ഡ്രഗ് കൺട്രോളിന്റെ നേതൃത്വത്തിലായിരുന്നു നടപടി. ലഹരിമരുന്ന് കടത്തും ഉപയോഗവും തടയാൻ നടത്തിയ വ്യാപക പരിശോധനകളുടെ ഭാഗമായാണ് പ്രതികളെ പിടികൂടിയത്. അറസ്റ്റിലായവരിൽ രണ്ട് കുവൈത്ത് സ്വദേശികൾ, ഒരു ഈജിപ്ഷ്യൻ, രണ്ട് ബംഗ്ലാദേശ് സ്വദേശികൾ, ഒരു ഇന്ത്യൻ, രണ്ട് നേപ്പാൾ സ്വദേശികൾ, മൂന്ന് ബെദൂൺ വിഭാഗത്തിൽപ്പെട്ടവർ എന്നിവരുണ്ടെന്ന് മന്ത്രാലയം അറിയിച്ചു. പ്രതികളിൽ നിന്ന് വിവിധ […]
Read more

പഞ്ചാബിൽ മെഡിക്കൽ വിദ്യാർഥി കുത്തേറ്റ് മരിച്ച നിലയിൽ

ഛണ്ഡീഗഢ്: പഞ്ചാബിൽ മെഡിക്കൽ വിദ്യാർഥിയെ താമസസ്ഥലത്ത് കുത്തിക്കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി. മാന്‍സ ജില്ലയിലെ ബരേത സ്വദേശിയും പട്യാല ഗവൺമെന്റ് മെഡിക്കൽ കോളജിലെ രണ്ടാം വർഷ വിദ്യാർഥിയുമായ കമൽ മിത്തലാണ് കൊല്ലപ്പെട്ടത്. പട്യാലയിലെ ന്യൂ ലാൽ ബാഗ് മേഖലയിലായിരുന്നു താമസം. സംഭവത്തിൽ പ്രതിയെ ഇതുവരെ കണ്ടെത്താനായിട്ടില്ല. ഫോൺ വിളിച്ചിട്ടും പ്രതികരണമില്ലാതിരുന്നതിനെ തുടർന്ന് സുഹൃത്തുക്കൾ വൈകുന്നേരത്തോടെ താമസസ്ഥലത്തെത്തി അന്വേഷിക്കുമ്പോഴാണ് കമലിനെ രക്തത്തിൽ കുളിച്ച നിലയിൽ കണ്ടെത്തിയത്. കഴുത്തിൽ മൂന്നോ നാലോ തവണ കുത്തേറ്റതായും സംഭവസ്ഥലത്തുവെച്ചുതന്നെ മരണം സംഭവിച്ചതായും പ്രാഥമിക അന്വേഷണത്തിൽ […]
Read more

ബംഗളൂരുവിൽ വിദ്യാർത്ഥിയെ കുത്തി ബൈക്ക് കവർന്ന സംഘം പിടിയിൽ

ബംഗളൂരു: ബംഗളൂരുവിൽ 21 വയസ്സുകാരനായ വിദ്യാർത്ഥിയെ നടുറോഡിൽ കുത്തിപ്പരിക്കേൽപ്പിച്ച് ബൈക്ക് കവർച്ച നടത്തിയ സംഭവത്തിൽ അഞ്ച് പേരെ രാമമൂർത്തി നഗർ പൊലീസ് അറസ്റ്റ് ചെയ്തു. ആക്രമണത്തിന് മിനിറ്റുകൾക്ക് മുൻപ് ബാനസവാടിയിലും സംഘം മറ്റൊരു കവർച്ച നടത്തിയിരുന്നതായി പൊലീസ് അറിയിച്ചു. ഡി.ജെ ഹള്ളി സ്വദേശികളായ മിഥുൻ, സഹാസ്, സ്റ്റീഫൻ രാജ് എന്നിവരും കൂടെയുണ്ടായിരുന്ന രണ്ട് പ്രായപൂർത്തിയാകാത്ത കുട്ടികളുമാണ് അറസ്റ്റിലായത്. രാമമൂർത്തി നഗറിലെ ബഞ്ചാര ലേഔട്ടിൽ താമസിക്കുന്ന ധീരജ് എന്ന വിദ്യാർത്ഥിയെയാണ് സംഘം ആക്രമിച്ചത്. ധീരജിന്റെ മുതുകിലും തുടയിലും കത്തി […]
Read more

ഇൻസ്റ്റാഗ്രാം വഴി വ്യാജ റിക്രൂട്ട്‌മെന്‍റ് തട്ടിപ്പ്; ഏഷ്യൻ വംശജയായ യുവതി കുവൈത്തിൽ അറസ്റ്റിലായി

കുവൈത്ത് സിറ്റി: ഇൻസ്റ്റാഗ്രാം വഴി വ്യാജ ഗാർഹിക തൊഴിലാളി റിക്രൂട്ട്‌മെന്റ് തട്ടിപ്പ് നടത്തി വൻ തുക തട്ടിയെടുത്ത ഏഷ്യൻ വംശജയായ യുവതി കുവൈത്തിൽ അറസ്റ്റിലായി. മുബാറക് അൽ-കബീർ ഗവർണറേറ്റിൽ ഡിറ്റക്ടീവ് സംഘം നടത്തിയ അന്വേഷണത്തിനൊടുവിലാണ് അറസ്റ്റ് നടന്നത്. അംഗീകൃത റിക്രൂട്ട്‌മെന്റ് ഏജൻസിയാണെന്ന് നടിച്ച് സോഷ്യൽ മീഡിയയിലൂടെ വീട്ടുജോലിക്കാരെ തേടുന്നവരെയാണ് പ്രതി ലക്ഷ്യമിട്ടത്. വ്യാജ ചിത്രങ്ങളും കരാർ രേഖകളും അയച്ച് വിശ്വാസം നേടിയ ശേഷം, ഓരോ ഇരയിൽ നിന്നും 300 മുതൽ 500 കുവൈറ്റ് ദിനാർ വരെ അഡ്വാൻസ് […]
Read more

ബസ് യാത്രക്കിടെ ഒരു ലക്ഷം രൂപ മോഷ്ടിച്ച 2 പേർ അറസ്റ്റിൽ

മലപ്പുറം: സ്വകാര്യ ബസിൽ യാത്രക്കാരന്റെ പണം കവർന്ന കേസിൽ രണ്ട് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു. കൊച്ചി പള്ളുരുത്തി സ്വദേശി നിസാർ (62), ആലുവ സ്വദേശി മുഹമ്മദ് ഇഖ്ബാൽ (65) എന്നിവരെയാണ് കോട്ടക്കൽ പോലീസ് പിടികൂടിയത്. സംഘത്തിലുണ്ടായിരുന്ന മറ്റൊരാളായ പ്രതിക്കായി അന്വേഷണം തുടരുകയാണ്. ഏപ്രിൽ 27-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ചങ്കുവെട്ടിയിൽ നിന്ന് കോട്ടക്കലിലേക്ക് ബസിൽ യാത്ര ചെയ്ത മലപ്പുറം സ്വദേശിയുടെ ഒരു ലക്ഷം രൂപയാണ് കവർന്നത്. ഹജ്ജ് യാത്രയ്ക്കായി മാറ്റിവെച്ച പണമാണിത്. കോട്ടക്കൽ ബസ് സ്റ്റാൻഡിൽ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix