Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: Crime

ബന്ധുവീട്ടിൽനിന്ന് 6 പവൻ കവർന്ന് കുഴിച്ചിട്ടു; പ്രതി പിടിയിൽ

ആലപ്പുഴ: ബന്ധുവീട്ടിൽ നടന്ന സ്വർണമോഷണ കേസിൽ പരാതി നൽകാൻ പോലീസ് സ്റ്റേഷനിലെത്തിയയാൾ പിന്നീട് അറസ്റ്റിലായി. അഷറഫ് എന്നയാളെയാണ് പോലീസ് പിടികൂടിയത്. തൃക്കുന്നപ്പുഴ പോലീസ് സ്റ്റേഷൻ പരിധിയിലെ ബന്ധുവീട്ടിൽ നിന്നാണ് ആറുപവൻ സ്വർണം മോഷണം പോയത്. മാല, വള, മോതിരം എന്നിവ ഉൾപ്പെടെയുള്ള ആഭരണങ്ങളാണ് നഷ്ടമായത്. വീട്ടുടമയായ സദഖ് അടുത്തിടെ പുതിയ വീട്ടിലേക്ക് താമസം മാറിയതിനാൽ പഴയ വീട്ടിൽ ആളില്ലാതെയായിരുന്നു. സംഭവത്തെ തുടർന്ന് സദഖിനൊപ്പമാണ് അഷറഫും മറ്റ് ബന്ധുക്കളും പോലീസ് സ്റ്റേഷനിലെത്തി പരാതി നൽകിയത്. പിന്നാലെ പോലീസ് നായയെ […]
Read more

പൊലീസിനെ ബോംബറിഞ്ഞ് വധിക്കാൻ ശ്രമിച്ച കേസ്; ശിക്ഷിക്കപ്പെട്ട നിഷാദിന് പരോൾ

കണ്ണൂർ: പയ്യന്നൂരിൽ പൊലീസിനെ ബോംബെറിഞ്ഞ് വധിക്കാൻ ശ്രമിച്ച കേസിൽ 20 വർഷം തടവിന് ശിക്ഷിക്കപ്പെട്ട സിപിഎം നേതാവ് വി കെ നിഷാദിന് വീണ്ടും പരോൾ. ആറ് മാസത്തിനിടെ ഇത് മൂന്നാം തവണയാണ് നിഷാദ് കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് പുറത്തിറങ്ങുന്നത്. ഭാര്യയുടെ അമ്മയുടെ ചികിത്സാർത്ഥം ഹൈക്കോടതിയാണ് അഞ്ച് ദിവസത്തെ അടിയന്തര പരോൾ അനുവദിച്ചിരിക്കുന്നത്. ഷുക്കൂർ വധക്കേസുമായി ബന്ധപ്പെട്ട സംഘർഷത്തിൽ പൊലീസിനെ വധിക്കാൻ ശ്രമിച്ച കേസിലായിരുന്നു നിഷാദ് പിടിയിലായത്. ജയിലിൽ കിടന്ന് തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിച്ച നിഷാദ്, പയ്യന്നൂർ […]
Read more

യുവതിക്ക് നേരെ ലൈംഗിക അതിക്രമം; പ്രതി അറസ്റ്റിൽ

സുല്‍ത്താന്‍ബത്തേരി: വീട്ടിലേക്ക് നടന്നു പോകുകയായിരുന്ന യുവതിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ യുവാവിനെ ബത്തേരി പൊലീസ് അറസ്റ്റ് ചെയ്തു. മുഹമ്മദ് ഫസല്‍ ആണ് ഇന്നലെ പിടിയിലായത്. ഇക്കഴിഞ്ഞ പതിനേഴാം തീയ്യതിയായിരുന്നു കേസിനാസ്പദമായ സംഭവം. വൈകീട്ടോടെ വീട്ടിലേക്ക് നടക്കുന്നതിനിടെ പ്രതി ഇരുചക്ര വാഹനത്തില്‍ പിന്നാലെയെത്തി യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തുകയും അശ്ലീലം പറയുകയുമായിരുന്നു. സംഭവ ശേഷം കടന്നു കളഞ്ഞ മുഹമ്മദ് ഫസലിനെ സി.സി.ടി.വി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പോലീസ് പിടികൂടിയത്. പ്രതിയെ റിമാന്‍ഡ് ചെയ്തു.
Read more

ഫസൽ വധക്കേസിലെ തൊണ്ടിമുതൽ കോടതിയിൽ നിന്ന് കാണാതായി

കണ്ണൂർ: തലശ്ശേരി ഫസൽ വധക്കേസിലെ തൊണ്ടിമുതലായ തൂവാല എറണാകുളം സിജെഎം കോടതിയിൽ നിന്നും കാണാതായി. കേസിലെ നിർണായകമായ തെളിവായ ഫസലിന്റെ രക്തം പുരണ്ട തൂവാലയാണ് കാണാതായിരുന്നത്. കഴിഞ്ഞ ദിവസം നടന്ന കേസിന്റെ വിസ്താരത്തിനിടെ തൂവാല ഹാജരാക്കണമെന്ന് സിബിഐ ആവശ്യപ്പെട്ടിരുന്നു. പിന്നാലെ പരിശോധിച്ചപ്പോഴാണ് തൂവാല കാണാനില്ലെന്ന് മനസിലായത്. തൂവാല എലി കരണ്ടതാണെന്നും, എങ്ങനെയാണ് തൂവാല കാണാതയതെന്ന് അറിയില്ലന്നുമാണ് വിശദീകരണം. അതേസമയം തൂവാല കാണാതായാലും തിരിച്ചടിയല്ലെന്നും ഫോറൻസിക് റിപ്പോർട്ടടക്കം ഉണ്ടെന്നാണ് സിബിഐ പറയുന്നത്. കൊലപാതകശേഷം പ്രതികൾ ഇത് ആർഎസ്എസ് പ്രവർത്തകർ […]
Read more

യുവാക്കളെ ബിയർ കുപ്പി കൊണ്ട് കുത്തിക്കൊല്ലാൻ ശ്രമിച്ച പ്രതികൾ പിടിയിൽ

തിരുവനന്തപുരം: സുഹൃത്തിനെ ആക്രമിച്ചത് ചോദ്യം ചെയ്തതിലുള്ള മുൻവൈരാഗ്യം കാരണം യുവാക്കളെ ബിയർ കുപ്പി കൊണ്ട് കുത്തിക്കൊല്ലാൻ ശ്രമിച്ച പ്രതികൾ പിടിയിൽ. പത്തനംതിട്ട ഏനാദിമംഗലം സ്വദേശി ജിതിൻ (27), തിരുവനന്തപുരം തുരുവിക്കൽ സ്വദേശി ശ്യാംകുമാർ (26), നെയ്യാറ്റിൻകര പെരുമ്പഴത്തൂർ സ്വദേശി ദീപു (27) എന്നിവരാണ് പിടിയിലായത്. ഞായറാഴ്ച പുലർച്ചെ പട്ടം കേന്ദ്രീയ വിദ്യാലയത്തിന് സമീപമുള്ള ഇടവഴിയിൽ വെച്ചായിരുന്നു സംഭവം. സുഹൃത്തിനെ ആക്രമിച്ചതിൽ നേരത്തെ ഇവർ തമ്മിൽ തർക്കമുണ്ടായിരുന്നു. ഞായറാഴ്ച വഴിയിൽ വച്ചു കണ്ട ഇവർ യുവാക്കളെ അസഭ്യം പറയുകയും […]
Read more

വാഹനത്തിന് പിഴയുണ്ടെന്ന മെസേജ് വന്നോ? അത് തട്ടിപ്പാണ്, വീഴരുതെന്ന് പൊലീസ്

വാഹനത്തിന് പിഴയുണ്ടെന്നു കാണിച്ച് വാട്‌സ്ആപ്പിലൂടെ ലഭിക്കുന്ന സന്ദേശം തട്ടിപ്പാണെന്നും ഇതിൽ വീഴരുതെന്നും മുന്നറിയിപ്പുമായി കേരള പൊലീസ്. ഇത്തരം തട്ടിപ്പിൽ വീഴുന്ന ആളുകളുടെ എണ്ണം കൂടിയ സാഹചര്യത്തിലാണ് പൊലീസ് മുന്നറിയിപ്പ് നൽകിയത്. ‘വാഹനത്തിന് പിഴയുണ്ടെന്ന് കാണിച്ച് ഇത്തരത്തിലൊരു സന്ദേശം നിങ്ങളുടെ വാട്‌സ്ആപ്പിൽ ലഭിച്ചോ? തട്ടിപ്പിന്റെ മറ്റൊരു മുഖമാണത്. മെസ്സേജിലെ വാഹന നമ്പറും മറ്റു വിവരങ്ങളും നിങ്ങളുടേതു തന്നെയായിരിക്കും. വരുന്ന സന്ദേശത്തോടോപ്പം പരിവാഹൻ എന്നപേരിൽ വ്യാജ ആപ്പോ, ലിങ്കോ ഉണ്ടാകും. അതിൽ ക്ലിക്ക് ചെയ്താൽ നിങ്ങളുടെ ഫോണിൽ നിന്നും ഡാറ്റയോ, […]
Read more

ശബരിമല പൂജാത്തട്ടിപ്പ്; പൂജാസാധനം നൽകുന്നയാൾ ദേവസ്വം ബോർഡിന് കാറും നൽകി

പത്തനംതിട്ട: ശബരിമലയിൽ പൂജാസാധനങ്ങൾ സൗജന്യമായി നൽകുന്ന വ്യക്തി ദേവസ്വം ബോർഡിന് ഇന്നോവ കാർ നൽകിയതായും ദേവസ്വം വിജിലൻസ് കണ്ടെത്തി. പൂജാത്തട്ടിപ്പുമായി ബന്ധപ്പെട്ട അന്വേഷണത്തിനിടെയാണ് ഈ വിവരവും പുറത്തുവന്നത്. കൊല്ലം സ്വദേശിയായ സുനിൽകുമാർ എന്ന സുനിൽ സ്വാമിയാണ് വർഷങ്ങളായി ശബരിമലയിൽ പൂജാസാധനങ്ങൾ വാങ്ങി നൽകിയിരുന്നത്. സന്നിധാനത്തിലെ ഇടപെടലുകളെ തുടർന്ന് ഹൈക്കോടതി അദ്ദേഹത്തിന് അവിടെ തങ്ങുന്നതിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. പൂജാസാധനങ്ങൾ സൗജന്യമായി വാങ്ങി നൽകുന്ന തുക അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ രേഖപ്പെടുത്തുന്നുവെന്നായിരുന്നു വിജിലൻസ് റിപ്പോർട്ടിലെ കണ്ടെത്തൽ. ദേവസ്വം ബോർഡിൽ നിന്ന് വിരമിച്ച കെ. […]
Read more

കെ എം ബഷീറിനെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തിയ കേസ്; വിചാരണ ആഗസ്റ്റ് 1 മുതൽ

തിരുവനന്തപുരം: മാധ്യമ പ്രവർത്തകൻ കെ എം ബഷീറിനെ വാഹനം ഇടിച്ചു കൊലപ്പെടുത്തിയ കേസിൽ വിചാരണ ആഗസ്റ്റ് 1 മുതൽ തുടങ്ങും. ഐഎഎസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമനാണ് കേസിലെ പ്രതി. തിരുവനന്തപുരം ഒന്നാം അഡീ.സെഷൻസ് കോടതിയിലാണ് വിചാരണ നടക്കുക. രണ്ടാം പ്രതിയായിരുന്ന വഫ ഫിറോസിനെ കോടതി കുറ്റപത്രത്തിൽ നിന്നും ഒഴിവാക്കിയിരുന്നു.വഫ ഫിറോസിന്‍റെ പേരിലുള്ളതായിരുന്നു കെ എം ബഷീറിനെ ഇടിച്ച വാഹനം. 2019 ആഗസ്റ്റ് മൂന്നിന് പുലര്‍ച്ചെ ഒരു മണിക്ക് തിരുവനന്തപുരത്തെ മ്യൂസിയത്തിന് സമീപം വെച്ച് ശ്രീറാം വെങ്കിട്ടരാമൻ ഓടിച്ച […]
Read more

പഞ്ചാബി ഗായികയുടെ മൃതദേഹം കണ്ടെത്തിയത് 6 ദിവസത്തിനുശേഷം; ദുരൂഹത  

ലുധിയാന: പഞ്ചാബി ഗായിക ഇന്ദർ കൗറിന്റെ മരണത്തിൽ ദുരൂഹത. കാണാതായി ആറുദിവസങ്ങൾക്ക് ശേഷം ലുധിയാനയിലെ നീലോ കനാലിൽ നിന്നാണ് 29 വയസ്സുകാരിയായ ഗായികയുടെ മൃതദേഹം കണ്ടെത്തിയത്. മെയ് 13-ന് വൈകുന്നേരം പലചരക്ക് സാധനങ്ങൾ വാങ്ങാനായി സ്വന്തം കാറിൽ വീട്ടിൽ നിന്ന് പുറപ്പെട്ട ഇന്ദർ കൗർ പിന്നീട് തിരിച്ചെത്തിയില്ല. തുടർന്ന് സഹോദരൻ പോലീസിൽ പരാതി നൽകുകയായിരുന്നു. ഇന്ദറിന്റെ കാമുകനും കേസിലെ പ്രധാന പ്രതിയുമായ സുഖ്വീന്ദർ സിംഗ് തോക്കുചൂണ്ടി ഗായികയെ തട്ടിക്കൊണ്ടുപോയതായാണ് പോലീസിന്റെ സംശയം. ഇയാൾ മോഘ സ്വദേശിയാണെന്നും ഇന്ദറിനോട് […]
Read more

22കാരിയെ മുൻ കാമുകൻ ക്രൂരമായി കൊലപ്പെടുത്തി

ലഖ്‌നൗ: വിവാഹനിശ്ചയം കഴിഞ്ഞ് നാല് ദിവസത്തിനകം 22കാരിയെ മുൻ കാമുകൻ ക്രൂരമായി കൊലപ്പെടുത്തി. ഉത്തർപ്രദേശിലെ ലഖ്‌നൗവിലെ സുശാന്ത് ഗോൾഫ് സിറ്റിക്ക് സമീപമുള്ള വനമേഖലയിലാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ മുൻ കാമുകനായ പ്രേം കുമാർ മാഞ്ചിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഒരു റിയൽ എസ്റ്റേറ്റ് കമ്പനിയിലെ ജീവനക്കാരിയായ ശിവാനിയാണ് കൊല്ലപ്പെട്ടത്. മെയ് 14ന് പ്രകാശ് എന്ന യുവാവുമായി ശിവാനിയുടെ വിവാഹനിശ്ചയം കഴിഞ്ഞിരുന്നു. വിവാഹ ഒരുക്കങ്ങൾ പുരോഗമിക്കുമ്പോഴായിരുന്നു കൊലപാതകം. ഞായറാഴ്ച രാവിലെ ഓഫീസിലെ ആവശ്യത്തിനെന്ന് പറഞ്ഞ് വീട്ടിൽ നിന്നിറങ്ങിയ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix