സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Category: Crime

എംഡിഎംഎ വില്പന നടത്തിയ കേസിൽ ഭാര്യയും ഭർത്താവും പിടിയില്‍

കോഴിക്കോട്: ലഹരി ഇടപാട് കേസുമായി ബന്ധപ്പെട്ട് ദമ്പതികള്‍ കോഴിക്കോട് ഡാന്‍സാഫന്റെ പിടിയില്‍. അരീക്കാട് സ്വദേശികളായ മുഹമ്മദ് ഇർഫാൻ, ഭാര്യ നിർഫാന എന്നിവരാണ് പിടിയിലായത്. നടുവട്ടത്ത് വാടകയ്ക്ക് താമസിച്ച് വരികയായിരുന്നു ഇരുവരും. 2025 ൽ തൊണ്ടയാട് സ്വദേശിയില്‍ നിന്നും 25 ഗ്രാം എംഡിഎംഎ പിടിച്ച കേസിലാണ് ഇവര്‍ പിടിയിലായത്. വിദ്യാർത്ഥികൾക്കിടയിലും യുവാക്കൾക്കിടയിലുമായിരുന്നു ഇവരുടെ ലഹരിമരുന്ന് വില്‍പന.
Read more

സേവ് ബോക്സ് ആപ്പ് തട്ടിപ്പ് കേസ്; 39 ലക്ഷത്തിൻ്റെ സ്വത്തുക്കൾ കണ്ടുകെട്ടി ഇഡി

തിരുവനന്തപുരം: സേവ് ബോക്സ് ആപ്പ് തട്ടിപ്പ് കേസിൽ നടൻ ജയസൂര്യയുടെ 39 ലക്ഷത്തിന്റെ സ്വത്തുക്കൾ കണ്ടുകെട്ടി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. സ്ഥാപനത്തിന്റെ ബ്രാൻഡ് അംബാസിഡറായിരുന്നു ജയസൂര്യ. ഇഡി 2 തവണ ജയസൂര്യയെ ചോദ്യം ചെയ്തിരുന്നു. ഒരു കോടിയോളം രൂപ ജയസൂര്യയുടെയും ഭാര്യയുടെയും അക്കൗണ്ടിലെത്തി എത്തി എന്ന് ഇ ഡി കണ്ടെത്തിയിരുന്നു.സേവ് ബോക്സ് ആപ്പിന്റെ മറ്റ് ഉടമകൾക്കെതിരെയും ഇഡി കേസെടുത്തിട്ടുണ്ട്.
Read more

ശബരിമല സ്വർണ്ണക്കൊള്ള; കണ്ഠരര് രാജീവർക്ക് ജാമ്യം അനുവദിച്ച് കൊല്ലം വിജിലൻസ് കോടതി

കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസിൽ തന്ത്രി കണ്ഠരര് രാജീവരർക്ക് ജാമ്യം. കൊല്ലം വിജിലൻസ് കോടതിയുടേതാണ് ഉത്തരവ്. കട്ടിളപ്പാളി കേസിലും ദ്വാരപാലക ശിൽപ കേസിലും സമർപ്പിച്ച ജാമ്യാപേക്ഷയിലാണ് വിധി. തന്ത്രിക്ക് ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളിൽ ബന്ധമുണ്ടെന്ന് പ്രത്യേക അന്വേഷണ സംഘം വാദിച്ചിരുന്നു. എന്നാൽ തന്ത്രിയെന്ന നിലയ്ക്ക് അദ്ദേഹം ദേവന്റെ അനുജ്ഞ മാത്രമാണ് നൽകിയിട്ടുള്ളതെന്നും ദേവസ്വം ബോർഡിലെ മ​റ്റ് ആരോപണവിധേയർക്കെതിരെ ചുമത്തിയ കു​റ്റമൊന്നും കണ്ഠരര് രാജീവരർക്കെതിരെയില്ലെന്നുമാണ് പ്രതിഭാഗം വാദിച്ചത്. ഇതടക്കം പരിഗണിച്ചാണ് ജാമ്യം അനുവദിച്ചത്. അറസ്റ്റിലായി 41 […]
Read more

യുവതി ആത്മഹത്യ ചെയ്ത സംഭവം; യൂത്ത് കോൺഗ്രസ് നേതാവ് പിടിയിൽ

പത്തനംതിട്ട: യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ കാമുകനായ യൂത്ത് കോൺഗ്രസ് നേതാവ് പിടിയിൽ. 35 കാരിയുടെ മരണവുമായി ബന്ധപ്പെട്ട് യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി സുഹൈൽ അൻസാരിയെ ഏനാത്തിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഈ മാസം14 നായിരുന്നു യുവതിയെ പത്തനംതിട്ട കടമ്പനാട് ഉള്ള ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. താൻ ജീവനൊടുക്കാൻ കാരണം സുഹൈൽ ആണെന്ന് ആത്മഹത്യ കുറിപ്പിൽ എഴുതി വെക്കുകയായിരുന്നു. ബന്ധുക്കൾക്ക് പിന്നീട് ലഭിച്ച ആത്മഹത്യകുറിപ്പിലാണ് സുഹൈൽ അൻസാരിയുടെ പേരുണ്ടായിരുന്നത്. തുടർന്ന് പൊലീസ് ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
Read more

ഷാപ്പില്‍ വെച്ച് യുവതിയെയും സുഹൃത്തിനെയും മർദിച്ച സംഭവത്തിൽ രണ്ട് പേർ പിടിയിൽ

തൃശ്ശൂർ: അന്തിക്കാട് പുള്ള് താമരപ്പാടം ഷാപ്പില്‍ വെച്ച് യുവതിയെയും സുഹൃത്തിനെയും ആക്രമിച്ച് പരിക്കേല്‍പ്പിച്ച കേസില്‍ രണ്ടു പേര്‍ അറസ്റ്റില്‍. തൃശൂര്‍ ദിവാന്‍ജിമൂല സ്വദേശികളായ ഷാനിബ് (25), അല്‍ത്താഫ് (24) എന്നിവരെയാണ് തൃശൂര്‍ റൂറല്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ഈ മാസം 14ന് വൈകീട്ട് 5.30 ഓടെയായിരുന്നു ആക്രമണം. ഷാപ്പില്‍ ഭക്ഷണം കഴിക്കാനെത്തിയ വടൂക്കര സ്വദേശി അലനും സുഹൃത്തായ യുവതിക്കും നേരെയായിരുന്നു ആക്രമണം. അലന്റെ പേരിലുള്ള പഴയ ക്രിമിനല്‍ കേസുകളെക്കുറിച്ച് പ്രതികള്‍ സംസാരിക്കാന്‍ തുടങ്ങിയപ്പോള്‍ കേസുകളെക്കുറിച്ച് പറയേണ്ട എന്ന് […]
Read more

ഓൺലൈൻ നിക്ഷേപ തട്ടിപ്പ്; രണ്ടുപേർ പിടിയിൽ

മലപ്പുറം: ഓൺലൈൻ പരസ്യത്തിലൂടെ വാഗ്ദാനം ചെയ്ത ആകർഷക ലാഭവിഹിതത്തിൽ നിക്ഷേപം നടത്തിയ വ്യക്തിക്ക് 47 ലക്ഷം രൂപ നഷ്ടമായി. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ കാളികാവ് പോലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം കാളികാവ് പൂങ്ങോട് സ്വദേശിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ കോഴിക്കോട് ചേളന്നൂർ പറമ്പിൽ തൊടിയിൽ കെ. സോന , കോവൂർ സ്വദേശി പടിഞ്ഞാറം കണ്ടി റമീഷ് എന്നിവരെയാണ് പിടികൂടിയത്. വാട്സാപ്പ് ഗ്രൂപ്പുകൾ വഴി വ്യാപാര നിക്ഷേപത്തിന് ഉയർന്ന ലാഭവിഹിതം വാഗ്ദാനം ചെയ്ത് വിശ്വാസം നേടിയ ശേഷമാണ് സംഘം […]
Read more

പ്രസവ ശസ്ത്രക്രിയക്കിടെ കുഞ്ഞ് മരിച്ച സംഭവം; ഡോ. ബിന്ദു സുന്ദറിന് നിർബന്ധിത അവധിയിൽ പ്രവേശിക്കാൻ നിർദേശം

തിരുവനന്തപുരം: തിരുവനന്തപുരം നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രസവ ശസ്ത്രക്രിയക്കിടെ കുഞ്ഞ് മരിച്ച സംഭവത്തിൽ മുഖം രക്ഷിക്കാൻ ആരോഗ്യവകുപ്പ്. സംഭവത്തിൽ പ്രതിഷേധങ്ങൾക്ക് പിന്നാലെ, ആരോപണ വിധേയയായ ഡോക്ടർ ബിന്ദു സുന്ദറിന് നിർബന്ധിത അവധിയിൽ പ്രവേശിക്കാൻ നിർദേശം നൽകി. പാലോട് സ്വദേശി നിരഞ്ജനയുടെ കുഞ്ഞ് മരിച്ചത് ചികിത്സാ പിഴവെന്ന് ആരോപിച്ച് കുടുംബം പരാതിപ്പെടുത്തിരുന്നു. ഡോക്ടർക്കെതിരെ മുൻപും പരാതികൾ ലഭിച്ചിട്ടുണ്ടെന്ന് ആരോഗ്യ വകുപ്പ് ഡയറക്ടർ ഡോ റീന പറഞ്ഞു. ജില്ലാ ആശുപത്രിയിൽ തിരികെ പ്രവേശിപ്പിക്കില്ലെന്ന് ആരോഗ്യ വകുപ്പ് ഡയറക്ടർ പ്രതികരിച്ചു. സംഭവം […]
Read more

മങ്കട സദാചാര കൊലക്കേസ്: ശിക്ഷാ വിധി നാളെ പ്രഖ്യാപിക്കും

മലപ്പുറം: 2016 ജൂൺ 28ന് നടന്ന മങ്കട സദാചാര കൊലക്കേസിൽ അഞ്ചുപ്രതികൾ കുറ്റക്കാരാണെന്ന് തെളിഞ്ഞു. മൂന്ന് പ്രതികളെ കോടതി വെറുതെ വിട്ടു. ഒന്നാംപ്രതി ഷറഫുദ്ദീൻ, രണ്ടാംപ്രതി അബ്ദുൽ ഗഫൂര്‍ മൂന്നാംപ്രതി അബ്ദു നാസര്‍, നാലാംപ്രതി സക്കീര്‍ ഹുസൈൻ, അഞ്ചാംപ്രതി മുഹമ്മദ് സുഹൈൽ എന്നിവരെയാണ് കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയത്. പ്രതികൾക്കുള്ള ശിക്ഷാ വിധി നാളെ പ്രഖ്യാപിക്കും. സദാചാര പോലീസ് ചമഞ്ഞ് മങ്കട കൂട്ടിൽ നസീര്‍ ഹുസൈനെ മര്‍ദ്ദിച്ചു കൊന്നു എന്നാണ് കേസ്. സുഹൃത്തായ യുവതിയുടെ വീട്ടിൽ പോയതിൻറെ പേരിലായിരുന്നു […]
Read more

തൊണ്ടി മുതൽ കേസ്; ശിക്ഷ റദ്ദാക്കണമെന്ന ഹർജി കോടതി തള്ളി

തിരുവനന്തപുരം: തൊണ്ടി മുതൽ കേസിൽ ആന്‍റണി രാജുവിന് തിരിച്ചടി. ശിക്ഷ റദ്ദാക്കണമെന്ന ആവശ്യം കോടതി തള്ളി. നെടുമങ്ങാട് മജിസ്ട്രേറ്റ് കോടതി വിധി റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് ആന്‍റണി രാജു ഹര്‍ജി നൽകിയിരുന്നത്. ഹര്‍ജിയിൽ വാദം തുടരുമെങ്കിലും ശിക്ഷ റദ്ദാക്കണമെന്ന ആവശ്യം തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതി തള്ളി. ആന്‍റണി രാജു കുറ്റക്കാരനെന്ന വിധി മരവിപ്പിച്ചില്ല. അതേസമയം, ആന്‍റണി രാജുവിന്‍റെ തടവും പിഴയും അപ്പീൽ പരിഗണിക്കുന്നതുവരെ തൽക്കാലത്തേക്ക് കോടതി മരവിപ്പിച്ചു. കുറ്റക്കാരനെന്ന വിധി മരവിപ്പിക്കാത്തതിനാൽ ആന്‍റണി രാജുവിനുള്ള അയോഗ്യത തുടരും. അപ്പീലിൽ […]
Read more

ബെംഗളൂരുവിൽ വൻ മയക്കുമരുന്ന് വേട്ട; മലയാളി യുവാക്കളടക്കം നിരവധി പേർ പിടിയിൽ

ബെംഗളൂരു: ബെംഗളൂരുവിൽ വൻ ലഹരിവേട്ട. നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി കോടികൾ വിലമതിക്കുന്ന ലഹരിമരുന്ന് പിടികൂടി. മലയാളികൾ ഉൾപ്പെടെ 5 പേർ പിടിയിലായതാണ് വിവരം. ചോക്കലേറ്റ്, ലെയ്സ് പാക്കറ്റുകളിൽ ഒളിപ്പിച്ച് കടത്തുകയായിരുന്ന ഹൈഡ്രോ കഞ്ചാവ് കണ്ടെത്തി. മലയാളികളായ അജ്മൽ, മജീദ് എന്നിവർ തായ്‍ലൻഡിൽ നിന്നെത്തിച്ച 5 കോടിയുടെ ഹൈഡ്രോ കഞ്ചാവുമായി പിടിയിലായി. ബെംഗളൂരു മഹാലക്ഷ്മി ലേഔട്ടിലും ലഹരിവേട്ട നടന്നു. 30 കിലോ കഞ്ചാവുമായി മലയാളിയായ ആനന്ദ് പിടിയിലായി. രണ്ട് വിദേശികളും പിടിയിലായിട്ടുണ്ട്. സെനഗൽ സ്വദേശിയാണ് ബെംഗളൂരുവിനടുത്ത് ഹെബ്ബഗോഡിയിൽ […]
Read more

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.