സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Category: Crime

പോക്സോ കേസ് പ്രതിക്ക് നാല് വർഷം കഠിനതടവും പിഴയും വിധിച്ചു

തൃശ്ശൂർ:  പോക്സോ കേസ് പ്രതിക്ക് നാല് വർഷം കഠിനതടവും പിഴയും വിധിച്ചു. മേത്തല എൽത്തുരുത്ത് സ്വദേശി നെടുംപറമ്പിൽ വീട്ടിൽ വിനോദിനെയാണ് (50 വയസ്സ് ) കൊടുങ്ങല്ലൂർ അതിവേഗ പ്രത്യേക പോക്സോ കോടതി ജഡ്‌ജ് വി. വിനിതയാണ് ശിക്ഷ വിധിച്ചത് ‘ വീടിനുള്ളിൽ അതിക്രമിച്ചുകയറി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗീക അതിക്രമം കാണിച്ച കേസിലാണ് പ്രതിക്ക് നാല് വർഷം കഠിനതടവും 35,000 രൂപ പിഴയും ശിക്ഷ വിധിക്കുകയായിരുന്നു. 2024 മാർച്ച് മാസത്തിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. വീട്ടിൽ ആരുമില്ലാത്ത സമയത്ത് വീടിനകത്തു അതിക്രമിച്ചുകയറിയ പ്രതി […]
Read more

പത്ര ഏജൻ്റിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച  പ്രതി പിടിയിൽ

തൃശ്ശൂർ: മേലഡൂർ ജംഗ്ഷനിൽ വെച്ച് മേലഡൂർ സ്വദേശിയെ മാരകായുധം ഉപയോഗിച്ച് വെട്ടിപ്പരിക്കേൽപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിയെ  പോലീസ് അറസ്റ്റ് ചെയ്തു.  വലിയപറമ്പ് സ്വദേശി പനവടലി വീട്ടിൽ തപസ് വേലു (37) എന്നയാളെയാണ്  പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. കഴിഞ്ഞ ജനുവരി 24-ന് പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം. പത്ര ഏജൻ്റായ മേലഡൂർ സ്വദേശി പ്ലാശ്ശേരി വീട്ടിൽ വർഗ്ഗീസ് പത്രം എടുക്കാൻ വന്നപ്പോഴാണ് സംഭവം. പ്രതി വാക്കത്തി പോലുള്ള മാരകായുധം ഉപയോഗിച്ച് ആക്രമിച്ചത്.ആക്രമണത്തിനിടെ വർഗ്ഗീസ് ഓടി രക്ഷപ്പെടാൻ […]
Read more

എസ്ഐആർ പരിശോധനയുടെ പേരിലെത്തി വീട്ടമ്മയെ ആക്രമിച്ച് സ്വർണം കവർന്നു

മലപ്പുറം: മലപ്പുറം വെട്ടിച്ചിറയിൽ എസ്ഐആറിന്‍റെ പേരിൽ വീട്ടിലെത്തി കവര്‍ച്ച. കരിങ്കപ്പാറ ഹംസ ഹാജിയുടെ വീട്ടിലാണ് മോഷണം നടന്നത്. പ്രതി എത്തിയത് സാരിയുടുത്ത് സ്ത്രീ വേഷത്തിലെന്ന് വീട്ടുകാര്‍ പറഞ്ഞു. വെള്ളിയാഴ്ചയായിരുന്നു സംഭവം. എസ്ഐആറിന്‍റെ പേരിൽ വീട്ടിലെത്തിയ പ്രതി വീട്ടമ്മയായ നഫീസയെ മര്‍ദിച്ച ശേഷമാണ് സ്വര്‍ണം കവര്‍ന്നത്. എസ്ഐആർ പരിശോധനക്കായി ആവശ്യപ്പെട്ട ആധാര്‍ കാര്‍ഡ് എടുക്കാനായി നഫീസ അകത്തേക്ക് കയറിയ തക്കം നോക്കിയായിരുന്നു ആക്രമണവും കവർച്ചയും. സംഭവത്തിൽ കൽപകഞ്ചേരി പൊലീസ് കേസെടുത്തു. പ്രദേശത്തെ സിസിടിവികൾ കേന്ദ്രീകരിച്ചുള്ള വിശദമായ അന്വേഷണത്തിലാണ് പൊലീസ്.
Read more

പത്തനംതിട്ടയിൽ നഴ്സിനെ ബലാത്സംഗം ചെയ്ത് ജീവനോടെ കെട്ടിത്തൂക്കി കൊലപ്പെടുത്തിയ പ്രതിക്ക് ജീവപര്യന്തം

പത്തനംതിട്ട: പത്തനംതിട്ട കോട്ടാങ്ങലിൽ നഴ്സിനെ ബലാത്സംഗം ചെയ്ത് ജീവനോടെ കെട്ടിത്തൂക്കി കൊന്ന കേസിൽ പ്രതി നസീറിന് ജീവപര്യന്തം കഠിന തടവ്. ബലാത്സംഗത്തിന് 10 വർഷവും, വീട്ടിൽ അതിക്രമിച്ചു കയറിയതിന് ഏഴുവർഷവും ശിക്ഷ വിധിച്ചു. ജില്ലാ അഡീഷണൽ സെഷൻസ് കോടതിയാണ് വിധി പറഞ്ഞത്. 2019 ഡിസംബർ 15 ന് ആയിരുന്നു സംഭവം. 20 മാസങ്ങൾക്കു ശേഷം ആയിരുന്നു ക്രൈം ബ്രാഞ്ച് യഥാർത്ഥ പ്രതിയെ അറസ്റ്റ് ചെയ്തത്. ഭർത്താവുമായി പിണങ്ങി സ്കൂൾ കാലത്തെ കാമുകനായ ടിജിനൊപ്പം, ടിഞ്ചു ജീവിക്കുമ്പോൾ ആയിരുന്നു […]
Read more

വീട്ടുമുറ്റത്ത് നിർത്തിയിട്ട വാഹനങ്ങൾ മോഷ്ടിച്ച രണ്ടുപേർ ഷോർണൂർ പോലീസിന്റെ പിടിയിൽ

പാലക്കാട്: ഇരുചക്ര വാഹനങ്ങൾ മോഷ്ടിച്ച 2 യുവാക്കളെ ഷൊർണൂർ പൊലീസ് പിടികൂടി. പൊതുവാൾ ജംഗ്ഷൻ സമീപമുള്ള വീടിൻ്റെ മുറ്റത്ത് നിർത്തിയിട്ട ബൈക്ക് മോഷ്ടിച്ച കേസിലാണ് രണ്ടു പേർ അറസ്റ്റിലായത്. തിരൂർ കല്ലിങ്ങൽ വീട്ടിൽ മുഹമ്മദ് ഷാമിൽ , മലപ്പുറം തലക്കടത്തൂർ മണ്ടകത്തിങ്കൽ ഫയാസ് എന്നിവരെയാണ് ഷൊർണൂർ പൊലീസ് അറസ്റ്റുചെയ്തത്. ഈ മാസം 8 ന് പുലർച്ചെ ആലത്തൂർ നിവാസിയായ ശ്രീജിത്തിൻ്റെ ബൈക്കാണ് മുഹമ്മദ് ഷാമിൽ മോഷ്ടിച്ചത്. കേസെടുത്ത ഷൊർണൂർ പൊലീസ് ശാസ്ത്രീയമായ അന്വേഷണ രീതിയിലൂടെ ഇരു ചക്ര […]
Read more

ഓട്ടിസം ബാധിതനായ കുട്ടിക്കെതിരായ ലൈംഗികാതിക്രമം; അധ്യാപകന്‍ കുറ്റക്കാരനെന്ന് വിധി

തിരുവനന്തപുരം: ഓട്ടിസം ബാധിതനായ പത്തുവയസുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിയായ അധ്യാപകൻ കുറ്റക്കാരനെന്ന് തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി. തിരുവനന്തപുരം പൗഡിക്കോണം സ്വദേശിയും കുട്ടിയുടെ അധ്യാപകനുമായ സന്തോഷ്‌ കുമാർ (56) ആണ് കുറ്റക്കാരനെന്ന് കോടതി വിധിച്ചത്. പിഴ ഒടുക്കാത്ത പക്ഷം കൂടുതൽ കഠിന ശിക്ഷ അനുഭവിക്കേണ്ടിവരുമെന്നും കോടതി അറിയിച്ചു. 2019 ജൂലൈയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കണ്ണൂർ സ്വദേശിയായ കുട്ടി ഓട്ടിസം സംബന്ധമായ ചികിത്സകൾക്കായി തിരുവനന്തപുരത്ത് താമസിച്ചിരുന്നതിനിടെയാണ് സംഭവം. തിരുവനന്തപുരം നഗരത്തിലെ ഒരു സ്കൂളിൽ മൂന്നാം ക്ലാസ് […]
Read more

രണ്ടു വയസ്സുകാരനെ ശ്വാസം മുട്ടിച്ച് കൊന്ന അമ്മയുടെ കാമുകന് ജീവപര്യന്തം തടവ്

കൊച്ചി: രണ്ടു വയസുള്ള കുഞ്ഞിനെ ശ്വാസം മുട്ടിച്ചുകൊന്ന കേസിൽ അമ്മയുടെ കാമുകന് ജീവപര്യന്തം തടവ് ശിക്ഷ. കൊല്ലം സ്വദേശി സുഭാഷിനെയാണ് എറണാകുളം അഡീഷനൽ സെഷൻസ് (പോക്സോ ) കോടതി ശിക്ഷിച്ചത്. ഇയാൾ ഒരുലക്ഷം രൂപ പിഴയും അടയ്ക്കണം. 2010 ഫെബ്രുവരി 25 നായിരുന്നു സുഭാഷ് കുഞ്ഞിനെ കൊലപ്പെടുത്തിയത്. കുട്ടിയുടെ അച്ഛൻ ഗൾഫിൽ പോയ സമയത്ത് സുഭാഷിനൊപ്പം ജീവിക്കാനായി യുവതി ബംഗാളിലേക്ക് പോയിരുന്നു. പിന്നീട് ഇവർ നാട്ടിൽ തിരിച്ചെത്തി തോപ്പുംപടിയിലെ ലോഡ്ജിൽ താമസമാക്കി. ഈ സമയത്താണ് കൊലപാതകം ഉണ്ടായത്. […]
Read more

പാർക്കിംഗിനെ ചൊല്ലി തർക്കം; പമ്പ് ജീവനക്കാരന് ഓട്ടോറിക്ഷാ ഡ്രൈവർമാരുടെ മർദ്ദനം

തിരുവനന്തപുരം: പെട്രോൾ പമ്പിൽ വാഹനം പാർക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കം സംഘർഷത്തിൽ കലാശിച്ചു. നെടുമങ്ങാട്- കച്ചേരി നടയിൽ പ്രവർത്തിക്കുന്ന ഹിന്ദുസ്ഥാൻ പെട്രോളിയം പമ്പിൽ ഇന്ന് രാത്രി 7.35 നായിരുന്നു സംഭവം. ഓട്ടോറിക്ഷാ ഡ്രൈവർമാർ ചേർന്ന് പെട്രോൾ പമ്പിലെ തൊഴിലാളിയെ ക്രൂരമായി മർദിച്ചെന്നാണ് പരാതി. നെടുമങ്ങാട് സ്റ്റാൻ്റിൽ ഓട്ടോ ഓടിക്കുന്ന ശ്രീകാന്ത് ഇന്ന് പെട്രോൾ പമ്പിൽ വാഹനം പാർക്ക് ചെയ്യാൻ ശ്രമിച്ചിരുന്നു. ഇത് പമ്പിലെ ജീവനക്കാരനായ സുജിത്ത് തടഞ്ഞു. പമ്പിൽ വാഹനം പാർക്ക് ചെയ്യാൻ സാധിക്കില്ലെന്ന് സുജിത്ത് കർശന […]
Read more

റോയ് സി ജെയുടെ ആത്മഹത്യ: അന്വേഷണ ചുമതല കര്‍ണാടക പൊലീസിന്റെ പ്രത്യേക സംഘത്തിന്

ബംഗളൂരു: ആദായ നികുതി വകുപ്പിന്റെ റെയ്ഡിനിടെ പ്രമുഖ വ്യവസായിയും കോണ്‍ഫിഡന്റ് ഗ്രൂപ്പ് ചെയര്‍മാനുമായ ഡോ. റോയ് സി ജെയുടെ ആത്മഹത്യയില്‍ അന്വേഷണചുമതല കര്‍ണാടക പൊലീസിന്റെ പ്രത്യേക സംഘത്തിന്. ബംഗളൂരുവിലെ ബൗറിങ് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും. ബംഗളൂരുവില്‍ തന്നെയാകും സംസ്‌കാരം. സംഭവത്തില്‍ കോണ്‍ഫിഡന്റ് ഗ്രൂപ്പ് ജീവനക്കാരുടേയും ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥരുടേയും മൊഴി രേഖപ്പെടുത്തും. ഡിസിപിയുടെ നേതൃത്വത്തിലാണ് മൊഴി രേഖപ്പെടുത്തുക. റോയ്യുടെ ഫോണ്‍ വിദഗ്ധ പരിശോധനയ്ക്കായി അയയ്ക്കും. മരണകാരണം ആത്മഹത്യ […]
Read more

12 വയസുകാരനെ രണ്ടാനച്ഛൻ അതിക്രൂരമായി കൊലപ്പെടുത്തി

ന്യൂഡൽഹി: 12കാരനെ ക്രൂരമായി കൊലപ്പെടുത്തി മൃതദേഹത്തിന്റെ വീഡിയോ ഭാര്യയ്‌ക്ക് അയച്ചുകൊടുത്ത് രണ്ടാനച്ഛൻ. ഡൽഹിയിലായിരുന്നു സംഭവം. ഇന്നലെ പുലർച്ചെയാണ് കുട്ടിയുടെ മൃതദേഹം വികൃതമാക്കപ്പെട്ട നിലയിൽ ശാസ്ത്രി പാർക്ക് ചൗക്കിന് സമീപമുള്ള കുറ്റിക്കാട്ടിൽ നിന്ന് പൊലീസ് കണ്ടെത്തിയത്. പ്രതിക്കെതിരെ പൊലീസ് കൊലക്കുറ്റം ചുമത്തി കേസെടുത്തിട്ടുണ്ട്. ഇയാൾക്കായുള്ള അന്വേഷണം പുരോഗമിക്കുകയാണ്. കുട്ടിയുടെ തലയിലും മുഖത്തും കണ്ണുകളിലും ഗുരുതരമായ പരിക്കുകളുണ്ടായിരുന്നു. വ്യാഴാഴ്ച ഫുട്ബോൾ കളിക്കാൻ പോയ മകനെ അവിടെ നിന്ന് കൂട്ടിക്കൊണ്ടുവന്ന് കൊലപ്പെടുത്തുകയായിരുന്നെന്നാണ് കുട്ടിയുടെ മാതാവ് ആരോപിക്കുന്നത്. വഴക്കിനെത്തുടർന്ന് വീട്ടിൽ നിന്ന് ഇറങ്ങിപ്പോകാൻ […]
Read more

Recent News

Advertisement

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.