Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: Crime

കാറിൽ എംഡിഎംഎ കടത്ത്; ചേർത്തലയിൽ മൂന്ന് യുവാക്കൾ പിടിയിൽ

ചേർത്തല: ആലപ്പുഴ കഞ്ഞിക്കുഴി ചെത്തിക്കാട് ക്ഷേത്രത്തിന് സമീപം കാറിൽ കടത്തുകയായിരുന്ന എംഡിഎംഎയുമായി മൂന്ന് യുവാക്കൾ എക്സൈസ് സംഘത്തിന്റെ പിടിയിൽ. 30.8779 ഗ്രാം എംഡിഎംഎയും 0.0297 ഗ്രാം കഞ്ചാവുമാണ് പ്രതികളിൽനിന്ന് പിടിച്ചെടുത്തത്. കഞ്ഞിക്കുഴി പഞ്ചായത്ത് 11-ാം വാർഡ് പുത്തൻചിറ വീട്ടിൽ ആഷിക്ക്, കലശിവെളി വീട്ടിൽ അഖിൽ ലാൽ, പുത്തൻപുരയിൽ വീട്ടിൽ വിഷ്ണുരാജ് എന്നിവരാണ് അറസ്റ്റിലായത്. ലഹരിക്കടത്തിനായി ഉപയോഗിച്ചിരുന്ന ഹ്യുണ്ടായ് ഐ20 കാറും എക്സൈസ് സംഘം കസ്റ്റഡിയിലെടുത്തു. ചെത്തിക്കാട് ക്ഷേത്രത്തിന് സമീപമുള്ള അണ്ടിശ്ശേരി തോടിന്റെ തീരത്ത് നടത്തിയ പ്രത്യേക പരിശോധനയിലാണ് […]
Read more

നിലമ്പൂരിൽ പ്രായപൂർത്തിയാകാത്തവർക്ക് സിഗരറ്റ് വിറ്റതായി പരാതി

നിലമ്പൂർ: രാത്രി പട്രോളിങ്ങിനിടെ സിഗരറ്റ് വലിച്ചുനിന്ന മൂന്ന് പേരെ പൊലീസ് ചോദ്യം ചെയ്തതോടെ പ്രായപൂർത്തിയാകാത്തവർക്ക് സിഗരറ്റ് വിറ്റ സംഭവം പുറത്തായി. നിലമ്പൂർ ടൗണിൽ പുലർച്ചെ 1.40ഓടെയാണ് പൊലീസ് പരിശോധന നടത്തിയത്. മിൽമ സ്ഥാപനത്തിന് സമീപം സിഗരറ്റ് വലിച്ചുനിന്ന മൂന്ന് പേരെയാണ് പൊലീസ് സംശയത്തെ തുടർന്ന് ചോദ്യം ചെയ്തത്. രേഖകൾ പരിശോധിച്ചപ്പോൾ രണ്ടുപേർക്ക് 17 വയസും ഒരാൾക്ക് 18 വയസുമാണെന്ന് കണ്ടെത്തി. സിഗരറ്റ് സമീപത്തെ കടയിൽ നിന്നാണ് വാങ്ങിയതെന്ന് ഇവർ പൊലീസിനോട് പറഞ്ഞു. തുടർന്ന് നിലമ്പൂർ ബസ് സ്റ്റാൻഡിന് […]
Read more

അറബിക്കടലിൽ വൻ ലഹരിമരുന്ന് വേട്ട; അഞ്ച് പാകിസ്താൻ പൗരന്മാർ പിടിയിൽ

ന്യൂഡൽഹി: അറബിക്കടലിൽ ലക്ഷദ്വീപിന് പടിഞ്ഞാറ് ഭാഗത്ത് വൻ ലഹരിമരുന്ന് ശേഖരം പിടികൂടി. ഇന്ത്യൻ കോസ്റ്റ് ഗാർഡും ഗുജറാത്ത് ഭീകരവിരുദ്ധ സ്ക്വാഡും ചേർന്ന് നടത്തിയ പരിശോധനയിലാണ് 3,000 കോടിയിലധികം രൂപ വിലമതിക്കുന്ന ലഹരിവസ്തുക്കൾ പിടികൂടിയത്. സെപ്റ്റംബർ 25ന് അന്താരാഷ്ട്ര ലഹരിക്കടത്ത് സംഘത്തെ ലക്ഷ്യമിട്ടാണ് സംയുക്ത ഓപ്പറേഷൻ നടത്തിയത്. സംശയാസ്പദമായി കണ്ടെത്തിയ ഇറാനിയൻ ബോട്ട് ഉദ്യോഗസ്ഥർ വളഞ്ഞ് പരിശോധിച്ചു. ബോട്ടിൽ നിന്ന് 526 കിലോഗ്രാം ലഹരിവസ്തുക്കൾ കണ്ടെത്തി. ഹെറോയിനും മെത്താംഫെറ്റാമൈനും ഉൾപ്പെടെയുള്ള ലഹരിവസ്തുക്കളാണ് പിടികൂടിയത്. ബോട്ടിലുണ്ടായിരുന്ന അഞ്ച് പാകിസ്താൻ പൗരന്മാരെ […]
Read more

ഭാര്യയെ കുടുക്കാൻ വ്യാജ പരാതി; അന്വേഷണത്തിൽ പുറത്തായത് മൂന്ന് കൊലപാതകങ്ങൾ

അഹമ്മദാബാദ്: അകന്നു കഴിയുന്ന ഭാര്യയെ കൊലപാതകക്കേസിൽ കുടുക്കാൻ ഭർത്താവ് നൽകിയ പരാതിയിലൂടെ പുറത്തുവന്നത് മൂന്ന് കൊലപാതകങ്ങളുടെ വിവരം. 2022ൽ ഗുജറാത്തിലെ സൂറത്ത് ജില്ലയിൽ നടന്ന മൂന്ന് കൊലപാതകങ്ങളാണ് അഹമ്മദാബാദ് സിറ്റി ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണത്തിൽ പുറത്തായത്. സംഭവത്തിൽ മാധവദാസ് ഭക്തിറാം സാധുവിനെയും ഭാര്യ ഊർമിളയെയും പൊലീസ് അറസ്റ്റ് ചെയ്തു. സൂറത്തിലെ കോസംബയിൽ വയോധികയായ ശാന്താബെൻ ഗംഭീർഭായ് വാസവയെ കൊലപ്പെടുത്തി മൃതദേഹം വീട്ടിൽ കുഴിച്ചിട്ടെന്നായിരുന്നു മാധവദാസ് പൊലീസിന് നൽകിയ പരാതി. ഭാര്യ ഊർമിളയും ബന്ധുവായ യുവാവും ചേർന്നാണ് കൊലപാതകം […]
Read more

ലൗലി പ്രൊഫഷണൽ സർവകലാശാല സംഘർഷത്തിൽ ഗൂഢാലോചന ആരോപിച്ച് ചാൻസലർ

ന്യൂഡൽഹി: പഞ്ചാബിലെ ലൗലി പ്രൊഫഷണൽ സർവകലാശാലയിലുണ്ടായ സംഘർഷത്തിന് പിന്നിൽ വലിയ ഗൂഢാലോചനയുണ്ടെന്ന് സർവകലാശാല ചാൻസലറും ബിജെപി എംപിയുമായ അശോക് മിത്തൽ ആരോപിച്ചു. പഞ്ചാബിലെ സുരക്ഷാ സാഹചര്യത്തിൽ ആശങ്കയുണ്ടെന്നും അതിർത്തി ജില്ലയിൽ സ്ഥിതി ചെയ്യുന്ന സർവകലാശാലയ്ക്ക് നേരെ ഇത്തരമൊരു സംഭവം ഉണ്ടായത് ഗൗരവമായി കാണണമെന്നും അദ്ദേഹം പറഞ്ഞു. സംഭവം രാജ്യസുരക്ഷയെ ബാധിക്കുന്ന വിഷയമാണെന്നും അശോക് മിത്തൽ പ്രതികരിച്ചു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ മുഖം മറച്ചെത്തിയ ചിലർ സർവകലാശാലയിൽ നാശനഷ്ടങ്ങൾ വരുത്തിയതായി കണ്ടെത്തിയെന്നാണ് അദ്ദേഹത്തിന്റെ അവകാശവാദം. ഇവരിൽ ചിലർ മുൻ […]
Read more

ബെംഗളൂരുവിൽ കോളേജിൽ നിന്ന് വിളിച്ചിറക്കി വിദ്യാർത്ഥിയെ കുത്തിക്കൊന്നു

ബെംഗളൂരു: കോളേജിൽ നിന്ന് പുറത്തേക്ക് വിളിച്ചിറക്കിയ 19കാരനായ വിദ്യാർത്ഥിയെ കുത്തിക്കൊലപ്പെടുത്തി. നാഗർഭാവി മഹേഷ് പി.യു. കോളേജിലെ ഒന്നാം വർഷ ബി.കോം വിദ്യാർത്ഥിയായ യോഗേഷാണ് കൊല്ലപ്പെട്ടത്. അന്നപൂർണേശ്വരി നഗർ പൊലീസ് സ്റ്റേഷൻ പരിധിയിലെ നാഗർഭാവിയിലാണ് സംഭവം. അഞ്ച് പേരടങ്ങുന്ന സംഘമാണ് യോഗേഷിനെ ആക്രമിച്ചതെന്ന് ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ അറിയിച്ചു. കോളേജിൽ നിന്ന് വിളിച്ചിറക്കിയ ശേഷമാണ് സംഘം യോഗേഷിനെ ആക്രമിച്ചതെന്നാണ് വിവരം. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
Read more

തൃശ്ശൂരിലെ ലോഡ്ജിൽ നിന്ന് യുവതിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിനിരയാക്കി; 4 പേർ അറസ്റ്റിൽ

തൃശ്ശൂർ: തൃശ്ശൂരിലെ സ്വകാര്യ ലോഡ്ജിൽ നിന്ന് യുവതിയെ ക്വട്ടേഷൻ സംഘം തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിനിരയാക്കിയതായി പരാതി. നിലമ്പൂർ സ്വദേശിനിയാണ് ആക്രമിക്കപ്പെട്ടത്. യുവതിയുടെ കാമുകന്റെ ഭാര്യ നൽകിയ ക്വട്ടേഷനിലാണ് സംഘം യുവതിയെയും കാമുകനെയും തട്ടിക്കൊണ്ടുപോയതെന്നാണ് പരാതി. സംഭവത്തിൽ ക്വട്ടേഷൻ നൽകിയ യുവതിയടക്കം നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. തിരുപ്പൂർ സ്വദേശിയായ യുവാവും നിലമ്പൂർ സ്വദേശിനിയായ യുവതിയും പ്രണയത്തിലായിരുന്നു. നാലുദിവസം മുമ്പ് ഇരുവരും തൃശ്ശൂർ കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാൻഡിന് സമീപത്തെ ലോഡ്ജിൽ മുറിയെടുത്തിരുന്നു. ഇവരുടെ താമസസ്ഥലം മനസ്സിലാക്കിയ യുവാവിന്റെ ഭാര്യയാണ് തമിഴ്നാട്ടിൽ […]
Read more

ഇടപ്പള്ളിയിൽ സ്വകാര്യ ബസ് സ്കൂട്ടർ യാത്രക്കാരെ ഇടിച്ചിട്ടു

കൊച്ചി: ഇടപ്പള്ളിയിൽ സ്വകാര്യ ബസ് ഇരുചക്ര വാഹന യാത്രക്കാരെ ഇടിച്ചെന്ന പരാതിയിൽ പൊലീസ് കേസെടുത്തു. ഹോൺ മുഴക്കി കടന്നുപോകാൻ ശ്രമിച്ച ബസ് സ്കൂട്ടർ യാത്രക്കാരെ ഇടിച്ചതായാണ് പരാതി. സംഭവത്തിൽ ചോദ്യം ചെയ്ത യുവാവിന്റെ വാഹനത്തിൽ ബസ് വീണ്ടും മൂന്ന് തവണ ഇടിച്ചതായും പരാതിയുണ്ട്. ഇതോടെ യുവാവിനൊപ്പമുണ്ടായിരുന്ന യുവതി ബസ് തടഞ്ഞു. ബസ് ഡ്രൈവർ ഇരുചക്ര വാഹന യാത്രക്കാരെ മോശം വാക്കുകൾ ഉപയോഗിച്ച് അധിക്ഷേപിച്ചതായും പരാതിയുണ്ട്. സംഭവത്തിൽ ‘വാഹ്ബിയ’ ബസ് ഡ്രൈവർ മുഹമ്മദ് റിയാസിനെതിരെ പൊലീസ് കേസെടുത്തു. അതേസമയം, […]
Read more

മുഖ്യമന്ത്രിയെ അപമാനിച്ചെന്ന കേസ്; എൽഡിഎഫ് പ്രവർത്തകയ്ക്കെതിരെ കേസ്

കോട്ടയം: ദൃശ്യമാധ്യമത്തിലൂടെ മുഖ്യമന്ത്രി വി.ഡി. സതീശനെ അപമാനിച്ചെന്ന പരാതിയിൽ എൽഡിഎഫ് പ്രവർത്തകയ്ക്കെതിരെ പൊലീസ് കേസെടുത്തു. കോട്ടയം പായിപ്പാട് സ്വദേശി ലത രഘുവിനെതിരെയാണ് കേസ്. കോൺഗ്രസ് പ്രവർത്തകർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. മുഖ്യമന്ത്രിയെയും അമ്മയെയും മോശം വാക്കുകൾ ഉപയോഗിച്ച് അപമാനിക്കുകയും സ്പർധ വളർത്തി കലാപത്തിന് ശ്രമിക്കുകയും ചെയ്തെന്നാണ് പരാതിയിലെ ആരോപണം. ജില്ലാ പഞ്ചായത്ത് തൃക്കൊടിത്താനം ഡിവിഷൻ ഉപതെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെയാണ് ലത ഒരു മാധ്യമത്തിലൂടെ മുഖ്യമന്ത്രിക്കെതിരെ പരാമർശങ്ങൾ നടത്തിയതെന്നാണ് പരാതി. മുഖ്യമന്ത്രിയെ […]
Read more

ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ ഭർത്താവിന് ജീവപര്യന്തം

കൊച്ചി: ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ ഭർത്താവിന് ജീവപര്യന്തം തടവും പിഴയും വിധിച്ചു. ഇടപ്പള്ളി സ്വദേശി പി.ജി. സജുവിനെയാണ് പറവൂർ അഡീഷണൽ ജില്ലാ സെഷൻസ് കോടതി ശിക്ഷിച്ചത്. ഒരു ലക്ഷം രൂപ പിഴയും കോടതി ചുമത്തി. 2018 ഒക്ടോബർ 11നാണ് കേസിനാസ്പദമായ സംഭവം. കളമശേരി മഞ്ഞുമ്മൽ റോഡിന് സമീപത്തെ വീട്ടിൽ ഭാര്യയെ സജു കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. ഭാര്യയെ സംശയിച്ചതാണ് കൊലപാതകത്തിന് കാരണമെന്നാണ് കേസ്. കളമശേരി പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ വിശദമായ അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചു. പൊലീസ് ഇൻസ്‌പെക്ടർ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix