സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Category: Crime

ഒറ്റപ്പാലത്ത് വയോധികയുടെ സ്വർണമാല കവർന്നു

പാലക്കാട്: ഒറ്റപ്പാലം കയറംപാറയിൽ വീടിന്റെ വാതിൽ ചവിട്ടി പൊളിച്ചു അകത്തു കടന്ന മോഷ്ടാവ് വയോധികയുടെ സ്വർണ മാല കവർന്നു. കയറാംപാറ കുന്നത്ത് വീട്ടിൽ പാഞ്ചാലിയുടെ ഒരു പവന്റെ സ്വർണ മാലയാണ് കവർന്നത്. ഇന്ന് പുലർചെ മൂന്ന് മണിയോടെയായായിരുന്നു സംഭവം. വീടിന്റെ മുൻവശത്തെ വാതിലിന്റെ ഓടാമ്പൽ നീക്കി വാതിൽ ചവിട്ടി പൊളിക്കുകയായിരുന്നു. മുൻവശത്തെ മുറിയിലാണ് പാഞ്ചാലി കിടന്നിരുന്നത്. ബഹളം കേട്ട് തൊട്ടടുത്ത മുറിയിൽ കിടന്നുറങ്ങിയിരുന്ന മകൾ ഓടി എത്തിയപ്പോഴേക്കും മോഷ്ടാവ് ഓടി രക്ഷപെട്ടു. മാലയുടെ ചെറിയ ഒരു ഭാഗം […]
Read more

അശ്ലീല വീഡിയോകൾ വിറ്റ 20കാരൻ പിടിയിൽ

മലപ്പുറം: കുട്ടികളുടേത് ഉൾപ്പെടെയുള്ള അശ്ലീല വീഡിയോകൾ ഓൺലൈൻ പ്ലാറ്റ് ഫോമുകളിലൂടെ വിറ്റ യുവാവ് അറസ്റ്റിൽ. നിലമ്പൂര്‍ ചുങ്കത്തറ സ്വദേശി സഫ്വാനെ മലപ്പുറം സൈബര്‍ ക്രൈം പൊലീസാണ് അറസ്റ്റു ചെയ്തത്. പോക്സോ ഐടി ആക്ട് ഉൾപ്പെടെ വകുപ്പുകൾ ചുമത്തിയാണ് അറസ്റ്റ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. നേരത്തെ കഞ്ചാവ് കേസിലും പ്രതിയാണ് സഫ്‍വാൻ. ഇയാൾ ടെലഗ്രാമിലൂടെയാണ് അശ്ലീല വീഡിയോകൾ വ്യാപകമായി വിറ്റത്. കുറ്റകൃത്യത്തിൽ ഇയാളുമായി ബന്ധമുള്ളവരെ കൂടി കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.
Read more

അശ്ലീല വീഡിയോകൾ വിറ്റ യുവാവ് പിടിയിൽ

മലപ്പുറം: കുട്ടികളുടേത് ഉള്‍പ്പെടെ അശ്ലീല വീഡിയോകള്‍ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകള്‍ വഴി വില്‍പ്പന നടത്തിയ യുവാവിനെ മലപ്പുറം സൈബര്‍ ക്രൈം പൊലീസ് അറസ്റ്റ് ചെയ്തു. നിലമ്പൂര്‍ ചുങ്കത്തറ സ്വദേശിയായ സഫ്വാനെയാണ് പിടികൂടിയത്. പോക്സോ നിയമവും ഐടി ആക്ടും ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് അറസ്റ്റ്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. ടെലഗ്രാം വഴി അശ്ലീല വീഡിയോകള്‍ വ്യാപകമായി വിതരണം ചെയ്തിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. നേരത്തെ കഞ്ചാവ് കേസിലും സഫ്വാന്‍ പ്രതിയായിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് ഇയാളുമായി ബന്ധമുള്ള മറ്റ് ആളുകളെ […]
Read more

മണിപ്പൂരിൽ മെയ്തയ് വിഭാഗത്തിൽപ്പെട്ട യുവാവിനെ വെടിവെച്ച് കൊന്നു

മണിപ്പൂർ: മണിപ്പൂരിൽ വീണ്ടും കൊലപാതകം. ചുരാചന്ദ് പുരിലുണ്ടായ അക്രമ സംഭവത്തിൽ മെയ്തയ് വിഭാഗത്തിൽപ്പെട്ട യുവാവിനെ വെടിവെച്ചു വീഴ്ത്തുകയായിരുന്നു .മയാങ്ലംബം ഋഷികാന്ത സിംഗ് എന്നയാളെ ബുധനാഴ്ച തുയിബോംഗ് പ്രദേശത്തെ വീട്ടിൽ നിന്ന് തട്ടിക്കൊണ്ടുപോയി നത്ജാങ് പ്രദേശത്തിന്സമീപം വെടിവച്ചു കൊന്നതായി പൊലീസ് പറഞ്ഞു. കുക്കി വിഭാഗത്തിലുള്ളവർ ഋഷികാന്തിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതാണെന്ന് കുടുംബം ആരോപിക്കുന്നു. കൊല്ലപ്പെട്ട യുവാവിന്റെ ഭാര്യ കുക്കി വിഭാഗത്തിൽപ്പെട്ട യുവതിയാണ്. തന്റെ ഭാര്യയെ കാണുന്നതിനായി സ്ഥലത്ത് എത്തിയപ്പോഴാണ് ഋഷികാന്തിനെ ഒരു സംഘം തട്ടിക്കൊണ്ടുപോയതെന്നാണ് വിവരം. ഇന്നലെയാണ് ദമ്പതികളെ അക്രമിസംഘം […]
Read more

മൂന്നാം ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സമർപ്പിച്ച ജാമ്യ ഹർജിയിൽ വിധി ശനിയാഴ്ച

പത്തനംതിട്ട: മൂന്നാം ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സമർപ്പിച്ച ജാമ്യ ഹർജിയിൽ പത്തനംതിട്ട ജില്ലാ സെഷൻസ് കോടതി ശനിയാഴ്ച വിധി പറയും. ബലാത്സംഗം അല്ല ഉഭയസമ്മതപ്രകാരമുള്ള ബന്ധമാണ് പരാതിക്കാരിയുമായി ഉണ്ടായിരുന്നതെന്ന് ജില്ലാ കോടതിയിലും രാഹുലിന്റെ അഭിഭാഷകൻ വാദിച്ചു. ഇലക്ട്രോണിക് തെളിവുകൾ ഉൾപ്പെടെ ഹാജരാക്കി. എന്നാൽ ജാമ്യ ഹർജിയെ ശക്തമായി എതിർത്ത പ്രോസിക്യൂഷൻ ക്രൂര പീഡനമാണ് പരാതിക്കാരി നേരിട്ടതെന്നും രാഹുൽ പ്രതിയായ സമാന സ്വഭാവമുള്ള മറ്റു രണ്ടു കേസുകളുടെ കാര്യവും ചൂണ്ടിക്കാട്ടി. വിദേശത്ത് താമസിക്കുന്ന മലയാളിയായ 31 വയസുകാരിയുടെ […]
Read more

ഷിംജിതയുടെ റിമാൻഡ് റിപ്പോർട്ട് പുറത്ത്; ജാമ്യാപേക്ഷ ശനിയാഴ്ച പരിഗണിക്കും

കോഴിക്കോട്: ലൈം​ഗികാതിക്രമം ആരോപിച്ച് സാമൂഹിക മാധ്യമങ്ങളിൽ വീഡിയോ പ്രചരിച്ചതിനെ തുടർന്ന് യുവാവ് ജിവനൊടുക്കിയ സംഭവത്തിൽ പ്രതി ഷിംജിതയുടെ റിമാൻഡ് റിപ്പോർട്ട് പുറത്ത്. ഷിംജിത വീഡിയോ ചിത്രീകരിച്ചതിൽ മനം നൊന്താണ് ദീപക് ആത്മഹത്യ ചെയ്തതെന്ന് റിപ്പോർട്ടിൽ പറയുന്നു. ബസിലെ സിസിടിവിയിൽ അസ്വാഭാവികമായി ഒന്നും കണ്ടെത്തിയിട്ടില്ല. ഷിംജിതയുടെ ഫോണിൽ നിന്ന് വീഡിയോ ദൃശ്യങ്ങൾ ലഭിച്ചു. മാനഹാനി ഉണ്ടായിയെന്ന് പറഞ്ഞെങ്കിലും ഷിംജിത പൊലീസിൽ പരാതി നൽകിയില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. ഷിംജിതയുടെ ജാമ്യാപേക്ഷ ശനിയാഴ്ച പരിഗണിക്കും. കുന്ദമംഗലം കോടതി ആണ് ജാമ്യാപേക്ഷ പരിഗണിക്കുക.
Read more

ക്ഷേത്ര പരിസരത്ത് പൊലീസ് വാഹനം ഇടിച്ച് തകർത്ത സംഭവം; ഗുണ്ടാനേതാവ് പിടിയിൽ

കൊല്ലം: പത്തനാപുരത്ത് പൊലീസ് വാഹനം ഇടിച്ച് തകർത്ത ശേഷം കടന്നുകളഞ്ഞ ഗുണ്ടാ നേതാവിനെ പൊലീസ് സാഹസികമായി പിടികൂടി. തമിഴ്നാട്ടിലെ തെങ്കാശിയിൽ നിന്നാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. പുലർച്ചെ 3.30ഓടെയാണ് പൊലീസ് പ്രത്യേക സംഘത്തിന്റെ നേതൃത്വത്തിൽ ഇയാളെ പിടികൂടിയത്. അതീവ ജാഗ്രതയോടെ ഒളിവിൽ കഴിഞ്ഞിരുന്ന സജീവ്, തമിഴ്നാട്–കേരള അതിർത്തിയിലെ ഒരു ഗ്രാമത്തിലായിരുന്നു താമസം. താടിയും മുടിയും മാറ്റി വേഷം മാറിയായിരുന്നു ഒളിവ് ജീവിതം. മൊബൈൽ ഫോൺ പോലും ഉപയോഗിക്കാതെ പൊലീസിനെ വെട്ടിച്ച് മാറിനിന്നിരുന്നു. പ്രതിയുടെ അടുത്ത പരിചയക്കാരെയും ബന്ധുക്കളെയും ചോദ്യം […]
Read more

മിശ്രവിവാഹ ബന്ധത്തിന്റെ പേരിൽ യുവതിയെയും യുവാവിനെയും കൊന്ന് കുഴിച്ചുമൂടി;സംഭവം ഉത്തർപ്രദേശിൽ

ഉത്തർപ്രദേശ്: ഉത്തർപ്രദേശിലെ മൊറാദാബാദിൽ മിശ്രവിവാഹ ബന്ധത്തിന്റെ പേരിൽ യുവതിയെയും യുവാവിനെയും കൊലപ്പെടുത്തി.കൊലപാതകത്തിന് പിന്നിൽ യുവതിയുടെ സഹോദരങ്ങൾ. ഉംരി സബ്‌സിപൂർ പ്രദേശത്തെ കാജൽ സൈനി (18), മുഹമ്മദ് അർമാൻ (24) എന്നിവരാണ് കൊല്ലപ്പെട്ടത്. മൂന്ന് ദിവസമായി ഇവരെ കാണാനില്ലായിരുന്നു.പ്രദേശത്തിന് പുറത്തുള്ള ഒരു ക്ഷേത്രത്തിന് പിന്നിൽ, ഗഗൻ നദിക്ക് സമീപം കുഴിച്ചുമൂടിയ നിലയിലായിരുന്നു മൃതദേഹങ്ങൾ.ഞായറാഴ്ച രാത്രി കാജലിനെ കാണാൻ എത്തിയ അർമാനെ പെൺകുട്ടിയുടെ ബന്ധുക്കൾ പിടികൂടുകയും, തുടർന്ന് ഇരുവരെയും ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തുകയുമായിരുന്നു എന്ന് പോലീസ് പറഞ്ഞു.യുവാവിന്റെ കുടുംബം പോലീസിനെ […]
Read more

ഒന്നരവയസുകാരനെ എറിഞ്ഞുകൊന്ന കേസ്; അമ്മ ശരണ്യയ്ക്ക് ജീവപര്യന്തം

കണ്ണൂർ: ഒന്നരവയസുകാരനെ കടൽഭിത്തിയിൽ എറിഞ്ഞ് കൊലപ്പെടുത്തിയ കേസിൽ അമ്മ ശരണ്യയ്ക്ക് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും തളിപ്പറമ്പ് അഡീഷണൽ സെഷൻസ് കോടതി വിധിച്ചു. ആൺസുഹൃത്തിനൊപ്പം ജീവിക്കാൻ വേണ്ടിയാണ് ഒന്നരവയസുകാരൻ വിയാനെ അമ്മ ശരണ്യ കടൽഭിത്തിയിൽ എറിഞ്ഞ് കൊലപ്പെടുത്തിയത്. 2020 ഫെബ്രുവരി 17നാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. കുഞ്ഞിനെ ഭർത്താവ് തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്ന തരത്തിൽ കേസ് വഴിതിരിച്ചുവിടാൻ ശരണ്യ ശ്രമിച്ചിരുന്നുവെന്നും, വിചാരണയ്ക്കിടെ കോഴിക്കോട് സ്വകാര്യ ലോഡ്ജിൽ വെച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചതായും കോടതി നിരീക്ഷിച്ചു. കേസിൽ […]
Read more

വീട് കുത്തിത്തുടർന്ന് മോഷണം

പാലക്കാട്: ആലത്തൂർ മലമലമൊക്ക് പ്രദേശത്ത് വീട് കുത്തിത്തുറന്ന് മോഷണം നടന്നതായി റിപ്പോർട്ട്. ₹15,000 രൂപയും ഒരു എൽഇഡി ടെലിവിഷനും മോഷ്ടിക്കപ്പെട്ടു. തിങ്കളാഴ്ച വൈകുന്നേരം 4.30നും ചൊവ്വാഴ്ച രാവിലെ 9.30നും ഇടയിലാണ് മോഷണം നടന്നതെന്നാണ് വിവരം. വീട് പൂട്ടിയ നിലയിൽ ആയിരുന്ന സമയത്താണ് മോഷണം നടന്നതെന്ന് കരുതുന്നു. വീടിനകത്തെ അലമാര കുത്തിത്തുറന്നാണ് പണം മോഷ്ടിച്ചത്. സിറിൾ എസ്. മാത്യു എന്ന വ്യക്തിയാണ് ഇവിടെ വാടകയ്ക്ക് താമസിക്കുന്നത്. വീട്ടുടമസ്ഥൻ സ്ഥലത്തില്ലായിരുന്ന സമയത്താണ് മോഷണം നടന്നത് എന്നാണ് പ്രാഥമിക വിവരം.സംഭവത്തെ തുടർന്ന് […]
Read more

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.