Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: Crime

105 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിൽ; എക്സൈസ് അന്വേഷണം ശക്തമാക്കി

തിരുവനന്തപുരം: ബൈക്കിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 105 ഗ്രാം എംഡിഎംഎയുമായി യുവാവിനെ എക്സൈസ് സംഘം പിടികൂടി. ആര്യനാട് സ്വദേശി ആരോമൽ (21) ആണ് വിളപ്പിൽശാലയിൽ വെച്ച് അറസ്റ്റിലായത്. ആരോമൽ സഞ്ചരിച്ചിരുന്ന മോട്ടോർ സൈക്കിളിൽ ഒളിപ്പിച്ച നിലയിലാണ് എംഡിഎംഎ കണ്ടെത്തിയത്. നെടുമങ്ങാട്, ആര്യനാട്, മലയിൻകീഴ് മേഖലകളിലെ സ്കൂളുകളും കോളേജുകളും കേന്ദ്രീകരിച്ച് വിദ്യാർഥികൾക്ക് ലഹരിമരുന്ന് എത്തിക്കുന്ന സംഘത്തിലെ പ്രധാന കണ്ണിയാണ് പിടിയിലായ യുവാവെന്ന് എക്സൈസ് ഉദ്യോഗസ്ഥർ അറിയിച്ചു. തിരുവനന്തപുരം എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നാർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡിലെ എക്സൈസ് […]
Read more

10,000 രൂപ ശമ്പളം നൽകിയില്ല; 14 കടകൾക്ക് തീയിട്ട് യുവാവ്, നഷ്ടം 24 കോടി

സൂറത്ത്: 10,000 രൂപയുടെ ശമ്പള കുടിശ്ശിക ലഭിക്കാത്തതിന് കടുംകൈ ചെയ്ത് തൊഴിലാളി. സൂറത്തിലെ ശ്യാം സംഗിനി ടെക്സ്റ്റൈൽ മാർക്കറ്റിൽ സെപ്റ്റംബർ 9ന് ഉണ്ടായ തീപിടിത്തം അപകടമല്ലെന്നും തൊഴിലുടമയുടെ കടയ്ക്ക് ജീവനക്കാരൻ മനഃപൂർവം തീയിട്ടതാണെന്നും പൊലീസ് കണ്ടെത്തി. സംഭവത്തിൽ 14 കടകൾ കത്തിനശിക്കുകയും ഏകദേശം 24 കോടി രൂപയുടെ തുണിത്തരങ്ങൾ ഉൾപ്പെടെയുള്ള സാധനങ്ങൾ നശിക്കുകയും ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് 33കാരനായ അക്കൗണ്ടന്റ് വിനോദ് പണ്ഡിറ്റ് സാവലെയെ സൂറത്ത് ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തു. മാർക്കറ്റിലെ ആറാം നിലയിലെ ഒരു […]
Read more

കൊല്ലത്ത് വീണ്ടും ലോക്കപ്പ് തുറന്ന് പ്രതി രക്ഷപ്പെട്ടു

കൊല്ലം: കൊല്ലം റെയിൽവേ പൊലീസ് സ്റ്റേഷനിൽ നിന്ന് കഞ്ചാവ് കേസിലെ പ്രതി രക്ഷപ്പെട്ടു. ലോക്കപ്പിന്റെ വാതിൽ പൂട്ടുന്നതിൽ പൊലീസിന് വീഴ്ച സംഭവിച്ചതായാണ് വിവരം. അഷ്ടമുടി കൽപ്പടിക്കൽ സ്വദേശി അബ്ദുൽ സലാം (37) ആണ് രക്ഷപ്പെട്ടത്. മോഷണം, കഞ്ചാവ് കടത്ത് ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയാണ് അബ്ദുൽ സലാം. ഞായറാഴ്ച റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിന്ന് കഞ്ചാവുമായി ഇയാളെ റെയിൽവേ പൊലീസ് പിടികൂടുകയായിരുന്നു. തിങ്കളാഴ്ച ഉച്ചയ്ക്ക് 12.50ഓടെയാണ് പ്രതി ലോക്കപ്പിന്റെ വാതിലിലെ കുറ്റി തുറന്ന് സ്റ്റേഷനിൽ നിന്ന് രക്ഷപ്പെട്ടത്. […]
Read more

കാക്കനാട് യുവതിയെ പെട്രോൾ ഒഴിച്ച് തീകൊളുത്തിയതായി പരാതി; ഭർത്താവ് പിടിയിൽ

കൊച്ചി: കാക്കനാട്ട് ഹോസ്റ്റലിൽ താമസിച്ചിരുന്ന യുവതിയെ ഭർത്താവ് പുറത്തേക്ക് വിളിച്ചുവരുത്തി പെട്രോൾ ഒഴിച്ച് തീകൊളുത്തിയതായി പരാതി. ഗുരുതരമായി പൊള്ളലേറ്റ ആലപ്പുഴ ചാത്തനാട് സ്വദേശിനി ജയശ്രീയെ (42) സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് പത്തനംതിട്ട സ്വദേശിയായ അനിൽകുമാറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. അനിൽകുമാറിന്റെ രണ്ടാം ഭാര്യയാണ് ജയശ്രീയെന്നാണ് വിവരം. ഇന്നലെ രാത്രി ഒൻപതോടെ എൻജിഒ ക്വാർട്ടേഴ്സിന് സമീപത്തെ അമ്പാടിമൂലയിലുള്ള സ്വകാര്യ ഹോസ്റ്റലിന് മുന്നിലായിരുന്നു സംഭവം. പൊലീസ് പറയുന്നതനുസരിച്ച്, അനിൽകുമാർ ജയശ്രീയെ ഹോസ്റ്റലിൽ നിന്ന് പുറത്തേക്ക് വിളിച്ചുവരുത്തിയ ശേഷം മുഖത്ത് […]
Read more

യുവാക്കളെ പൊലീസ് ജീപ്പിടിച്ച സംഭവത്തിൽ വധശ്രമക്കേസ് കേസെടുക്കണമെന്ന് അമ്മ

തൃശ്ശൂർ: പുതുക്കാട് യുവാക്കളെ പൊലീസ് ജീപ്പിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചെന്ന ആരോപണത്തിൽ പൊലീസുകാർക്കെതിരെ വധശ്രമത്തിന് കേസെടുക്കണമെന്ന് പരിക്കേറ്റ അമലിന്റെ അമ്മ പ്രസന്ന ആവശ്യപ്പെട്ടു. മകനെയും സുഹൃത്തുക്കളെയും ജീപ്പിടിച്ച ശേഷം പൊലീസുകാർ തമ്മിൽ നടത്തിയ സംഭാഷണത്തിന്റെ ഓഡിയോയും ഇവർ പുറത്തുവിട്ടു. സംഭവത്തിൽ നാല് പൊലീസുകാരെ സസ്പെൻഡ് ചെയ്തിരുന്നെങ്കിലും ഇവർക്കെതിരെ ഇതുവരെ കേസെടുത്തിട്ടില്ലെന്നാണ് കുടുംബത്തിന്റെ ആരോപണം. കഴിഞ്ഞ ജൂലൈ 19ന് ലോകകപ്പ് ഫൈനൽ ദിനത്തിലാണ് മൂന്ന് യുവാക്കളെ പൊലീസ് ജീപ്പ് ഇടിച്ചതെന്നാണ് പരാതി. യുവാക്കളെ ഇടിച്ച ശേഷം മടങ്ങുന്നതിനിടെ പുതുക്കാട് പൊലീസുകാർ […]
Read more

കുവൈത്തിൽ ലഹരിമരുന്ന് നിർമ്മാണ കേന്ദ്രം കണ്ടെത്തി; ഒരാൾ അറസ്റ്റിൽ

കുവൈത്ത് സിറ്റി: കുവൈത്തിൽ ലഹരിമരുന്ന് നിർമ്മാണ കേന്ദ്രം കണ്ടെത്തി. കബ്ദ് പ്രദേശത്തെ ഫാം ഹൗസ് കേന്ദ്രീകരിച്ച് ഷാബു നിർമ്മിക്കുകയും വിൽപ്പന നടത്തുകയും ചെയ്തിരുന്ന ഒരാളെ ജനറൽ ഡയറക്ടറേറ്റ് ഫോർ ഡ്രഗ് കൺട്രോൾ അറസ്റ്റ് ചെയ്തു. ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് അൽ യൂസഫിന്റെ മേൽനോട്ടത്തിലായിരുന്നു നടപടി. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിനൊടുവിൽ സാദ് അൽ അബ്ദുല്ലയിലെ വീട്ടിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. വീട്ടിൽ നടത്തിയ പരിശോധനയിൽ രണ്ട് കിലോഗ്രാം ഷാബുവും ലഹരിമരുന്ന് നിർമ്മിക്കാൻ ഉപയോഗിക്കുന്ന […]
Read more

ചിറയിൻകീഴിൽ വീടിന് നേരെ വീണ്ടും സ്ഫോടക വസ്തു ആക്രമണം

തിരുവനന്തപുരം: ചിറയിൻകീഴിൽ വീടിന് നേരെ വീണ്ടും സ്ഫോടക വസ്തു ആക്രമണം. പുതുക്കരി വയലിൽ വിജയന്റെ വീടിന് നേരെയാണ് ആക്രമണമുണ്ടായത്. കഴിഞ്ഞ ദിവസം രാത്രി 12.45ഓടെയായിരുന്നു സംഭവം. ഹെൽമെറ്റും റെയിൻകോട്ടും ധരിച്ചെത്തിയ രണ്ടുപേർ വീടിന് നേരെ നാല് തവണ സ്ഫോടക വസ്തുക്കൾ എറിഞ്ഞതായി പോലീസ് പറഞ്ഞു. ഇതിൽ മൂന്നെണ്ണം വലിയ ശബ്ദത്തോടെ പൊട്ടിത്തെറിച്ചു. ഒരെണ്ണം പൊട്ടാത്ത നിലയിൽ കണ്ടെത്തി. ഫോറൻസിക് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. ഒമ്പത് മാസം മുമ്പും ഇതേ വീടിന് നേരെ ആക്രമണം നടന്നിരുന്നു. അന്ന് […]
Read more

ആലുവ ജില്ലാ ആശുപത്രിയിൽ നഴ്സിംഗ് അസിസ്റ്റന്റിനെ മർദ്ദിച്ച കേസ്; മുഖ്യപ്രതി അറസ്റ്റിൽ

കൊച്ചി: ആലുവ ജില്ലാ ആശുപത്രിയിൽ നഴ്സിംഗ് അസിസ്റ്റന്റിനെ മർദ്ദിച്ച കേസിലെ മുഖ്യപ്രതിയെ ആലുവ പൊലീസ് അറസ്റ്റ് ചെയ്തു. തായിക്കാട്ടുകര പൈപ്പ്‌ലൈൻ റോഡിൽ മുതിരക്കാട് വീട്ടിൽ മുഹമ്മദ് റിസ്വാൻ (24) ആണ് അറസ്റ്റിലായത്. സംഭവത്തിന് ശേഷം തൃശൂർ ജില്ലയിൽ ഒളിവിൽ കഴിയുകയായിരുന്ന ഇയാളെ അന്വേഷണ സംഘം പിടികൂടുകയായിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയായിരുന്നു കേസിനാസ്പദമായ സംഭവം. കൈയിലെ മുറിവ് ശരിയായ രീതിയിൽ കെട്ടിയില്ലെന്ന് ആരോപിച്ചാണ് രണ്ട് പ്രതികളും ചേർന്ന് നഴ്സിംഗ് അസിസ്റ്റന്റിനെ മർദ്ദിച്ചതെന്ന് പൊലീസ് പറഞ്ഞു. കേസിലെ രണ്ടാം പ്രതിയെ […]
Read more

ഡൽഹിയിൽ വീണ്ടും ക്രൂര പീഡനം; 17കാരിയെ 3 പേർ ചേർന്ന് പീഡിപ്പിച്ചു, വെടിവെച്ച് വീഴ്ത്തി പൊലീസ്

ന്യൂഡല്‍ഹി: രാജ്യ തലസ്ഥാനത്തെ നടുക്കി വീണ്ടും ക്രൂര പീഡനം. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയതായി പരാതി. പാര്‍ക്കിനുള്ളില്‍ വെച്ച് പൊലീസുകാരെന്ന് പറഞ്ഞ് മൂന്നുപേര്‍ ചേര്‍ന്ന് 17 വയസ്സുകാരിയെ കൂട്ടബലാത്സംഗം ചെയ്തുവെന്നാണ് ആരോപണം. സംഭവത്തില്‍ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. മറ്റ് പ്രതികള്‍ക്കായി പൊലീസ് തിരച്ചില്‍ ഊര്‍ജ്ജിതമാക്കി. തെക്കന്‍ ഡല്‍ഹിയിലെ കാല്‍കാജി ക്ഷേത്രത്തിന് സമീപമായിരുന്നു സംഭവം. തിങ്കളാഴ്ച വൈകുന്നേരം ഏഴ് മണിയോടെ പെണ്‍കുട്ടി 17 വയസ്സുള്ള ആണ്‍സുഹൃത്തിനൊപ്പം കാല്‍കാജി ക്ഷേത്രത്തില്‍ പോയതാണ്. പ്രാര്‍ത്ഥനയ്ക്ക് ശേഷം ഇരുവരും ക്ഷേത്രത്തിന് സമീപമുള്ള […]
Read more

പ്രായപൂർത്തിയാകാത്ത മൂന്ന് കുട്ടികൾക്ക് കള്ള് നൽകിയതായി പരാതി

എറണാകുളം: പ്രായപൂർത്തിയാകാത്ത രണ്ട് പെൺകുട്ടികൾക്കും ഒരു ആൺകുട്ടിക്കും കള്ള് നൽകിയെന്ന പരാതിയിൽ ഷാപ്പ് ലൈസൻസിക്കും ജീവനക്കാരനുമെതിരെ പറവൂർ പൊലീസ് കേസെടുത്തു. കള്ള് കുടിച്ച് മടങ്ങുന്നതിനിടെ കുട്ടികൾക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ബന്ധുക്കൾ നൽകിയ പരാതിയിലാണ് നടപടി. ശനിയാഴ്ചയാണ് മൂന്ന് കുട്ടികൾ പറവൂർ-ചെറായി റോഡിൽ പാടത്ത് പ്രവർത്തിക്കുന്ന കള്ള് ഷാപ്പിലെത്തിയത്. 16 വയസ്സുള്ള രണ്ട് പെൺകുട്ടികൾക്കൊപ്പം പ്രായപൂർത്തിയാകാത്ത ആൺകുട്ടിയുമുണ്ടായിരുന്നു. ഷാപ്പിൽനിന്ന് കള്ള് കുടിച്ച ശേഷം ബസിൽ യാത്ര ചെയ്യുന്നതിനിടെ പെൺകുട്ടികളിലൊരാൾക്ക് അമിതമായി ഛർദിയുണ്ടായി. മുനമ്പം ഭാഗത്ത് ബസിൽനിന്ന് ഇറങ്ങിയതിന് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix