സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Category: Crime

പള്ളിപ്പെരുന്നാളിന് നൃത്തം ചെയ്തതിന് ചോദ്യം ചെയ്ത യുവാവിനും സഹോദരനും ക്രൂര മർദ്ദനം; 3 പേർ പിടിയിൽ

തൃശൂര്‍: പള്ളി കോമ്പൗണ്ടിനുള്ളില്‍ നൃത്തം ചെയ്തത് ചോദ്യം ചെയ്തത യുവാക്കളെ ക്രൂരമായി മര്‍ദ്ദിച്ചു. സംഭവത്തില്‍ മൂന്നുപേരെ കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തു. മരത്തംകോട് കുഴിപ്പറമ്പില്‍ വീട്ടില്‍ അരുണ്‍, മരത്തംകോട് കുണ്ടുപറമ്പില്‍ വീട്ടില്‍ മിഥുന്‍ മരത്തംകോട് മേപ്പറമ്പത്ത് വീട്ടില്‍ പ്രണവ് എന്നിവരാണ് അറസ്റ്റിലായത്. മരത്തംകോട് കല്ലേരി വീട്ടില്‍ കെ.പി. പ്രിസ്റ്റിന്‍, സഹോദരന്‍ പ്രബിന്‍ എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്. പള്ളി പെരുന്നാളിനോടനുബന്ധിച്ച് പള്ളി കോമ്പൗണ്ടിൽ നൃത്തം ചെയ്ത പ്രതികളെ പ്രിസ്റ്റ് ചോദ്യം ചെയ്യുകയായിരുന്നു. ഇതോടെ പ്രണവ് കൈവശം വെച്ചിരുന്ന ഇടിവള പോലുള്ള […]
Read more

മാനിനെ വേട്ടയാടിയ സംഭവം; 4 പേർ പിടിയിൽ

കൽപ്പറ്റ: കൽപ്പറ്റയിലെ ചീയമ്പത്ത് മാനിനെ വേട്ടയാടിയ സംഭവത്തിൽ നാല് പേർ വനംവകുപ്പിന്റെ പിടിയൽ. പിടിയിലായവരിൽ പ്രാദേശിക കോൺഗ്രസ് നേതാക്കളും ഒരു സിപിഎം പ്രവർത്തകനുമുണ്ട്. കോൺഗ്രസ് നേതാക്കളായ റെജി പി.ജെ., എൽദോസ്, ജോസ് എന്നിവരും സിപിഎം പ്രവർത്തകനായ സിബി പി.എസ്. യുമാണ് അറസ്റ്റിലായത്. പ്രതികളിൽ നിന്ന് രണ്ട് മാനുകളുടെ ജഡങ്ങളും ഒരു തോക്കും വനംവകുപ്പ് കണ്ടെടുത്തു.
Read more

കാസർഗോഡ് അര ടണ്‍ നിരോധിത പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ പിടികൂടി

കാസര്‍കോട്: മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട് നിയമ ലംഘനങ്ങള്‍ പരിശോധിക്കുന്ന ജില്ലാ എന്‍ഫോഴ്‌സ്‌മെന്‍റ് സ്‌ക്വാഡ് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നടത്തിയ പരിശോധനയില്‍ രണ്ടു ദിവസത്തിനിടയില്‍ അര ടണ്ണില്‍ അധികം നിരോധിത ഒറ്റത്തവണ ഉപയോഗ പ്ലേറ്റുകളും ഗ്ലാസ്സുകളും കണ്ടെടുത്തു. കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റിയിലെ രണ്ട് സ്ഥാപനങ്ങളുടെ ഗോഡൗണുകളില്‍ നിന്നായി 299 കിലോഗ്രാം നിരോധിത ഉല്‍പ്പന്നങ്ങള്‍ പിടിച്ചെടുക്കുകയും പതിനായിരം രൂപ വീതം സ്ഥാപന ഉടമകള്‍ക്ക് പിഴ ചുമത്തുകയും ചെയ്തു. ഉടമകള്‍ക്ക് 10000 രൂപ വീതം പിഴ ചുമത്തി. പൈവളികെ പഞ്ചായത്തിലെ സൂപ്പര്‍ മാര്‍കറ്റില്‍ […]
Read more

പാഠഭാഗം എഴുതി തീർത്തില്ലെന്ന പേരിൽ വിദ്യാർത്ഥിക്ക് ക്രൂര മർദ്ദനം

കൊല്ലം: പാഠഭാഗം എഴുതിത്തീർത്തില്ലെന്നാരോപിച്ച് ട്യൂഷൻ സെന്റർ അധ്യാപകൻ വിദ്യാർത്ഥിയുടെ കൈ അടിച്ചു പൊട്ടിച്ചു. മയ്യനാട് സ്വദേശിയായ പതിനാറുകാരനെയാണ് മർദ്ദിച്ചത്. മേവറത്തെ സ്വകാര്യ ട്യൂഷൻ സെന്ററിൽ ഇന്നലെ വൈകിട്ടായിരുന്നു സംഭവം. പ്ലസ് വൺ വിദ്യാർഥിയായ കുട്ടി നാഷണൽ സർവീസ് സ്കീം ക്യാംപിൽ പങ്കെടുക്കുന്നതിനാൽ ടൂഷൻ സെന്ററിൽ എത്തിയിരുന്നില്ല. ഈ ദിവസങ്ങളിലെ പാഠഭാഗമത്രയും 2 ദിവസമായി സ്കൂളിൽ വിടാതെ സെന്ററിൽ ഇരുത്തി എഴുതിച്ചതായ് കുട്ടിയുടെ അച്ഛൻ പറഞ്ഞു. വൈകിട്ടു ക്ലാസിൽ എത്തിയ പ്രിൻസിപ്പൽ നോട്സ് പൂർത്തിയാക്കിയില്ലെന്ന് ആരോപിച്ച് കുട്ടിയെ തല്ലി. […]
Read more

തൃശ്ശൂർ ഗവ. ലോ കോളേജിൽ എസ്എഫ്ഐ പ്രവർത്തകർക്ക് കെഎസ്‌യു ആക്രമണം

തൃശ്ശൂർ: തൃശ്ശൂർ ഗവ. ലോ കോളേജിലെ എസ്എഫ്ഐ പ്രവർത്തകർക്ക് നേരെ കെഎസ്‌യു ആക്രമണം. കോളേജ് യൂണിയൻ അംഗവും എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിയുമായ ദേവപ്രസാദ്, പ്രസിഡന്‍റ് റുവൈസ്, എസ്എഫ്ഐ യൂണിറ്റ് കമ്മിറ്റി അംഗങ്ങളായ ഭരത്, മിഥുൻ, വിഷ്ണു തുടങ്ങിയവർ തലയ്ക്ക് പരിക്കേറ്റ് ചികിത്സയിലാണ്. നാഷണൽ മൂട്ട് കോമ്പറ്റീഷനുള്ള ഒരുക്കങ്ങൾ മികച്ച രീതിയിൽ പുരോഗമിക്കുന്നതിനെ തുടർന്ന് കെഎസ്‌യു ഗുണ്ടാ സംഘം കോളേജിന്റെ സമാധാന അന്തരീക്ഷം തകർക്കാൻ നടത്തുന്ന നീക്കത്തെ വിദ്യാർത്ഥികൾ തിരിച്ചറിഞ്ഞ് ഒറ്റപ്പെടുത്തുമെന്ന് എസ്എഫ്ഐ യൂണിറ്റ് കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു. […]
Read more

ഫാ. ജോർജ് ഞാറക്കുന്നേലിനെ കാറിടിപ്പിച്ചു വീഴ്ത്തിയ സംഭവം; പ്രതികളെ പിടികൂടാത്തതിൽ പ്രതിഷേധം ശക്തം

കോട്ടയം: കത്തോലിക്കാ കോൺഗ്രസ് (AKCC) പാലാ രൂപത ഡയറക്ടർ റവ. ഡോ. ജോർജ് വർഗീസ് ഞാറക്കുന്നേലിനെ കാറിടിപ്പിച്ചു വീഴ്ത്തി കടന്നുകളഞ്ഞ പ്രതികളെ ദിവസങ്ങൾ പിന്നിട്ടിട്ടും പിടികൂടാനാവാത്തതിൽ വ്യാപക പ്രതിഷേധം. ബിഷപ്പ് ഹൗസിന് സമീപം സീബ്ര ലൈനിലൂടെ റോഡ് മുറിച്ചുകടക്കുകയായിരുന്ന അച്ചനെ, സാധാരണ വേഗതയിൽ വന്ന കാർ പൊടുന്നനെ വേഗത കൂട്ടി ഇടിച്ചു വീഴ്ത്തിയ ശേഷം നിർത്താതെ പോകുകയായിരുന്നു. ഇടിയിൽ സാരമായി പരിക്കേറ്റ അച്ചൻ ചികിത്സയിലാണ്. സഭ നേരിടുന്ന വിവിധ വിഷയങ്ങളിൽ രൂപതയുടെ ശക്തമായ ശബ്ദമായ ഫാ. ഞാറക്കുന്നേലിനെ […]
Read more

പാഠഭാഗം എഴുതിത്തീർത്തില്ലെന്നാരോപിച്ച് ട്യൂഷൻ സെന്ററിൽ വിദ്യാർത്ഥിക്ക് ക്രൂര മർദ്ദനം

കൊല്ലം: പാഠഭാഗം എഴുതിത്തീർത്തില്ലെന്നാരോപിച്ച് ട്യൂഷൻ സെന്റർ പ്രിൻസിപ്പൽ വിദ്യാർത്ഥിയെ മർദ്ദിച്ചതായി പരാതി. മയ്യനാട് സ്വദേശിയായ പതിനാറുകാരനെയാണ് ആക്രമിച്ചതെന്ന് കുടുംബം മർദിച്ചത്. പ്ലസ് വൺ വിദ്യാർത്ഥിയായ കുട്ടി നാഷണൽ സർവീസ് സ്കീം ക്യാംപിൽ പങ്കെടുത്തതിനാൽ കഴിഞ്ഞ ദിവസങ്ങളിൽ ട്യൂഷൻ സെന്ററിൽ ഹാജരായിരുന്നില്ല. ഈ കാലയളവിലെ പാഠഭാഗങ്ങൾ പൂർത്തിയാക്കാനായി കുട്ടിയെ രണ്ട് ദിവസമായി സ്കൂളിൽ വിടാതെ സെന്ററിൽ ഇരുത്തി എഴുതിപ്പിച്ചതായും കുട്ടിയുടെ പിതാവ് പറഞ്ഞു. വൈകിട്ട് ക്ലാസിൽ എത്തിയ പ്രിൻസിപ്പൽ, നോട്ടുകൾ പൂർത്തിയാക്കിയില്ലെന്നാരോപിച്ച് കുട്ടിയെ ചൂരൽകൊണ്ട് മർദ്ദിച്ചുവെന്നാണ് പരാതി. വലതുകൈയുടെ […]
Read more

1.1 കിലോ കഞ്ചാവുമായി ഡ്രൈവറടക്കം 2 പേർ പിടിയിൽ

തിരുവനന്തപുരം: കഞ്ചാവ് വിൽപ്പന നടത്തിയ 2 യുവാക്കൾ എക്സൈസ് പിടിയിൽ. മുട്ടത്തറ പള്ളം അബു മൻസിലിൽ അബുതാഹിർ ( 30) കൊഞ്ചിറ പാറപ്പൊറ്റ ലക്ഷ്മി ഭവനിൽ മിഥുൻ (31) എന്നിവരാണ് പിടിയിലായത്. നെടുമങ്ങാട് റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ പ്രവീണും സംഘവും ചേർന്നാണ് ഇരുവരെയും പിടികൂടിയത്. ഓട്ടോറിക്ഷയിൽ കറങ്ങി നടന്ന് കഞ്ചാവ് വിൽപ്പന നടത്തുന്നതിനിടെ മുല്ലശേരി പൊയ്പ്പാറ വച്ചാണ് ഇവർ എക്സൈസിൻ്റെ പിടിയിലായത്. സംശയം തോന്നിയ എക്സൈസ് സംഘം ഇവരുടെ വാഹനം വിശദമായി പരിശോധിക്കുകയായിരുന്നു. ഇതിൽ നിന്നും 1100 […]
Read more

യുവാവ് കുത്തേറ്റ് മരിച്ച സംഭവത്തിൽ പ്രതി പിടിയിൽ

പാലക്കാട്: മംഗലംഡാം തളികക്കല്ല് ആദിവാസി ഉന്നതിയിൽ അയൽവാസിയുടെ കുത്തേറ്റ് കുടുംബനാഥൻ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതി പൊലീസ് പിടിയിലായി. തളികക്കല്ല് ഉന്നതിയിലെ രാജാമണി (47) ആണ് മരിച്ചത്. അയൽവാസിയായ രാഹുൽ (20) എന്നയാളെയാണ് മംഗലംഡാം പൊലീസ് അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ച രാത്രി ഒൻപത് മണിയോടെയാണ് സംഭവം നടന്നത്. തളികക്കല്ലിലെ രാജാമണിയുടെ വീടിനോട് ചേർന്ന പ്രദേശത്ത് വച്ച് കത്തി ഉപയോഗിച്ച് കഴുത്തിൽ കുത്തിയാണ് കൊലപാതകം നടത്തിയതെന്നാണ് പൊലീസ് പറയുന്നത്. രാജാമണിയുടെ മകളുമായി രാഹുലിന് ഉണ്ടായിരുന്ന ബന്ധത്തെക്കുറിച്ച് രാജാമണി ചോദ്യം ചെയ്തതാണ് […]
Read more

യുഎസിൽ അഞ്ചും ഏഴും വയസുള്ള മക്കളെ കൊലപ്പെടുത്തി അമ്മ; 35കാരിയായ ഇന്ത്യൻ യുവതി അറസ്റ്റില്‍

ന്യൂജഴ്‌സി: അമേരിക്കയിലെ ന്യൂജഴ്‌സിയില്‍ സ്വന്തം മക്കളെ കൊലപ്പെടുത്തിയ ഇന്ത്യൻ വംശജയായ മാതാവ് അറസ്റ്റില്‍. ഹില്‍സ്‌ബറോയിലെ വസതിയില്‍ അഞ്ചും ഏഴും പ്രായമുള്ള കുട്ടികളെ മരിച്ച നിലയില്‍ കണ്ടെത്തിയതിനെ തുടർന്നാണ് പ്രിയദർശിനി നടരാജനെ (35) പൊലീസ് പിടികൂടിയത്. ചൊവ്വാഴ്ച വൈകുന്നേരം ജോലി കഴിഞ്ഞ് വീട്ടിലെത്തിയ യുവതിയുടെ ഭർത്താവാണ് കുട്ടികളെ അബോധാവസ്ഥയില്‍ കണ്ടെത്തിയത്. ഉടനെതന്നെ പൊലീസിനെ വിവരമറിയിച്ചു. ഷെല്‍ കോർട്ടിലെ വീട്ടിലെത്തിയ ഉദ്യോഗസ്ഥരും മെഡിക്കല്‍ ടീമും കുട്ടികളെ രക്ഷിക്കാൻ പരമാവധ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. രണ്ട് കുട്ടികളും സംഭവസ്ഥലത്ത് വച്ച്‌ തന്നെ മരിച്ചിരുന്നു. […]
Read more

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.