സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Category: Crime

വാഹന പരിശോധനയ്ക്കിടെ അപകടം; പരിക്കേറ്റ യുവാവിനെ പൊലീസ് വഴിയിൽ ഉപേക്ഷിച്ചെന്ന് പരാതി

ആലപ്പുഴ: ആലപ്പുഴയിൽ വാഹന പരിശോധനയ്ക്കിടെ അപകടം. അപടത്തിൽ പരിക്കേറ്റ യുവാവിനെ പൊലിസ് വഴിയിൽ ഉപേക്ഷിച്ചെന്ന് പരാതി. ആലപ്പുഴ കൊമ്മാടി സ്വദേശികളായ അനിൽ രാജേന്ദ്രൻ, രാഹുൽ എന്നിവർക്കാണ് ദുരനുഭവം ഉണ്ടായത്. എറണാകുളം കണ്ണമാലി പൊലീസിനെതിരെയാണ് യുവാക്കൾ പരാതി നൽകിയിരിക്കുന്നത്. പരിക്കേറ്റ അനിൽ രാജേന്ദ്രൻ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. അതേസമയം, സംഭവത്തിൽ വിശദീകരണവുമായി കണ്ണമാലി പൊലീസ് രം​ഗത്തെത്തി. യുവാക്കൾ മദ്യപിച്ചിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കൈകാണിച്ചിട്ടും ബൈക്ക് നിർത്തിയില്ലെന്നും സിപിഒ ബിജുമോനെ ബൈക്കിലുള്ളവർ ഇടിച്ചിട്ടെന്നും പൊലീസ് പറഞ്ഞു. പൊലീസുകാരന് ഗുരുതര […]
Read more

ഫോണിന്റെ തിരിച്ചടവ് മുടങ്ങി; യുവാവിനെ വിളിച്ചു വരുത്തി കൊല്ലാൻ ശ്രമിച്ചെന്ന് പരാതി, മൂന്നു പേർ പിടിയിൽ

കോഴിക്കോട് : ഫോണിന്റെ തിരിച്ചടവ് തെറ്റിയതിന് വീട്ടിൽ നിന്നും വിളിച്ചു വരുത്തി യുവാവിനെ ക്രൂരമായി മർദ്ദിച്ച് കുത്തി കൊലപ്പെടുത്താൻ ശ്രമിച്ചതായി പരാതി. താമരശ്ശേരി അണ്ടോണ മൂഴിക്കുന്നത്ത് അബ്ദുറഹ്മാൻ (41) നെയാണ്  കുത്തി കൊല പ്പെടുത്താൻ ശ്രമിച്ചതായി പോലീസിൽ പരാതി നൽകിയത്.  ഇന്നലെ രാത്രി 8 മണിയോടെ താമരശേരി ചുങ്കത്ത് വെച്ചാണ് സംഭവം. കൊടുവള്ളിയിലെ മൊബൈൽ ഷോപ്പ് മുഖാന്തിരം ടിവി എസ്ഫൈനാൻസ് വഴി 36000 രൂപ വിലയുള്ള മൊബൈൽ ഫോണാണ് അബ്ദുറഹ്മാൻ വാങ്ങിയിരുന്നത്. ഇതിൻ്റെ മൂന്നാമത്തെ അടവായ 2302 […]
Read more

വര്‍ക്കലയില്‍ 19 കാരിയെ ട്രെയിനില്‍ നിന്ന് തള്ളിയിട്ട സംഭവം; വിദഗ്ദ ചികിത്സക്ക് പെണ്‍കുട്ടി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു

തിരുവനന്തപുരം: വര്‍ക്കലയില്‍ മദ്യപാനി ട്രെയിനില്‍ നിന്ന് തള്ളിയിട്ട പെണ്‍കുട്ടിയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. കുടുംബത്തിന്റെ ആവശ്യ പ്രകാരമാണ് കൊച്ചിയിലേക്ക് മാറ്റിയത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന പെണ്‍കുട്ടിയെ കൊച്ചിലേക്ക് മാറ്റിയത്. ഗുരുതരമായി പരിക്കേറ്റ നന്ദിയോട് സ്വദേശി ശ്രീക്കുട്ടി ഒന്നരമാസമായി തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. പെണ്‍കുട്ടിക്ക് പൂര്‍ണമായും ബോധം വീണ്ടെടുക്കാന്‍ കഴിഞ്ഞിട്ടില്ല. ട്രെയിന്‍ യാത്രക്കിടെ മദ്യപിച്ച് ട്രെയിനില്‍ കയറിയ സുരേഷ് കുമാര്‍ എന്നപ്രതി പെണ്‍കുട്ടിയെ ചവിട്ടി പുറത്തേക്കിടുകയായിരുന്നു. നവംബര്‍ രണ്ടിനാണ് കേരള എക്‌സ്പ്രസ് ട്രെയിനില്‍ […]
Read more

ഇടുക്കിയില്‍ മദ്യലഹരിയില്‍ യുവാവിനെ സുഹൃത്ത് തലയ്ക്കടിച്ച് കൊലപ്പെടുത്തി

ഇടുക്കി: മദ്യലഹരിയില്‍ സുഹൃത്തിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി. ഇടുക്കി മേരികുളത്താണ് സംഭവം. നാല്‍പ്പതുകാരനായ പുളിക്കമണ്ഡപത്തില്‍ റോബിന്‍ ആണ് മരിച്ചത്. പ്രതി ഡോര്‍ലാന്‍ഡ് സ്വദേശി ഇടത്തിപ്പറമ്പില്‍ സോജനെ (45) പൊലീസ് അറസ്റ്റ് ചെയ്തു. സോജന്‍ കല്ലുകൊണ്ട് റോബിന്റെ തലയ്ക്ക് അടിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പൊലീസ് നിഗമനം. ക്രിസ്മസ് ദിവസം മദ്യപിച്ച ശേഷം ഇരുവരും തമ്മിലുണ്ടായ വാക്കേറ്റം അക്രമത്തില്‍ കലാശിക്കുകയായിരുന്നു.സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
Read more

കാനഡയില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥി വെടിയേറ്റു കൊല്ലപ്പെട്ടു

ടൊറന്റോ : കാനഡയിലെ ടൊറന്റോ സര്‍വ്വകലാശാലയ്ക്ക് സമീപം ഇന്ത്യന്‍ വിദ്യാര്‍ത്ഥി വെടിയേറ്റ് മരിച്ചു. പിഎച്ച്ഡി വിദ്യാര്‍ത്ഥിയായ ശിവാങ്ക് അവസ്തിയാണ്(20 ) കൊല്ലപ്പെട്ടത്. ടൊറന്റോ സര്‍വ്വകലാശാലയുടെ സ്‌കാര്‍ബറോ കാമ്പസിന് സമീപത്ത് വെച്ചാണ് വിദ്യാര്‍ത്ഥി കൊല്ലപ്പെട്ടത്. ഈ വര്‍ഷം ടൊറന്റോയില്‍ മാത്രം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന 41-ാമത്തെ കൊലപാതകമാണിത്. മലയാളികളടക്കം നിരവധി ഇന്ത്യന്‍ വിദ്യാര്‍ത്ഥികളാണ് കാനഡയില്‍ പഠനം നടത്തുന്നത്. പ്രതികള്‍ പൊലീസെത്തും മുന്‍പ് സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു. പ്രതികളെ കണ്ടെത്താനായി പൊലീസ് പൊതുജനങ്ങളുടെ സഹായം തേടിയിട്ടുണ്ട്. സംഭവത്തെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ […]
Read more

താമരശേരിയില്‍ ഗര്‍ഭിണിയെ ഉപദ്രവിച്ച സംഭവം; ഭർത്താവായ പ്രതി റിമാൻഡിൽ

കോഴിക്കോട് : താമരശേരിയില്‍ ഗർഭിണിയെ ക്രൂരമായി മർദിച്ച സംഭവത്തിലെ പ്രതി റിമാൻഡില്‍. പ്രതി കോടഞ്ചേരി പെരുവില്ലി ചൂരപ്പാറ ഷാഹിദ് റഹ്മാൻ (28) നെ താമരശ്ശേരി ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രറ്റ് മുമ്പാകെ ഹാജരാക്കി റിമാൻ്റ് ചെയ്തു. യാതൊരു കുറ്റബോധവുമില്ലാതെയാണ് പ്രതി കോടതിയിലെത്തിയത്. മാധ്യമങ്ങളെ നോക്കി കൈ വീശിയും ചിരിച്ചുമായിരുന്നു പ്രതിയുടെ പ്രതികരണം. എട്ട് മാസം ഗർഭിണിയായ മലപ്പുറം കൊണ്ടോട്ടി സ്വദേശിനിയെയാണ് പങ്കാളിയായ ഷാഹിദ് റഹ്മാൻ ഇസ്തിരിപ്പെട്ടി ഉപയോഗിച്ച് ദേഹമാസകലം പൊള്ളിച്ചത്. ഗർഭിണിയായ യുവതിയെ നാലു ദിവസമായി വീട്ടിൽ […]
Read more

അതിരപ്പിള്ളിയിൽ യുവതിയെ ബലാത്സംഗം ചെയ്ത മുൻ കോൺഗ്രസ് നേതാവ് പിടിയിൽ

തൃശ്ശൂർ: അതിരപ്പിള്ളിയിൽ യുവതിയെ ബലാത്സംഗം ചെയ്ത മുൻ കോൺഗ്രസ്‌ നേതാവും ഫ്ലാറ്റ് കൊലപാതക കേസിലെ പ്രതിയുമായ റഷീദും കൂട്ടാളികളും പിടിയിൽ ഡിസംബർ 13നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. തൃശ്ശൂർ സ്വദേശിയായ യുവതിയെ അതിരപ്പിള്ളിയിലെ റിസോർട്ടിൽ വച്ച് റഷീദും സംഘവും ബലാത്സംഗം ചെയ്യുകയായിരുന്നു യുവതിയുടെ പരാതിയിൽ പോലീസ് കേസ് എടുക്കുകയും സംഭവത്തിന്‌ ശേഷം ഒളിവിൽ പോയ പ്രതികൾക്ക് വേണ്ടി പോലീസ് തിരച്ചിൽ ഊർജിതമാക്കുകയിരിരുന്നു. പ്രതികളെ കോഴിക്കോട്ടെ ലോഡ്ജിൽ നിന്നാണ് പിടികൂടിയത് മുൻ യൂത്ത് കോൺഗ്രസ് നേതാവ് കൂടിയായ റഷീദ് […]
Read more

ഗര്‍ഭിണിയോട് പങ്കാളിയുടെ ക്രൂരത; യുവതിയെ ഇസ്തിരിപ്പെട്ടി ഉപയോഗിച്ച് പൊള്ളിച്ചു

കോഴിക്കോട് : എട്ട് മാസം ഗര്‍ഭിണിയായ യുവതിയെ ഇസ്തിരിപ്പെട്ടി ഉപയോഗിച്ച് പൊള്ളിച്ചു. യുവതിക്ക് കാലിനും കൈക്കും പൊള്ളലേറ്റു. കോഴിക്കോട് കോടഞ്ചേരിയിലാണ് സംഭവം. പെരുവില്ലി സ്വദേശി ഷാഹിദ് റഹ്‌മാനാണ് ഗര്‍ഭിണിയെ ക്രൂരമായി ഉപദ്രവിച്ചത്. ഇയാള്‍ മയക്കുമരുന്നിന് അടിമയാണ്. കോടഞ്ചേരി ആശുപത്രിയില്‍ ചികിത്സയിലുള്ള യുവതിയെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റും. മദ്യപിച്ച് ബഹളമുണ്ടാക്കിയതിന് ഷാഹിദിനെ ഇന്നലെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും വിട്ടയക്കുകയും ചെയ്തിരുന്നു. ഇതിന് ശേഷമാണ് വീട്ടിലെത്തി പങ്കാളിയെ ആക്രമിച്ചത്.
Read more

മലപ്പുറം വണ്ടൂരിൽ വീട്ടിൽ അതിക്രമിച്ച് കയറി മോഷണം

മലപ്പുറം: മലപ്പുറം വണ്ടൂരിൽ വീട്ടിൽ മൂന്നംഗ സംഘം അതിക്രമിച്ച് കയറി വയോധികയുടെ സ്വർണ്ണാഭരണങ്ങൾ കവർന്നു. അമ്പലപ്പടിയിൽ ഒറ്റയ്ക്ക് താമസിക്കുന്ന ചന്ദ്രമതിയുടെ സ്വർണ്ണാഭരണങ്ങളാണ് കവർന്നത്. ഇന്നലെ രാത്രിയായിരുന്നു സംഭവം. മുഖംമൂടി ധരിച്ചെത്തിയ മൂന്നംഗ സംഘം വീടിനുള്ളിൽ അതിക്രമിച്ച് കയറി മുളകുപൊടി വിതറി കൈയിൽ ധരിച്ചിരുന്ന ഏകദേശം രണ്ട് പവനോളം തൂക്കമുള്ള സ്വർണ്ണവള കത്രിക ഉപയോഗിച്ച് മുറിച്ചെടുക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Read more

തോലന്നൂർ ഇരട്ട കൊലപാതകം ഒന്നാം പ്രതിക്ക് ജീവപര്യന്തം

പാലക്കാട് : ഏറെ വിവാദമുയർത്തിയ തോലനൂർ ദമ്പതിമാരുടെ വധക്കേസിൽ ഒന്നാംപ്രതി എറണാകുളം വടക്കൻപറവൂർ മാന്നംചോപ്പുള്ളിവീട്ടിൽ ഷഡാനന്ദന് (61) വിചാരണക്കോടതി നൽകിയ ജീവപര്യന്തംശിക്ഷ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ശരിവെച്ചു. കേസിലെ രണ്ടാംപ്രതിയും ദമ്പതിമാരുടെ മരുമകളുമായ തോലനൂർ പൂളയ്ക്കൽ പറമ്പ് കുന്നിന്മേൽവീട്ടിൽ ഷീജയെ (43) തെളിവുകളുടെ അഭാവത്തിൽ കോടതി വെറുതേ വിട്ടു. ജസ്റ്റിസ് എ.കെ. ജയശങ്കർനമ്പ്യാർ, ജസ്റ്റിസ് ജോബിൻ സെബാസ്റ്റ്യൻ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്. 2017 സെപ്റ്റംബർ 13-ന് രാത്രി 12.30-നും പുലർച്ചെ നാലരയ്ക്കും ഇടയിലാണ് തോലനൂർ പൂളയ്ക്കാപറമ്പിൽ വിമുക്തഭടനായ […]
Read more

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.