സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Category: Crime

ഭാര്യാ പിതാവിനെ വീട്ടിൽക്കയറി ആക്രമിച്ച കേസിൽ സ്റ്റേഷൻ റൗഡികളായ സഹോദരങ്ങൾ അറസ്റ്റിൽ

തൃശ്ശൂർ: ഭാര്യാ പിതാവിനെ വീട്ടിൽക്കയറി ആക്രമിച്ച കേസിൽ സ്റ്റേഷൻ റൗഡികളായ സഹോദരങ്ങൾ അറസ്റ്റിൽ. പുല്ലൂർ ഊരകം സ്വദേശി നെല്ലിശ്ശേരി വീട്ടിൽ ജിറ്റ് (27) , സഹോദരൻ റിറ്റ് (26) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ആളൂർ ആളൂർ കുട സ്റ്റോപ്പ് സ്വദേശി വാഴപ്പിള്ളി ചക്കാത്ത് വീട്ടിൽ ബിജു 53 വയസ്സ് എന്നയാളെ ഇയാളുടെ വീട്ടിലേക്ക് അതിക്രമിച്ച് കയറി ആക്രമിച്ച് പരിക്കേൽപ്പിക്കുകയായിരുന്നു. പരാതിക്കാരൻറ മകളുടെ ഭർത്താവാണ് ജിറ്റ്. മകളെ ജിറ്റ് ദേഹോപദ്രവമേൽപ്പിക്കുന്നത് പതിവായതിനെ തുടർന്ന് ജിറ്റുമായി പിരിഞ്ഞ മകളും കുഞ്ഞും […]
Read more

കുവൈത്ത് പൗരനെ കത്തി കൊണ്ട് കുത്തി കൊലപ്പെടുത്തിയ സംഭവം; പ്രതി കസ്റ്റഡിയിൽ

കുവൈത്ത് സിറ്റി: കുവൈത്തിലെ സാദ് അൽ-അബ്ദുള്ള പ്രദേശത്ത് പൗരനെ കൊലപ്പെടുത്തിയ കേസിൽ പ്രതി കസ്റ്റഡിയിൽ. കൊലപാതകം നടന്ന സ്ഥലത്ത് പബ്ലിക് പ്രോസിക്യൂഷൻ നേരിട്ട് എത്തുകയും മൃതദേഹം പരിശോധിക്കുകയും ചെയ്തു. തുടർന്ന്, പോസ്റ്റ്‌മോർട്ടം നടപടികൾക്കായി ക്രിമിനൽ എവിഡൻസ് ജനറൽ ഡിപ്പാർട്ട്‌മെന്റിനെയും ഫോറൻസിക് മെഡിസിൻ ജനറൽ ഡിപ്പാർട്ട്‌മെന്റിനെയും വിളിച്ചുവരുത്തി. കേസുമായി ബന്ധപ്പെട്ട് നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിനായി അന്വേഷണം ഊർജ്ജിതമായി തുടരുകയാണെന്ന് പബ്ലിക് പ്രോസിക്യൂഷൻ അറിയിച്ചു.
Read more

പേരാമ്പ്രയിൽ 1050 ലിറ്റർ വാഷ് എക്സൈസ് പിടിച്ചെടുത്തു

കോഴിക്കോട് : ഇലക്ഷന്‍- ക്രിസ്മസ്-ന്യൂ ഇയര്‍ സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി പേരാമ്പ്ര എക്‌സൈസ് സര്‍ക്കിള്‍ പാര്‍ട്ടി നരിനട ഭാഗങ്ങളില്‍ നടത്തിയ വ്യാപക റെയ്ഡില്‍ പകല്‍ 2.30 മണിക്ക് കൊയിലാണ്ടി താലൂക്കില്‍ ചക്കിട്ടപാറ വില്ലേജില്‍ നരിനട ദേശത്ത് പെരുവണ്ണാമൂഴി ഡാം റിസര്‍വോയറിന്റെ സമീപം ഉടമസ്ഥനില്ലാത്ത നിലയില്‍ 5 ബാരലുകളിലായി സൂക്ഷിച്ചുവച്ച 1050 ലിറ്റര്‍ വാഷ് കണ്ടെടുത്തു. പേരാമ്പ്ര എക്‌സൈസ് സര്‍ക്കിള്‍ ഓഫീസിലെ അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ (ഗ്രേഡ്) ഷാജി.സി.പിയുടെ നേതൃത്വത്തിലാണ് റെയ്ഡ് നടത്തിയത്. പാര്‍ട്ടിയില്‍ പ്രിവന്റിവ് ഓഫീസര്‍ നൈജീഷ്. […]
Read more

പേരാമ്പ്ര ജൂനിയര്‍ വിദ്യാര്‍ത്ഥിയെ മർദിച്ച സംഭവം; സീനിയര്‍ വിദ്യാര്‍ത്ഥിക്കെതിരെ കേസെടുത്ത് പൊലീസ്

കോഴിക്കോട്: കോഴിക്കോട് പേരാമ്പ്ര ഡിഗിനിറ്റി കോളേജില്‍ ജൂനിയര്‍ വിദ്യാര്‍ത്ഥിയെ മർദിച്ച സംഭവത്തില്‍ സീനിയര്‍ വിദ്യാര്‍ത്ഥിക്കെതിരെ പോലീസ് കേസെടുത്തു. പേരാമ്പ്ര പൊലീസാണ് കേസെടുത്തിരിക്കുന്നത്. ബി.കോം അവസാന വര്‍ഷ വിദ്യാർത്ഥി അബ്ദുള്‍ റഹിമാനെ പ്രതി ചേര്‍ത്താണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. തടഞ്ഞ് വെച്ച് മര്‍ദ്ദിച്ചതിനും മര്‍ദ്ദനത്തെ തുടര്‍ന്ന് എല്ലിന് ക്ഷതം സംഭവിച്ചതിനുമാണ് കേസ്. അബ്ദുള്‍ റഹ്മാനെ ഇന്നലെ കോളേജ് അധികൃതര്‍ സസ്പെന്‍റ് ചെയ്തിരുന്നു. മുഹമ്മദ് ഷാക്കിര്‍ എന്ന രണ്ടാം വര്‍ഷ ബി. കോം.ഫിനാന്‍സ് വിദ്യാർത്ഥിക്കാണ് പരിക്കേറ്റത്. ആക്രമണത്തില്‍ വലത് […]
Read more

സഹോദരങ്ങളെ കബളിപ്പിച്ച് 41 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ പിതാവും മകനും റിമാൻഡിൽ

കോഴിക്കോട്: കക്കോടി സ്വദേശികളായ സഹോദരങ്ങളെ കബളിപ്പിച്ച് 41 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ പിതാവും മകനും റിമാൻഡിൽ. അന്നശ്ശേരി സ്വദേശി കല്ലും പുനത്തിൽ സുരേഷ് ബാബു(50), മകൻ നീൽ സാഗർ (23) എന്നിവരെയാണ് എലത്തൂർ പൊലീസ് അറസ്റ്റ് ചെയ്തത്. സ്വത്ത് സംബന്ധമായ കോടതിയിലുള്ള കേസ് തീർക്കാമെന്ന് വിശ്വസിപ്പിച്ചാണ് ഇവർ പണം തട്ടിയെടുത്തത്.പണം എതിർകക്ഷിക്ക് നൽകാതെ സഹോദരങ്ങളെ പ്രതികൾ ചതിക്കുകയായിരുന്നു. എലത്തൂർ എസ്.ഐ സഹദ്, എ.എസ്.ഐ ബിജു, എസ്.സി.പി.ഒ രൂപേഷ്, സി.പി.ഒ അഭിത എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് പ്രതികളെ […]
Read more

സ്കൂട്ടറിൽ സഞ്ചരിച്ച് ലഹരി കച്ചവടം; മുഖ്യകണ്ണിയായ യുവാവ് കോഴിക്കോട്ട് പിടിയിൽ

കോഴിക്കോട്: സ്കൂട്ടറിൽ സഞ്ചരിച്ച് മാരക ലഹരിവസ്തുക്കൾ വിൽപന നടത്തിവന്ന യുവാവ് രാമനാട്ടുകരയിൽ പോലീസിന്റെ പിടിയിലായി. കോഴിക്കോട്-മലപ്പുറം ജില്ലകൾ കേന്ദ്രീകരിച്ചുള്ള ലഹരി മാഫിയ സംഘത്തിലെ മുഖ്യകണ്ണിയായ കണ്ണൂർ നാറാത്ത് തടത്തിൽ ഹൗസിൽ ടി. മുഹമ്മദ് നൗഫൽ (39) ആണ് അറസ്റ്റിലായത്.​രാമനാട്ടുകര വൈദ്യരങ്ങാടി വേലപ്പൻ മേനോൻ റോഡിന് സമീപമുള്ള വാടകവീട്ടിൽ നിന്നാണ് 20.48 ഗ്രാം എംഡിഎംഎയുമായി ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തത്. രാമനാട്ടുകരയും സമീപ പ്രദേശങ്ങളും മലപ്പുറം ജില്ലയിലെ നിരവധി സ്ഥലങ്ങളും കേന്ദ്രീകരിച്ച് ലഹരിമരുന്ന് വിൽപന നടത്തിവരുന്ന സംഘത്തിലെ പ്രധാനിയാണ് പിടിയിലായ […]
Read more

നഗരമധ്യത്തില്‍ മനുഷ്യന്റെ തലയോട്ടിയും അസ്ഥികളും കവറില്‍ പൊതിഞ്ഞ് ഉപേക്ഷിച്ചനിലയില്‍ കണ്ടെത്തി

പാലക്കാട്: നഗരമധ്യത്തില്‍ മനുഷ്യന്റെ ശരീരഭാഗങ്ങള്‍ കണ്ടെത്തി. മാതാ കോവില്‍പള്ളിക്ക് മുന്‍വശത്തെ തുറസ്സായ സ്ഥലത്ത് മാലിന്യക്കൂമ്പാരത്തിന് സമീപത്ത് നിന്നാണ് ശരീരഭാഗങ്ങള്‍ കണ്ടെത്തിയത്. പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ് ഉപേക്ഷിച്ചനിലയില്‍ തലയോട്ടിയും അസ്ഥികളുമാണ് കണ്ടെത്തിയത്. വ്യാഴാഴ്ച നഗരസഭയിലെ ശുചീകരണത്തൊഴിലാളികളാണ് തലയോട്ടി അടക്കമുള്ള ഭാഗങ്ങള്‍ ആദ്യം കണ്ടത്. രണ്ടുദിവസമായി ഈ ഭാഗത്തുനിന്ന് രൂക്ഷമായ ദുര്‍ഗന്ധം അനുഭവപ്പെട്ടിരുന്നതായി തൊഴിലാളികള്‍ പറഞ്ഞു. തുടര്‍ന്ന് രാവിലെ പരിശോധിച്ചപ്പോഴാണ് തലയോട്ടിയും എല്ലുകളും കണ്ടെത്തിയത്. തലമുടി അടക്കമുള്ള ശരീരഭാഗങ്ങള്‍ പൂര്‍ണമായി അഴുകാത്ത നിലയിലാണ്. ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന […]
Read more

വീട്ടിലേക്ക് അതിക്രമിച്ച് കയറി വടിവാൾ  കൊണ്ട് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ പ്രതി പടിയിൽ

തൃശ്ശൂർ: വീട്ടിലേക്ക് അതിക്രമിച്ച് കയറി വടിവാൾ കഴുത്തിൽ വെച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ കേസ്സിലെ പ്രതി പടിയിൽ അവിട്ടത്തൂർ  സ്വദേശി തണ്ടാശ്ശേരി വീട്ടിൽ സുശാന്ത് 53 വയസ് എന്നയാളെ  പോലീസ് അറസ്റ്റ് ചെയ്തത്. അവിട്ടത്തൂർ സ്വദേശി വരിക്കാശ്ശേരി വീട്ടിൽ ജഗദീഷ് ചന്ദ്രൻ 53 വയസ്സ് എന്നയാളെ എന്തോ മുൻവൈരാഗ്യത്താൽ  ഇയാളുടെ അവിട്ടത്തൂരിലുളള  വീടിന്റ സിറ്റൗട്ടിലേക്ക് അതിക്രമിച്ച് കയറി ജഗദീഷ് ചന്ദ്രന്റെ കഴുത്തിൽ വടിവാൾ വെച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ സംഭവത്തിനാണ് പിടിയിലായത്. സുശാന്ത് കൊടകര പോലീസ് സ്റ്റേഷൻ പരിധിയിലെ ആയുധ നിയമ പ്രകാരമുള്ള […]
Read more

പെരുമ്പടപ്പിൽ സ്ഥിരം കുറ്റവാളികൾക്കെതിരെ കാപ്പ ചുമത്തി പോലിസ്; ഒരാൾ വിയ്യൂർ ജയിലിൽ, അടുത്തയാൾ ജില്ലക്ക് പുറത്ത്

മലപ്പുറം: പെരുമ്പടപ്പിൽ സ്ഥിരം കുറ്റവാളികളായ രണ്ട് പേർക്കെതിരെ കാപ്പ ചുമത്തി പോലിസ്. ഒരാളെ വിയൂർ ജയിലിൽ ആക്കുകയും അടുത്തയാൾക്ക് ജില്ലയിൽ പ്രവേശിക്കുന്നതിന് വിലക്കേർപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. എരമംഗലം നാക്കോല സ്വദേശി അബ്ദുൽ സമദ് (36), പെരുമ്പടപ്പ് സ്വദേശി നവാസ് എന്നിവർക്കെതിരെയാണ് കാപ്പ ചുമത്തിയിട്ടുള്ളത്. വധ ശ്രമം ഉൾപ്പെടെയുള്ള നാല് ക്രിമിനൽ കേസുകളിൽ പ്രതിയാണ് എരമംഗലം നാക്കോല ചങ്ങാനാത്ത് വീട്ടിൽ നവാസ്. മലപ്പുറം ജില്ലയിലെ പെരുമ്പടപ്പ് പോലിസ് സ്റ്റേഷനിലും തൃശൂർ ജില്ലയിലെ ഗുരുവായൂർ സ്റ്റേഷനിലും ഇയാൾക്കെതിരെ കേസുകൾ ഉണ്ട്. മലപ്പുറം […]
Read more

പോക്സോ കേസ്; ഒൻപത് വയസ്സുള്ള കുട്ടിയ ഉപദ്രവിച്ച വയോധികനെ അറസ്റ്റ് ചെയ്തു

ആലപ്പുഴ : ഒമ്പത് വയസ്സുള്ള പെൺകുട്ടിയെ ലൈംഗീകമായി ഉപദ്രവിച്ച വയോധികനെ മാരാരിക്കുളം പോലീസ് അറസ്റ്റ് ചെയ്തു. കണിച്ചുകുളങ്ങര തോപ്പിൽ വീട്ടിൽ കുഞ്ഞച്ചൻ എന്ന കുഞ്ഞുമണി (72) യാണ് അറസ്റ്റ് ചെയ്തത്. കുഞ്ഞുമണിയുടെ വീടിനു സമീപം കളിച്ചു കൊണ്ടിരുന്ന കുട്ടിയെ ഊഞ്ഞാൽ കെട്ടാൻ കയർ നൽകാമെന്ന് പറഞ്ഞു വീട്ടിലേക്ക് വിളിച്ചു വരുത്തുകയും ഉപദ്രവിക്കുകയുമായിരുന്നു. പിന്നീടുള്ള ദിവസങ്ങളിലും ശല്യം തുടരുകയും പുറത്ത് പറഞ്ഞാൽ കൊല്ലും എന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. എന്നാൽ കുട്ടി അമ്മയോട് കാര്യങ്ങൾ പറയുകയും മാതാപിതാക്കൾ പോലീസിൽ പരാതി […]
Read more

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.