ഓട്ടോയുടെ ബാറ്ററി മോഷ്ടിച്ച 41കാരൻ പിടിയിൽ; സംഭവം കോഴിക്കോട്
കോഴിക്കോട്: ഓട്ടോറിക്ഷയില്‍ നിന്ന് പതിനായിരത്തോളം രൂപ വില വരുന്ന ബാറ്ററി മോഷ്ടിക്കാൻ ശ്രമിച്ച യുവാവ് പിടിയിൽ. കോഴിക്കോട് പന്തീരാങ്കാവ് അറപ്പുഴ എംപി റോഡ് സ്വദേശി വാരണാക്കില്‍ വീട്ടില്‍ സുമീക്ക്(41) ആണ് പിടിയിലായത്. അഞ്ചുമാവ് എന്ന സ്ഥലത്താണ് ഇയാള്‍ മോഷണ ശ്രമം നടത്തിയത്. ഇവിടെ നിര്‍ത്തിയിട്ടിരുന്ന എളമനപാടം സ്വദേശി അരവിന്ദന്റെ ഓട്ടോയിലെ ബാറ്ററിയാണ് ഇയാൾ മോഷ്ടിക്കാന്‍ ശ്രമിച്ചത്. വിവരം അറിഞ്ഞ് സ്ഥലത്തെത്തി പന്തീരാങ്കാവ് പൊലീസ് സ്‌റ്റേഷന്‍ എഎസ്‌ഐ ബിജു, സിപിഒ ധനേഷ് എന്നിവര്‍ ചേര്‍ന്ന് ഇയാളെ കസ്റ്റഡിയില്‍ എടുത്തു. […]
Read more

