സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Category: Crime

തെലങ്കാനയിലെ മുതിർന്ന സിപിഐ എം നേതാവായ സമിനേനി രാമറാവു കൊല്ലപ്പെട്ടു

ഖമ്മം: തെലങ്കാനയിലെ പ്രമുഖ സിപിഐ എം നേതാവും സംസ്ഥാന റൈതു സംഘത്തിന്റെ ജനറൽ സെക്രട്ടറിയുമായ സമിനേനി രാമറാവുവിനെ കോൺഗ്രസ് ഗുണ്ടാസംഘം കൊലപ്പെടുത്തി. ഖമ്മം ജില്ലയിലെ മധിര നിയോജക മണ്ഡലത്തിലെ ചിന്തകാനി പ്രദേശത്തുള്ള പട്ടർലപ്പാട് ഗ്രാമത്തിലാണ് സംഭവം. 30 വർഷത്തിലേറെ പട്ടർലപ്പാട് ഗ്രാമത്തിലെ സർപഞ്ച് സ്ഥാനത്ത് പ്രവർത്തിച്ചിരുന്ന രാമറാവുവിനെ അക്രമികൾ കത്തി ഉപയോഗിച്ച് കുത്തുകയും കഴുത്തറുത്ത് കൊലപ്പെടുത്തുകയും ചെയ്തതായി പൊലീസ് അറിയിച്ചു. പ്രതികൾ മൃതദേഹം ഉപേക്ഷിച്ച് സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു. സംഭവസ്ഥലത്ത് പൊലീസ് കമ്മീഷണർ സുനിൽ ദത്തിന്റെ നേതൃത്വത്തിലുള്ള […]
Read more

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവം; 21 കാരന് 22 വർഷം കഠിനതടവും 111000 രൂപ പിഴയും ശിക്ഷ

തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ നിരന്തരം ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ 21 കാരന് ശിക്ഷ വിധിച്ച് കോടതി. 22 വർഷം കഠിനതടവും 111000 രൂപ പിഴയുമാണ് ശിക്ഷ. വെമ്പായം ചിറത്തലയ്ക്കൽ കൊട്ടാരം വീട്ടിൽ ഗോവിന്ദരാജു (21) വിനെയാണ് നെടുമങ്ങാട് ഫാസ്റ്റ് ട്രാക്ക് കോടതി സ്പെഷ്യൽ ജഡ്ജ് സുധീഷ് കുമാർ ശിക്ഷ വിധിച്ചത്. കന്നുകാലികളെ അഴിക്കാൻ പോയപ്പോഴാണ് ഒളിച്ചിരുന്ന ഇയാൾ പെൺകുട്ടിയെ ആദ്യം പീഡിപ്പിച്ചത്. സംഭവം പുറത്തു പറഞ്ഞാൽ അമ്മയെയും കുട്ടിയേയും കന്നുകാലികളേയും കൊന്നുകളയുമെന്നു പറഞ്ഞ് ഭീഷണിപ്പെടുത്തി. പിന്നീട് പലവട്ടം […]
Read more

നവജാത ശിശുവിനെ ക്വാറിയിൽ തള്ളിയ സംഭവം; അമ്മ അറസ്റ്റിൽ

തൃശ്ശൂർ: തൃശ്ശൂർ ആറ്റൂരിൽ നവജാത ശിശുവിനെ ക്വാറിയിൽ തള്ളിയ സംഭവത്തില്‍ അമ്മ അറസ്റ്റിൽ. ആറ്റൂർ സ്വദേശിനി സ്വപ്നക്കെതിരെയാണ് പൊലീസ് കേസെടുത്തത്. നിലവിൽ സ്വപ്ന പൊലീസ് നിരീക്ഷണത്തിലാണ്. രക്തസ്രാവം മൂലം യുവതി ചികിത്സ തേടിയപ്പോഴാണ് കുഞ്ഞിനെ ഉപേക്ഷിച്ച വിവരം പുറത്തറിയുന്നത്. ഗുരുതരാവസ്ഥയിലായ സ്വപ്ന മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. വീട്ടിൽ വെച്ച് തന്നെയാണ് പ്രസവിച്ചതെന്നും കുഞ്ഞ് മരിച്ചെന്നുമാണ് യുവതിയുടെ മൊഴി. എന്നാല്‍, മുഖത്ത് വെള്ളമൊഴിച്ച് കുഞ്ഞിനെ കൊന്നതാണെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. എട്ട് മാസം വളർച്ചയുള്ള കുഞ്ഞിനെയാണ് കൊലപ്പെടുത്തിയത്.
Read more

പ്രണയാഭ്യർഥന നിരസിച്ചു; അധ്യാപികയെ വിവസ്ത്രയാക്കി കെട്ടിയിട്ട് മർദിച്ച യുവാവ് അറസ്റ്റിൽ

ബെംഗളൂരു: ചിക്കമഗളൂരുവിൽ പ്രണയാഭ്യർഥന നിരസിച്ചതിന് സ്കൂൾ അധ്യാപികയെ വിവസ്ത്രയാക്കി മരത്തിൽ കെട്ടിയിട്ടു ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ ബന്ധുവായ യുവാവ് അറസ്റ്റിൽ. ഭവിത് (26) നെയാണു ജയാപുര പൊലീസ് പിടികൂടിയത്. പരുക്കേറ്റ അധ്യാപികയെ ശിവമൊഗ്ഗയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊപ്പ ബസാരിക്കട്ടെ ഗ്രാമത്തിലെ സർക്കാർ സ്കൂൾ അധ്യാപികയായ 25 വയസ്സുകാരിക്കു നേരെയായിരുന്നു ആക്രമണം. സ്കൂളിൽ നിന്നു തിരിച്ച് വീട്ടിലേക്കു നടന്നുവരുമ്പോഴായിരുന്നു സംഭവം. ഭവിത് ഫോണിൽ സ്ഥിരമായി ശല്യം ചെയ്തതോടെ അധ്യാപിക നമ്പർ ബ്ലോക്ക് ചെയ്യുകയും കാണാൻ വിസമ്മതിക്കുകയും ചെയ്തിരുന്നു. ഇതോടെയാണ് […]
Read more

മദ്യലഹരിയിൽ ഭർത്താവ് ഭാര്യയെ തല്ലിക്കൊന്നു

എറണാകുളം: വടക്കൻ പറവൂറിൽ മദ്യപിച്ചെത്തിയ ഭർത്താവ് ഭാര്യയെ തല്ലിക്കൊന്നു. വെടിമറ സ്വദേശി കോമളമാണ് കൊല്ലപ്പെട്ടത്. പ്രതിയായ ഉണ്ണികൃഷ്ണനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. സംഭവസമയത്ത് അമ്മയെ രക്ഷിക്കാൻ ശ്രമിച്ച മകൻ ഷിബുവിനെയും ഉണ്ണികൃഷ്ണൻ മർദിച്ചു. ഷിബു ഇപ്പോൾ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. സ്ഥിരം മദ്യപാനിയായ ഉണ്ണികൃഷ്ണൻ ഭാര്യയെ മർദിക്കുന്നത് പതിവായിരുന്നു. ഇന്നലെ വൈകുന്നേരം മദ്യപിച്ചെത്തിയ ഉണ്ണികൃഷ്ണൻ കോമളവുമായി വഴക്കുണ്ടാക്കി തലക്ക് ശക്തിയായി അടിക്കുകയും ചെയ്തു. പരിക്കേറ്റ് അബോധാവസ്ഥയിലായ കോമളത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.കഴിഞ്ഞ വർഷം സമാനമായ സംഭവത്തിൽ ഭാര്യയെ […]
Read more

പതിനേഴുകാരി 5 മാസം ഗർഭിണി; കാമുകൻ അറസ്റ്റിൽ

ആലപ്പുഴ: അഞ്ചു മാസം ഗർഭിണിയായ പതിനേഴുകാരി കാമുകനെ അന്വേഷിച്ച് കാമുകന്റെ വീട്ടിൽ എത്തി. അമ്പരന്ന വീട്ടുകാർ ഹരിപ്പാട് പൊലീസിൽ അറിയിച്ചതിനെ തുടർന്ന് അവർ എത്തി പെൺകുട്ടിയുടെ മൊഴിയെടുത്തു. പിന്നാലെ യുവാവ് കസ്റ്റഡിയിലായി. ഫോൺ വിളിച്ചിട്ട് എടുക്കാതായതോടെയാണ് ഹരിപ്പാട് താമല്ലാക്കലിലെ 23കാരന്റെ വീട്ടിൽ പെൺകുട്ടി നേരിട്ട് എത്തിയത്. വീട്ടുകാർ വിളിച്ചത് അനുസരിച്ച് എത്തിയ പൊലീസ് വിവരങ്ങൾ അന്വേഷിച്ചപ്പോൾ പെൺകുട്ടി പീഡന വിവരങ്ങൾ വെളിപ്പെടുത്തി. 2023ൽ സമൂഹ മാധ്യമം വഴി പരിചയപ്പെട്ട യുവാവുമായി പെൺകുട്ടി പ്രണയത്തിലായി. തുടർന്ന് ബൈക്കിൽ കൂട്ടിക്കൊണ്ടുപോയി […]
Read more

ഉത്തർപ്രദേശിൽ മാധ്യമപ്രവർത്തകനെ വെട്ടിക്കൊലപ്പെടുത്തി

പ്രയാഗ്‌രാജ്: ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിൽ മാധ്യമപ്രവർത്തകനെ വെട്ടിക്കൊലപ്പെടുത്തി. മാധ്യമപ്രവർത്തകനായ ലക്ഷ്മി നാരായൺ സിങ് ആണ് കൊല്ലപ്പെട്ടത്. ഉത്തർപ്രദേശ് ഹൈക്കോടതി ബാർ അസോസിയേഷൻ മുൻ പ്രസിഡൻറ് അശോക് സിങ്ങിന്റെ അനന്തരവനായ പപ്പു സിങ് പ്രയാഗ്‌രാജിലെ ഹോട്ടലിന് സമീപത്താണ് ആക്രമിക്കപ്പെട്ടത് കഴുത്ത്, വയർ, കൈകളിൽ ഉൾപ്പെടെ രണ്ട് ഡസനിലധികം കുത്തേറ്റ പാടുകൾ കണ്ടെത്തിയിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റ പപ്പു സിങ്നെ നാട്ടുകാർ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.സംഭവവുമായി ബന്ധപ്പെട്ട് വിശാൽ എന്നയാളെ പോലീസ് പിടികൂടിയിട്ടുണ്ട. ആക്രമണത്തിന് പിന്നിലെ കാരണം ഇപ്പോഴും വ്യക്തമല്ല.
Read more

ആറ് വയസ്സുകാരിയെ ബലാത്സംഗം ചെയ്തു; പ്രതിയുടെ ജനനേന്ദ്രിയം മുറിച്ചുമാറ്റി പിതാവ് ജീവനൊടുക്കി

ഉത്തർപ്രദേശ്: ആറ് വയസ്സുകാരിയായ മകളെ ബലാത്സംഗം ചെയ്തയാളുടെ ജനനേന്ദ്രിയം മുറിച്ചുമാറ്റി പിതാവ് ജീവനൊടുക്കി. ഉത്തര്‍പ്രദേശിലെ ദേവ്രിയ ജില്ലയിലാണ് സംഭവം. സംഗീതകലാകാരനാണ് മരിച്ച യുവാവ്. ഭാര്യയുമായി അകന്ന് കഴിയുന്ന ഇയാൾ കുറച്ചുകാലമായി റാംബാബു യാദവ് എന്ന സുഹൃത്തിനൊപ്പം വാടകവീട്ടിലാണ് താമസിച്ചിരുന്നത്. ഇരുവരും സ്വർഗ പങ്കാളികളായിരുന്നുവെന്ന് പൊലീസ് പറയുന്നു. പിതാവിനെ സന്ദർശിക്കാനെത്തിയ 6 വയസ്സുകാരിയെ റാംബാബു യാദവ് ബലാത്സംഗം ചെയ്തുവെന്നാണ് ആരോപണം. ഇതറിഞ്ഞതോടെ ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായി. തുടർന്ന് യുവാവ്, റാംബാബു യാദവിന്റെ ജനനേന്ദ്രിയം മുറിച്ചുമാറ്റുകയായിരുന്നു. പിന്നാലെ ഇയാളെ മുറിയിൽ […]
Read more

വിദ്യാർഥിനിക്ക് നേരേ നഗ്നതാ പ്രദർശനം നടത്തിയ സംഭവം; പൊലീസുകാരൻ അറസ്റ്റിൽ

തിരുവനന്തപുരം: വിദ്യാർഥിനിക്ക് നേരേ നഗ്നതാ പ്രദർശനം നടത്തിയെന്ന പരാതിയിൽ പൊലീസുകാരൻ അറസ്റ്റിൽ. വയനാട് മീനങ്ങാടി പൊലീസ് സ്‌റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ കുന്നത്തുകാൽ മൂവേരിക്കര സ്വദേശി രഞ്ജിത്തി (41)നെയാണ് പാറശാല പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം കോളേജിലേക്ക് പോവുകയായിരുന്ന വിദ്യാർഥിനിക്ക് നേരേ റോഡരികിൽ പാർക്ക് ചെയ്തിരുന്ന കാറിൽ ഇരുന്ന് ഇയാൾ നഗ്നതാ പ്രദർശനം നടത്തിയെന്നാണ് പരാതി. കാറിന്‍റെ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കാർ ഉടമയായ പൊലീസുകാരൻ പിടിയിലായത്. പ്രതിയെ പെൺകുട്ടി തിരിച്ചറിഞ്ഞു. സ്റ്റേഷനിലെ നടപടികൾക്ക് […]
Read more

യുവതിയെ ലോഡ്ജിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി

തിരുവനന്തപുരം: കോഴിക്കോട് വടകര മണ്ണൂർക്കര പാണ്ടികയിൽ അസ്മിനയെ (44) തിരുവനന്തപുരം ആറ്റിങ്ങൽ മൂന്നുമുക്കിലെ ഗ്രീൻവില്ല ലോഡ്ജ് മുറിയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ഇതേ ലോഡ്ജിലെ ജീവനക്കാരൻ, ഒപ്പം താമസിച്ചിരുന്ന കോട്ടയം പുതുപ്പള്ളി സൗത്ത് ജെബി കോട്ടേജിൽ ജോബി ജോർജ് (30) ഒളിവിലാണ്. കട്ടിലിൽ കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. കയ്യിൽ മുറിവും തലയിലും ശരീരത്തിലും ക്ഷതവും ഉണ്ടെന്നു പൊലീസ് പറഞ്ഞു. പിടിവലി നടന്നതിന്റെ ലക്ഷണങ്ങൾ മുറിക്കുള്ളിലുണ്ട് . ജോബി 5 ദിവസം മുൻപാണ് ലോഡ്ജിൽ ജോലിക്കെത്തിയത്. അസ്മിനയെ […]
Read more

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.