സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Category: Crime

വാഗ്ദാനങ്ങളായി വീട്, ബ്യൂട്ടി പാർലർ; പൊലീസ് ഇൻസ്പെക്ടർക്കെതിരെ ലൈംഗിക പീഡന പരാതി

ബെംഗളൂരു: ബെംഗളൂരുവിൽ പൊലീസ് ഇൻസ്പെക്ടർക്കെതിരെ സംസ്ഥാന പൊലീസ് മേധാവിക്ക് ലൈംഗിക പീഡന പരാതി നൽകി യുവതി. ഡിജെ ഹള്ളി ഇൻസ്പെക്ടർ സുനിലിനെതിരെയാണ് മുപ്പത്തിയാറുകാരിയുടെ പരാതി. വിവാഹ വാഗ്ദാനം നൽകി പലവട്ടം പീഡിപ്പിച്ചു എന്നാണ് പരാതിയിലെ ആരോപണം. തെളിവായി ഭാര്യയും മക്കളും വീട്ടിലില്ല, വരണം എന്നാവശ്യപ്പെട്ടുള്ള ചാറ്റ് യുവതി പുറത്തുവിട്ടു. ഒരു കേസുമായി ബന്ധപ്പെട്ട് പൊലീസ് സ്റ്റേഷനിൽ എത്തിയ താനുമായി അടുപ്പം സ്ഥാപിക്കുകയും പിന്നീട് ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തുവെന്നാണ് യുവതി പറയുന്നത്. വീട്ടിലും ഹോട്ടലിലും ഉൾപ്പെടെ വിളിച്ചു വരുത്തി […]
Read more

ആറ്റിങ്ങലിൽ ലോഡ്ജ് മുറിയിൽ യുവതി കൊല്ലപ്പെട്ട നിലയിൽ

തിരുവനന്തപുരം: ആറ്റിങ്ങലിൽ ലോഡ്ജ് മുറിയിൽ യുവതിയെ കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി. കോഴിക്കോട് വടകര സ്വദേശിനി അസ്മിനയെയാണ് മൂന്നുമുക്കിലുള്ള ലോഡ്ജിൽ രാവിലെ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് പുതുപ്പള്ളി സ്വദേശിയും ലോഡ്ജിലെ ക്ലീനിംഗ് സ്റ്റാഫുമായ ജോബിൻ ജോർജിനെയാണ് പൊലീസ് അന്വേഷിക്കുന്നത്. കഴിഞ്ഞ രാത്രിയാണ് ജോബിൻ അസ്മിനയോടൊപ്പം ലോഡ്ജിൽ മുറിയെടുത്തത്. ഹോട്ടൽ മാനേജരോട് അസ്മിനയെ ‘ഭാര്യ’യെന്നു പരിചയപ്പെടുത്തി. രാവിലെ ജീവനക്കാർ മുറി പരിശോധിച്ചപ്പോഴാണ് അസ്മിനയെ രക്തക്കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. തലയിൽ ആഴത്തിലുള്ള മുറിവുണ്ടായിരുന്നു. ചുവരിലും രക്തക്കറകൾ കാണപ്പെട്ടു. […]
Read more

യുവ‍ഡോക്ടറെ ബലാത്സംഗം ചെയ്തു കൊന്ന സംഭവം; പ്രതിയുടെ അനന്തരവളെ അലമാരക്കുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

കൊൽക്കത്ത: കൊൽക്കത്തയെ ഞെട്ടിച്ച യുവ ഡോക്ടറുടെ ബലാത്സംഗത്തിലെ പ്രധാന പ്രതിയുടെ അനന്തരവളെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ചൊവ്വാഴ്ചയാണ് ബൊവാനിപൊരേയിലെ വീട്ടിനുള്ളില കബോർഡിനുള്ളിൽ തൂങ്ങി നിൽക്കുന്ന നിലയിലാണ് 11കാരിയുടെ മൃതദേഹം കണ്ടെത്തിയത്. ആർജി കർ മെഡിക്കൽ കോളേജിൽ അതിക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതിയായ സഞ്ജയ് റോയിയുടെ അനന്തരവളായ സുരഞ്ജന സിംഗിനെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കുട്ടിയുടെ മൃതദേഹം കണ്ടെത്തിയതിന് പിന്നാലെ നാട്ടുകാർ രണ്ടാനമ്മയേയും അച്ഛനേയും കയ്യേറ്റം ചെയ്തിരുന്നു. സുരഞ്ജനയുടെ പിതാവായ ഭോലാ […]
Read more

ഹോട്ടല്‍ ഉടമയും കുടുംബവും സഞ്ചരിച്ചിരുന്ന കാര്‍ തടഞ്ഞുനിര്‍ത്തി മര്‍ദന൦; രണ്ട് പേർ പിടിയിൽ

മലപ്പുറം: ഹോട്ടല്‍ ഉടമയും കുടുംബവും സഞ്ചരിച്ചിരുന്ന കാര്‍ തടഞ്ഞുനിര്‍ത്തി മര്‍ദിച്ച് പണം കവര്‍ന്നു. സംഭവത്തില്‍ രണ്ടംഗ സംഘത്തെ അറസ്റ്റു ചെയ്തു. എടക്കര ചാത്തമുണ്ടയിലെ ഉബൈദുല്ല (23), പോത്തുകല്ല് കുട്ടന്‍ കുളംകുന്നിലെ അരുണ്‍ജിത്ത് (23) എന്നിവരെയാണ് പോത്തുല്ല് ഇന്‍സ്‌പെക്ടര്‍ സുകുമാരന്‍ അറസ്റ്റ് ചെയ്തത്. പ്രതികൾ എവിടെയെന്ന് പൊലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നാണ് അറസ്റ്റ് ചെയ്തത്. ഞായറാഴ്ച രാത്രി പത്തോടെ പോത്തുകല്ല് പീപ്പിള്‍സ് വില്ലേജ് റോഡില്‍ വെച്ചാണ് പിടിച്ചുപറിയും ആക്രമവും പ്രതികള്‍ നടത്തിയത്. ഹോട്ടല്‍ ഉടമയുടെ 4500 രൂപയും […]
Read more

യുവതിയെ ഭർത്താവ് കൊന്നു കുഴിച്ചുമൂടിയ സംഭവ൦; കമ്പിപ്പാര കണ്ടെത്താൻ അന്വേഷണം

കോട്ടയം: അയർക്കുന്നത്ത് സംശയത്തെ തുടർന്ന് യുവതിയെ ഭർത്താവ് കൊന്നു കുഴിച്ചുമൂടിയ സംഭവത്തിൽ കൊല്ലാൻ ഉപയോഗിച്ച കമ്പിപ്പാര കണ്ടെത്താൻ അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്. സംശയ രോഗത്തെ തുടർന്നാണ് ബെംഗാൾ സ്വദേശിയായ സോണി ഭാര്യ അൽപ്പാനയെ ഇല്ലാതാക്കിയതെന്ന് പൊലീസ് വ്യക്തമാക്കി. ഭാര്യക്ക് മറ്റാരോടോ അവിഹിത ബന്ധമുണ്ടെന്ന സംശയ രോഗത്തെ തുടർന്ന് യുവതിയെ ഭർത്താവ് കൊന്ന ശേഷം കുഴിച്ചുമൂടുകയായിരുന്നു. പ്രതി കൃത്യം ചെയ്യാനുപയോഗിച്ച കമ്പിപ്പാര,അൽപ്പാനയുടെ ഫോൺ എന്നിവ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. അൽപ്പാനയുടെ ബന്ധുക്കൾ എത്തിയ ശേഷമാകും പോസ്റ്റ്മോർട്ടം നടത്തുക. മൃതദേഹം […]
Read more

പെൺകുട്ടികളുടെ ഹോസ്റ്റലിൽ അതിക്രമിച്ചുകയറിയ യുവാവിനെ ജീവനക്കാർ പിടികൂടി

കണ്ണൂർ: സ്പോർട്സ് സ്കൂളിലെ പെൺകുട്ടികൾ താമസിക്കുന്ന ഹോസ്റ്റലിലേക്ക് അതിക്രമിച്ച് കയറിയ യുവാവിനെ ജീവനക്കാരും നാട്ടുകാരും ചേർന്ന് പിടിച്ചു. തിങ്കളാഴ്ച രാത്രി പത്തോടെ കണ്ണൂർ താവക്കരയിലുള്ള ഹോസ്റ്റലിലാണ് യുവാവ് അതിക്രമിച്ച് കടന്നത്. കുട്ടികൾ ബഹളമുണ്ടാക്കിയതിനെ തുടർന്ന് ഹോസ്റ്റൽ ജീവനക്കാർ എത്തിതോടെ ഓടിരക്ഷപ്പെടാൻ ശ്രമിച്ച യുവാവിനെ ജീവനക്കാരും നാട്ടുകാരും ചേർന്ന് പിടികൂടുകയായിരുന്നു. വിവരമറിയിച്ചതിനെ തുടർന്ന് ടൗൺ പോലീസ് സ്ഥലത്തെത്തി കസ്റ്റഡിലെടുത്തു. ഹോസ്റ്റലിന്റെ പരിസരത്ത് ജീപ്പിലായിരുന്നു എത്തിയതെന്ന് നാട്ടുകാർ പറഞ്ഞു. ജീപ്പിൽ നിന്നും ഇറങ്ങി മതിലിന് സമീപത്തുകൂടി അകത്ത് കടന്നതോടെ ഹോസ്റ്റലിലെ […]
Read more

ഭാര്യയെ കൊന്ന് കിണറ്റിലിട്ട് മൂടി; ഭർത്താവും മാതാപിതാക്കളും അറസ്റ്റിൽ

ബെംഗളൂരു: കർണാടകയിലെ ചിക്കമഗളൂരുവിൽ ഭാര്യയെ കൊന്ന് മൃതദേഹം കിണറ്റിൽ താഴ്ത്തി. ഭർത്താവിനെയും മാതാപിതാക്കളെയും പൊലീസ് അറസ്റ്റ് ചെയ്തു. അലഗാട്ട സ്വദേശിയായ വിജയ്, ഭാര്യ ഭാരതിയെ കൊലപ്പെടുത്തിയശേഷം കാണാതായതായി പരാതിയും നൽകിയിരുന്നു. അന്വേഷണത്തിനിടെ വിജയ് തന്നെയാണ് കൊലപാതകം നടത്തിയതെന്ന് കടൂർ പൊലീസ് സ്ഥിരീകരിച്ചു. കൃഷിഭൂമിയിലെ കുഴൽ കിണറിനകത്ത് 12 അടി ആഴത്തിൽ കുഴിച്ചുമൂടിയ നിലയിൽ ഭാരതിയുടെ മൃതദേഹം കണ്ടെത്തി. സംഭവം മറച്ചുവെയ്ക്കാൻ സഹായിച്ചതിന് വിജയ്‍യുടെ അച്ഛൻ ഗോവിന്ദപ്പയെയും അമ്മ തായമ്മയെയും പൊലീസ് കസ്റ്റഡിയിലെടുത്തു. ഭാര്യയുടെ ആത്മാവ് പ്രേതമായി തിരിച്ചെത്തിയാലേ […]
Read more

ചോറ്റാനിക്കരയിൽ മദ്യപാന തർക്കം; ചേട്ടൻ അനിയനെ തീകൊളുത്തി

എറണാകുളം: ചോറ്റാനിക്കരയിൽ മദ്യപാനത്തിനിടെയുണ്ടായ തർക്കത്തിൽ ചേട്ടൻ അനിയനെ തീകൊളുത്തി. ഇന്നലെ വൈകിട്ടായിരുന്നു സംഭവം. ഗുരുതരമായി പരിക്കേറ്റ അനിയൻ മണികണ്ഠൻ കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ചേട്ടൻ മാണിക്യനെ പോലീസ് ഉടൻ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഭവം ചോറ്റാനിക്കര ക്ഷേത്രത്തിന്റെ പാർക്കിംഗ് ഗ്രൗണ്ടിലാണ് നടന്നത്. ഇരുവരും ചോറ്റാനിക്കരയിലെ വാടക വീട്ടിൽ താമസിക്കുന്നവരായിരുന്നു. വീട്ടിൽ നിന്ന് പുറത്തേക്കിറങ്ങുമ്പോൾ വാക്കുതർക്കം നടന്നു, തുടർന്ന് ചേട്ടൻ മാണിക്യൻ കുപ്പിയിൽ പെട്രോൾ വാങ്ങി തിരിച്ചെത്തി അനിയനെ തീകൊളുത്തുകയായിരുന്നു. ചോറ്റാനിക്കര പോലീസ് കൊലപാതക ശ്രമം കേസായി രജിസ്റ്റർ […]
Read more

കോട്ടയം അയര്‍കുന്നത്ത് ഭര്‍ത്താവ് ഭാര്യയെ കൊന്ന് കുഴിച്ചുമൂടി: കുഴിച്ചിട്ട സ്ഥലം പൊലീസിന് കാട്ടിക്കൊടുത്ത് പ്രതി

കോട്ടയം: അയര്‍ക്കുന്നത്ത് ഭര്‍ത്താവ് കെന്ന് കുഴിച്ചുമൂടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി. അയര്‍ക്കുന്നം ഇളപ്പാനിയിലെ നിര്‍മ്മാണം നടക്കുന്ന വീട്ടില്‍ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. പശ്ചിമബംഗാള്‍ സ്വദേശി അല്‍പ്പാനയാണ് മരിച്ചത്. അല്‍പ്പാനയുടെ ഭര്‍ത്താവ് സോണിയാണ് കൊലപാതകം നടത്തിയത്. കഴിഞ്ഞ ദിവസം അല്‍പ്പാനായെ കാണാന്‍ ഇല്ലെന്ന് സോണി പരാതി നല്‍കിയിരുന്നു. അയര്‍ക്കുന്നം സ്റ്റേഷനിലെത്തിയാണ് പരാതി നല്‍കിയത്. ഭാര്യയെ കാണാന്‍ ഇല്ലെന്നു പരാതി നല്‍കിയ ശേഷം ഇയാള്‍ കുട്ടികളേയും കൊണ്ട് നാട്ടിലേക്ക് പോകാന്‍ ശ്രമിച്ചു. എന്നാല്‍ എറണാകുളം റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് […]
Read more

കഴക്കൂട്ടത്ത് ഹോസ്റ്റലില്‍ അതിക്രമിച്ച് കയറി ഐടി ജീവനക്കാരിയെ പീഡിപ്പിച്ച സംഭവം; പ്രതി പിടിയില്‍

തിരുവനന്തപുരം: കഴക്കൂട്ടത്ത് ഹോസ്റ്റലില്‍ അതിക്രമിച്ച് കയറി ഐടി ജീവനക്കാരിയായ യുവതിയെ പീഡിപ്പിച്ച കേസില്‍ പ്രതി പിടിയില്‍. തമിഴ്‌നാട്ടിലെ മധുരയില്‍ നിന്നാണ് പ്രതിയെ പൊലീസ് സാഹസികമായി പിടികൂടിയത്. പ്രതിയെ കസ്റ്റഡിയിലെടുത്തു. ഇയാള്‍ ലാറി ഡ്രൈവറാണ്. സംഭവത്തിനുശേഷം പ്രതി മധുരയില്‍ ഒളിവില്‍ കഴിയുകയായിരുന്നു. പൊലീസ് സംഘം മധുരയിലെത്തി ഇയാളെ പിടികൂടുകയായിരുന്നു.കഴിഞ്ഞ ദിവസം രാത്രിയാണ് ഐടി ജീവനക്കാരിയായ പെണ്‍കുട്ടി പീഡനത്തിനിരയായത്. സംഭവത്തില്‍ യുവതി കഴക്കൂട്ടം പൊലിസില്‍ പരാതി നല്‍കുകയായിരുന്നു. കഴക്കൂട്ടം അസി. കമ്മീഷണറുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം. പെണ്‍കുട്ടി ഞെട്ടി ഉണര്‍ന്നപ്പോള്‍ പ്രതി […]
Read more

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.