സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Category: Death

പരീക്ഷയില്‍ തോല്‍ക്കുമെന്ന് പേടി; എറണാകുളത്ത് വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തു

കൊച്ചി: പെരുമ്പാവൂരില്‍ പരീക്ഷയില്‍ തോല്‍ക്കുമെന്ന പേടിയില്‍ വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തു. പെരുമ്പാവൂര്‍ പൊക്കല്‍ സ്വദേശി അക്ഷരയാണ് മരിച്ചത്. പരീക്ഷ നന്നായിട്ട് എഴുതാന്‍ കഴിഞ്ഞില്ല എന്ന് വ്യക്തമാക്കിക്കൊണ്ടുള്ള ആത്മഹത്യ കുറുപ്പും കണ്ടെത്തി. ചേലാമറ്റത്തുള്ള സ്വകാര്യ സ്ഥാപനത്തിലെ എംഎസ്ഡബ്ല്യുവിദ്യാര്‍ത്ഥിനിയാണ് മരിച്ച അക്ഷര. രാവിലെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ വീട്ടുകാരാണ് കണ്ടെത്തിയത്. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി മാറ്റി. മരണത്തില്‍ മറ്റ് അസ്വഭാവികതകള്‍ ഒന്നുമില്ലെന്നാണ് പെരുമ്പാവൂര്‍ പൊലീസ് പറയുന്നത്.
Read more

പങ്കാളിയെ കൊലപ്പെടുത്തി പുതപ്പില്‍ പൊതിഞ്ഞു 2 ദിവസം സൂക്ഷിച്ചു; യുവാവ് അറസ്റ്റില്‍

ഭോപ്പാല്‍:പങ്കാളിയെ കൊലപ്പെടുത്തി പുതപ്പില്‍ പൊതിഞ്ഞ് സൂക്ഷിക്കുകയും, രണ്ട് ദിവസം മൃതദേഹത്തോടൊപ്പം കഴിയുകയും ചെയ്ത യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഭോപ്പാലിലെ ഗായത്രി നഗറിലാണ് സംഭവം നടന്നത്. റിതിക സെന്‍ (29) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ സച്ചിന്‍ രജ്പുത് (32) എന്ന യുവാവിനെയാണ് പൊലീസ് പിടികൂടിയത്. സംശയമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പൊലീസ് പറയുന്നത്. ജൂണ്‍ 27നാണ് കൊലപാതകം നടന്നത്. സച്ചിന്‍ തൊഴില്‍ രഹിതനാണ്. റിതിക സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുകയായിരുന്നു. കമ്പനി ഉടമയുമായി റിതികയ്ക്കു ബന്ധമുണ്ടെന്ന സംശയത്തില്‍ ഇരുവരും […]
Read more

മരുന്ന് ഫാക്ടറിയിലെ സ്‌ഫോടനം; മരണം 44 ആയി

തെലുങ്കാന: തെലങ്കാനയില്‍ മരുന്ന് നിര്‍മാണ ഫാക്ടറിയിലുണ്ടായ പൊട്ടിത്തെറിയില്‍ മരണം 44 ആയി. സംഗറെഡ്ഡി ജില്ലയിലെ സിഗച്ചി ഫാര്‍മ കമ്പനിയിലാണ് ഇന്നലെ സ്‌ഫോടനം നടന്നത്. സ്‌ഫോടനം നടന്ന സമയത്ത് 143 തൊഴിലാളികളാണ് ഫാക്ടറിയില്‍ ഉണ്ടായിരുന്നതെന്നാണ് ഔദ്യോഗിക സ്ഥിരീകരണം. ഇന്നലെ പുലര്‍ച്ചെയായിരുന്നു ഹൈദരാബാദ് പഷാമൈലാരത്തെ സിഗച്ചി കമ്പനിയില്‍ ബോയിലര്‍ പൊട്ടിത്തെറിച്ച് അപകടമുണ്ടായത്.രാത്രി നടത്തിയ തിരച്ചിലിലാണ് കൂടുതല്‍ മൃതദേഹങ്ങളും ശരീരഭാഗങ്ങളും കണ്ടെത്തിയത്. കത്തിക്കരിഞ്ഞ നിലയിലുള്ള മൃതദേഹങ്ങളുടെ ഡിഎന്‍എ പരിശോധന നടന്നുവരികയാണ്. ഇരുപതിലധികം പേര്‍ ഗുരുതരപരുക്കുകളോടെ ചികിത്സയിലാണ്. അപകടത്തില്‍ സര്‍ക്കാര്‍ വിശദമായ റിപ്പോര്‍ട്ട് […]
Read more

ശിവകാശിയില്‍ പടക്ക നിര്‍മാണ ശാലയില്‍ സ്‌ഫോടനം, 5 പേര്‍ മരിച്ചു

ചെന്നൈ: തമിഴ്നാട്ടിലെ ശിവകാശിയില്‍ പടക്ക നിര്‍മാണ ശാലയില്‍ സ്‌ഫോടനം. അപകടത്തില്‍ അഞ്ച് പേര്‍ മരിക്കുകയും നിരവധിപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. നാല് പേരുടെ നിലഗുരുതരമാണ്. അപകടസമയത്ത് 50ലേറെ പേര്‍ ഫാക്ടറിയില്‍ ഉണ്ടായിരുന്നുവെന്നും മരിച്ചവരില്‍ രണ്ട് സ്ത്രീകളായിരുന്നുവെന്നുമാണ് പ്രാഥമിക റിപ്പോര്‍ട്ട്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു.
Read more

തെലുങ്കാനയിലെ കെമിക്കല്‍ ഫാക്ടറിയിലെ സ്‌ഫോടനം; മരണം 30 കടന്നു

തെലങ്കാന: കെമിക്കല്‍ ഫാക്ടറിയില്‍ ഉണ്ടായ സ്‌ഫോടനത്തില്‍ മരണം 30 കടന്നു. രക്ഷപ്രവര്‍ത്തനം പുരോഗമിക്കുന്നു. ഇനിയും ആളുകള്‍ കുടുങ്ങി കിടപ്പുണ്ടെന്നാണ് തൊഴിലാളികള്‍ പറയുന്നത്. ഇന്നലെ പുലര്‍ച്ചെയാണ് പൊട്ടിത്തെറി ഉണ്ടായത്. സംഗറെഡ്ഡി ജില്ലയിലെ സിഗാച്ചി ഫാര്‍മ കമ്പനിയിലായിരുന്നു സ്‌ഫോടനം നടന്നത്. തെലങ്കാനയിലെ സംഗറെഡ്ഡി ജില്ലയിലെ പസമൈലാരം ഫേസ് 1 പ്രദേശത്തുള്ള സിഗാച്ചി ഫാര്‍മ കമ്പനിയിലുണ്ടായ സ്‌ഫോടനത്തില്‍ ഇന്നലെ പതിമൂന്ന് പേരാണ് മരണപ്പെട്ടത്. അഞ്ച് പേര്‍ സംഭവസ്ഥലത്ത് വെച്ചും മറ്റുള്ളവര്‍ ആശുപത്രിയില്‍ വെച്ചുമാണ് മരിച്ചതെന്നാണ് വിവരം. വിവരം ലഭിച്ചയുടനെ 11 അഗ്‌നിശമന […]
Read more

തിരുവനന്തപുരത്ത് പോളിടെക്‌നിക് വിദ്യാര്‍ത്ഥിനി മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിമരിച്ച നിലയില്‍

തിരുവനന്തപുരം: പോളിടെക്‌നിക് വിദ്യാര്‍ഥിനിയെ വീടിനുള്ളില്‍ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി മരിച്ച നിലയില്‍ കണ്ടെത്തി.നരുവാമൂട് നടുക്കാട ഒലിപ്പുനട ഓംകാറില്‍ സുരേഷ് കുമാര്‍-ദിവ്യ ദമ്പതികളുടെ മകള്‍ മഹിമ സുരേഷിനെ (20)യാണ് പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വീടിനുള്ളില്‍ നിന്ന് പുകയും നിലവിളിയും കേട്ട് നാട്ടുകാര്‍ ഓടിയെത്തുകയായിരുന്നു.തുടര്‍ന്ന് പിന്‍വാതില്‍ പൊളിച്ച് അകത്തുകയറി മഹിമയെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. വീടിന്റെ അടുക്കളയിലാണ് സംഭവം. മുന്‍വാതിലും അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. കൈമനം വനിത പോളിടെക്നിക്കിലെ കൊമേഴ്ഷ്യല്‍ പ്രാക്ടീസ് രണ്ടാം വര്‍ഷ വിദ്യാര്‍ഥിനിയും […]
Read more

ശിവഗംഗ കസ്റ്റഡി കൊലപാതക൦: 5 പൊലീസുകാർ അറസ്റ്റിൽ

ചെന്നൈ: ശിവഗംഗ കസ്റ്റഡി കൊലപാതകവുമായി ബന്ധപ്പെട്ട് അഞ്ച് പൊലീസുകാരെ കൊലക്കുറ്റം ചുമത്തി കേസെടുത്തതിന് പിന്നാലെ അറസ്റ്റ്. മദ്രാസ് ഹൈക്കോടതി കേസ് ഇന്ന് വീണ്ടും പരിഗണിക്കാനിരിക്കെയാണ് പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ നടപടിയെടുത്തത്. മരിച്ച അജിത് കുമാറിൻ്റെ ശരീരത്തിൽ 30 ഇടത്ത് ചതവുകളുണ്ടെന്നും മർദനത്തെ തുടർന്നുണ്ടായ ആന്തരിക രക്തസ്രാവം മരണകാരണമായെന്നും പോസ്റ്റ്‌മോർട്ടത്തിൽ കണ്ടെത്തി. ശിവഗംഗ മഡപ്പുറം കാളിയമ്മൻ ക്ഷേത്രത്തിലെ കരാർ ജീവനക്കാരനായ ബി.അജിത് കുമാറിനാണ് തിരുപ്പുവനം പൊലീസ് സ്റ്റേഷനിൽ വച്ച് ജീവൻ നഷ്ടമായത് . മധുര സ്വദേശിയായ നികിത […]
Read more

യുവതിയുടെ മൃതദേഹം ചാക്കിലാക്കി മാലിന്യ ട്രക്കില്‍ തള്ളിയ സംഭവം പങ്കാളി അറസ്റ്റില്‍

ബംഗളൂരു: കോറമംഗലയില്‍ യുവതിയുടെ മൃതദേഹം ചാക്കിലാക്കി മാലിന്യ ട്രക്കില്‍ തള്ളിയ സംഭവത്തില്‍ പങ്കാളി അറസ്റ്റില്‍. ബംഗളൂരു ഹൂളിമാവ് സ്വദേശി ആശയാണ് (40) കൊല്ലപ്പെട്ടത്. സംഭവത്തില്‍ പങ്കാളി അസം സ്വദേശി മുഹമ്മദ് ഷംശുദീനാണ് അറസ്റ്റിലായത്. ഞായറാഴ്ചയാണ് കോറമംഗലയിലെ മാലിന്യ ട്രക്കില്‍ ചാക്കില്‍ കെട്ടി ഉപേക്ഷിച്ച നിലയില്‍ സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയത്. കൈകള്‍ കെട്ടിയ നിലയിലായിരുന്നു. തുടര്‍ന്ന് പൊലീസ്, സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഷംശുദീനെ പിടികൂടിയത്. വിവാഹമോചിതയായ ആശയും ഷംശുദീനും ലിവിങ് റിലേഷന്‍ഷിപ്പിലായിരുന്നു. ഭാര്യ ഭര്‍ത്താക്കന്മാരാണെന്നു പറഞ്ഞ് […]
Read more

തിളച്ച കടലക്കറിയില്‍ വീണ് ഒന്നര വയസുള്ള പെണ്‍കുട്ടി മരിച്ചു

ലഖ്നൗ: ഉത്തര്‍പ്രദേശില്‍ തിളച്ച കടലക്കറിയില്‍ വീണ് ഒന്നര വയസുള്ള പെണ്‍കുട്ടിക്ക് മരിച്ചു. ഉത്തര്‍പ്രദേശിലെ സോന്‍ഭദ്ര ജില്ലയിലെ ദുദ്ധി പ്രദേശത്തെ ചാട്ട് വില്‍പ്പനക്കാരന്‍ ശൈലേന്ദ്രയുടെ മകളാണ് മരിച്ചത്.ചാട്ട് വില്‍പ്പനക്കാരന്റെ വീട്ടില്‍ കടലക്കറി പാചകം ചെയ്യുന്നതിനിടെയാണ് പിഞ്ചുകുഞ്ഞ് ചൂടുള്ള പാത്രത്തില്‍ വീണത്. ഗുരുതരമായി പൊള്ളലേറ്റ പെണ്‍കുട്ടിയെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ മരണം സംഭവിക്കുകയായിരുന്നു.എന്നാല്‍ പൊലീസിനെ അറിയിക്കാതെ കുടുംബം പെണ്‍കുട്ടിയെ ദഹിപ്പിച്ചതായി ദുദ്ധി സര്‍ക്കിള്‍ ഓഫീസര്‍ രാജേഷ് കുമാര്‍ റായ് പറഞ്ഞു. വിവരം അറിഞ്ഞ് വീട്ടിലെത്തിയപ്പോള്‍, ഇത് ഒരു […]
Read more

നവവധു കാറിൽ മരിച്ച നിലയിൽ; ഭർത്താവും ഭർതൃവീട്ടുകാരും അറസ്റ്റിൽ

ചെന്നൈ: തമിഴ്‌നാട്ടിലെ തിരുപ്പൂരിൽ 27 വയസ്സുകാരിയെ കാറിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. സ്ത്രീധനത്തിന്‍റെ പേരിൽ ഭർത്താവും ഭർതൃവീട്ടുകാരും പീഡിപ്പിച്ചെന്ന് മരണത്തിന് തൊട്ടുമുൻപ് യുവതി അച്ഛന് ശബ്ദസന്ദേശം അയച്ചിരുന്നു. വിവാഹം കഴിഞ്ഞിട്ട് 78 ദിവസം മാത്രം. ഭർത്താവിനെയും ഭർത്താവിന്‍റെ മാതാപിതാക്കളെയും അറസ്റ്റ് ചെയ്തു. ഗാർമെന്‍റ്സ് കമ്പനി ഉടമയായ അണ്ണാദുരയുടെ മകൾ റിധന്യയാണ് മരിച്ചത്. ഈ വർഷം ഏപ്രിലിലാണ് റിധന്യയും കവിൻ കുമാറും വിവാഹിതരായത്. 100 പവന്‍റെ സ്വർണ്ണാഭരണങ്ങളും 70 ലക്ഷം രൂപ വിലവരുന്ന വോൾവോ കാറും നൽകിയാണ് വിവാഹം […]
Read more

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.