തെലുങ്കാന: തെലങ്കാനയില്‍ മരുന്ന് നിര്‍മാണ ഫാക്ടറിയിലുണ്ടായ പൊട്ടിത്തെറിയില്‍ മരണം 44 ആയി. സംഗറെഡ്ഡി ജില്ലയിലെ സിഗച്ചി ഫാര്‍മ കമ്പനിയിലാണ് ഇന്നലെ സ്‌ഫോടനം നടന്നത്. സ്‌ഫോടനം നടന്ന സമയത്ത് 143 തൊഴിലാളികളാണ് ഫാക്ടറിയില്‍ ഉണ്ടായിരുന്നതെന്നാണ് ഔദ്യോഗിക സ്ഥിരീകരണം.
ഇന്നലെ പുലര്‍ച്ചെയായിരുന്നു ഹൈദരാബാദ് പഷാമൈലാരത്തെ സിഗച്ചി കമ്പനിയില്‍ ബോയിലര്‍ പൊട്ടിത്തെറിച്ച് അപകടമുണ്ടായത്.
രാത്രി നടത്തിയ തിരച്ചിലിലാണ് കൂടുതല്‍ മൃതദേഹങ്ങളും ശരീരഭാഗങ്ങളും കണ്ടെത്തിയത്. കത്തിക്കരിഞ്ഞ നിലയിലുള്ള മൃതദേഹങ്ങളുടെ ഡിഎന്‍എ പരിശോധന നടന്നുവരികയാണ്. ഇരുപതിലധികം പേര്‍ ഗുരുതരപരുക്കുകളോടെ ചികിത്സയിലാണ്. അപകടത്തില്‍ സര്‍ക്കാര്‍ വിശദമായ റിപ്പോര്‍ട്ട് തേടി.
മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 1 ലക്ഷം രൂപ വീതം ധനസഹായം നല്‍കാന്‍ മുഖ്യമന്ത്രി രേവന്ത് റെഡ്ഡി കമ്പനിക്ക് നിര്‍ദേശം നല്‍കി. ഈ തുക ഇടക്കാല ആശ്വാസം എന്ന നിലയില്‍ നല്‍കുന്നതാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.




