സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Category: Death

താമരശ്ശേരിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ യുവതിയുടെ ശബ്ദസന്ദേശം പുറത്ത്

കോഴിക്കോട്: കോഴിക്കോട് താമരശ്ശേരി അപാർട്ട്മെന്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ കാക്കൂർ സ്വദേശിനിയായ ഹസ്നയുടെ ശബ്‌ദസന്ദേശം പുറത്ത്. കൊടി സുനി മുതൽ ഷിബു വരെ കുടുങ്ങുമെന്നും ലഹരി ഇടപാടുകൾ വെളിപ്പെടുത്തുമെന്നും കൂടെ താമസിച്ചിരുന്ന ആദിലിന് അയച്ച ശബ്ദസന്ദേശത്തിൽ പറയുന്നു. ‘എന്റെ ജീവിതം പോയി. നിങ്ങൾ അടിക്കുന്ന ലഹരിയുടെ വിവരങ്ങൾ ഉൾപ്പെടെ എനിക്കറിയാവുന്ന എല്ലാ വിവരങ്ങളും ഞാൻ വെളിപ്പെടുത്തും. കൊടി സുനി മുതൽ ഷിബു വരെ കുടുങ്ങും. പൊലീ സിന്റെ കൈയിൽ നിന്നല്ലേ നിങ്ങൾ രക്ഷപെടൂ, ഞാൻ സോഷ്യൽ മീഡിയയിലൂടെ […]
Read more

കുറ്റ്യാടി പുഴയിൽ കുളിക്കാനിറങ്ങിയ നാദാപുരം സ്വദേശിയായ പെൺകുട്ടി മുങ്ങി മരിച്ചു

കോഴിക്കോട്: കുറ്റ്യാടി തോട്ടത്താം കണ്ടി ഭാഗത്ത് പുഴയിൽ കുളിക്കാനിറങ്ങിയ പെൺകുട്ടി മുങ്ങി മരിച്ചു. നാദാപുരം കുമ്മങ്കോട് എളയടം കിഴക്കേ തയ്യിൽ നജ (17)യാണ് മരിച്ചത്. കുറ്റ്യാടിയിലെ ബന്ധുവീട്ടിൽ വന്നതായിരുന്നു പെൺകുട്ടി. ഇന്ന് പകൽ പതിനൊന്നരയോടെയാണ് സംഭവം. ബഹളം കേട്ട് ഓടി എത്തിയ നാട്ടുകാർ കുട്ടിയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. അമാന ആശുപത്രിയിൽ നിന്ന് മൃതദേഹം കുറ്റ്യാടി ഗവ. താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
Read more

കാർ ബൈക്കിലേക്ക് ഇടിച്ചുകയറി ബൈക്ക് യാത്രികൻ മരിച്ചു

കൊച്ചി: ഓടിക്കൊണ്ടിരുന്ന ബൈക്കിന് പിന്നിൽ കാറിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. കളമശ്ശേരി സ്വദേശി സാജു ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ബന്ധു ആശിഷിനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആലുവ പത്തടിപ്പാലത്ത് ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് അപകടം നടന്നത്. അപകടത്തിൽപെട്ട ബൈക്ക് പൂർണമായും തകർന്നു. കാർ ഡ്രൈവർ പട്ടാമ്പി സ്വദേശി നവാസിനെ പൊലീസ് കസ്റ്റഡിയിലെടുതിട്ടുണ്ട്. മനപ്പൂർവമല്ലാത്ത നരഹത്യ കുറ്റം ചുമത്തി ഇയാൾക്കെതിരെ കേസെടുത്തിട്ടുണ്ട്. ഊബർ ടാക്‌സി ഡ്രൈവറാണ് നവാസ്. ഇദ്ദേഹമോടിച്ചിരുന്ന കാർ അമിതവേഗത്തിൽ മുന്നിൽ പോയ ബൈക്കിൽ ഇടിക്കുകയായിരുന്നു. […]
Read more

യുവ അഭിഭാഷകയെ മരിച്ചനിലയിൽ കണ്ടെത്തി; സംഭവം ആലപ്പുഴയിൽ

ആലപ്പുഴ: ആലപ്പുഴയിൽ യുവ അഭിഭാഷകയെ മരിച്ച നിലയിൽ കണ്ടെത്തി. പുന്നപ്ര–പറവൂർ തൂക്കുകുളം സ്വദേശിനിയായ അഡ്വ. അഞ്ജിത ബി. പിള്ളയാണ് മരിച്ചത്. വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. വിവരം ലഭിച്ചതിനെ തുടർന്ന് പുന്നപ്ര പൊലീസ് സ്ഥലത്തെത്തി മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.
Read more

ഹസ്ന താമസിച്ചത് ക്രിമിനലിനൊപ്പം; മടങ്ങി വരുമെന്ന് ഉമ്മയോട് പറഞ്ഞു; അന്വേഷണം വേണമെന്ന് ബന്ധുക്കൾ

കോഴിക്കോട്: കൈതപ്പൊയിലിലെ ഫ്ലാറ്റിൽ തൂങ്ങിമരിച്ച കാക്കൂർ സ്വദേശിനി ഹസ്നയ്ക്കൊപ്പം താമസിച്ച ആദിലിനെ കൂടുതൽ ചോദ്യം ചെയ്യണമെന്ന ആവശ്യവുമായി ബന്ധുക്കൾ. കഴിഞ്ഞ അഞ്ചുമാസമായി ഹസ്ന താമസിച്ചത് ക്രിമിനലിനൊപ്പമാണെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്. ആദിലിന് ക്രിമിനൽ പശ്ചാത്തലമുളളതും ലഹരിക്കേസുകളിൽ ഉൾപ്പെട്ടിരുന്നതും വളരെ വെെകിയാണ് ഹസ്ന അറിഞ്ഞതെന്ന് ബന്ധു പറഞ്ഞു. മരിക്കുന്നതിന് തലേദിവസം ഹസ്ന ഉമ്മയെ വിളിച്ച് വീട്ടിലേക്ക് മടങ്ങി വരുമെന്ന് പറഞ്ഞിരുന്നു. പ്രശ്നങ്ങൾ എല്ലാം തീർത്തതിനു ശേഷം വീട്ടിലേക്കു വരുമെന്നും മകനൊപ്പം നന്നായി ജീവിക്കണമെന്നും ഹസ്ന പറ‍ഞ്ഞിരുന്നു. എന്നാൽ പിറ്റേന്ന് ഉമ്മ […]
Read more

പുതുവത്സരാഘോഷത്തിനിടെ ചാലക്കുടി പുഴയിൽ കാണാതായ യുവാവിൻറെ മൃതദേഹം കണ്ടെത്തി

തൃശ്ശൂർ: പുതുവത്സരാഘോഷത്തിനിടെ ചാലക്കുടി പുഴയിൽ കാണാതായ യുവാവിൻറെ മൃതദേഹം കണ്ടെത്തി. ചാലക്കുടി പുഴയിൽ കാടുകുറ്റി പഞ്ചായത്തിലെ കല്ലൂർ ചൂണ്ടാണിക്കടവിൽ കാണാതായ.കല്ലൂർ സ്വദേശി സതീഷ് കുമാറിൻ്റെ ( 46 വയസ്സ്)മൃതദേഹമാണ് ഫയർഫോഴ്സ് തെരച്ചിൽ നടത്തി കണ്ടെത്തിയത് ”പുഴയോരത്തെ  ന്യൂ ഇയർ ദിന ആഘോഷത്തിന് ശേഷം വ്യാഴാഴ്ച പുലർച്ചെ രണ്ടരയോടെ  ഇയാളെ കാണാതാവുകയും  പുഴയിൽ ഉണ്ടാകുമെന്ന സംശയത്തിൽ പുഴയിൽ സ്കൂബ ടീം എല്ലാം തിരച്ചിൽ നടത്തി എങ്കിലും കണ്ടെത്താൻ സാധിച്ചില്ല. സതീഷ് കുമാറിന്റെ മൊബൈൽ, ഷർട്ട് , മുണ്ട് എന്നിവ […]
Read more

തെങ്ങ് കടപുഴകി ദേഹത്തുവീണ് വയോധികന് ദാരുണാന്ത്യം

കോഴിക്കോട്: തെങ്ങ് കടപുഴകി ദേഹത്ത് വീണ് വയോധികൻ മരിച്ചു. അരികുളം സ്വദേശി ചന്തു ആണ് മരിച്ചത്. വീട്ടുമുറ്റത്ത് നില്‍ക്കുകയായിരുന്ന ചന്തുവിന്റെ ദേഹത്തേക്ക് അടുത്ത പറമ്പിലെ തെങ്ങ് കടപുഴകി വീഴുകയായിരുന്നു. ഉടന്‍ തന്നെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
Read more

ഡയാലിസിസ് ചെയ്ത രോഗികൾ മരിച്ച സംഭവം; കുടുംബം ഇന്ന് പരാതി നൽകും

പാലക്കാട്: ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ ഡയാലിസിസ് ചെയ്ത രോഗികൾ മരിച്ചതിൽ അന്വേഷണം തുടരുന്നു. ഡിഎംഒയുടെ നേതൃത്വത്തിലുള്ള മെഡിക്കൽ ബോർഡ് ആശുപത്രിയിൽ പരിശോധന തുടങ്ങി. ഈ അന്വേഷണ റിപ്പോർട്ട് ആരോഗ്യ മന്ത്രിക്ക് കൈമാറും. കോണ്‍ഗ്രസ് നേതാവ് രമേശ്‌ ചെന്നിത്തല വിഷയം ആരോഗ്യമന്ത്രിയെ അറിയിച്ചതിന് പിന്നാലെ ആഭ്യന്തര അന്വേഷണം തുടങ്ങിയെങ്കിലും മരിച്ച രോഗികളുടെ കുടുംബം ഔദ്യോഗികമായി പരാതി നൽകിയിട്ടില്ല. മരണപ്പെട്ട മജീദിന്റെയും രാമചന്ദ്രന്റെയും കുടുംബം ഉടൻ പരാതി നൽകുമെന്നാണ് സൂചന. ഹരിപ്പാട് താലൂക്ക് ആശുപത്രിയിലെ ഡയാലിസിസ് സെന്‍റർ അടച്ചിട്ട സാഹചര്യത്തിൽ […]
Read more

പുതുവത്സരാഘോഷത്തിനെത്തിയ യുവാവ് കടലിൽ മുങ്ങിമരിച്ചു

തിരുവനന്തപുരം: പുതുവത്സരാഘോഷത്തിനെത്തിയ യുവാവ് കടലിൽ കുളിക്കുന്നതിനിടെ മുങ്ങിമരിച്ചു. മുട്ടത്തറ വലിയ വിളാകം പുരയിടം ടി.സി 71/527യിൽ ക്ലീറ്റസിന്‍റെയും ജസ്പിനിന്‍റെയും മകൻ അനീഷ് ജോസ് (37) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ചെറിയതുറ ഭാഗത്ത് കുളിക്കുന്നതിനിടെയുണ്ടായ ശക്തമായ തിരയിൽപ്പെട്ട് രണ്ടരയോടെ അനീഷിനെ കാണാതാവുകയായിരുന്നു. ഭാര്യ കരഞ്ഞ് നിലവിളിച്ചതോടെ മത്സ്യതൊഴിലാളികൾ ഉൾപ്പെടെയുള്ളവർ തിരച്ചിൽ ആരംഭിച്ചു. ഇതിനിടെ മൂന്നരയോടെ വലിയതുറ പാലത്തിന് സമീപം കുളിക്കുന്നവരുടെ കാലിൽ തട്ടിയെന്ന സംശയത്തിൽ നടത്തിയ തെരച്ചിലിലാണ് അനീഷിനെ കണ്ടെത്തിയത്. തുടർന്ന് സമീപത്തുണ്ടായിരുന്നവർ ചേർന്ന് കരയ്ക്കെത്തിചെങ്കിലും […]
Read more

പറവൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രസവത്തിന് പിന്നാലെ യുവതി മരിച്ചു

കൊച്ചി: വടക്കൻ പറവൂരിലെ ഡോൺ ബോസ്‌കോ ആശുപത്രിയിൽ പ്രസവശേഷം യുവതി മരിച്ച സംഭവത്തിൽ ചികിത്സാ പിഴവെന്ന് കുടുംബം. പട്ടണം പള്ളിയിൽ കാവ്യമോൾ ആണ് മരിച്ചത്. ഡിസംബർ 24ന് ആശുപത്രിയിൽ നടന്ന രണ്ടാമത്തെ പ്രസവത്തിനുശേഷമാണ് യുവതിയുടെ ആരോഗ്യനില ഗുരുതരമായത്. ഉച്ചയ്ക്ക് 12.50ഓടെ പെൺകുഞ്ഞിന് ജന്മം നൽകിയ കാവ്യമോളിന് പ്രസവശേഷം അമിത രക്തസ്രാവം ഉണ്ടായതായി ആശുപത്രി അധികൃതർ അറിയിച്ചു. തുടർന്ന് യൂട്രസ് നീക്കം ചെയ്യേണ്ടിവന്നതായും ഡോക്ടർമാർ വ്യക്തമാക്കി. ശസ്ത്രക്രിയയ്ക്കുശേഷം യുവതിയുടെ നില വഷളായതായാണ് ബന്ധുക്കളുടെ ആരോപണം. ഗുരുതരാവസ്ഥയിലായിട്ടും തുടക്കത്തിൽ തന്നെ […]
Read more

Recent News

Advertisement