സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Category: Death

പഴഞ്ഞി പെരുന്തുരുത്തി നെല്ലിക്കൽ വിജയൻ നിര്യാതനായി

തൃശ്ശൂർ: പഴഞ്ഞി പെരുന്തുരുത്തി നെല്ലിക്കൽ വിജയൻ (78) നിര്യാതനായി. വാർധക്യസഹജമായ അസുഖത്തെ തുടർന്ന് ചികിത്സയിൽ കഴിയുന്നതിനിടെയാണ് അന്ത്യം സംഭവിച്ചത്. നാട്ടിൽ സാമൂഹികവും കുടുംബപരവുമായ ഇടപെടലുകളിൽ സജീവമായിരുന്ന വ്യക്തിയായിരുന്നു അദ്ദേഹം. സംസ്കാര ചടങ്ങുകൾ ബുധനാഴ്ച രാവിലെ 9.30 ന് പഴഞ്ഞി പഞ്ചായത്ത് ക്രിമിറ്റോറിയത്തിൽ നടക്കും. ഭാര്യ ശാരദ. മക്കൾ: വിദ്യ, മഹേഷ്, രാജേഷ്. മരുമക്കളും മറ്റ് ബന്ധുക്കളും ഉൾപ്പെടെ നിരവധി പേർ അനുശോചനമറിയിക്കാൻ വീട്ടിലെത്തുന്നുണ്ട്. നാടിന് പരിചിതമായ വ്യക്തിത്വമായിരുന്ന വിജയന്റെ വേർപാട് കുടുംബത്തിനും സുഹൃത്തുകൾക്കും വലിയ നഷ്ടമായി.
Read more

യുവ വനിതാ ഡോക്ടർ കുഴഞ്ഞുവീണു മരിച്ചു

കോട്ടയം: മീനച്ചിൽ മൂലെത്തുണ്ടി ഭാഗത്ത് താമസിക്കുന്ന തോണക്കര സക്കറിയ ജോസഫിന്റെ മകൾ ഡോ. നീനു (29) കുഴഞ്ഞുവീണു മരിച്ചു. തിങ്കളാഴ്ച വൈകുന്നേരമാണ് സംഭവം. വീട്ടിൽ വെച്ച് കുഴഞ്ഞുവീണ നീനുവിനെ ഉടനടി അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പഠനത്തിന് ശേഷം സ്വകാര്യ ആശുപത്രിയിൽ ഡോക്ടറായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു. കോട്ടയം മെഡിക്കൽ കോളേജിൽ നടക്കുന്ന പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ഇന്ന് ബന്ധുക്കൾക്ക് വിട്ടുനൽകും. സംസ്കാരം പിന്നീട് മീനച്ചിൽ സെന്റ് ആന്റണീസ് പള്ളിയിൽ നടക്കും. ലൈസമ്മ സക്കറിയാസാണ് […]
Read more

യുവതി ഭർത്താവിൻ്റെ വീട്ടിൽ ജീവനൊടുക്കിയ സംഭവം; ദുരൂഹതയാരോപിച്ച് ബന്ധുക്കൾ രംഗത്ത്

മലപ്പുറം: കണ്ണമംഗലത്തിനടുത്ത് മിനി കാപ്പില്‍ യുവതിയെ വീടിന് പിന്നിലെ ഷെഡില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം. കീരി വീട്ടില്‍ നിസാറിന്റെ ഭാര്യ ജലീസയാണ് മരിച്ചത്. വീടിന് പിന്നിലെ ഷെഡിനകത്ത് കഴുക്കോലിൽ തൂങ്ങിമരിച്ച നിലയിലായിരുന്നു മൃതദേഹം. ഇന്ന് പുലര്‍ച്ചെയാണ് മൃതദേഹം കണ്ടെത്തിയത്. മരണത്തിൽ ദുരൂഹതയാരോപിച്ച് ജലീസയുടെ വീട്ടുകാർ രംഗത്തെത്തി. മൃതദേഹം നിലത്ത് തട്ടിയ നിലയിലായിരുന്നു എന്നാണ് ജലീസയുടെ സഹോദരിയുടെ ഭര്‍ത്താവ് പറഞ്ഞത്. മൃതദേഹം കണ്ടെത്തിയതിൻ്റെ തലേദിവസം ജലീസയും ഭര്‍തൃമാതാവും ഭര്‍ത്താവിന്റെ സഹോദരിമാരും തമ്മിൽ തർക്കങ്ങളുണ്ടായിരുന്നുവെന്നും […]
Read more

അട്ടപ്പാടിയിൽ നവജാതശിശുവിന്റെ മരണം; റിപ്പോര്‍ട്ട് തേടി പാലക്കാട് ജില്ലാ കലക്ടർ

പാലക്കാട്: അട്ടപ്പാടിയില്‍ നവജാത ശിശു മരിച്ചു. ഷോളയൂർ സ്വർണ്ണപിരിവില്‍ സുമിത്രയുടെ ആണ്‍കുഞ്ഞാണ് മരിച്ചത്. ആറ് മാസം ഗർഭിണിയായിരുന്ന സുമിത്ര ഇന്നലെ രാവിലെയാണ് വീട്ടില്‍ പ്രസവിച്ചത്. തുടർന്ന് അട്ടപ്പാടിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും കുഞ്ഞിന്റെ ജീവൻ നഷ്ടമായി. സംഭവവുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടർ റിപ്പോർട്ട് തേടി. ജില്ലാ മെഡിക്കല്‍ ഓഫീസർ, ഐ.സി.ഡി.എസ് എന്നിവരോടാണ് കളക്ടർ റിപ്പോർട്ട് ആവശ്യപ്പെട്ടിരിക്കുന്നത്. നവജാതശിശുവിന്റെ മരണവുമായി ബന്ധപ്പെട്ട് ആശുപത്രിക്ക് വീഴ്ച പറ്റിയിട്ടുണ്ടോ എന്നും പരിശോധിക്കണമെന്ന് ജില്ലാ കളക്ടർ ആവശ്യപ്പെട്ടു. അതേസമയം, സുമിത്രയുടെ ആറാമത്തെ കുഞ്ഞാണ് […]
Read more

യുവതി ഭർത്താവിൻ്റെ വീട്ടിൽ ജീവനൊടുക്കിയ നിലയിൽ

മലപ്പുറം: വേങ്ങരയിൽ യുവതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ചേറൂർ മിനി കാപ്പ് സ്വദേശി ജലീസ ആണ് മരിച്ചത്. വീടിൻ്റെ അടുക്കളയോട് ചേര്‍ന്നുള്ള ഷെഡിലാണ് യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഭര്‍ത്താവിൻ്റെ വീട്ടിൽ വച്ചാണ് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ പോലീസ് അന്വേശഷണം ആരംഭിച്ചിട്ടുണ്ട്.
Read more

അമ്മയും മകനും വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ

കൊല്ലം: അമ്മയും മകനും വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ചാത്തന്നൂർ സ്വദേശി ലൈന മകൻ പ്രണവ് എന്നിവരാണ് ജീവനൊടുക്കിയത്. വെള്ളിയാഴ്ച രാത്രിയാണ് സംഭവം പുറത്തറിയുന്നത്. ഫോൺ എടുക്കാത്തതിനാൽ ലൈനയുടെ അടുത്ത ബന്ധു അന്വേഷിച്ച് എത്തിയപ്പോളാണ് വിവരം പുറത്ത് അറിയുന്നത്. ഗേറ്റും വീടും അടച്ചിട്ട നിലയിലായിരുന്നു. തുടർന്നു നടത്തിയ പരിശോധനയിൽ ലൈനയെ വീട്ടിലെ കിടപ്പുമുറിയിലെ ഫാനിലും മകൻ പ്രണവിനെ മറ്റൊരു കിടപ്പുമുറിയിലെ ജനാലയിലും തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഇരുവരും മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. ഇവരുടെ മറ്റൊരു മകൻ […]
Read more

വൈദ്യുതി വേലിയിൽ നിന്നും ഷോക്കേറ്റ് വയോധികൻ മരിച്ച സംഭവം; ഒരാൾ പിടിയിൽ

പാലക്കാട് : അനധികൃതമായി നിർമ്മിച്ച വൈദ്യുതി വേലിയിൽ നിന്നും ഷോക്കേറ്റ് വയോധികൻ മരിച്ച സംഭവത്തിൽ ഒരാൾ പിടിയിൽ. കഴിഞ്ഞ ദിവസമാണ് ലക്കിടി മുളഞ്ഞൂരിൽ കുന്നത്ത് വീട്ടിൽ രാധാകൃഷ്ണനെ ഷോക്കേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് വീടിന് സമീപത്തെ പാടശേഖരത്തിൽ സ്ഥാപിച്ച വൈദ്യുതിക്കെണിയിൽ നിന്നാണ് രാധാകൃഷ്ണന് ഷോക്കേറ്റതെന്ന് കണ്ടെത്തിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രദേശവാസിയായ ബാലകൃഷ്ണനെ പോലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.
Read more

കള്ളാറിൽ സ്വകാര്യ വ്യക്തിയുടെ പറമ്പിൽ പുലിയുടെ ജഡം കണ്ടെത്തി

കാസർഗോഡ്: കള്ളാർ പുഞ്ചക്കര കോട്ടക്കുന്നിന് സമീപം സ്വകാര്യ വ്യക്തിയുടെ പറമ്പിൽ പുലിയുടെ ജഡം കണ്ടെത്തി. ഇന്ന് രാവിലെ പത്ത് മണിയോടെയാണ് പുലിയെ ചത്ത നിലയിൽ കണ്ടെത്തിയത്. ജഡത്തിന് ദിവസങ്ങളുടെ പഴക്കമുണ്ട്. വിവരമറിഞ്ഞ് വനം വകുപ്പ് ഉദ്യോഗസ്ഥരും പോലീസും സ്ഥലത്തെത്തി.
Read more

കോട്ടയത്ത് വ്യാപാരിയെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

കോട്ടയം: കോട്ടയം പൈകയിൽ വ്യാപാരിയെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. പാല പൈക സ്വദേശി വിനോദ് ജേക്കബ് ആണ് മരിച്ചത്. ഇന്നലെ വീട്ടിൽ നിന്ന് പോയ വിനോദ് രാത്രിയായിട്ടും തിരിച്ചെത്തിയില്ല. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇന്ന് രാവിലെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വിനോദിന്‍റെ വീടിന് സമീപത്തുളള കുളത്തിലാണ് മൃതദേഹം കണ്ടെത്തിയത്. വീട്ടിലേക്ക് പോകുന്ന വഴിയിൽ കാലു തെറ്റി കുളത്തിൽ വീണതാകാമെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. സംഭവത്തിൽ പാല പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Read more

ഓസ്ട്രേലിയയിലെ ഭീകരാക്രമണം: മരണം 16 ആയി

സിഡ്‌നി: ഓസ്ട്രേലിയയിലെ ഭീകരാക്രമണത്തില്‍ മരണം 16 ആയി. 40 പേര്‍ക്ക് പരുക്ക്. അഞ്ച് പേരുടെ നില ഗുരുതരമാണ്. സിഡ്‌നിയിലെ ബോണ്ടി ബീച്ചില്‍ ജൂത മതവിശ്വാസികളുടെ ആഘോഷങ്ങള്‍ക്കിടെ ആണ് ആക്രമണം ഉണ്ടായത്. ഹനുക്ക എന്ന ജൂതരുടെ ആഘോഷത്തിലേക്ക് അക്രമികള്‍ വെടിയുതിര്‍ക്കുകയായിരുന്നു. തോക്കുധാരികളായ രണ്ടുപേര്‍ ചേര്‍ന്ന് 50 തവണയാണ് വെടിയുതിര്‍ത്തത്. ഉച്ചയ്ക്ക് 2.17നാണ് സംഭവം ഉണ്ടായത്. നടന്നത് ഭീകരാക്രമണമാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. അതേസമയം ആക്രമണത്തില്‍ ഓസ്‌ട്രേലിയന്‍ ഭരണകൂടത്തെ വിമര്‍ശിച്ച് ഇസ്രയേല്‍ രംഗത്തെത്തി. ജൂതന്മാരെ ലക്ഷ്യം വച്ചുള്ള ആക്രണമാണ് നടന്നതെന്നും ഓസ്‌ട്രേലിയന്‍ […]
Read more

Recent News

Advertisement