സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Category: Education

സര്‍വകലാശാലകളിലെ സ്ഥിരം വിസി നിമയനം: വിജ്ഞാപനം പുറത്തിറക്കി സര്‍ക്കാര്‍

തിരുവനന്തപുരം: സര്‍വകലാശാലകളിലെ സ്ഥിരം വിസി നിമയനത്തിനായി തുടര്‍ നടപടികള്‍ വേഗത്തിലാക്കി സര്‍ക്കാര്‍. സാങ്കേതിക, ഡിജിറ്റല്‍ സര്‍വകലാശാലകളില്‍ വി സി നിയമനത്തിനായുള്ള വിജ്ഞാപനം സര്‍ക്കാര്‍ പുറത്തിറക്കി. സുപ്രിംകോടതി നിര്‍ദേശ പ്രകാരമാണ് നടപടി. ഇന്നലെ ഉന്നത വിദ്യാഭ്യാസ വകുപ്പാണ് വിജ്ഞാപനം പുറത്തിറക്കിയത്. രണ്ട് സര്‍വകലാശാലയിലെ നിയമനങ്ങള്‍ക്കായി സാധാരണഗതിയില്‍ രണ്ട് വിജ്ഞാപനങ്ങളാണ് പുറത്തിറക്കേണ്ടത്. ഡിജിറ്റല്‍, സാങ്കേതിക സര്‍വകലാശാലകളിലേക്കായി ഒരു ചെയര്‍പേഴ്സണ്‍ എന്ന സുപ്രിംകോടതി തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ ഒരു വിജ്ഞാപനം ഇറക്കുകയും അതില്‍ വി സി നിയമനവുമായി ബന്ധപ്പെട്ട അപേക്ഷകള്‍ ക്ഷണിക്കുന്നുവെന്ന് വ്യക്തമാക്കുകയുമായിരുന്നു.
Read more

പി.എസ്.സി പരീക്ഷാ തീയതികളിൽ മാറ്റം

കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ പൊതുമരാമത്ത്/ജലസേചന വകുപ്പിലെ II ​ഗ്രേഡ് ഓവർസിയർ ഡ്രാഫ്റ്റ്സ്മാൻ (സിവിൽ)- ഡയറക്ട് റിക്രൂട്ട്മെന്റ് (കാറ്റ​ഗറി നമ്പർ – 008/2024), ഇറിഗേഷൻ വകുപ്പിലെ ഓവർസിയർ ഗ്രേഡ് III (സിവിൽ) എസ്.ആർ ഫോർ എസ്.സി./എസ്.ടി. ഒൺലി (കാറ്റഗറി നമ്പർ 293/2024), ട്രേസർ ഡയറക്ട് റിക്രൂട്ട്മെന്റ്- കെ.എസ്.ഡി.സി. ഫോർ എസ്.സി./എസ്.ടി. (കാറ്റഗറി നമ്പർ 736/2024) തസ്തികകളിലേക്കുള്ള പി.എസ്.സി ഒ.എം.ആർ പരീക്ഷാതീയതികളിൽ മാറ്റം. ജൂലൈ 23ന് നടത്തുവാൻ നിശ്ചയിച്ചിരുന്ന പരീക്ഷകൾ ആഗസ്റ്റ് 25ന് രാവിലെ 7.15 മുതൽ 9.15 […]
Read more

വിദ്യാഭ്യാസ അവാര്‍ഡ്; അപേക്ഷ ക്ഷണിച്ചു

കേരള കര്‍ഷക തൊഴിലാളി ക്ഷേമനിധി അംഗങ്ങളുടെ മക്കളില്‍നിന്ന് 2024-25 വര്‍ഷത്തെ വിദ്യാഭ്യാസ അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. 2025 മാര്‍ച്ചില്‍ സര്‍ക്കാര്‍/എയ്ഡഡ് സ്‌കൂളുകളില്‍നിന്ന് ആദ്യ അവസരത്തില്‍ എസ്.എസ്.എല്‍.സി/ ടി.എച്ച്.എസ്.എല്‍.സി പാസായ വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. 75ഉം അതില്‍ കൂടുതലും പോയന്റ് നേടിയവരാകണം. എസ്‌സി/എസ്ടി വിഭാഗത്തില്‍പ്പെടുന്ന അംഗങ്ങളുടെ മക്കള്‍ക്ക് 70 പോയന്റ് മതി. ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി അവസാനവര്‍ഷ പരീക്ഷയില്‍ 85 ശതമാനത്തില്‍ കുറയാതെയും എസ്‌സി/എസ്ടി വിഭാഗത്തില്‍പ്പെടുന്ന അംഗങ്ങളുടെ മക്കള്‍ക്ക് 80 ശതമാനത്തില്‍ കുറയാതെയും മാര്‍ക്കുണ്ടാകണം. നിശ്ചിത ഫോമില്‍ […]
Read more

വിദ്യാര്‍ത്ഥിയുടെ കര്‍ണപടം അടിച്ച് പൊട്ടിച്ച സംഭവം; ഹെഡ്മാസ്റ്റര്‍ക്കെതിരെ കേസെടുത്തു

കാസര്‍കോട്: കുണ്ടംകുഴി സ്‌കൂളില്‍ പത്താം ക്ലാസുകാരനെ കരണത്തടിച്ച് കര്‍ണ്ണപടം പൊട്ടിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു. ജാമ്യമില്ല വകുപ്പ് പ്രകാരമാണ് കേസെടുത്തത്. ഹെഡ്മാസ്റ്റര്‍ എം അശോകനെതിരെ ബിഎന്‍എസ് 126(2), 115(2), എന്നീ വകുപ്പുകള്‍ ചേര്‍ത്താണ് കേസ് രജിസ്ട്രര്‍ ചെയ്തിരിക്കുന്നത്. ബേഡകം പൊലീസാണ് കേസെടുത്തത്. ബാലാവകാശ കമ്മീഷന്‍ ഇന്ന് കുട്ടിയുടെ വീട്ടിലെത്തി തെളിവെടുപ്പ് നടത്തും. അതേസമയം സംഭവത്തില്‍ ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ ഇന്നലെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ക്കാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. അന്വേഷണത്തിന്റെ ഭാഗമായി വിദ്യാഭ്യാസ വകുപ്പ് […]
Read more

കൈപുസ്തകത്തിൽ പിശക് വരുത്തിയ സംഭവം; കടുത്ത നടപടിയിലേക്ക് വിദ്യാഭ്യാസ വകുപ്പ്

ദില്ലി: നാലാം ക്ലാസിലെ പരിഷ്‌കരിച്ച പരിസര പഠനം ടീച്ചേഴ്സ് ടെക്സ്റ്റിന്റെ കരടിൽ പിഴവ് വരുത്തിയതിൽ കടുത്ത നടപടിയിലേക്ക് നീങ്ങി വിദ്യാഭ്യാസ വകുപ്പ്. പിശക് വരുത്തിയ രചന സമിതി അംഗങ്ങളെ ഡീ ബാർ ചെയ്യാൻ നിർദ്ദേശം നൽകിയതായി വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. ചരിത്രവസ്തുതകൾ വളച്ചൊടിക്കുന്ന കേന്ദ്ര നയമല്ല കേരളത്തിന്റേത്. ഭരണഘടനാ ലക്ഷ്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന ചരിത്ര വസ്തുതകളെ യാഥാർത്ഥ്യബോധത്തോടെ കുട്ടികളിലെത്തിക്കുകയെന്ന നയമാണ് പാഠ്യ പദ്ധതി പരിഷ്‌കരണത്തിൽ കേരളം സ്വീകരിച്ചതെന്നും മന്ത്രി വ്യക്തമാക്കി. വിഷയം ശ്രദ്ധയിൽ പെട്ടപ്പോൾ […]
Read more

ഹയര്‍സെക്കന്ററി പ്രിന്‍സിപ്പല്‍മാര്‍ക്ക് അധിക ജോലി: ക്ലര്‍ക്ക് ജോലികൂടെ ചെയ്യണമെന്ന് പുതിയ ഉത്തരവുമായി വിദ്യാഭ്യാസ വകുപ്പ്

തിരുവനന്തപുരം: ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ പ്രിന്‍സിപ്പല്‍മാര്‍ ക്ലര്‍ക്കിന്റെ ജോലികള്‍ കൂടി ചെയ്യണമെന്ന ഉത്തരവുമായി കേരള വിദ്യാഭ്യാസ വകുപ്പ്. സാമ്പത്തിക പ്രതിസന്ധി കാരണം പുതിയ തസ്തികകള്‍ അനുവദിക്കാന്‍ കഴിയില്ലെന്നും, അതിനാല്‍ ക്ലര്‍ക്കുമാരുടെ ജോലികള്‍ കൂടി പ്രിന്‍സിപ്പല്‍മാര്‍ ചെയ്യണമെന്നുമാണ് ഉത്തരവില്‍ പറയുന്നത്. ഇത് അധ്യാപക സംഘടനകളില്‍ നിന്നും വലിയ വിമര്‍ശനങ്ങളാണ് ഉയര്‍ത്തുന്നത്.വളയന്‍ചിറങ്ങര ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ അപേക്ഷയ്ക്ക് മറുപടിയായാണ് വിദ്യാഭ്യാസ വകുപ്പ് ഈ ഉത്തരവ് പുറത്തിറക്കിയത്. ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ ഒരു മുഴുവന്‍ സമയ ക്ലര്‍ക്കിന്റെ ആവശ്യമില്ലെന്നും, പ്രിന്‍സിപ്പല്‍മാരുടെ അധ്യാപന […]
Read more

എസ്‍സിഇആര്‍ടിയുടെ കൈപ്പുസ്തകത്തിൽ ഗുരുതര പിഴവ്

തിരുവനന്തപുരം: എസ്‍സിഇആര്‍ടിയുടെ കൈപ്പുസ്തകത്തിൽ ഗുരുതര പിഴവ്. സംസ്ഥാന സിലബസിലെ നാലാം ക്ലാസിലെ വിദ്യാര്‍ത്ഥികളെ പഠിപ്പിക്കുന്നതിനായുള്ള അധ്യാപകര്‍ക്ക് നൽകുന്ന കൈപ്പുസ്തകത്തിലാണ് ഗുരുതര പിഴവ് കണ്ടെത്തിയത്. സ്വാതന്ത്ര്യ സമര പോരാളി സുഭാഷ് ചന്ദ്രബോസ് ഇന്ത്യ വിട്ടത് ബ്രിട്ടനെ ഭയന്നിട്ടാണെന്നാണ് കൈപ്പുസ്തകത്തിൽ പരാമർശിച്ചിരിക്കുന്നത്. ഈ ഗുരുത പിഴവ് അധ്യാപകര്‍ തന്നെയാണ് എസ്‍സിഇആര്‍ടിയെ അറിയിച്ചത്. വിദ്യാര്‍ത്ഥികളെ പഠിപ്പിക്കാൻ അധ്യാപകര്‍ക്ക് നിര്‍ദേശം നൽകുന്നതാണ് കൈപ്പുസ്തകം. അധ്യാപകര്‍ പുസ്തകം ലഭിച്ച ഘട്ടത്തിൽ തന്നെ ഇക്കാര്യം അധികൃതരെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് കൈപ്പുസ്തകം തിരുത്തി പുതിയ പുസ്തകം പുറത്തിറക്കുകയായിരുന്നു. […]
Read more

നീറ്റ് യുജി കൗൺസിലിംഗ് റൗണ്ട് 1 ഫലം നാളെ

നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (നീറ്റ്) അണ്ടർ ഗ്രാജുവേറ്റ് (യുജി) യുടെ ഒന്നാം റൗണ്ട് കൗൺസിലിംഗ് ഫലം നാളെ മെഡിക്കൽ കൗൺസിലിംഗ് കമ്മിറ്റി (എംസിസി) പ്രസിദ്ധീകരിക്കും. ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്‌സൈറ്റായ mcc.nic.in- ൽ ഫലം പരിശോധിക്കാനും ഡൗൺലോഡ് ചെയ്യാനും കഴിയും. ഫലം എങ്ങനെ ഡൗൺലോഡ് ചെയ്യാം? ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക , mcc.nic.in. ഹോംപേജിൽ, NEET UG Round 1 2025 Result എന്നതിൽ ക്ലിക്ക് ചെയ്യുക. നിങ്ങളുടെ സീറ്റ് അലോട്ട്മെന്റ് ഫലം സ്ക്രീനിൽ പ്രദർശിപ്പിക്കും.
Read more

വൈദ്യതി ലൈനില്‍ നിന്ന് ഷോക്കേറ്റ് മരിച്ച വിദ്യാര്‍ത്ഥി മിഥുന്റെ കുടുംബത്തിന് വീടൊരുങ്ങുന്നു, തറക്കല്ലിട്ട് വിദ്യാഭ്യാസ മന്ത്രി

കൊല്ലം: തേവലക്കരയില്‍ വൈദ്യുതാഘാതമേറ്റ് മരിച്ച വിദ്യാര്‍ത്ഥി മിഥുന്റെ കുടുംബത്തിന് വീടൊരുങ്ങുന്നു.ഭാരത് സ്‌കൗട്ട്‌സ് ആന്‍ഡ് ഗൈഡ്‌സാണ് വീട് നിര്‍മ്മിച്ചു നല്‍കുക. മൂന്നര മാസത്തിനുള്ളില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കുമെന്ന് ശിലാസ്ഥാപനം നിര്‍വ്വഹിച്ച മന്ത്രി വി.ശിവന്‍കുട്ടി വ്യക്തമാക്കി. അതേസമയം അനാസ്ഥ കാരണമുണ്ടായ മരണത്തിന് വകുപ്പ് തല നടപടികള്‍ കൈക്കൊണ്ടെങ്കിലും പ്രതികള്‍ക്കെതിരായ പൊലീസ് അന്വേഷണം ഇഴയുകയാണ്. സ്‌കൗട്ട്‌സ് ആന്‍ഡ് ഗൈഡ്‌സ് നിര്‍മ്മിച്ചു നല്‍കുന്ന വീടിന്റെ ശിലാസ്ഥാപനം വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി നിര്‍വഹിച്ചു.വിദ്യാഭ്യാസ വകുപ്പിന്റെ ധനസഹായവും ചടങ്ങില്‍ കൈമാറി. നീറുന്ന മനസുമായി എല്ലാം കണ്ട് എല്ലാം […]
Read more

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.